മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ് : ബോക്‌സ് ഓഫീസ് പരാജയങ്ങള്‍

Posted by Farsana Jaleel, 29 Jun, 2017

2017 ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാളികള്‍ക്ക് ആഘോഷിക്കാന്‍ 57 ചിത്രങ്ങള്‍ ലഭിച്ചപ്പോള്‍ അതില്‍ നിരവധി ചിത്രങ്ങള്‍ വിജയപരാജയങ്ങള്‍ ഏറ്റുവാങ്ങി. അതില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചില ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് കാണാതെ പോയി.

ജയരാജിന്റെ വീരം, മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, ദീപന്റെ സത്യ, സിദ്ദിഖിന്റെ ഫുക്രി, ജീന്‍ പോള്‍ ലാലിന്റെ ഹണി ബീ 2, മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര, വ്യാസന്റെ അയാള്‍ ജീവിച്ചിരിപ്പുണ്ട്, അന്‍സര്‍ ഖാന്റെ ലക്ഷ്യം, ഗഫൂര്‍ ഇല്യാസിന്റെ പരീതി പണ്ഡാരി, വി.കെ.പ്രകാശിന്റെ കെയര്‍ഫുള്‍ എന്നിവയാണ് 2017 ആദ്യ ആദ്യ പകുതി പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഇടം പിടിക്കാതെ പോയ 10 ചിത്രങ്ങള്‍.

35 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച വീരത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ അഞ്ച് കോടി മാത്രമായിരുന്നു. 17 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആകെ കളക്ഷന്‍ 6.8 കോടിയും അഞ്ച് കോടി മുതല്‍ മുടക്കിലുള്ള ഹണി ബീ 2 വിന്റെ ആഗോള കളക്ഷന്‍ 3.5കോടിയും, ലോ ബഡ്ജറ്റ് ചിത്രങ്ങളായ അലമാരയുടെ കളക്ഷന്‍ 3.9 കോടിയും ലക്ഷ്യത്തിന്റെ കളക്ഷന്‍ 2.4 കോടിയുമാണ്. ഈ പട്ടികയില്‍ അല്‍പ്പം മെച്ചെമെന്ന് പറയാനാകുക ജയസൂര്യയുടെ ഫുക്രിയാണ്. 7.5കോടി മുതല്‍ മുടക്കിലുള്ള ചിത്രത്തിന് 8.2 കോടി കളക്ഷന്‍ നേടാനായി. 

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin