മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ്: അന്യഭാഷാ സിനിമകള്‍ കേരള ബോക്സ് ഓഫീസിൽ

Posted by Farsana Jaleel, 29 Jun, 2017

2017 ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാള സിനിമ അടക്കിവാണ വര്‍ഷം. മലയാള ചിത്രങ്ങളെ പോലെ ഇക്കൊല്ലം അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് സ്വീകാര്യത കിട്ടിയില്ല. കേരളത്തില്‍ റിലീസായ ചുരുക്കം ചില അന്യഭാഷ ചിത്രങ്ങൊഴികെ ഒന്നും തന്നെ ബോക്‌സ് ഓഫീസ് കണ്ടില്ല. അന്യഭാഷാ ചിത്രങ്ങള്‍ക്ക് അഭിമാനമായി ബാഹുബലി ദ കണ്‍ക്ലൂഷന്‍ മാത്രം. കേരളത്തില്‍ വിജയ്ക്കും സൂര്യയ്ക്കും ആരാധകര്‍ ഏറെയുണ്ടെങ്കിലും വിജയുടെ ഭൈരവയും സൂര്യയുടെ എസ് ത്രീയും ബോക്‌സ് ഓഫീസ് ദുരന്തമായി തീര്‍ന്നു. എന്നാല്‍ ഭൈരവയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളുള്ളതിനാല്‍ ചിത്രം ആവറേജില്‍ ഒതുങ്ങി. പിന്നീടങ്ങോട്ട് ബോക്‌സ് ഓഫീസ് ദുരന്തങ്ങളുടെ പെരുമഴയായിരുന്നു. ഹോളിവുഡ് ചിത്രം ദ മമ്മി, തമിഴ് ഹൊറര്‍ ത്രില്ലര്‍ നയന്‍താര ചിത്രം ഡോറ, ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രം റയീസ്, ഹോളിവുഡ് ചിത്രം കോംഗ് സ്‌കള്‍ ഐലന്റ്, ആര്യയുടെ തമിഴ് ചിത്രം കമ്പന്‍ എന്നീ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ 2017 ആദ്യ പകുതിയെ ദുരന്തങ്ങള്‍.


1. ബാഹുബലി ദ കണ്‍ക്ലൂഷന്‍

പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്‍ മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊണ്ടാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തില്‍ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബോക്സ്ഓഫീസ് പിടിച്ചു കുലുക്കിക്കൊണ്ടായിരുന്നു ആദ്യ ദിനം തന്നെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളില്‍ ഇടം പിടിച്ചത്. 108 കോടിയാണ് ഒറ്റ ദിനം കൊണ്ട് ചിത്രം വാരികൂട്ടിയത്. ബാഹുബലി 2 വിന്റെ ആദ്യ ദിന കളക്ഷന്‍ ബോക്ഓഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡാണ്. റിലീസ് ദിനം കേരളത്തില്‍ രാവിലെ 6.30മുതല്‍ ഫാന്‍ ഷോ ഉണ്ടായിരുന്നു. കേരളത്തിലെ ചില മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ആദ്യദിനം ബാഹുബലി 2 മാത്രമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. 75 കോടിയാണ് ബാഹുബലി രണ്ടാം ഭാഗം 55  ദിവസങ്ങളിൽ നിന്നായി കേരളത്തിൽ നിന്ന് നേടിയത്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

2. ഭൈരവ

സിനിമാ സമരങ്ങള്‍ക്കിടയില്‍ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം. വിജയെയും കീര്‍ത്തി സുരേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭരതന്‍ ഒരുക്കിയ മസാല എന്റര്‍ടെയ്‌നര്‍ ചിത്രം കേരളത്തില്‍ 200ല്‍ അധികം തിയേറ്ററുകളില്‍ എത്തിയെങ്കിലും വിജയം കണ്ടില്ല. 70 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 55 കോടിയ്ക്കാണ് വിതരണക്കാര്‍ ഏറ്റെടുത്തത്. ചിത്രത്തിന് 14 കോടിയുടെ നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ഭാവിയില്‍ വിജയ് ചിത്രങ്ങള്‍ ഏറ്റെടുക്കണമെങ്കില്‍ 14 കോടിയുടെ നഷ്ടം നികത്തണമെന്ന സാഹചര്യവുമുണ്ടായി.

3. സിങ്കം 3

സൂര്യയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയ എസ് ത്രീ  സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും 2 ഡി എന്റര്‍ടെയിന്‍മെന്റിന് വേണ്ടി സൂര്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.  ദൊരൈസിംഗം ഐപിഎസിന്റെ അന്താരാഷ്ട്ര ദൗത്യമാണ് എസ് ത്രീയില്‍. അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാരായെത്തിയ ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സൂര്യാ ചിത്രം എസ് ത്രീ പക്ഷേ കേരളത്തില്‍ പൂര്‍ണ്ണ പരാജയമായിരുന്നു.
41 കോടി രൂപയ്ക്ക് ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം വിറ്റുപോയതെങ്കിലും നാല് കോടി 75 ലക്ഷം രൂപയ്ക്കാണ് കേരളത്തില്‍ വിതരണത്തിനെടുത്തത്.

4. ദ മമ്മി

ആരാധകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി അലക്‌സ് കര്‍സ്മാന്‍ ഒരുക്കിയ ഹോളിവുഡ് ചിത്രം ബോക്‌സ് ഓഫീസില്‍ ഇടം പിടിച്ചില്ല. 1999ല്‍ മമ്മി സീരീസിലെ ആദ്യ ചിത്രമായ ദ മമ്മി പുറത്തിറങ്ങിയിരുന്നു. ആദ്യ പതിപ്പിന്റെ വിജയത്ത തുര്‍ന്ന് 2001ല്‍ ദ മമ്മി റിട്ടേണ്‍സ് എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. എന്നാല്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ മൂന്നാം ഭാഗം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്നില്ല. അതേസമയം ചിത്രം വന്‍ പരാജയമാകാന്‍ കാരണം നായകന്‍ ടോം ക്രൂസ് ആണെന്നും ടോമിന്റെ അനാവശ്യ ഇടപെടലാണെന്നും നിര്‍മ്മാണ കമ്പനി ആരോപിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയിലും പോസ്റ്റ് പ്രൊഡക്ഷനിലും എഡിറ്റിംഗിലും ടോം കൈകടത്തിയെന്നും ഇത് ചിത്രത്തിന്റെ പരാജയത്തിന് കാരണമായെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

5. ഡോറ

നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ദോസ് രാമസാമി ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ഇടംപിടിച്ചില്ല. ഹൊറര്‍ രംഗങ്ങളുടെ ഭീകരത മൂലം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും ചിത്രത്തിന് തിരിച്ചടിയായി. നയന്‍സാരയുടെ ഹൊറര്‍ ത്രില്ലര്‍ മായയുടെ ഗംഭീര വിജയത്തിന് ശേഷമെത്തിയ ഡോറ പ്രതീക്ഷയ്‌ക്കൊത്ത വിജയം കണ്ടില്ലെന്ന് മാത്രമല്ല ബോക്‌സ് ഓഫീസില്‍ പൂര്‍ണ്ണ പരാജയമായിരുന്നു ചിത്രം.

6. റയീസ്

ബോളീവിഡിന്റെ സ്വന്തം കിംഗ് ഖാന്റെ റയീസ് കേരളം ആകാംഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ഹൃത്വിത് റോഷന്റെ കാബിലും ഷാരൂഖിന്റെ റയീസും ഒരേ ദിവസം തിയേറ്ററുകളിലെത്തിയതോടെ ചിത്രം ബോക്‌സ് ഓഫീസ് ദുരന്തമായി തീര്‍ന്നു. അതേസമയം ഷാരൂഖിന്റെ ഗംഭീര പ്രകടനം, നവാസുദ്ദിന്‍ സിദ്ദിഖിയുടെ സ്വാഭാവികതയുമെല്ലാം ചിത്രത്തിന് കൈയ്യടി ലഭിച്ചിരുന്നു. രാഹുല്‍ ധൊലാക്കിയ 80കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ഗുജറാത്തിലെ മദ്യ വ്യവസായിയും അധോലോക നായകനുമായാണ് ഷാരൂഖ് എത്തുന്നത്. അധോലോക നായകന്‍ അബ്ദുല്‍ ലത്തീഫിന്റെ ജീവിതവുമായും കഥയ്ക്ക് സാമ്യമുണ്ട്.

7. കോംഗ് സ്‌കള്‍ ഐലന്റ്

12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന കിംഗ് കോംഗ് പരമ്പരയിലെ എട്ടാമത്തെ ഹോളിവുഡ് ചിത്രം. 1933ലാണ് കിംഗ് കോംഗ് സീരീസിന് തുടക്കം കുറിക്കുന്നത്. ആദ്യ ഭാഗം മുല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടതാരമാണ് കിംഗ് കോംഗ്. ഇതുവരെയുള്ള കിംഗ് കോംഗ് സീരീസുകള്‍ ബോക്‌സ് ഓഫീസ് തൂത്തുവാരുകയാണ് പതിവെങ്കില്‍ ഇത്തവണ പിഴിച്ചു. 190 മില്യണ്‍ മുതല്‍ മുടക്കില്‍ ജോര്‍ദ്ദാന്‍ റോബര്‍ട്ട്‌സ് സംവിധാനം ചെയ്ത സ്‌കള്‍ ഐലന്റ് ബോക്‌സ് ഓഫീസില്‍ പൂര്‍ണ പരാജയമായികിരുന്നു. കിംഗ് കോംഗ് കഥകളുടെ പശ്ചാത്തലമായ സ്‌കല്‍ ഐലന്റിന്റെ ചരിത്രവും അവിടെ കോഗ് രാജാവായെത്തുന്നതുമാണ് ചിത്ര പശ്ചാത്തലം.

8. കടമ്പന്‍

എന്‍.രാഘവന്‍ ആര്യയിലൂടെ കാട്ടില്‍ ജീവിക്കുന്ന ഒരു യാവാവിന്റെ കഥ പറഞ്ഞ ചിത്രമാണ് കടമ്പന്‍. ചിത്രത്തില്‍ 50 ആനകളുമായി ഏറ്റുമുട്ടുന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ഇതുവരെയുള്ള ആര്യയുടെ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാര്‍ന്ന കഥാപാത്രമായിരുന്നിട്ട് കൂടി ചിത്രം ബോക്‌സ് ഓഫീസ് കണ്ടില്ല.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin