കലാപ ഭീതിയില്‍ പത്മാവത് റിലീസ്....

Posted by Farsana Jaleel, 25 Jan, 2018

കലാപ ഭീതിയില്‍ പത്മാവത് തിയേറ്ററുകളിലേയ്ക്ക്. ദീപികാ പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതിന് ഇന്ന് ആഗോള റിലീസ്. തിയേറ്ററുകളിലേയ്ക്ക്. ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, രാജസ്താന്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ പത്മാവത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കിയതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നെങ്കിലും പലയിടത്തും കലാപഭീതിയിലാണ്. ഈ നാലു സംസ്ഥാനങ്ങളില്‍ തന്നെയാണ് പ്രതിഷേധങ്ങള്‍ ഏറെ കുറേയും. പ്രതിഷേധങ്ങള്‍ ഒടുവില്‍ ആക്രമത്തിലേയ്ക്ക് വഴിതെളിച്ചു.

റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ നടത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ആരംഭിച്ച ആക്രമങ്ങള്‍ക്ക് കുറവില്ല. തീവെയ്പ്പും, കല്ലേറും, റോഡ് തടയലും ഉള്‍പ്പെടെയുള്ള പ്രതിഷേധമാണ് സംസ്ഥാനങ്ങളില്‍ പലയിടത്തും. പ്രിതിഷേധങ്ങള്‍ മാത്രമല്ല, ആത്മഹത്യ ഭീഷണികളും പത്മാവതിനെതിരെയുണ്ട്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ 27 സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി രാഷ്ട്രപതിയ്ക്ക് കത്തയച്ചു.

രജപുത്ര സംഘടനയായ കര്‍ണിസേനയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഹിന്ദു സേനയും ഭീഷണി മുഴക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കര്‍ണിസേനയും അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭയുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. പത്മാവത് പ്രദര്‍ശിപ്പി്ച്ചാല്‍ തിയേറ്ററുകള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഇക്കൂട്ടരുടെ ഭീഷണി. ആക്രമത്തെ തുടര്‍ന്ന് ഗുജറാത്തില്‍ 48ും മഹാരാഷ്ട്രയില്‍ 35 പേരും അറസ്റ്റിലായി. ഗുജറാത്തില്‍ പ്രതിഷേധക്കാര്‍ 200 ഓളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

സെര്‍സര്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച അഞ്ച് ഉപാധികളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ധാരണയായത്. ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള ഈ അഞ്ച് ഉപാധികള്‍ അംഗീകരിച്ചാല്‍ പത്മാവതിക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

പത്മാവതി എന്ന് പേരിട്ടിരുന്ന ചിത്രത്തിന് തുടക്കത്തില്‍ തന്നെ ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് അഞ്ച് സുപ്രധാന മാറ്റങ്ങളോടെയാണ് ചിത്രം പുനര്‍നാമകരണം ചെയ്ത് പുറത്തിറക്കാന്‍ തീരുമാനമാകുന്നത്.

പത്മാവതിക്ക് പകരം ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണം. സിനിമ തുടങ്ങുമ്പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം. ചിത്രത്തില്‍ 26 ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്നീ ഉപാധികളാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടു വെച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ ഉപാധികള്‍ നിര്‍മ്മാതാക്കള്‍ അന്നു തന്നെ അംഗീകരിച്ചിരുന്നു. ചരിത്രത്തിന്റെ ഭാഗീകാവതരണം ഒഴിവാക്കാനും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചിത്രത്തിലൂടെ ചരിത്രത്തെ വളച്ചൊടിച്ചുവെന്നും രജപുത്ര രാഞ്ജിയെ മോശമായി ചിത്രീകരിച്ചുവെന്നുമായിരുന്നു പ്രധാനമായും ചിത്രത്തിനെതിരായ ആരോപണം. കര്‍ണിസേനയാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ചിത്രീകരണത്തിനിടെ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിച്ചിരുന്നു. ചിത്രത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആത്മഹത്യയും ഉണ്ടായിരുന്നു.

ചിത്രം പ്രദര്‍സിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നും ബി.ജെ.പി. എം.എല്‍.എ രാജാസിംഗ് പറഞ്ഞിരുന്നു. പത്മാവത് പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു. രജപുത്ര വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഉത്തരേന്ത്യയില്‍ പത്മാവതിക്കെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായത്.

അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ പദ്മാവതിയില്‍ ദീപികയെ കൂടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram