ഒരു നക്ഷത്രമുള്ള ആകാശം : അദ്ധ്യാപികയായി അപർണ ഗോപിനാഥ് !!!

Posted by ഷിജു സിഡി, 13 May, 2019

 

 

വടക്കന്‍ കേരളത്തിലെ ഗ്രാമപ്രദേശമായ രാവണേശ്വരം പ്രൈമറി വിദ്യാലയത്തിലെ ഏക അദ്ധ്യാപികയാണ് ഉമ. കുട്ടിക്കാലത്ത് ഇതേ സ്‌കൂളില്‍ തന്നെയാണ് ഉമ പഠിച്ചത്. പിന്നീട് ഗ്രാമത്തിന് പുറത്തുപോയി വലിയ സ്‌കൂളിലും കോളേജിലും പഠിച്ച് അദ്ധ്യാപികയായി. പണ്ട് പഠിച്ച സ്‌കൂളില്‍ തന്നെ അദ്ധ്യാപികയായി എത്തിയപ്പോള്‍ അവളുടെ മനസ്‌സ് നിറയെ സന്തോഷമായിരുന്നു. കുട്ടിക്കാലത്ത് അമ്മയുടെയും അച്ഛന്റെയും കയ്യില്‍ത്തൂങ്ങി വന്നിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ അദ്ധ്യാപികയായി എത്തിയിരിക്കുന്നു.


രാവണേശ്വരത്തെ പ്രാഥമിക വിദ്യാലയം ഗ്രാമത്തിലെ കുട്ടികളുടെ ആശയും ആശ്രയവുമായിരുന്നു. അവിടെ പഠിച്ചുവളര്‍ന്ന എത്രയോ ആളുകള്‍ ഉന്നത ഇടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഇന്ന് രാവണേശ്വരത്തെ ഈ പ്രൈമറി സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പഠിക്കാന്‍ കുട്ടികളില്ല പഠിപ്പിക്കാന്‍ അദ്ധ്യാപകരുമില്ല. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയത്തെ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകുന്നുമില്ല. സ്‌കൂള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരാള്‍ ഈ ടീച്ചറാണ്. ടീച്ചറെ സംബന്ധിച്ചിടത്തോളം അദ്ധ്യാപിക ജോലി ഒരു സാമൂഹ്യസേവനമാണ്.


കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയക്കാതെ വളര്‍ത്തിയിരുന്ന മാതാപിതാക്കളെ കണ്ടുപിടിച്ച് ബോധവല്‍ക്കരണം നടത്തി കുട്ടികളെ സ്‌കൂളിലേക്ക് എത്തിച്ച വലിയ മനസ്‌സിന്റെ ഉടമയാണ് ഉമ ടീച്ചര്‍. ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകള്‍ ഗ്രാമത്തിലും നഗരത്തിലും പിടിമുറിക്കിയതോടെ ഓടിട്ട പഴയ പള്ളിക്കൂടങ്ങളോട് ആര്‍ക്കും താത്പര്യമില്ലാതായി. ഇംഗ്‌ളീഷ,് വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ വഴിമാറ്റി വിടാന്‍ മാതാപിതാക്കള്‍ തയ്യാറായപ്പോള്‍ തകര്‍ന്നുപോയത് പരമ്പരാഗത വിദ്യാഭ്യാസ രീതികളും ജീവിത താളങ്ങളുമാണ്.


ഗ്രാമത്തിലെ കുട്ടികള്‍ക്ക് വേണ്ടിമാത്രം ആരംഭിച്ച സ്‌കൂള്‍ പഠിക്കാന്‍ കുട്ടികളില്ലാതെ അടച്ചുപൂട്ടുമ്പോള്‍ അതോടൊപ്പം ഇല്ലാതാകുന്നത് പഴയ ചരിത്രവും കൂടിയാണ്. നാട്ടിലെ പ്രതാപശാലിയായ കോട്ടരാഘവന്റെ മുന്‍ഗാമികള്‍ ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ചതാണ് ഈ പ്രൈമറി വിദ്യാലയം. കാരണവന്മാരുടെ കാലം കഴിഞ്ഞപ്പോള്‍ തറവാടിന്റെ–താക്കോല്‍ കോട്ട രാഘവന്റെ കയ്യിലായി. കാരണവര്‍സ്ഥാനം ലഭിച്ചതോടെ രാഘവന്‍ കുറെക്കൂടി വളര്‍ന്നു. ആരെയും സഹായിച്ച് ശീലമില്ലാത്ത രാഘവന്റെ മനസ്‌സ് എപ്പോഴും പണത്തിന്റെ പിന്നാലെയായിരുന്നു.


ഏക്കറ് കണക്കിന് വരുന്ന വിശാലമായ കുന്നിന്‍പുറത്ത് രണ്ടോ നാലോ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി ഒരു സ്‌കൂള്‍ ആവശ്യമുണ്ടോ. രാഘവനെ പിടികൂടിയ വലിയൊരു ചോദ്യമാണത്. നാല് കുട്ടികളെയും രണ്ട് ജോലിക്കാരെയും വച്ച് എന്തിന് ഇത് നടത്തിക്കൊണ്ട് പോകണം. ചിന്തകള്‍ കാട് കയറിയപ്പോള്‍ രാഘവന്‍ ഒരു തീരുമാനത്തിലെത്തി. കുട്ടികളെയും ജോലിക്കാരെയും പറഞ്ഞുവിട്ട് സ്‌കൂള്‍ പൂട്ടി. ഇതിനൊരു മറുവശമുണ്ട്. കോട്ട രാഘവന്റെ മകന്‍ സ്‌കൂളിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്ത് കെട്ടിടം പണി തുടങ്ങാന്‍ പോവുകയാണ്. അതിന്റെ ഭാഗമായി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അവര്‍ക്ക് ആവശ്യമുണ്ട്. ഒരു കുട്ടിയെങ്കിലും അവിടെ പഠിക്കുന്നുണ്ടെങ്കില്‍ സ്‌കൂള്‍ ഒഴിപ്പിക്കാനോ പൊളിക്കാനോ പറ്റില്ല. അത് മനസ്‌സിലാക്കിയ രാഘവന്‍ തന്ത്രപരമായാണ് കരുക്കള്‍ നീക്കിയത്.
പ്രലോഭനങ്ങളിലൂടെ ടീച്ചറെ പാട്ടിലാക്കാന്‍ ശ്രമിക്കുകയും അതേസമയം കുട്ടികളെ വഴിയില്‍ തടഞ്ഞും അന്തരീക്ഷം തനിക്ക് അനുകൂലമാക്കിയെടുക്കാനായിരുന്നു രാഘവന്റെ ശ്രമം.

 

ഒരു കാരണവശാലും സ്‌കൂള്‍ പൂട്ടാനോ പൊളിക്കാനോ സമ്മതിക്കില്ലെന്ന വാശിയില്‍ ഈ ടീച്ചറും അവരെ സഹായിക്കാനെത്തിയ പഞ്ചായത്ത് മെമ്പര്‍ സത്യനും ചേര്‍ന്നു കോട്ടരാഘവനെതിരെ പൊരുതാനിറങ്ങിയതോടെ ഗ്രാമം സംഘര്‍ഷഭരിതമായി.ഒരു നക്ഷത്രമുള്ള ആകാശം എന്ന സിനിമയില്‍ അപര്‍ണ്ണാ ഗോപിനാഥ് കേന്ദ്രകഥാപാത്രമായ ഉമ ടീച്ചര്‍ ആകുന്നു. ഗണേഷ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ലാല്‍ജോസ്, ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി, ഉണ്ണിരാജു, അനില്‍ നെടുമങ്ങാട് നിഷാ സാരംഗ്, രചന, സേതുലക്ഷ്മി എന്നിവരോടൊപ്പം പുതുമുഖ നടന്‍ പ്രജ്യോത് പ്രദീപും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


നവാഗതരായ അജിത്തുപുല്ലേരി സുനീഷ് ബാബു എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം. കാഞ്ഞങ്ങാട് ബാംഗ്‌ളൂര്‍ എന്നീ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ മെയ് പതിനേഴിന് പ്രദര്‍ശനത്തിനെത്തും.

മലബാര്‍ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ എംവികെ പ്രദീപ് നിര്‍മ്മിക്കുന്ന ഒരു നക്ഷത്രമുള്ള ആകാശത്തിന് സുനീഷ് ബാബു തിരക്കഥ എഴുതിയിരിക്കുന്നു. സംഭാഷണം സുധീഷ് ചട്ടഞ്ചാല്‍, ഛായാഗ്രഹണം സജിത് പുരുഷന്‍, പ്രൊഡ.കണ്‍ട്രോളര്‍ മധുതമ്മനം, എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദാലി, കലാ സംവിധാനം സജി പാഞ്ചു, ചീഫ് അസോ. ഡയറക്ടര്‍ അജിത് വേലായുധന്‍, മേക്കപ്പ്  സജി കൊരട്ടി, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍  ഷിജുക്കുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ പി.എസ്.സുനില്‍, ഗാനരചന  കൈതപ്രം, സംഗീതം  രാഹുല്‍ രാജ്.

 



 

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram