മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ് : മികച്ച പ്രകടനങ്ങൾ

Posted by V.G.Nakul, 29 Jun, 2017

 നായകന്‍മാര്‍ക്കപ്പുറം , സഹനായകനും , പ്രതിനായകനും കയ്യടി നേടി മികച്ച പ്രകടനങ്ങളുമായി കളം നിറയുന്ന കാഴ്ച കഴിഞ്ഞ 6 മാസത്തെ ഏറ്റവും വലിയ പ്രത്യേകതയായി. ഇവരില്‍ രണ്ടാം നിര താരങ്ങളായി ഒതുക്കപ്പെട്ടവരും , യുവതാരങ്ങളും , നവാഗതരുമുള്‍പ്പെടും. അതോടൊപ്പം താരങ്ങളും പ്രേക്ഷകരെയാകര്‍ഷിക്കത്തക്ക മികച്ച കഥാപാത്രങ്ങളുമായി സജീവമായി.

മമ്മൂട്ടിക്കും , മോഹന്‍ലാലിനും വെല്ലുവിളിയാകുന്ന ഒരു കഥാപാത്രം ഇരുവര്‍ക്കും ലഭിച്ചില്ല. മുന്തിരിവള്ളികളിലെ ഉലഹന്നാന്‍ മോഹന്‍ലാല്‍ ലളിതസുന്ദരമാക്കിയപ്പോള്‍ , പുത്തന്‍ പണത്തിലെ നിത്യാനന്ദ ഷേണായിയെയും, ദി ഗ്രേറ്റ് ഫാദറിലേ ഡേവിഡ് നൈനാനെയും മമ്മൂട്ടി മനോഹരമാക്കി. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ ജോര്‍ജ്ജ് വടക്കന്‍ ദിലീപിന്റെ ജനപ്രിയ മാനറിസങ്ങളുടെ ആവര്‍ത്തനമായപ്പോള്‍ , അച്ചായന്‍സില്‍ ജയറാമിനൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സി.ഐ.എ ദുല്‍ഖറിനും , സഖാവ് നിവിനും പുതുമയായില്ല.

എസ്രയിലെ രഞ്ജന്‍ മാത്യുവായി പൃഥ്വിരാജും , ഗോദയിലെ ആഞ്ജനേയ ദാസായി ടൊവീനോ തോമസും തിളങ്ങി. രങാധികാരി ബൈജു ഒപ്പിലെ ബൈജുവായി കഥാപാത്രത്തോടിണങ്ങി നില്‍ക്കുവാന്‍ ബിജു മേനോനായി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലെ ജെറി ആസിഫിന്റെ പ്രകടനത്താല്‍ സുരക്ഷിതമായി. അച്ചായന്‍സിലെ ടോണി തോട്ടത്തില്‍ ഉണ്ണി മുകുന്ദനും മനോഹരമാക്കി.

ടേക്ക് ഓഫിലെ ഷഹീദായി കുഞ്ചാക്കോ ബോബനും , മനോജ് എബ്രഹാമായി ഫഹദ് ഫാസിലും പ്രേക്ഷകരുടെ ഇഷ്ടം നേടി. ഇരുവരുടെയും ആത്മാര്‍ത്ഥമായ പ്രകടനം ചിത്രത്തിന്റെ കരുത്തു കൂട്ടി. കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ഷദീദ്. എബിയിലെ എബിയായി വിനീത് ശ്രീനിവാസനും തിളങ്ങി.

എന്നാല്‍ താരങ്ങള്‍ക്കപ്പുറം തങ്ങള്‍ക്കു ലഭിച്ച കഥാപാത്രങ്ങളെ മനോഹരമാക്കി കയ്യടി നേടിയ മറ്റു ചിലരുണ്ട്.

 

കുനാല്‍ കപൂര്‍ - വീരം

വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവായി ബോളിവുഡ് നടന്‍ കുനാല്‍ കപൂറിന്റെ പ്രകടനം ശ്രദ്ധേയമായി. ശാരീരിക സൗകുമാര്യം കുനാലിനെ കഥാപാത്രത്തിനനുയോജ്യനാക്കി. ചതിയന്‍ ചന്തുവിന്റെ മാസനിക സംഘര്‍ഷങ്ങള്‍ ഭാഷയുടെ പരിമിതികള്‍ മറികടന്നും , മിതത്വമാര്‍ന്ന ഭാവ ചലനങ്ങളാലും പ്രേക്ഷകരിലെത്തിച്ചു കുനാല്‍.

 

ആന്റണി വര്‍ഗീസ് - അങ്കമാലി ഡയറീസ്

നവാഗതന്റെ ആശങ്കകളോ പരിമിതികളോ ഇല്ലാതെ വിന്‍സന്‍ പെപ്പേ എന്ന നായകനെ അനായാസ ലളിതമായി അവതരിപ്പിക്കുവാന്‍ ആന്റണിക്കായി. പ്രണയവും , സംഘര്‍ഷങ്ങളും നിറഞ്ഞ പെപ്പെയുടെ ജീവിതം ആന്റണിയില്‍ സുരഷിതമായി. നടന്‍ എന്ന നിലയില്‍ പ്രതീക്ഷകള്‍ക്കു വകയുള്ള സാന്നിധ്യമാകും ആന്റണി.

 

ശരത് കുമാര്‍ - അങ്കമാലി ഡയറീസ്

അപ്പാനി രവിയെന്ന പ്രതിനായകനെ സ്വാഭാവികമായ ചാരുതയോടെ സിനിമയില്‍ നിറച്ചു ശരത്തിന്റെ പ്രകടനം. ക്ഷുഭിതനായ രവി മലയാളത്തില്‍ മുന്‍ മാതൃകയില്ലാത്ത ്രപതിനായകനായി മാറി. ശാരീരികമായ പരിമിതികളെ ചങ്കുറപ്പിനാല്‍ നേരിടുന്ന , അതിജീവിക്കുന്ന അപ്പാനി ശരത്തിനെ ശ്രദ്ധേയനാക്കി.

 

ഷെയ്ന്‍ നിഗം - കെയര്‍ ഓഫ് സൈറ ബാനു

സ്വാഭാവികമായ അഭിനയ മികവിനാല്‍ തനിക്കു ലഭിച്ച കഥാപാത്രം മനോഹരമാക്കി കെയര്‍ ഓഫ് സൈറ ബാനുവില്‍ ഷെയ്ന്‍ നിഗം. ചിത്രത്തില്‍ ഷോഷ്വാ പീറ്ററിന്റെ മാനസിക സംഘര്‍ഷങ്ങള്‍ അനായാസലളിതമാക്കി ഷെയ്ന്‍. രപണയവും , പ്രതിസന്ധികളും നിറഞ്ഞ പാത്ര സൃഷ്ടി സുരഷിതമാക്കി പ്രതീക്ഷയുള്ള യുവതാരമെന്ന പദവി ഷെയ്ന്‍ നിലനിര്‍ത്തി.

 

ജോജു ജോര്‍ജ്ജ് - രാമന്റെ ഏദന്‍ തോട്ടം

സിനിമാ നിര്‍മ്മാതാവായ എല്‍വിസ് ചുമ്മാര്‍ ജോജുവിന്റെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി. സൂക്ഷ്മമായ ഭാവ ചലനങ്ങളാല്‍ കഥാപാത്രത്തെ വേറിട്ടു നിര്‍ത്താനും സിനിമയില്‍ നിറയുവാനും ജോജുവിനായി.

പരീത് പണ്ടാരിയില്‍ കലാഭവന്‍ ഷാജോണ്‍ , കാംബോജിയില്‍ വിനീത് , ഗോഡ് സേയില്‍ വിനയ് ഫോര്‍ട്ട് , ഒരു മെക്‌സിക്കന്‍ അപാരതയില്‍ നീരജ് മാധവ് , പുത്തന്‍ പണത്തില്‍ ബൈജു , മാചുകയില്‍ പശുപതി തുടങ്ങി വേറിട്ടതും , ശ്രദ്ധേയവുമായി നിരവധി പ്രകടനങ്ങളും ഇക്കഴിഞ്ഞ 6 മാസത്തിനിടേ മലയാള സിനിമയിലുണ്ടായി.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin