മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ് : പെണ്‍നിരയിലെ ശ്രദ്ധേയ പ്രകടനങ്ങള്‍

Posted by V.G.Nakul, 29 Jun, 2017

 

പാര്‍വ്വതി തിരുവോത്ത് - ടേക്ക് ഓഫ്

പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമീറയുടെ മാനസികവും , ശാരീരികവുമായ മാനറിസങ്ങള്‍ മറ്റൊരാളെയും സങ്കല്‍പ്പിക്കുവാനാകാത്ത വിധം ഭദ്രമായവതരിപ്പിച്ചു പാര്‍വ്വതി. ഐ.എസ് അധിനിവേശ ഇറാഖിലകപ്പെടുന്ന നഴ്‌സുമാരുടെ പ്രതിനിധിയായ , തടവിലാക്കപ്പെടുന്ന ഭര്‍ത്താവിന്റെ മോചനത്തിനായി ്രശമിക്കുന്ന ഗര്‍ഭിണിയായി പാര്‍വ്വതി സിനിമയെ കൂടുതല്‍ സംവേദനക്ഷമമാക്കി. മനസ്സില്‍ സങ്കടത്തിന്റെ കടലൊളിപ്പിച്ച് , തന്നിലേല്‍പ്പിക്കപ്പെടുന്ന ഇത്തരവാദിത്വങ്ങള്‍ സമചിത്തതയോടെ ഏറ്റെടുക്കുന്ന സമീറ പാര്‍വ്വതിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെ.

മഞ്ജു വാര്യര്‍ - കെയര്‍ ഓഫ് സൈറ ബാനു

രണ്ടാം വരവില്‍ അഭിനേത്രിയെന്ന നിലയില്‍ മഞ്ജുവിനെ ഉപയോഗപ്പെടുത്തിയ കഥാപാത്രമായി സൈറ ബാനു. ആദ്യ പകുതിയില്‍ ഹാസ്യവും , രണ്ടാം പകുതിയില്‍ സങ്കീര്‍ണ്ണമായ മാനസിക സഞ്ചാരങ്ങളും പാകതയോടെ , സുരക്ഷിതമായവതരിപ്പിക്കുവാനും , ചിത്രാന്ത്യത്തില്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടും വിധം സിനിമയില്‍ നിറയുവാനും സാധിച്ചു. താരം എന്നതിനപ്പറും നടി എന്ന നിലയില്‍ മഞ്ജുവിന്റെ ആരാധകര്‍ പ്രതീക്ഷിച്ച തരം നാടന്‍ കഥാപാത്രമായിരുന്നു സൈറ ബാനു.


മീന - മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ആനിയമ്മയെന്ന നാടന്‍ സ്വഭാവ സവിശേഷതകളുള്ള ഗൃഹനാഥയായി പകരക്കാരില്ലാത്ത , പാകതയുള്ള മീനയുടെ പ്രകടനം ശ്രദ്ധേയം. പ്രണയരംഗങ്ങളിലുള്‍പ്പടെ അനായാസ ലളിതമായി കഥാപാത്രത്തിന്റെ വേറിട്ട മാനസികാവസ്ഥകള്‍ ഭദ്രമായവതരിപ്പിക്കുവാനായി. മലയാളത്തിലേക്കുള്ള മടങ്ങി വരവില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന നടനമികവിനാല്‍ ആനിയമ്മ മീനയില്‍ സുരക്ഷിതമായി.


പ്രിയ ആനന്ദ് - എസ്ര

മലയാളത്തിലെ ആദ്യ സിനിമയില്‍ തന്നെ ശക്തവും , വേറിട്ടതുമായ കഥാപാത്രം ലഭിച്ചതിന്റെ എല്ലാ ഉത്തരവാദിത്വവും പ്രിയയുടെ പ്രകടനത്തില്‍ വ്യക്തം. പ്രേതബാധിതയെന്ന തോന്നലുളവാക്കുന്ന ഗര്‍ഭിണിയായ പ്രിയ എന്ന കഥാപാത്രം പ്രിയ ആനന്ദിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി. ആദ്യ പാതിയിലെ ശാന്തയതില്‍ നിന്നും , രണ്ടാം പാതിയിലെ സംഘര്‍ഷങ്ങളിലേക്കു കടക്കുമ്പോള്‍ ശരീര ഭാഷയിലുള്‍പ്പടെ കഥാപാത്രത്തെയുള്‍ക്കൊള്ളുവാന്‍ പ്രിയക്കായി.


അന്ന രാജന്‍ - അങ്കമാലി ഡയറീസ്

ആദ്യ സിനിമയില്‍ നായിക എന്നതിനപ്പുറം കഥാപാത്രം എന്ന നിലയില്‍ അടയാളപ്പെടുത്തത്തക്ക പ്രകടനം. നായകന്റെ ്രപതിസന്ധി ഘട്ടത്തില്‍ അവനൊപ്പം നില്‍ക്കുന്ന , തന്റെ പ്രണയം പറയാതെ അവന്റെ പ്രണയത്തിനിടമൊരുക്കുന്ന ലിച്ചിയായി നവാഗതയുടെ ആശങ്കകളോ , സങ്കോചമോ ഇല്ലാത്ത പക്വതയുള്ള അഭിനയം. നായകനോടുള്ള തന്റെ ഇഷ്ടം പങ്കു വയ്ക്കുന്ന രംഗം അനായാസ - ലൡമായി അവതരിപ്പിക്കുവാനും , സിനിമയില്‍ നിറയുവാനും സാധിച്ചു.


അനുസിത്താര - രാമന്റെ ഏദന്‍ തോട്ടം

നിഴല്‍ നായികയായി തുടരേണ്ട ഗതികേടില്‍ നിന്നും അനുസിതാരയെ അഭിനയ സാധ്യതയള്ള കഥാപാത്രങ്ങള്‍ക്കനുയോജ്യ എന്ന തലത്തിലേക്കു കൂടി കൈ പിടിച്ചു കയറ്റിയ കഥാപാത്രമായി മാലിനി എല്‍വിസ്. ഭര്‍ത്താവിനും , കാമുകനുമിടയില്‍ പെടുന്ന പ്രണയത്തിനും , ഉത്തരവാദിത്വങ്ങള്‍ക്കുമിടയില്‍ കുടുങ്ങുന്ന നര്‍ത്തകിയായ മാലിനിയുടെ സങ്കീര്‍ണ്ണമായ ജീവിതം അനു സുരക്ഷിതമാക്കി.


അമല പോള്‍ - അച്ചായന്‍സ്

മലയാളത്തിലേക്കുള്ള മടങ്ങി വരവില്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു കഥാപാത്രം അമല പോളിനെ തേടിയെത്തി. റീത്ത എന്ന ടോം ബോയിയുടെ ശാരീരിക മാനസികാവസ്ഥകള്‍ അമല ഭദ്രമാക്കി. കൂട്ടുകാരിയോടുള്ള അമിത സ്‌നേഹത്താല്‍ പുരുഷന്‍മാരെയാകെ ശത്രുനിരയില്‍ നിര്‍ത്തുന്ന റീത്തയായി ചിത്രത്തിലുടന്നീളം അമല നിറഞ്ഞു. ഒരു ഘട്ടത്തില്‍ സിനിമയുടെ ആഖ്യാനം തന്നില്‍ തന്നെ കേന്ദ്രീകരിക്കുമ്പോള്‍ റീത്തയായി അമല തിളങ്ങി.


വാമിക ഗബ്ബി - ഗോദ

മലയാളത്തിലേക്കുള്ള ആദ്യ വരവില്‍ തന്നെ തേടിയെത്തിക കഥാപാത്രം മനോഹരമാക്കി വാമിക. അതിഥി സിങ്ങായി അസാമാന്യ ശാരീരിക വഴക്കം പ്രകടിപ്പിക്കുവാനും , കഥാപാത്രവുമായി ചേര്‍ന്നു നില്‍ക്കുവാനും വാമികക്കായി. സ്ത്രീപക്ഷ കഥ പറഞ്ഞ സിനിമയുടെ വിജയ ഘടകങ്ങളിലൊന്നായി വാമിക പ്രേക്ഷകരുടെ ഇഷ്ടം നേടി സിനിമയില്‍ നിറഞ്ഞു.

 

loading...
NEW GEN

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are

Sivakarthikeyan-Ponram movie- Television rights sold to Sun TV

Sun TV has bagged the satellite rights of Sivakarthikeyan starrer Ponram directorial untitled film, which is being produced by RD Raja of 24 AM Studios. It must be noted that the movie started rolling in Thenkasi only two weeks back and the first schedule is on progressing.