മലയാള സിനിമ 2017 ഫസ്റ്റ് ഹാഫ് : വിടവാങ്ങലുകള്‍

Posted by Farsana Jaleel, 30 Jun, 2017

017 ആറു മാസം പിന്നിടുമ്പോള്‍ ചിലമുഖങ്ങള്‍ മായ്ഞ്ഞു. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമാ ലോകത്തും തീരാ നഷ്ടം തീര്‍ത്ത് ചില കലാകാരന്‍മാര്‍ വിടവാങ്ങി. പകരം വെയ്ക്കാനില്ലാത്ത ഈ കലാകാരന്‍കാരന്‍മാരുടെ അപ്രതീക്ഷിത വിടവാങ്ങള്‍ സിനിമയ്ക്കുണ്ടായ നഷ്ടം നികത്താനാകാത്തതാണ്. പ്രമുഖ ബോളിവുഡ് താരം ഓം പുരിയിലൂടെയാണ് ഈ നഷ്ടങ്ങളുടെ തുടക്കം. തമിഴ് താരം തവക്കളൈ, മലയാള സിനിമാ നിര്‍മ്മാതാവ് ദീപന്‍, മലയാള സിനിമാ താരം മുന്‍ഷി വേണു, ബോളിവുഡ് താരം വിനോദ് ഖന്ന, തെന്നിന്ത്യന്‍ താരങ്ങളായ വിനയ് ചക്രവര്‍ത്തി, തവക്കളൈ, മലയാള സിനിമാ നിര്‍മ്മാതാവ് എ.വി.ശശിധരന്‍ എന്നിവരാണ് അതില്‍ പ്രമുഖര്‍.

 

ദീപന്‍

മലയാള സിനിമാ സംവിധായകന്‍. പൃഥ്വിരാജിന്റെ പുതിയ മുഖത്തിലൂടെ ശ്രദ്ധേയന്‍. 2003ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായം അണിഞ്ഞു. ഹീറോ, സിം, ഗാംഗ്‌സ് ഓഫ് വടക്കുന്നാഥന്‍, ഡോള്‍ഫിന്‍ ബാര്‍, സത്യ എന്നീ ഏഴ് സിനിമകളുടെ സംവിധായകന്‍. ഗാംഗ്‌സ് ഓഫ് വടക്കുംനാഥന്‍ ചെറു സിനിമകളുടെ സമാഹാരമായ ഡി കമ്പനിയിലേതാണ്. ഷാജി കൈലാസ് അടക്കം ഒട്ടുമിക്ക്യ സംവിധായകരുടെ അസിസ്റ്റന്റ് ആയാണ് സിനിമയിലേക്കുള്ള തുടക്കം. 2014ല്‍ സുരേഷ് ഗോപിയെ നായകനാക്കി ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.

2017 മാര്‍ച്ച് 13ന് അദ്ദേഹം വിടവാങ്ങുമ്പോള്‍ വയസ്സ് 47. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലില്‍ കഴിയവെ മരണത്തിന് കീഴടങ്ങി. ജയറാമിനെ നായകനാക്കി എ.കെ.സാജന്റെ തിരക്കഥയില്‍ ഒരുക്കിയ സത്യ പുറത്തിറങ്ങും മുമ്പേ മരണം ഏറ്റുവാങ്ങി. സത്യയുടെ റിലീസിംഗ് തിരക്കുകള്‍ക്കിടയിലാണ് അദ്ദേഹം വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സ നേടുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകന്‍ കൂടിയാണ് ഇദ്ദേഹം.

 

മുന്‍ഷി വേണു

മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയന്‍. പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതന്‍. ചെറുതും വലുതുമായി നിരവധി വേഷങ്ങളണിഞ്ഞു. മമ്മൂട്ടിയ്ക്കൊപ്പവും അഭിനയിച്ചു. ഉട്ടോപ്പിയയിലെ രാജാവ്, ആത്മകഥ, കഥ പറയുമ്പോള്‍, പച്ചക്കുതിര, തിളക്കം, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഇരുട്ടിലേയ്ക്ക് വീണ വേണുവിന്റെ ദാരുണാന്ത്യം കലാകാരന്‍മാര്‍ക്ക് ശാപം. സുഖകരാമായ അന്തരീക്ഷമായിരുന്നില്ല അവിവാഹിതനായ വേണുവിന്റേത്.

