മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ് : അവലോകനം

Posted by V.G.Nakul, 29 Jun, 2017

2017 ലെ ആദ്യ 6 മാസങ്ങളില്‍ രപദര്‍ശനത്തിനെത്തിയ 57 സിനിമകളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ പ്രേക്ഷക പ്രീതിയും , സാമ്പത്തിക നേട്ടവും സ്വന്തമാക്കി ഹിറ്റ് ചാര്‍ട്ടില്‍ കടന്നവ 11. പരിക്കേള്‍ക്കാതെ രക്ഷപെട്ടവ 6. േശഷിക്കുന്നതില്‍ മിക്കതും ദയനീയമായി പരാജയപ്പെട്ടങ്കിലും, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അത്ര മോശം കണക്കല്ല ഇത്. 
 
 
പരിക്കേള്‍ക്കാതെ ആദ്യ പാതി...
 
ആദ്യ പാതി കഴിഞ്ഞു. സിനിമ എങ്ങിനെയുണ്ട് .... ? വലിയ കുഴപ്പങ്ങളൊന്നുമില്ല. കണ്ടിടത്തോളം നന്നായി. മാസും , ക്ലാസും ചേരും പടി. ഇനി ബാക്കി കൂടി കണ്ടിട്ട് പറയാം. അതേ , ഇതു തന്നെയാണ് ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളിലെ മലയാള സിനിമയുടെ ആകെ തുക.  ജനുവരി മുതല്‍ ജൂണ്‍ വരെ ഹിറ്റുകളും , സൂപ്പര്‍ഹിറ്റുകളും , മെഗാഹിറ്റുകളും , വമ്പന്‍ പരാജയങ്ങളുമായി വന്‍ താരങ്ങളുടെയും , യുവതാരങ്ങളുടെയും , നവാഗതരുടെയുമടക്കം 57 സിനിമകള്‍. ഇവയില്‍ മിക്കതും മുന്‍ നിര സംവിധായകനും , നിര്‍മ്മാതാക്കളും , സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയവ. എന്നാല്‍ പോയ വര്‍ഷം പുലി മുരുകന്‍ സൃഷ്ടിച്ച വലിയ ജനപ്രീതിയും , കച്ചവട സാധ്യതകളും വേണ്ടും വിധം പിന്‍തുടരുന്ന ഒരു വിജയം ഇക്കഴിഞ്ഞ 6 മാസത്തിനിടേ ഉണ്ടായില്ല. 
 
ജനുവരി 6 മുതല്‍ ജൂണ്‍ 29 വരെ 57 സിനിമകള്‍ തിയേറ്ററുകളിലെത്തി. 2016 - ക്രിസ്തുമസ് റിലീസുകളായി പ്രഖ്യാപിക്കപ്പെടുകയും , തീയേറ്റര്‍ സമരം കാരണം മാറ്റി വയ്ക്കുകയും ചെയ്ത 6 വന്‍ താര ചിത്രങ്ങള്‍ ജനുവരി - ഫെബ്രുവരി മാസം തിയേറ്ററുകളെ സജീവമാക്കി. ഇവയില്‍ മിക്കതും വിജയങ്ങളായി , പുതു വര്‍ഷം മലയാള സിനിമയുടെ സുവര്‍ണ്ണവര്‍ഷങ്ങളിലൊന്നാകും എന്ന പ്രതീക്ഷ നല്‍കി. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലും ആ പ്രതീക്ഷകള്‍ക്കു കരുത്തു പകരുന്ന വിജയങ്ങളുണ്ടായി. 
 
തീയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും , നിര്‍മ്മാണ - വിതരണക്കാരുടെ സംഘടനകളും തമ്മില്‍ തീയേറ്റര്‍ വിഹിതത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മാസങ്ങളോളം തീയേറ്ററുകള്‍ അടഞു കിടന്നത് പോയ വര്‍ഷം മലയാള സിനിമയ്ക്കുണ്ടാക്കിയ നഷ്ടം കോടികളാണ്. വന്‍ പ്രതീക്ഷയോടെയെത്തിയ പല ഒന്നാം നിര സിനിമകളുടെയും റിലീസ് നീട്ടി വച്ചപ്പോള്‍ , അതവയുടെ മാറ്റ് കുറച്ചു. ആറിയ കഞ്ഞി പഴം കഞ്ഞി എന്ന അവസ്ഥയിലാണ് അവയില്‍ മിക്കതും തീയേറ്ററുകളിലെത്തിയത്. 
 
 
സമരം തുടരേ തന്നെ ഒരു വിഭാഗം തീയേറ്ററുകളുമായുണ്ടാക്കിയ കരാറനുസരിച്ച് ഈ വര്‍ഷം മലയാളത്തിലെ ആദ്യ റിലീസായി ജനുവരി ആറിന് കാട് പൂക്കുന്ന നേരം പ്രദര്‍ശനത്തിനെത്തി. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ചിത്രം തീയേറ്റര്‍ വിജയം എന്നതിനപ്പറും , കലാമൂല്യമുള്ള ഒരു സിനിമയെന്ന അഭിപ്രായം നേടി. 
 
2016 - ക്രിസ്തുമസ് റിലീസുകളായി പ്രഖ്യാപിക്കപ്പെടുകയും , തീയേറ്റര്‍ സമരത്തെത്തുടര്‍ന്ന് നീട്ടി വയ്ക്കുകയും ചെയ്ത 6 വന്‍ താര ചിത്രങ്ങളാണ് തുടര്‍ന്ന് പ്രദര്‍ശനത്തിനെത്തിയത്. ജനുവരി - ഫെബ്രുവരി മാസങ്ങളിലായി പ്രദര്‍ശനത്തിനെത്തിയ ഇവ തീയേറ്ററുകളെ സജീവമാക്കി.
 
ജനുവരി 19 - ന് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ , 20 - ന് മോഹന്‍ ലാലിനെ നായകനാക്കി ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ , ഫെബ്രുവരി - 3 ന് ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഫുക്രി , 10 - ന് പൃഥ്വിരാജിനെ നായകനാക്കി ജെയ് കെ സംവിധാനം ചെയ്ത എസ്ര , 24 - ന് കുനാല്‍ കപൂറിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത വീരം എന്നിവ പ്രദര്‍ശനത്തിനെത്തി. ഇവയില്‍ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ , എസ്ര , ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവ വിജയമായി. മാര്‍ച്ചില്‍ അങ്കമാലി ഡയറീസ് , ഒരു മെക്‌സിക്കന്‍ അപാരത , ടേക്ക് ഓഫ് , കെയര്‍ ഓഫ് സൈറ ബാനു , ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങി വലിയ വിജയങ്ങളുണ്ടായെങ്കിലും പിന്നീടുള്ള മാസങ്ങള്‍ പൊതുവേ ശാന്തമായിരുന്നു.
 
2017 ലെ ആദ്യ 6 മാസങ്ങളില്‍ ്രപദര്‍ശനത്തിനെത്തിയ 57 സിനിമകളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ പ്രേക്ഷക പ്രീതിയും , സാമ്പത്തിക നേട്ടവും സ്വന്തമാക്കി ഹിറ്റ് ചാര്‍ട്ടില്‍ കടന്നവ 11. പരിക്കേള്‍ക്കാതെ രക്ഷപെട്ടവ 6. േശഷിക്കുന്നതില്‍ മിക്കതും ദയനീയമായി പരാജയപ്പെട്ടങ്കിലും , മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അത്ര മോശം കണക്കല്ല ഇത്. 
 
ജോമോന്റെ സുവിശേഷങ്ങള്‍ , മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ , എസ്ര എന്നിവയ്‌ക്കൊപ്പം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് , ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത , ആന്റണി സോണി സംവിധാനം ചെയ്ത കെയര്‍ ഓഫ് സൈറ ബാനു , മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് , ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍, രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പ്, അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക , ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്നിവയാണ് ഈ വര്‍ഷം ആദ്യ പാതിയിലെ വിജയങ്ങള്‍. സാമ്പത്തിക നേട്ടവും പ്രേക്ഷക പ്രീതിയും നേടിയ ഇവയില്‍ ഒരു മെക്‌സിക്കന്‍ അപാരത , സി.ഐ.എ എന്നിവ ലോംഗ് റണ്ണിംഗില്‍ നേട്ടമായില്ല. 
 
നിവിന്‍ പോളിയെ നായകനാക്കി സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് , ദിലീപിനെ നായകനാക്കി കെ. ബിജു സംവിധാനം ചെയ്ത ജോര്‍ജ്ജേട്ടന്‍സ് പൂരം , വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി , ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഫുക്രി , കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍ തോട്ടം , ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് , മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍ പണം , ആസിഫ് അലിയെ നായകനാക്കി വി.എസ് രോഹിത് സംവിധാനം ചെയ്ത അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നിവ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇതില്‍ സഖാവ് നിവിന്റെ കരിയറിലെ വലിയ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കി.
 
ആസിഫ് അലിയെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണീബി - 2 ദ സെലിബ്രേഷന്‍സ് , കുനാല്‍ കപൂറിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത വീരം , മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ദ ബോര്‍ഡര്‍ , ജയറാമിനെ നായകനാക്കി ദിപന്‍ സംവിധാനം ചെയ്ത സത്യ , വിജയ് ബാബുവിനെ നായകനാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്‍ , സണ്ണി വെയ്‌നെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അലമാര എന്നിവ പ്രതീക്ഷകളെ തകിടം മറിച്ചു. ഇതില്‍ വീരം വലിയ മുതല്‍ മുടക്കില്‍ ഒരുക്കിയ വന്‍ പരീക്ഷണമായിരുന്നു. സമ്മിശ്രാഭിപ്രായം സ്വന്തമാക്കിയ ചിത്രം ഭൂരിപക്ഷം പ്രേക്ഷകരെയും നിരാശരാക്കി. സത്യ ജയറാമിന്റെ കരിയറിലെ വന്‍ പരാജയമായി. 
 
കടന്നു പോയ ആറു മാസം , താരപ്രഭാവത്തിനും , ബോക്‌സ് ഓഫീസ് കണക്കെടുപ്പുകള്‍ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്ന സിനിമകള്‍ 4. അങ്കമാലി ഡയറീസ് , കെയര്‍ ഓഫ് സൈറ ബാനു , ടേക്ക് ഓഫ് , രക്ഷാധികാരി ബൈജു ഒപ്പ് എന്നിവ. 
 
54 നവാഗതരെ താരനിരയില്‍ അണിനിരത്തി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത കട്ട ലോക്കല്‍ പടമായ അങ്കമാലി ഡയറീസ് വേറിട്ട ആഖ്യാനവും , ആശയവുമായി മലയാള സിനിമയിലെ പുത്തന്‍ കാഴ്ചാനുഭവമായി. ചെമ്പന്‍ വിനോദ് ജോസ് എഴുതിയ ചിത്രം അങ്കമാലിയുടെ പ്രാദേശിക ജീവിതം പശ്ചാത്തലമാക്കി പ്രണയവും , വയലന്‍സും മനോഹരമായി അവതരിപ്പിച്ചു. നാല് കോടി മുടക്കി 10 കോടിയിലധികം ചിത്രം തീയേറ്റര്‍ വരുമാനമുണ്ടാക്കി. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച അങ്കമാലി ഡയറീസ് പ്രേക്ഷക - നിരൂപക പ്രീതി നേടി കാന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു.  
 
രണ്ടാം വരവില്‍ മഞ്ജു വാര്യരുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കെയര്‍ ഓഫ് സൈറ ബാനുവില്‍ പ്രേക്ഷകര്‍ കണ്ടത്. നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത ചിത്രം വേറിട്ട കുടുംബ - കുറ്റാന്വേഷണ കഥ പറഞ്ഞപ്പോള്‍ എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ആഖ്യാനം. ആര്‍.ജെ ഷാന്‍ എഴുതിയ ചിത്രം നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ അമല അക്കിനേനി , യുവനടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിംഗം എന്നിവരുടെ പ്രകടനത്താലും ശ്രദ്ധേയം. 
 
ഇല്ലാതാകുന്ന നാട്ടു നന്‍മകളും , അവ നഷ്ടമാകുന്നതിന്റെ ദുരന്ത വശങ്ങളും ദൃശ്യവത്കരിച്ച രക്ഷാധികാരി ബൈജു ഒപ്പ് ഓര്‍മ്മപ്പെടുത്തലുകളുടെ സിനിമാനുഭവമായി. രഞ്ജന്‍ പ്രമോദ് എഴുതി സംവിധാനം ചെയ്ത ചിത്രം ബിജു മേനോന്‍ എന്ന നടന്റെ പക്വതയുള്ള അഭിനയത്താലും ശ്രദ്ധേയമായി. 
 
മലയാള സിനിമയില്‍ ലോകനിലവാരമുള്ള ദൃശ്യാനുഭവം പകരുകയായിരുന്നു ടേക്ക് ഓഫ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ഇറാക്കില്‍ ഐ.എസ് തീവ്രവാദികളുടെ കൈകളിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ , ഫഹദ് ഫാസില്‍ , പാര്‍വ്വതി തിരുവോത്ത് , ആസിഫ് അലി എന്നിവരുടെ പ്രകടനം ചിത്രത്തെ മികവുറ്റതാക്കി. കലാപരമായി എല്ലാ അര്‍ത്ഥത്തിലും മികവു പുലര്‍ത്തിയ ടേക്ക് ഓഫ് പ്രേക്ഷക - നിരൂപക പ്രീതി നേടി. 
 
സാമ്പത്തിക നേട്ടത്തില്‍ ഒന്നാം നിരയില്‍ സൂപ്പര്‍ താരങ്ങള്‍ നിലയുറപ്പിച്ചു. മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദര്‍ 60 കോടിയിലധികം വരുമാനമുണ്ടാക്കിയതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ , പൃഥ്വിരാജ് നായകനായ എസ്ര എന്നിവ 50 കോടിയിലധികവും സ്വന്തമാക്കി. വലിയ തീയേറ്റര്‍ സ്വീകരണം ലഭിച്ച ദ ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് മടങ്ങിവരവിന് കളമൊരുക്കിയപ്പോള്‍ , താരത്തിന്റെ ഗറ്റപ്പും ശ്രദ്ധേയമായി. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇടവേളയ്ക്കു ശേഷമുള്ള മോഹന്‍ലാലിന്റെ സമ്പൂര്‍ണ്ണ കുടുംബ ചിത്രമായി. മോഹന്‍ലാല്‍ - മീന ജോഡി ഒരിക്കല്‍ കൂടി വിജയമാവര്‍ത്തിച്ചു. വേറിട്ട ഹൊറര്‍ ത്രില്ലറായിരുന്നു എസ്ര. പൃഥ്വിരാജിന്റെ അഭിനയ പാടവം മുതലെടുത്ത ചിത്രം ഭൂരിപക്ഷം പ്രേക്ഷകരെയും ആകര്‍ഷിച്ചു. സാമ്പത്തിക നേട്ടമുണ്ടാക്കിയ മറ്റൊരു മുന്‍നിര താരം ദുല്‍ഖറാണ്. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവുമധികം ആദ്യ ദിന കളക്ഷന്‍ നേടുന്ന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍. താരത്തിന്റെതായി തീയേറ്ററുകളിലെത്തിയ രണ്ട് സിനിമകളും ശരാശരി എന്ന അഭിപ്രായത്തിനിടയിലും നേട്ടമായി. മോഹന്‍ലാലിനും , മമ്മൂട്ടിക്കും , പൃഥ്വിരാജിനും ദുല്‍ഖറിനും , ബിജു മേനോനും , ജയറാമിനും , ടൊവീനോ തോമസിനും രണ്ടും , ആസിഫ് അലിക്ക് മൂന്നും , നിവിന്‍ പോളിക്കും , ജയസൂര്യയ്ക്കും , ദിലീപിനും ഒന്നു വീതവും ചിത്രങ്ങള്‍ ആറ് മാസത്തിനിടേ തീയേറ്ററുകളിലെത്തി. 
 
കാട് പൂക്കുന്ന നേരം , കവിയുടെ ഒസ്യത്ത് , ഗോഡ് സേ , സ്വയം , ആറടി , ദേവയാനം , സമര്‍പ്പണം , ആകാശത്തിനും ഭുമിക്കുമിടയില്‍ , കാംബോജി തുടങ്ങി കലാമൂല്യമുള്ള സമാന്തര സിനിമകള്‍ക്കും തീയേറ്ററുകള്‍ ലഭിച്ചതും ശ്രദ്ധേയം. റിലീസ് വാരം തണുപ്പന്‍ പ്രതികരണം ലഭിച്ച അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ സംവിധായകന്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി ഫേസ് ബുക്ക് കുറുപ്പിട്ടതിനാല്‍ പ്രേക്ഷക ശ്രദ്ധ നേടിയപ്പോള്‍ , മികച്ച അഭിപ്രായം നേടിയിട്ടും ജയന്‍ വന്നേരി സംവിധാനം ചെയ്ത മചുക പരാജയമായി. താരനിരയുടെയും , വേണ്ടത്ര പരസ്യ പ്രചരണത്തിന്റെയും കുറവ് ചിത്രത്തിന് ദോഷം ചെയ്തു. വിഷു റിലീസുകളൊന്നും വേണ്ടത്ര വിജയമാകാതെ പോയതും , നോട്ടു നിരോദനത്തിന്റെ പരിണിത ഫലങ്ങളും , തീയേറ്റര്‍ സമരങ്ങളും , പല വിധ വിവാദങ്ങളും ആറ് മാസത്തിനിടേ മലയാള സിനിമയ്ക്ക് സാമ്പത്തികമായി ദോഷം ചെയ്തു. ബാഹുബലി നേടിയ അതിശയകരമായ ജനപ്രീതിയായിരുന്നു മറ്റൊരു തിരിച്ചടി. ബാഹുബലിക്കിടേ തീയേറ്ററുകളിലെത്തിയ മിക്ക ചിത്രങ്ങളും പരാജയപ്പെട്ടു. 
 
യുവനായകന്‍മാരില്‍ ടൊവീനോ തോമസ് വലിയ വിജയങ്ങളുമായി , നായകനെന്ന നിലയില്‍ തന്റെ സ്ഥാനമടയാളപ്പെടുത്തിയപ്പോള്‍ , സഖാവ് നിവിന്റെ പ്രേക്ഷകരെ ആകര്‍ഷിക്കത്തക്ക സൃഷ്ടിയായില്ല. ദുല്‍ഖറിന്റെ താരമൂല്യം വര്‍ദ്ധിച്ചപ്പോള്‍ , ജയസൂര്യയും , പൃഥ്വിരാജും , കുഞ്ചാക്കോ ബോബനും , ബിജു മേനോനും സുരക്ഷിതരായി. ജയറാമിന് അച്ചായന്‍സ് ആശ്വാസമായപ്പോള്‍ ലക്ഷ്യം ഇന്ദ്രജിത്തിനും , ഹണീബി ടു ആസിഫിനും ക്ഷീണമായി. 
 
ജൂണ്‍ അവസാന വാരങ്ങളില്‍ ഈദ് റിലീസുകളായി എത്തിയ 7 മുഖ്യ ധാരാ സിനിമകളുടെ അവസ്ഥ പറയുവാറായിട്ടില്ല. ആസിഫ് അലി , ഉണ്ണി മുകുന്ദന്‍ , വിനയ് ഫോര്‍ട്ട് എന്നിവരെ നായകന്‍മാരാക്കി ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്ത അവരുടെ രാവുകള്‍ , വിനീത് ശ്രീനിവാസനെ നായകനാക്കി ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ഇവന്‍ സിനിമാക്കാരന്‍ , റോഷന്‍ മാത്യുവിനെ നായകനാക്കി പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വ്വം മണ്‍സൂര്‍ , ഫഹദ് ഫാസിലിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത റോള്‍ മോഡല്‍സ് എന്നിവ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
 
ചുരുക്കത്തില്‍ മാസും , ക്ലാസും സമാസമം ചേര്‍ത്ത് രണ്ടാം പകുതിയുടെ പ്രതീക്ഷളെ ഇരട്ടിയാക്കി , ആദ്യ പാതി പൂര്‍ത്തിയായി. രണ്ടാം പകുതിയില്‍ കളം നിറയാന്‍ ഒരു പിടി വന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതുകൊണ്ടൊക്കെത്തന്നെ വര്‍ഷാവസാന വിലതിരുത്തലില്‍ കൃത്യമായ കണക്കുകള്‍ വെളിവാകും വരെ പ്രതീക്ഷയോടെ കാത്തിരിക്കാം. 
loading...
NEW GEN

AR Rahman and Sivakarthikeyan to team up.

Now the director is ready with his second script which would be funded by 24 AM Studios and would feature Sivakarthikeyan. The exciting part about this project is that AR Rahman

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.