ഉലഹന്നാനായി ലാലേട്ടന്‍ എത്തുന്നു

Posted by online desk , 28 Jul, 2016

 

കോഴിക്കോട്ടെ ബിലാത്തിക്കുളം ഹൗസിംഗ് കോളനിയില്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാലും മീനയും ആണ് പ്രധാന താരങ്ങള്‍. മെഗാഹിറ്റായ, ദൃശ്യത്തിനു ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അപ്രതീക്ഷിത വിജയം നേടിയ ഒരു മനോഹര ചിത്രമാണ് ജിബുവിന്റെ ആദ്യ ചിത്രമായ വെള്ളിമൂങ്ങ.വീക്കന്റ് ബേ്‌ളാക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോളാണ് പേരിടാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയന്റെ ഒപ്പവും തെലുങ്ക് സിനിമയും പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ജൂലൈ പതിമൂന്നിനാണ് കേരളത്തിലെത്തിയത്.

 

പതിനാലാം തീയതി, ആന്റണി പെരുമ്പാവൂര്‍ തൊടുപുഴയില്‍ നിര്‍മ്മിച്ച ആശിര്‍വാദ് തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മോഹന്‍ലാല്‍ രാവിലെ മഹാറാണി ഹോട്ടലില്‍ എത്തി പൂജാ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ബിലാത്തിക്കുളം ഹൗസിംഗ് കോളനിയില്‍ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാല്‍, മീന, രാഹുല്‍ മാധവ് മാസ്റ്റര്‍ സനൂപ് സന്തോഷ്, ഐമ റോമി സെബാസ്റ്റിയന്‍ എന്നിവരാണ് ആദ്യ രംഗത്ത് അഭിനയിക്കുന്നത്.
ഇടത്തരക്കാര്‍ താമസിക്കുന്ന ഒരു ഫ്‌ളാറ്റിലാണ് ചിത്രീകരണം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഉലഹന്നന്‍ എന്ന പഞ്ചായത്തു സെക്രട്ടറിയുടെ ഫ്‌ളാറ്റായാണ് ഇവിടം ചിത്രീകരിക്കുന്നത്. ഷര്‍ട്ടും പാന്റ്‌സും, അല്പം നരകയറിത്തുടങ്ങിയ മുടിയും കുറ്റിത്താടിയുമൊക്കെയായി ലളിതമായ വേഷത്തിലാണ് താരം.

 

സാരിയും ബ്‌ളൗസുമാണ് മീനയുടെ വേഷം. ഐമയും, സനൂപും, സ്‌കൂള്‍ യൂണിഫോമിലാണ്. ഉലഹന്നന്‍, ഭാര്യ ആനിയമ്മ, മക്കള്‍ ജിനി, ജെറി എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്. ബാലതാരങ്ങളില്‍ സൂപ്പര്‍ സ്റ്റാറാണ് സനൂപ്. മങ്കിപ്പെന്നിലൂടെയാണ് സനൂപ് സൂപ്പര്‍ താരമായത്. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ ജോ ആന്റ് ദ ബോയ് എന്നീ ചിത്രങ്ങളിലും സനൂപ് മികച്ച അഭിനയം കാഴ്ച വച്ചു. മോഹന്‍ലാലിനൊപ്പം ആദ്യമായാണ് സനൂപ് അഭിനയിക്കുന്നത്. ദുബായിലാണ് ഐമ ജനിച്ചു വളര്‍ന്നത്. മക് ബൂല്‍ സല്‍മാന്റെ നായികയായി ദൂരെ എന്ന ചിത്രത്തില്‍ ആണ് ആദ്യം ഐമ അഭിനയിച്ചത്. പക്ഷെ ചിത്രം റിലീസായില്ല. ഐമയുടെ ഇരട്ടസഹോദരി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. വടകരയാണ് സ്വദേശം. റെഡ് വൈനിനു ശേഷം നല്ലൊരു ഇടവേള കഴിഞ്ഞാണ് മോഹന്‍ലാല്‍ കോഴിക്കോട്ടെത്തുന്നത്. മോഹന്‍ലാലിന് എന്നും പ്രിയപ്പെട്ട ലൊക്കേഷനാണ് കോഴിക്കോട്. ഇവിടെ അമ്പതു ദിവസത്തോളം വരുന്ന ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്തിരിക്കുന്നത്. ഒരാഴ്ച കുട്ടനാട്ടിലുമുണ്ട്." തിരക്കഥാകൃത്ത് എം.സിന്ധു രാജ് പറഞ്ഞു.

 

സിന്ധുരാജിന്റെ പത്താമത്തെ ചിത്രമാണിത്. മോഹന്‍ലാലുമായി ഒന്നിക്കുന്ന ആദ്യ ചിത്രവും. മമ്മൂട്ടിയുടെ താപ്പാനയുടെ സ്‌ക്രിപ്റ്റും സിന്ധു രാജിന്റേതായിരുന്നു. ലാല്‍ ജോസിനുവേണ്ടിയാണ് സിന്ധുരാജ് കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളത്: മുല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും.
മോഹന്‍ലാലിനെ കണ്ടതോടെ ഹൗസിംഗ് കോളനിനിവാസികളില്‍ സന്തോഷം നിറഞ്ഞു. ഏതാണ്ട് ഒരു മാസത്തോളം ഇവിടെ ചിത്രീകരണം ഉണ്ടെന്ന അറിവ് അവരെ കൂടുതല്‍ ആഹ്‌ളാദിപ്പിച്ചു. ഷൂട്ടിംഗ് ഹൗസിംഗ് കോളനിക്കുള്ളിലായതിനാല്‍ കാഴ്ചക്കാരുടെ തിക്കും തിരക്കും ഇല്ല. അത് ഷൂട്ടിംഗിന് വലിയ സഹായമായി. കാരവാനില്‍ വിശ്രമിക്കുകയായിരുന്ന മോഹന്‍ലാലിന്റെയടുത്ത് ജിബു ജേക്കബും സിന്ധുരാജും എത്തി. എടുക്കാന്‍ പോകുന്ന രംഗത്തേക്കുറിച്ച് വിശദീകരിച്ചു. പിന്നെ സീന്‍ വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് മോഹന്‍ലാലും മറ്റഭിനേതാക്കളും ഫ്‌ളാറ്റിലെത്തി. പ്രമോദ് പിള്ളയാണ് ഛായാഗ്രാഹകന്‍. ജിബു ജേക്കബിന്റെ ഛായാഗ്രഹണ സഹായിയായിരുന്നു പ്രമോദ് പിള്ള. എം. പത്മകുമാര്‍ സംവിധാനം ചെയ്ത "പോളിടെക്‌നിക്ക്" എന്ന ചിത്രത്തിലൂടെയാണ് പ്രമോദ് സ്വതന്ത്ര ഛായാഗ്രാഹകനായത്.

 

ഈ ഫ്‌ളാറ്റിനെതിര്‍വശത്താണ് പഴയ ഗായകന്‍ സതീഷ് ബാബു താമസിക്കുന്നത്. നിരവധിഗാനങ്ങള്‍ പാടിയിട്ടുള്ള സതീഷിന് സിനിമയില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. മറ്റു സംഗീതപരിപാടികളിലെല്ലാം അദ്ദേഹം സജീവമാണ്. ഫ്‌ളാറ്റിനുള്ളിലെ രംഗം കഴിഞ്ഞു. ഇനി മുറിക്കു പുറത്തും, ഫ്‌ളാറ്റിനു വെളിയിലുമാണ് ചിത്രീകരണം. അപ്പോഴേക്കും സുരേഷ് കൃഷ്ണ എത്തി. മോഹന്‍ലാലും സുരേഷ് കൃഷ്ണയും അഭിനയിക്കുന്ന ഒരു രംഗമാണ് തുടര്‍ന്ന് ചിത്രീകരിച്ചത്. ചെറുതെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമാണ് സുരേഷ് കൃഷ്ണയുടേത്.
കുട്ടനാട്ടുകാരനാണ് ഉലഹന്നന്‍. ഇപ്പോള്‍ കീഴാറ്റൂര്‍ പഞ്ചായത്ത് സെക്രട്ടറി. ഓഫീസ് വിട്ടാല്‍ വീട്. വീടെന്നു പറഞ്ഞാല്‍ വീട്ടുകാരല്ല. ഫ്‌ളാറ്റിലെ കൂട്ടുകാരാണ്... അവരുമൊത്ത് സദാ കമ്പനി കൂടി രസിക്കുകയാണ് പതിവ്. വേണുക്കുട്ടനും, ദാസും, മോനായും, ജേക്കബ്ബേട്ടനുമാണ് അവരില്‍ പ്രധാനികള്‍. ഇവരില്‍ തന്നെ വേണുക്കുട്ടനോട് അടുപ്പം അല്പം കൂടുതലാണ്. എല്ലാം ഷെയര്‍ ചെയ്യുന്നത് വേണുക്കുട്ടനോടാണ്. ഈ സാഹചര്യത്തിലാണ് ഉലഹന്നന്റെ ജീവിതത്തില്‍ ഒരു പുതിയ സംഭവം ഉണ്ടാകുന്നത്. ഇത് ഉലഹന്നന്റെ അതുവരെയുള്ള ജീവിതത്തെ തകിടം മറിക്കുന്നു. അല്പം. ഗൗരവത്തോടെ തുടങ്ങുന്ന ചിത്രം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് വളരുന്നത്.

 

ലാല്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, സ്രിന്റ, ബിന്ദു പണിക്കര്‍, വീണാനായര്‍, ഉഷ, തൃശൂര്‍ എല്‍സി, ഷറഫുദിന്‍ എന്നിവരും പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദ്, മധുവാസുദേവ്, ഡി.ബി. അജിത് കുമാര്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രനും ബിജിപാലും ഈണം പകരുന്നു. എഡിറ്റിംഗ് സൂരജ് മേക്കപ്പ്. സജി കൊരട്ടി. കോസ്റ്റിയും നിസ്‌സാര്‍. റഹ്മത്ത്. ചീഫ് അസേ്‌സാസ്‌സിയേറ്റ് ഡയറക്ടര്‍ ജിബി മാള, അസേ്‌സാസ്‌സിയേറ്റ് ഡയറക്ടര്‍. ജോജു റാഫേല്‍, സഹസംവിധാനം, രാജേഷ് മോഹന്‍, ഷബില്‍ അസീസ്, ജോബിന്‍ തോമസ്, ഹസ്‌സന്‍, രാഹുല്‍. എ.ഡി. ശ്രീകുമാറാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. പ്രശാന്ത് നാരായണന്‍ പ്രൊഡക്ഷന്‍ മാനേജര്‍. പ്രണവ് കൊടുങ്ങല്ലൂര്‍. വീക്കന്റ് ബേ്‌ളാക് ബസ്റ്റര്‍ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും .

 

Mohanlal and Meena again  husband and wife in Jibu Jacob film  

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram