മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ്: വിവാദങ്ങള്‍

Posted by Farsana Jaleel, 30 Jun, 2017

വിവാദങ്ങള്‍ക്ക് ഒട്ടും പിന്നില്ലല്ല മലയാള സിനിമ. 2017 ആറു മാസം പിന്നിടുമ്പോള്‍ ചെറുതും വലുതുമായി നിരവധി വിവാദങ്ങളിലൂടെയായിരുന്നു മലയാള സിനിമയുടെ ജൈത്രയാത്ര. അതില്‍ ഏറ്റവും പിടിച്ചുലച്ചത് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു. സംഭവം നടന്ന് നാല് മാസം പിന്നിടുമ്പോഴാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതപ്പെടുന്നത്. സിനിമയെ പോലും വെല്ലുംതരത്തില്‍ ട്വിസ്റ്റുകളില്‍ നിന്നും ട്വിസ്റ്റിലേയ്ക്കാണ് കേസിന്റെ പോക്ക്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍.......

ഫെബ്രവരി 17. കൊച്ചിയില്‍ നിന്നും സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിവരികയായിരുന്ന നടിയെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചതിന് ലോകം സാക്ഷിയായ ദിനം. രണ്ടര മണിക്കൂറോളം നടിയെ കാറില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ശേഷം നടനും സംവിധായകനുമായ ലാലിന്റെ വീടിനു സമീപം കാറില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ലാലിന്റെ വീട്ടിലേയ്ക്ക് കടന്നുചെന്ന നടി സംഭവം പൊലീസില്‍ അറിയിക്കരുതെന്ന് പറഞ്ഞെങ്കിലും കുറ്റവാളികളെ കണ്ടെത്തണമെന്ന ലാലിന്റെ നിര്‍ദേശാനുസരണമാണ് നടി പൊലീസില്‍ പരാതിപ്പെടുന്നതും സംഭവം പുറംലോകം അറിയുന്നതും. തുടര്‍ന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്‌തെങ്കിലും സംഭവത്തിന് പിന്നില്‍ സിനിമയിലെ ഉന്നതര്‍ക്കും മറ്റും ബന്ധമുള്ളതായി തെളിഞ്ഞു.

നടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ തന്നെ കേസില്‍ ദിലീപിന്റെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ നടന്നതും സിനിമയെ പോലും ഞെട്ടിപ്പിക്കുന്ന സംഭവ ബഹുലമായ കാര്യങ്ങള്‍. സംഭവം നടന്ന് നാല് മാസം പിന്നിടുമ്പോഴാണ് കേസുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ദിലീപ് പൊലീസില്‍ പരാതി നല്‍കിയ വിവരം പുറം ലോകം അറിയുന്നത്. സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും ഫോണില്‍ വിളിച്ചാണ് പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ കേസില്‍ ദിലീപിന്റെ പേരും വലിച്ചിഴക്കുമെന്നായിരുന്നു ഭീഷണി. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടയാണ് ദിലീപും നാദിര്‍ഷയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു.

തുടര്‍ന്ന് ദിലീപിന് ആയുധമായി പള്‍സര്‍ സുനിയുടെ കത്തും. ജയിലില്‍ വെച്ച് സുനി ദിലീപിനെഴുതിയ കത്ത് പുറത്തുവന്നതോടെ വീണ്ടും സിനിമാലോകത്തിന് ആഘാതമായി. ദിലീപിനെതിരായിരുന്നു സുനിയുടെ ഈ കത്ത്. തരാമെന്ന് പറഞ്ഞ പണം തിരികെ നല്‍കിയില്ലെന്നും പണത്തിന് ആവശ്യമുള്ളതിനാലാണ് ആവശ്യപ്പെടുന്നതെന്നും ജയിലിലായ ശേഷം ദിലീപ് തിരിഞ്ഞു നോക്കിയില്ലെന്നുമാണ് സുനിയുടെ കത്തിലെ ഹൈലൈറ്റ്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവിനെ അറ്‌സ്റ്റ് ചെയ്തു. ശേഷം അന്വേഷണം ദിലീപിലേയ്ക്കായി. തുടര്‍ന്ന് ദിലീപിന്റെയും നാദിര്‍ഷയുടെയും മാനേജര്‍ അപ്പുണ്ണിയുടെയും മൊഴിയെടുക്കാന്‍ പൊലീസ് ആലുവ പൊലീസ് ക്ലബ്ബിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമാ ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത 12.30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ലോകം സാക്ഷിയായി. മൊഴിയെടുക്കലിന് ശേഷം തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സത്യം പുറത്തുവരണം എന്നുമായിരുന്നു ദിലീപ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണോദ്യോഗസ്ഥരും അറിയിച്ചു.

ട്വിസ്റ്റില്‍ നിന്നും ട്വിസ്റ്റിലേയ്ക്കുള്ള യാത്രയായിരുന്നു തുടര്‍ന്നങ്ങോട്ട്. ഇതിനിടയില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് നടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ദിലീപിന്റെ ഈ പരാമര്‍ശം സിനിമാ ലോകത്തുള്ളവര്‍ പോലും ദിലീപിനെതിരായി. ദിലീപിനെ പിന്തുണച്ച് സലിം കുമാറും നടിയ്‌ക്കെതിരെ മോശം പരാമര്‍ശം നടിത്തിയിരുന്നു. ദിലീപിന്റെ പരാമര്‍ശത്തോടു കൂടി അതുവരെ മൗനം പാലിച്ച അക്രമത്തിന് ഇരയായ നടി രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് പലപേരുകളും പുറത്തുവരുന്നുണ്ടെങ്കിലും പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പുറകിലെന്നും അല്ലെന്നും പറയാനുള്ളു തെളിവുകള്‍ തന്റെ കൈവശമില്ലെന്നുമാണ് നടി പ്രതികരിച്ചത്. പത്രപ്രസ്താവനയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും നടി വ്യക്തമാക്കി.

മാധവിക്കുട്ടിയും ആമിയും

മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന കമല്‍ ചിത്രമായ ആമിയെ ചൊല്ലി വിവാദങ്ങള്‍ ഏറെയായിരുന്നു. മാധവിക്കുട്ടിയായി ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് വിദ്യാ ബാലനെയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി വിദ്യ ബാലന്‍ ആമിയില്‍ നിന്നും പിന്‍മാറി. ഇതോടെയാണ് സിനിമാ ലോകത്തും പുറത്തും ആമി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. അവസാന നിമിഷം വിദ്യ ആമിയില്‍ നിന്നും പിന്‍മാറിയെങ്കിലും ചിത്രം പുറത്തിറങ്ങുമെന്ന് സംവിധായകന്‍ കമല്‍ അറിയിച്ചിരുന്നു. വിദ്യ പിന്‍മാറിയതോടെ ഈ സ്ഥാനത്തേയ്ക്ക് നിരവധി പേരുകള്‍ ഉയര്‍ന്നു. ബോളിവുഡ് താരം തബു, പാര്‍വ്വതി, പാര്‍വ്വതി ജയറാം തുടങ്ങിയവരുടെ പേരുകള്‍ ഈ സ്ഥാനത്തേയ്ക്ക് വലിച്ചിഴച്ചു. ഒടുവില്‍ മഞ്ജു തന്നെ ആമിയായെത്തി. ഇതോടെ വിവാദങ്ങള്‍ക്ക് കൊടിയിറങ്ങി. ആമിയുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തീകരിച്ചു.

സിനിമാ സമരം

മലയാള സിനിമയെ പ്രതിസന്ധിയിലാക്കി ഒരു കൂട്ടം നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമുകളുടെ സംഘടനായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും തമ്മിലുണ്ടായ തിയേറ്റര്‍ വിഹിതത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം തിയേറ്ററുകള്‍ അടഞ്ഞുകിടന്നത് ഒരു മാസത്തിലേറെ. 2016ല്‍ മലയാള സിനിമയ്ക്കുണ്ടാക്കിയ കോടികളുടെ നഷ്ടം കണക്കിലെടുത്ത് തിയേറ്റര്‍ വിഹിതം 50 ശതമാനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരം ഒടുവില്‍ ഇതേ ആവശ്യം പിന്‍വലിച്ചു കൊണ്ടു തന്നെ സിനിമാ സമരം അവസാനിപ്പിച്ചു.

സമരം കാരണം 2016ല്‍ ക്രിസ്തുമസ് റിലീസുകളായി പ്രഖ്യാപിച്ചിരുന്ന മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖ താരങ്ങളുടെ ചിത്രങ്ങളാണ് ക്രിസ്തുമസ് റിലീസ് കാണാതെ പോയത്. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യാ ചിത്രം ഫുക്രി, പൃഥ്വിരാജ് ചിത്രം എസ്ര എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്. എന്നാല്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും വിട്ടുനിന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.  

പൊട്ടിത്തെറിച്ച് ടൊവിനോ തോമസ്

ടൊവിനോ തോമസ് ആരാധകനോട് പൊട്ടിത്തെറിച്ച സംഭവം ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ടൊവിനോയുടെ മെക്‌സിക്കന്‍ അപാരതയുടെ വിജയാഘോഷ ചടങ്ങിനിടെയാണ് താരം ആരാധകനോട് പൊട്ടിത്തെറിച്ചത്. 500ലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നതിനിടയില്‍ ടൊവിനോയെ ഒരാള്‍ പിറകില്‍ നിന്നും പിച്ചിയതിനെ തുടര്‍ന്നാണ് അയാളെ താരം ചീത്തവിളിച്ചത്. ആരാധകരെയോ മറ്റുള്ളവരെയോ തെറിവിളിക്കുന്ന കൂട്ടത്തിലല്ല ടൊവിനോ തോമസ്. പിറകില്‍ നിന്നും ഉപദ്രവം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ തെറിവിളിച്ചു പോയതാണെന്നും അത് മോശമായിപ്പോയെന്ന് ബോധ്യമുണ്ടെന്നും പിന്നീട് താരം ഏറ്റു പറഞ്ഞിരുന്നു. സംഭവം കാട്ടിത്തീ പോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത് വളരെ പെട്ടെന്നായിരുന്നു.

loading...
NEW GEN

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are