വൃക്കരോഗം ബാധിച്ച് ഏറെ നാളായി ചിക്തസയിലായിരുന്നു. ചികത്സയ്ക്കായി പണമില്ലാതെ കഷ്ടപ്പെട്ടു ഈ കലാകാരന്‍. പണമില്ലാതെ ബുദ്ധിമുട്ടിയ താരം ചാലക്കുടി മുരിങ്ങൂരിലെ പാലിയേറ്റീവ് കെയറിലായിരുന്നു അവസാന നാള്‍. ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവെയ്ക്കാന്‍ സാധിച്ചിരുന്നില്ല. പത്തു വര്‍ഷമായി ചാലക്കുടിയിലെ ലോഡ്ജിലായിരുന്നു താമസം. വാര്‍ധക്യം ബാധിച്ചതോടെ സിനിമയില്‍ നിന്നും സ്വയം വിരമിച്ചു. അവസരങ്ങളുമായി സമീപിക്കുന്നവരെ ശാരീരികാവശതകള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കി. വരവില്‍ കവിഞ്ഞ പണം ചികിത്സയ്ക്കായി ചിലവായതോടെ ലോഡ്ജില്‍ നിന്നും ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് കണത്തിണ്ണയായിരുന്നു വേണുവിന് ആശ്രയം. കടത്തിണ്ണയില്‍ നിന്നും നാട്ടുകാരാണ് വേണുവിനെ പാലിയേറ്റീവ് കെയറിലെത്തിച്ചത്. മമ്മൂട്ടിയും രാജീവ് പിള്ളയും ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2017 ഏപ്രില്‍ 13നായിരുന്നു അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞത്.

 

എ.വി.ശശിധരന്‍

പ്രശസ്ത ഡോക്യുമെന്ററി സിനിമാ സംവിധായകന്‍. ഛായാഗ്രാഹകന്‍, സഹസംവിധായകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഒളിപ്പോര് സിനിമയുടെ സംവിധായകന്‍. ഒളിപ്പോരിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ലളിതകല, സാഹിത്യ, സംഗീതനാടക അക്കാദമികളഉടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം. 10 വര്‍ഷത്തിലേറെയായി ലളിതകല, സാഹിത്യ, സാഹിത്യ, സംഗീതനാടക അക്കാദമികളിലെയും മുഴുവന്‍ പരിപാടികളുടെയും ഡോക്യുമെന്റേഷന്‍ നിര്‍വ്വഹിച്ചു. 20 വര്‍ഷത്തെ സിമിനാ ജീവിതത്തിനൊടുവില്‍ അദ്ദേഹം 2017 മെയ് 10ന് 43ാം വയസ്സില്‍ വിടവാങ്ങി.

 

ഓംപുരി

പ്രമുഖ ബോളിവുഡ് താരം. ഹിന്ദി, മറാത്തി, പഞ്ചാബി, കന്നട, തമിഴ്, മലയാളം തുടങ്ങീ ഭാഷകളില്‍ അഭിനയിച്ച് പ്രാവീണ്യം തെളിയിച്ച അതുല്യ പ്രതിഭ. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹോളിവുഡ്, പാകിസ്താനി ചിത്രങ്ങളിലും നിറസാന്നിധ്യം. 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്വല്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍. അംരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍ തുടങ്ങിയവര്‍ക്കൊപ്പം ബിഗ് സ്‌ക്രീന്‍ പങ്കിട്ടു. ഭവനി ഭവായ് (1980), സദ്ഗതി (1981), അര്‍ദ് സത്യ (1982), മിര്‍ച്ച് മസാല (1986), ധാരാവി (1992) തുടങ്ങീ ചിത്രങ്ങളിലെ പ്രകടനം മികച്ച നടനാക്കി മാറ്റി.

90 കളുടെ പകുതിയോടെ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ വ്യത്യസ്തത പുലര്‍ത്തി. തുടര്‍ന്ന് മൈ സണ്‍ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോള്‍ ഓഫീസ്സര്‍ (2001) എന്നീ ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചു. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോര്‍ മചായെ ഷോര്‍ (2002), മാലാമാല്‍ വീക്ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടന്‍ എന്ന നിലയിലും ഏറെ ശ്രദ്ധ നേടി. പുനരധിവാസം, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലൂടെ മലയാള ചിത്രങ്ങളിലും നിറസാന്നിധ്യം അറയിച്ചു. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, 1990ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2017 ജനുവരി ആറിന് ഹൃദയാഘാതത്തെ തുടര്‍ന്ന് 66ാം വയസ്സില്‍ ഈ ലോകത്തോടു വിടപറഞ്ഞു.

 

വിനോദ് ഖന്ന

ബോളിവുഡ് നടന്‍, മുന്‍ കേന്ദ്രമന്ത്രി, പാര്‍ലമെന്റംഗം, പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ബി.ജെ.പി എം.പി എന്നീ നിലകളില്‍ പ്രശസ്തന്‍. അഞ്ച് ദശവര്‍ഷങ്ങളിലായി നായകനായും വില്ലനായും 100 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. 1968ല്‍ സുനില്‍ ദത്തിന്റെ മന്‍ കാ മീത് എന്ന ചിത്രത്തിലൂടെ വില്ലനായി സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചു. ശേഷം 1968 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളില്‍ 141 സിനിമകളില്‍ അഭിനയിച്ചു. മേരെ അപ്നെ, മേരാ ഗ്വാന്‍ മേരാ ദേശ്, ഗഡ്ഡാര്‍, ജയില്‍ യാത്ര, ഇംതിയാന്‍, ഇങ്കാര്‍, കുച്ചേ ദാഗേ, അമര്‍ അക്ബര്‍ അന്തോണി, രജ്പുട്, കുദ്രത്, ദയവാന്‍, കാര്‍മണ തുടങ്ങീ സിനിമകളിലെ അഭിനയം മികച്ച നടനാക്കി. ഹാത്ത് കി സഫായിയിലെ മികച്ച അഭിനയത്തിന് മികച്ച സഹനടുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടി. 1982ല്‍ ബോളിവുഡ് ലോകം വിനോദ് ഖന്നയുടെ തട്ടകമായി മാറിയ സാഹചര്യത്തില്‍ സിനിമാ ലോകം ഉപേക്ഷിച്ച് ആത്മീയ ശാന്തി തേടി ഗുരു ഓഷോ രജനീഷിന്റെ ആശ്രമത്തിലേയ്ക്കു യാത്രയായി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍സാഫ് സത്യമേവ ജയതേ എന്നീ ഹിറ്റ് സിനിമകള്‍ നല്‍കി ബോളിവുഡിലേയ്ക്ക് തിരിച്ചെത്തി.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം 1997ല്‍. ബി.ജെ.പിയില്‍ ചേരുന്നതും ഇതേ വര്‍ഷം. അന്ന് ലോക് സഭയിലേക്കെത്താന്‍ ഗുരുദാസ്പൂരില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു മികച്ച വിജയം നേടി. 2002ല്‍ അടല്‍ ബിഹാരി വാജ്പെയി സര്‍ക്കാറില്‍ സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയായി. അടല്‍ ബിഹാരി സര്‍ക്കാര്‍ കാലയളവില്‍ തന്നെ വിദേശകാര്യ സഹമന്ത്രിയായും സേവനമനുഷ്ടിച്ചു. 2009 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയം ഏറ്റുവാങ്ങി. 2014ല്‍ ഗുര്‍ദാസ്പുരില്‍ നിന്നും മികച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഭാര്യ ഗീതാഞ്ജലിയില്‍ രണ്ടു മക്കള്‍. രാഹുല്‍ ഖന്ന, അക്ഷയ് ഖന്ന. 1985 ല്‍ ഗീതാഞ്ജലിയില്‍ നിന്നും വിവാഹമോചനം നേടി 1990ല്‍ കവിതയെ വിവാഹം കഴിച്ചു. ഇരുവരുടെയും മക്കളാണ് സാക്ഷി ഖന്നയും ശ്രദ്ധ ഖന്നയും. ഏറെ നാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2017 ഏപ്രില്‍ 27ന് മരണം വരിച്ചു. 70 വയസ്സായിരുന്നു.

 

തവക്കളൈ

തെന്നിന്ത്യന്‍ ഹാസ്യതാരം. ചിട്ടി ബാബു എന്ന പേരില്‍ പ്രശസ്തന്‍. ഉയരക്കുറവ് കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ കലാകാരന്‍. 1997ല്‍ ശിഷ്യ എന്ന തമിഴ് ചിത്രത്തിലൂടെ തുടക്കം. തെന്നിന്ത്യയിലെ ആറുഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം ഉള്‍പ്പെടെ 40ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. മലയാള ചിത്രം ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയാണ് അവസാന ചിത്രം.

 

വിനു ചക്രവര്‍ത്തി

തെന്നിന്ത്യന്‍ താരം. നടന്‍ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. തമിഴ് നടന്‍ എങ്കിലും മലയാള സിനിമയില്‍ സജീവം. മലയാളികളുടെ ഗൗണ്ടര്‍ ആയി അറിയപ്പെട്ടു. മലയാള സിനമയില്‍ അധികവും ഗൗണ്ടര്‍ കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഈ ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ ഈ പേരിനര്‍ഹനായി. അദ്ദേഹത്തിന്റെ ശബ്ദവും മറ്റു നടന്‍മാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. തെങ്കാശിപ്പട്ടണം, ലേലം, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, കമ്പോളം, രുദ്രാക്ഷം, മേലേപ്പറമ്പില്‍ ആണ്‍വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങീ 40ലധികം മലയാള സിനിമകളില്‍ വേഷമിട്ടു. കൂടാതെ നിരവധി ഭാഷകളിലായി 1000 ഓളം സിനിമകളില്‍ അഭിനയിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം 2017 ഏപ്രില്‍ 27ന് 72ാം വയസ്സില്‍ വിടവാങ്ങി. 

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin