മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ് : ബോക്‌സ് ഓഫീസ് ഹിറ്റുകള്‍

Posted by Farsana Jaleel, 29 Jun, 2017

2017 ആദ്യ പകുതി പിന്നിടുമ്പോള്‍ മലയാളികള്‍ക്കും മലയാളി പ്രേക്ഷകര്‍ക്കും സന്തോഷിക്കാം. പ്രേക്ഷകര്‍ക്ക് ഒരേസമയം ചിരിക്കാനും, ചിന്തിക്കാനും, ആസ്വദിക്കാനും അതിലേറെ ആഘോഷിക്കാനും കൈ നിറയെ നല്ല ചിത്രങ്ങളുമായാണ് ഈ വര്‍ഷം കടന്നു പോകുന്നത്. ആറു മാസം പിന്നുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വിജയപരാജയങ്ങള്‍ ഏറ്റുവാങ്ങി 57 ചിത്രങ്ങള്‍.

യുവാക്കളുടെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളോടെയാണ് 2017ല്‍ ബോക്‌സ് ഓഫീസ് അനങ്ങുന്നത്. ജോമോനായിരുന്നു ഈ വര്‍ഷം ആദ്യമായി ബോക് ഓഫീസ് പിടിച്ചു കുലുക്കിയ ചിത്രം. ജോമോന് പിന്നാലെ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ എത്തിയെങ്കിലും ആദ്യ വാരങ്ങളില്‍ ഇരു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ഇഞ്ചോടിഞ്ച് മത്സരിച്ച് ഒടുവില്‍ ജോമോനെ പിന്നിലാക്കി മുന്തിരിവള്ളികള്‍ ബോക്‌സ് ഓഫീസില്‍ ആദ്യ സ്ഥാനമുറപ്പിച്ചു. ശേഷം ജയസൂര്യയുടെ ഫുക്രി എത്തിയെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ ചിത്രം ബോക്‌സ് ഓഫീസ് കാണാതെ പോയി. മുന്തിരിവള്ളികള്‍ക്ക് ശേഷം പൃഥ്വിരാജിന്റെ ഹൊറര്‍ ത്രില്ലര്‍ എസ്രയാണ് ബോക്‌സ് ഓഫീസില്‍ സ്ഥാനമുറപ്പിച്ചത്.

ലിജോ ജോസ് പെല്ലിശേരി പുതുമുഖ പരീക്ഷണങ്ങളുമായെത്തിയ അങ്കമാലി ഡയറീസ് പ്രതീക്ഷിക്കാത്ത നേട്ടം കൈവരിച്ച് ബോക്‌സ് ഓഫീസില്‍ സ്ഥാനമുറച്ചു. പിന്നീടെത്തിയ മെക്‌സിക്കന്‍ അപാരത, ടേക്ക് ഓഫ്, രക്ഷാധികാരി ബൈജു, സി.ഐ.എ, ഗോദ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. അതില്‍ പ്രധാനം മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും സ്ഥാനമുറപ്പിച്ചു.


1. ദ ഗ്രേറ്റ് ഫാദര്‍

മമ്മൂട്ടിയുടെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ദ ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡുകളോടെയാണ് ബോക്‌സ്ഓഫീസില്‍ ഇടംപിടിച്ചത്. നവാഗതനായ ഹനീഫ് അദാനിയുടെ സംവിധാനത്തില്‍ ആറ് കോടി മുതല്‍മുടക്കില്‍ ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാദി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 56 കോടിയാണ്.

നിലവിലുണ്ടായിരുന്ന മറ്റു ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തൂത്തെറിഞ്ഞാണ് ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളിലെത്തിയത്. കേരളത്തില്‍ 202 തിയേറ്റുകളിലായി 958 പ്രദര്‍ശനങ്ങളും സംസ്ഥാനത്തിന് പുറത്ത് 150 ഓളം സ്‌ക്രീനുകളിലും പ്രദര്‍ശനം നടത്തിയ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 4.31 കോടി(4,31,46,345) രൂപയാണ്. ഇത് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ആദ്യ ദിന കളക്ഷനായി മാറി. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്റെയും പാ രഞ്ജിത്ത്-രജനി ചിത്രം കബാലിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളില്‍ സ്ഥാനമുറപ്പിച്ചത്. പുലിമുരുകന്റെ ആദ്യ ദിന കളക്ഷനായ 4.05 കോടി രൂപയും കബാലിയുടെ ആദ്യ ദിന കളക്ഷനായ 4.27 കോടി രൂപയും തൂത്തെറിഞ്ഞ് ഗ്രേറ്റ് ഫാദര്‍ 4.31 കോടി രൂപ സ്വന്തമാക്കി ചരിത്രം തിരുത്തിയെഴുതി.

ഇതുമാത്രമല്ല ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡുകളള്‍. അതിവേഗം 20 കോടി സ്വന്തമാക്കിയെന്ന റെക്കോര്‍ഡും ഗ്രേറ്റ് ഫാദറിന് സ്വന്തം. അഞ്ച് ദിനം കൊണ്ടാണ് ചിത്രം 20 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. 18 ദിനം കൊണ്ട് 30 കോടിയും  24 ദിനം കൊണ്ട് 50 കോടിയും പിന്നിട്ടു. 25 കോടി കടക്കുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ് ഗ്രേറ്റ് ഫാദര്‍. സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ വേഷത്തിലെത്തുന്ന ചിത്രം തീര്‍ത്തുമൊരു ഫാമിലി ത്രില്ലറാണ്. ഡേവിഡ് നൈനാനും  മകള്‍ സാറയുള്ള ബന്ധവും കുടുംബത്തില്‍ നടക്കുന്നൊരു സംഭവവും അതിന്റെ കാരണങ്ങളിലേയ്ക്ക് ചുരുളഴിയുന്നതുമാണ് ചിത്രപശ്ചാത്തലം.


2. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

വീക്കെന്റ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളിന്റെ നിര്‍മ്മാണത്തില്‍ ജിബു ജേക്കബ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും ബോക്‌സ്ഓഫീസ് വിജയമായിരുന്നു. 50 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. 337 തിയേറ്ററുകളിലായി ജനുവരി 20ന് ചിത്രം പ്രദര്‍ശനം നടത്തുമ്പോള്‍ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ ആദ്യ ദിന കളക്ഷന്‍ (2.71 കോടി) ഭേദിച്ചു കൊണ്ട് മുന്തിരിവള്ളികളെത്തുന്നത്. 3.09 കോടിയാണ് മുന്തിരിവള്ളികള്‍ ആദ്യ ദിനം വാരിക്കൂട്ടിയത്.

കേരളത്തില്‍ 15000ല്‍ പരം ഷോ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഓള്‍ ഇന്ത്യ കളക്ഷന്‍ 38 കോടിയാണ്. മുന്തിരിവള്ളികള്‍ മോഹന്‍ലാലിന് ഹാട്രിക് നേട്ടം കൂടി നേടിക്കൊടുത്ത ചിത്രമാണ്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ബോക്‌സ്ഓഫീസില്‍ 50 കോടി ഇടം പിടിച്ചതോടെ ഈ വര്‍ഷം 50 കോടി നേടുന്ന  മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമായി മാറി മുന്തിരിവള്ളികള്‍. ഒപ്പം, ദൃശ്യം എന്നീ ചിത്രങ്ങളാണ് ബോക്സ്ഓഫീസില്‍ 50കോടി പിന്നിട്ട മോഹന്‍ലാല്‍ ചിത്രങ്ങള്‍.  


3. എസ്ര

പൃഥ്വിരാജിനെ നായകനാക്കി ജയകൃഷ്ണന്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം എസ്ര മലയാളത്തിലെ മികച്ച ബോക്‌സ്ഓഫീസില്‍ ആദ്യ നാലില്‍ ഇടം പിടിച്ചു. ഫെബ്രുവരി 10ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ്‌കളക്ഷന്‍ 42 കോടിയാണ്. 125 സ്‌ക്രീനുകളിലായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ ദിന ബോക്‌സ്ഓഫീസ് കളക്ഷന്‍ 2.65 കോടിയായിരുന്നു. 



4. ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് ആദ്യമായി ഒരുക്കിയ ചിത്രം ജോമോന്റെ സുവിശഷങ്ങള്‍ മലയാളത്തിലെ ബോക്‌സഓഫീസില്‍ ഇടംപിടിച്ചു. 200ലേറെ സ്‌ക്രീനുകളിലായി ജോമോന്‍ ജനുവരി 19ന് തിയേറ്ററുകളിലെത്തുമ്പോള്‍ മമ്മൂട്ടിയുടെ കസബയുടെ റെക്കോര്‍ഡ് ഭേദിച്ചിരുന്നു. 2.48 കോടിയെന്ന കസബയുടെ റെക്കോര്‍ഡ് തൂത്തെറിഞ്ഞ് ജോമോന്‍ ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത് 2.71 കോടി രൂപയാണ്. മൂന്ന് ദിനം കൊണ്ട് ആറ് കോടിയും നേടിയ ചിത്രം ബോക്‌സ്ഓഫീസില്‍ 50 കോടി പിന്നിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 30 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍. 



5. ടേക്ക് ഓഫ്

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍,  ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ടേക്കും മലയാള സിനിമയിലെ മികച്ച ബോക്‌സ്ഓഫീസില്‍ ഇടംപിടിച്ചു. അഞ്ച് കോടി മുതല്‍മുടക്കില്‍ രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ ഷെബില്‍ ബക്കര്‍, ആന്‍ോ ജോസഫ് എന്നിവരുടെ നിര്‍മ്മിച്ച ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീ്‌സ് കളക്ഷന്‍ 27 കോടിയാണ്. ഏഴ് ദിനം കൊണ്ട് ഏഴ് കോടി രൂപയും 19 ദിനം കൊണ്ട് 10.9 കോടി രൂപയും 28 ദിനം കൊണ്ട് 14.2 കോടിയുമാണ് ചിത്രം നേടിയത്. 2014ലെ ഇറാഖ് ആക്രമണത്തില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാരുടെ കഥപറഞ്ഞ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.

6. ഗോദ

ഗോദയുടെ ബോക്‌സ്ഓഫീസ് കളക്ഷനെ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലോ ബഡ്ജറ്റില്‍ പിറന്ന മികച്ച കളക്ഷന്‍ നേടിയ ചിത്രം. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസിനെയും വാമിഖാ ഗബ്ബിയെയും ഗുസ്തി പ്രമേയമാക്കി ലോ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രമാണ് ഗോദ. മെയ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കി. 1.21 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. ലോ ബഡ്ജറ്റ് ചിത്രമായിരുന്നിട്ട് കൂടിയും ആദ്യ ദിനത്തില്‍ ലഭിച്ച കളക്ഷന്‍ മലയാള സിനിമയെ സംബന്ധിച്ച് മികച്ച ബോക്‌സ്ഓഫീസ് കളക്ഷനാണ്. ബാഹുബലി തരംഗത്തിനിടെയും ഗോദ മുട്ടുമടക്കാതെ ആദ്യ ദിന കളക്ഷന് സമാനമായ രീതിയില്‍ കളക്ഷന്‍ നിലനിര്‍ത്തി. മൂന്ന് ദിനം കൊണ്ട് ചിത്രം 3.19 കോടിയും 11 ദിനം കൊണ്ട് 16 കോടിയും നേടിയ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 20 കോടി രൂപയാണ്.


7. സി.ഐ.എ

അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടിക്കെട്ടില്‍ പിറന്ന സി.ഐ.എ ആശങ്കയോടെയാണ് മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളില്‍ സ്ഥാനമുറപ്പിച്ച സാഹചര്യത്തിലായിരുന്നു ദുല്‍ഖറിന്റെ സി.ഐ.എ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ബാഹുബലിയുടെ തേരോട്ടം സി.ഐ.എ ബാധിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ ബാഹുയോട് പോരാടി സി.ഐ.എ വിജയക്കുതിപ്പ് നടത്തിയ സി.ഐ.എ ക്ക് ഒരു മലയാള സിനിമ നേടുന്ന മികച്ച രണ്ടാമത്തെ ഇനിഷ്യല്‍ തുകയാണ് ആദ്യ ദിനം ലഭിച്ചത്. 4.12 കോടിയാണ് ആദ്യ ദിനത്തില്‍ ചിത്രം സ്വന്തമാക്കിയത്. തുടര്‍ന്നുള്ള ദിനങ്ങളിലും ഈ നേട്ടം തുടര്‍ന്നിരുന്നു. രണ്ടാം ദിനം 2.89 കോടിയും മൂന്നാം ദിനം 2.93 കോടിയും നേടിയ ചിത്രം മൂന്നു ദിവസത്തെ ആകെ കളക്ഷന്‍ 11.9 കോടി രൂപയാണ് സ്വന്തമാക്കിയത്. ആറ് ദിനം പിന്നിടുമ്പോള്‍ 13 കോടിയും ഏഴ് ദിനം കൊണ്ട് 14 കോടിയും പിന്നിട്ട ചിത്രത്തിന്റെ നിലവിലെ കളക്ഷന്‍ 22.5 കോടിയാണ്.

സി.ഐ.എ ആന്‍ഡ് എയുടെ ബാനറില്‍ അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച കുടുംബ പശ്ചാത്തലത്തില്‍ ശക്തമായ പ്രണയകഥ പറഞ്ഞ സി.ഐ.എ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ വിജയ ചിത്രമാണ്. പ്രണയത്തിനായി ഏതറ്റം വരെയും പോകാമെന്ന് തെളിയിച്ച ചിത്രത്തില്‍ ദുല്‍ഖറുടെ നായികയായി കാര്‍ത്തിക മുരളീധരനും എത്തിയിരുന്നു.



8. ഒരു മെക്‌സിക്കന്‍ അപാരത

ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ ടോം എമ്മട്ടി സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശന ദിവസം 139 തിയേറ്ററുകളിലാണെത്തിയത്. പ്രണയത്തിനും സൗഹൃദത്തിനുമൊപ്പം കലാലയ രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നീ യുവ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനെ പിന്നിലാക്കിയാണ് മെക്‌സിക്കന്‍ അപാരതയുമായി ടൊവിനോ തോമസ് എത്തിയത്. ഒപ്പം രൂപേഷ് പീതാംബരനും നീരജ് മാധവനും കൊടിപിടിച്ചു. മമ്മൂട്ടി ചിത്രം കസബ, പൃഥ്വി ചിത്രം എസ്ര, ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ജുകള്‍ ഭേദിച്ചു കൊണ്ടാണ് മെക്‌സിക്കന്‍ അപാരത തിയേറ്ററുകളിലെത്തിയത്. ആദ്യ ദിന കളക്ഷന്‍ മൂന്നുകോടി നേടിയെങ്കിലും പിന്നീട് എസ്രയും ജോമോനും മെക്‌സിക്കനെ പിന്നിലാക്കിയിരുന്നു. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 15 കോടിയാണ്.



9. രക്ഷാധികാരി ബൈജു

ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗ്രാമീണ നന്മകള്‍ നിറഞ്ഞ ചിത്രമാണ് രക്ഷാധികാരി ബൈജു. കഥ പറഞ്ഞ് ഫലിപ്പിക്കാനാവാത്ത കണ്ടനുഭവിക്കേണ്ട ദൃശ്യാവിഷ്‌കാരമാണ് ചിത്രം. സമപ്രായക്കാര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോഴും മകളുടെ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം കളിച്ചു നടക്കുന്ന നാട്ടിലുള്ളവരുടെ സുഹൃത്തും വഴികാട്ടിയുമായ കഥാപാത്രത്തിലൂടെ ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. പ്രദര്‍ശനം തുടങ്ങി ആദ്യ വാരം ചിത്രം ബോക്‌സ് ഓഫ്‌സീല്‍ കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അടുത്ത വാരം ബോക്‌സ് ഓഫീസില്‍ സ്ഥാനമുറപ്പിച്ച് ചിത്രം അപ്രതീക്ഷിത വിജയത്തിന് സാക്ഷ്യം കുറിച്ചു. 13 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.



10. അങ്കമാലി ഡയറീസ്

86 പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം. ചിത്രത്തില്‍ പെപ്പെ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ചില നിമിഷങ്ങളാണ് അങ്കമാലി ഡയറീസ്. പ്രണയവും വിവാഹവും ജീവിതവും കേസും കോടതിയും ഒത്തുതീര്‍പ്പുമൊക്കെയുള്ള ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രം. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രം ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ഇടംപിടിച്ച് മികച്ച ബോക്‌സ് ഓഫീസ് ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ 10ല്‍ സ്ഥാനമുറപ്പിച്ചു. 10.5 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

loading...
NEW GEN

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are