മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ്: താര വിവാഹങ്ങള്‍

Posted by Farsana Jaleel, 30 Jun, 2017

താര വിവാഹങ്ങള്‍ക്ക് കൂടി സാക്ഷിയായി 2017ലെ ആദ്യ പകുതി. ധ്യാന്‍ ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങള്‍ ഈ വര്‍ഷത്തില്‍ പുതിയ ജീവിതത്തിലേയ്ക്ക് കടന്നു. ധ്യാന്‍ ശ്രീനിവാസന്‍, ഗൗതമി നായര്‍, മഖ്ബൂല്‍ സല്‍മാന്‍, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, സിജു വില്‍സണ്‍, അങ്കമാലി ഫെയിം ശരത്, മേഘ്‌നാ വിന്‍സന്റ് എന്നിവരായിരുന്നു അവയില്‍ പ്രമുഖര്‍. ഏറെ വിവാഹങ്ങളും ഏപ്രിലിലായിരുന്നു എന്നതും ശ്രദ്ധേയം.

ധ്യാന്‍ ശ്രീനിവാസന്‍

ശ്രീനിവാസന്റെ മകനും വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ അര്‍പ്പിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയതോടെ ഇരുവരുടെയും പ്രണയം സാഫല്യം പൂര്‍ത്തിയായി. തിരുവനന്തപുരം ആനയറ ആര്‍ടെക് ദീപം അപ്പാര്‍ട്‌മെന്റില്‍ സെബാസ്റ്റ്യന്‍ ജോര്‍ജിന്റഎയും പരേതനായ എലിസബത്തിന്റെയും മകളാണ് അര്‍പ്പിത. ഏപ്രില്‍ ഏഴിനായിരുന്നു വിവാഹം. കണ്ണൂര്‍ വാസ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു വിവാഹം.

ഗൗതമി നായര്‍

ഡയമണ്ട് നെക്ലേസിലൂടെ ശ്രേദ്ധേയായ ഗൗതമി നായര്‍ ആദ്യ സിനിമാ സംവിധായകനെ തന്നെ ജീവിത പങ്കാളിയാക്കി. ദുല്‍ഖര്‍ സല്‍മാന്റെയും ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയിലൂടെ സംവിധായക കുപ്പായമണിഞ്ഞ രാജേന്ദ്രനാണ് ഗൗതമിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
മോഹന്‍ലാലിനെ നായകനാക്കി രാജേന്ദ്രന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ കൂതറയിലും ഗൗതമി അഭിനയിച്ചിരുന്നു. ഫഹദ് ഫാസിലിനൊപ്പം വേഷമിട്ട ഡയമണ്ട് നെക്ലെയ്സിലൂടെ ജനശ്രദ്ധ നേടിയ ഗൗതമി നായര്‍ ചാപ്റ്റേഴ്സ്, കാമ്പസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ച് ഏപ്രില്‍ രണ്ടിനായിരുന്നു വിവാഹം.

മിഥുന്‍ മാനുവല്‍ തോമസ്

ഓം ശാന്തി ഓശാനയിലൂടെ തിരക്കഥാകൃത്തായി സിനിമയിലെത്തിയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് വിവാഹിതനായതും വിവാഹിതനായി. കോട്ടയം സ്വദേശി ഡോ. ഫിബി കൊച്ചു പുരയ്ക്കലാണ് വധു. 2017 മെയ് ഒന്നിന് വയനാട്ടില്‍ വെച്ചായിരുന്നു വിവാഹം. അലമാര, ആന്‍ മരിയ കലിപ്പിലാണ്, ആട് ഒരു ഭീകരജീവിയാണ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയിലൂടെയാണ് മിഥുന്‍ തിരക്കഥാകൃത്തായി സിനിമയിലെത്തുന്നത്.

മഖ്ബൂല്‍ സല്‍മാന്‍

മഖ്ബൂല്‍ സല്‍മാന്‍ വിവാഹിതനായി. 2017 ഏപ്രില്‍ ഒന്നിന് നെടുമ്പാശേരിയിലായിരുന്നു വിവാഹം. കാസര്‍ഗോഡ് സ്വദേശിനി അല്‍മാസ് ആണ് വധു. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്ബൂല്‍ സല്‍മാന്‍. ആസിഫ് അലി നായകനായ അസുരവിത്തായിരുന്നു മക്ബൂലിന്റെ ആദ്യ ചിത്രം.

സിജു വില്‍സണ്‍

പ്രേമം ഫെയിം സിജു വില്‍സനും വിവാഹിതനായി. സിജു വില്‍സണ്‍ ശ്രുതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നതോടെ ഇരുവര്‍ക്കും പ്രണയ സാഫല്യമായി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് വില്‍സണ്‍ ശ്രുതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്. 2017 മെയ് 28ന് കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ മതാചാര പ്രകാരമായിരുന്നു വിവാഹം. വിനീത് ശ്രീനിവാസനാണ് സിജുവിനെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തുന്നത്. മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബാണ് സിജുവിന്റെ ആദ്യ സിനിമ. പീന്നീട് അല്‍ഫോണ്‍സ് പുത്രന്റെ നേരം, പ്രേമം എന്നീ സിനിമകളിലും വേഷമിട്ടു. ഒമര്‍ ലുലുവിന്റെ സൂപ്പര്‍ഹിറ്റായ ഹാപ്പി വെഡ്ഡിംഗില്‍ സിജു നായകനായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിലാണ് സിജു അവസാനമായി അഭിനയിച്ചത്.

അപ്പാനി രവി

ലിജോ ജോസഫ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസില്‍ അപ്പാനി രവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ ശരത് കുമാറും വിവാഹിതനായി. രേഷ്മയാണ് വധു. ശരത് രേഷ്മയുടെ കഴുത്തില്‍ താലി ചാര്‍ത്തിയതോടെ ഇരുവര്‍ക്കും പ്രണയ സാഫല്യമായി. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. 2017 ഏപ്രില്‍ 25നായിരുന്നു വിവാഹം. തിരവനന്തപുരം അരുവിക്കര സ്വദേശിയായ ശരത് കാലടി സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥിയാണ്. അങ്കമാലി ഡയറീസിന് ശേഷം കൈ നിറയെ അവസരങ്ങളാണിപ്പോള്‍ ശരത് കുമാറിന്. സണ്ണി വെയ്ന്‍ നായകനായ പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ആട് 2, മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം എന്നിവയാണ് ശരത്തിന്റെ പുതിയ പ്രോജക്ടുകള്‍.

മേഘ്‌ന വിന്‍സെന്റ്

സീരിയല്‍ താരം മേഘ്‌ന വിന്‍സെന്റും വിവാഹിതനായി. ഏഷ്യാനെറ്റിലെ ചന്ദനമഴ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടിക്കിയ താരമാണ് മേഘ്ന വിന്‍സന്റ്. സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്നയുടെ പ്രതിശ്രുത വരന്‍. ഡിംപിളിന്റെ വിവാഹം ഈ മാസം 26ന് കഴിഞ്ഞിരുന്നു. എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണാണ് ഡിംപിളിന്റെ വരന്‍.

loading...
NEW GEN

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are