കടപ്പുറത്തെ കുട്ടിപട്ടാളങ്ങള്‍ ചൊക്ലിയുടെ ചിപ്പിയില്‍

Posted by Farsana Jaleel, 20 Oct, 2017

പോസ്റ്റര്‍ ഡിസൈനിംഗ് എന്ന ലക്ഷ്യവുമായി മദ്രാസിലേയ്ക്ക് വണ്ടികയറുമ്പോള്‍ സംവിധായകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല പ്രദീപ് ചൊക്ലി. പി.എ.ബക്കറിന്റെ ചാരം എന്ന സിനിമയില്‍ കലാസംവിധായകനായാണ് തുടക്കം. 30 ഓളം സിനിമകളില്‍ കലാസംവിധാനവും 25 ഓളം സിനിമകള്‍ക്ക് പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുള്ള പ്രദീപ് ചൊക്ലി ഇന്ന് അറിയപ്പെടുന്ന സംവിധായകനാണ്. പ്രദക്ഷിണം, മേല്‍ വിലാസം ശരിയാണ്, മഴമേഘ പ്രാവുകള്‍,  പേടിത്തൊണ്ടന്‍, ഇംഗ്ലീഷ് മീഡിയം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ചൊക്ലിയുടെ ഏറ്റവും പുതിയ ചിത്രമാണ് ചിപ്പി. തലശ്ശേരി കടപ്പുറം പശ്ചാത്തലമാക്കി പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമാക്കിയുള്ള കുട്ടികളുടെ ചിത്രമാണ് ചിപ്പി. തീരദേശത്തെ കുട്ടികള്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.


ചിപ്പി കുട്ടികളുടെ ചിത്രം

പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമാക്കി തലശ്ശേരി കടപ്പുറം പശ്ചാത്തലമാക്കി ഒരു കുട്ടികളുടെ ചിത്രം വരുന്നു. പേര് ചിപ്പി. തീരദേശ പശ്ചാത്തലത്തിലുള്ള ഒരു സ്‌കൂളിനെ അടിസ്ഥാനമാക്കിയുള്ള വിഷയമാണ്. കടപ്പുറമാണ് പ്രധാനമായും. കടപ്പുറത്തെ എല്ലാകാര്യങ്ങളും കുഴപ്പങ്ങളും കുട്ടികളുടെ നിറങ്ങളും അവിടത്തെ കരുത്തും അങ്ങനെ കടപ്പുറത്തെ എല്ലാ ഘടകങ്ങളുമടങ്ങിയ മുക്കുവ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന നാലു മിടുക്കന്‍മാരുമാണ് ചിപ്പിയിലെ പ്രധാന ആകര്‍ഷണം.  



ജോലി കഴിഞ്ഞ് സ്‌കൂളില്‍ പോകുന്ന നാലു മിടുക്കന്‍മാര്‍

തോണി അടുക്കുമ്പോള്‍ മീന്‍ പെറുക്കിയെടുത്ത് വില്‍ക്കുന്ന കുട്ടി. സ്‌കൂളില്‍ പോകുന്നതിന് മുമ്പ് ആശാരിയായ അച്ഛനെ സഹായിക്കുന്ന കുട്ടി. തീരദേശത്ത് സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന കുട്ടി. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീഡിയോ ലൈറ്റടിക്കാന്‍ പോകുന്ന കുട്ടി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഈ കുട്ടികള്‍ ഈ ജോലിയൊക്കെ കഴിഞ്ഞാണ് സ്‌കൂളില്‍ പോകുന്നത്.

കഥ സഞ്ചരിക്കുന്നത് പൊന്നുവിലൂടെ

പൊന്നു. സുനാമിയില്‍ അച്ഛനും അമ്മയും മരിക്കുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന പൊന്നുവിനെ ഒരു സ്ത്രീ വളര്‍ത്തുമകളായി പോറ്റുന്നു. സ്‌കൂളില്‍ ഒരു നാടകത്തിന് പൊന്നുവിനെ തിരഞ്ഞെടുക്കും. പക്ഷേ ആ അവസരം കടപ്പുറത്തെ കുട്ടി എന്ന കാരണത്താല്‍ നഷ്ടപ്പെടുമ്പോള്‍ കൂടെയുള്ള നാലു ആണ്‍കുട്ടികള്‍ പൊന്നുവിനെ വെച്ചൊരു ഷോര്‍ട്ട് ഫിലിം ഒരുക്കാന്‍ പദ്ധതിയിടുന്നതാണ് കഥ. ഷോര്‍ട്ട് ഫിലിമിനായുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ യാദൃശ്ചികമായി ഒരു കുട്ടി തലശ്ശേരി കടപ്പുറത്തെത്തുന്നതോടെ കുട്ടികളുടെ ചിത്രത്തിന് കഥയും കഥാപാത്രങ്ങളും രൂപപ്പെട്ടു. ഇതിലൂടെയാണ് ചിപ്പി എന്ന സിനിമയും സഞ്ചരിക്കുന്നത്.



800ല്‍ നിന്നും 8

800ഓളം കുട്ടികളെ ഓഡിഷന്‍ ചെയ്താണ് ചിപ്പിക്കായി എട്ടു കുട്ടികളെ തിരഞ്ഞെടുക്കുന്നത്. തീരദേശത്തുള്ള സ്‌കൂളിനെ കേന്ദ്രമാക്കിയുള്ള ഓഡീഷനായിരുന്നു. ദേവപ്രഭ എന്ന കുട്ടിയാണ് പൊന്നു എന്ന സെന്‍ട്രല്‍ ക്യാരക്ടര്‍ ചെയ്യുന്നത്. ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ദേവപ്രഭയുടെ ഫോട്ടോ കണ്ടിട്ടാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്.

കഥയ്ക്ക് പിന്നില്‍

സംവിധായകന്‍ ചൊക്ലി ഒരു അധ്യാപകന്‍ കൂടിയാണ്. ചിപ്പിക്ക് മുമ്പ് ഇംഗ്ലീഷ് മീഡിയം എന്ന സിനിമയും അദ്ദേഹം സ്‌കൂള്‍ പ്രമേയമാക്കി സംവിധാനം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വിഷയങ്ങള്‍ ചെയ്യാനുള്ള സംവിധായകന്റെ താത്പര്യമാണ് പ്രദീപ് ചൊക്ലി എന്ന സംവിധായകന്റെ ചിത്രം. കൂടാതെ ഇംഗ്ലീഷ് മീഡിയത്തിന്റെ അതേ രീതിയിലുള്ള ട്രീറ്റ്മെന്റാണ് ചിപ്പിക്കും. ഒരു സറ്റൈര്‍ ഡീലിലാണ് സിനിമ ട്രീറ്റ് ചെയ്തിട്ടുള്ളത്.


ചിപ്പി എന്ന പേരും ചിത്രവും തമ്മിലുള്ള കണക്ഷന്‍

ചിപ്പി എന്നത് കടപ്പുറത്തെ വിഷയമാണ്. ചിപ്പിക്കുള്ളില്‍ മാത്രമെ മുത്തുണ്ടാകുകയുള്ളു. ഇതിലെ കുട്ടികളെ മുത്തുകളായി കാണുന്നു. ഇവര്‍ ദൈന്യംദിനം ജോലിചെയ്യുന്നു. വീട്ടില്‍ കൊണ്ടു കൊടുക്കുന്നു. തീര്‍ത്തും എക്സ്ട്രാ ഓര്‍ഡിനറി കുട്ടികള്‍. തീരദേശത്തുള്ള എല്ലാവരും അവരെ ചിപ്പിയായി കാണുന്നു. അങ്ങനെയാണ് ചിത്രത്തിന് ഈ പേര് വരുന്നത്.

സ്രിന്ദ്രയും ശ്രുതി മേനോനും ഒരേ തൂവല്‍ പക്ഷികള്‍

സ്രിന്ദ്രയും ശ്രുതി മേനോനും ഒരേ തൂവല്‍ പക്ഷികളെന്ന അഭിപ്രായം ചിത്രത്തിന്റെ സംവിധായകന്റേതാണ്. ഒരാള്‍ ജീവത്തില്‍ അഭിനയിക്കുമ്പോള്‍ മറ്റൊരാള്‍ സിനിമയില്‍ അഭിനയിക്കുന്നു. സമാനമായ ഈ കഥാപാത്രങ്ങള്‍ നന്നാക്കാന്‍ ഇവര്‍ രണ്ടു പേര്‍ക്കും സാധിക്കുമെന്നാണ് സംവിധായകന്‍.



കൗണ്‍സിലറായി സുരഭി

തീരദേശത്തുള്ള ഒരു മുനിസിപ്പല്‍ കൗണ്‍സിലറാണ് സുരഭി. കുട്ടികളെ വളരെ സപ്പോര്‍ട്ട് ചെയ്യുന്ന തീരദേശം വൃത്തിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഈ കൗണ്‍സിലര്‍.



പുരസ്‌കാര ജേതാക്കള്‍ ചിപ്പിയിലെത്തുമ്പോള്‍

സംസ്ഥാന-ദേശീയ പുരസ്‌കാരം നേടിയ മൂന്നുപേരുണ്ട് ചിത്രത്തില്‍. സംസ്ഥാന പുരസ്‌കാരം നേടിയ മണികണ്ഠന്‍. സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും നേടിയ സലിം കുമാര്‍. ദേശീയ പുരസ്‌കാരം നേടിയ സുരഭി. ഇവര്‍ ചിപ്പിയിലുണ്ടെങ്കിലും അവാര്‍ഡിന് വേണ്ടിയെടുത്ത ചിത്രമല്ല ചിപ്പിയെന്നും കൊമേഴ്ഷ്യല്‍ ചിത്രമാണെന്നും ഇതിനെ നല്ല സിനിമയായി മാത്രമെ കാണുന്നുള്ളുവെന്നും അവാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ മാത്രമെ അവാര്‍ഡ് സിനിമയാകുള്ളുവെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ ചിത്രം നല്ലൊരു മെസേജ് നല്‍കുന്നു എന്നുള്ളതും കുട്ടികളുടെ മികച്ച പ്രകടനവും അവാര്‍ഡിനുള്ള സാധ്യതയും സംവിധായകന്‍ തള്ളിക്കളയുന്നില്ല.



ചിപ്പിയിലെ ഗാനങ്ങള്‍

രമേശ് കാവിലിന്റെ രചനയിലുള്ള നാലു മനോഹര ഗാനങ്ങളാണിത്. നാലു പാട്ടില്‍ രണ്ടെണ്ണം സച്ചിന്‍ ബാലുവും രണ്ടെണ്ണം റോഷന്‍ ഹാരീസുമാണ് സംഗീതം. രണ്ടു പേരും പുതുമുഖങ്ങളാണ്. സച്ചിന്‍ ബാലു കിസ്മത്തില്‍ പാടിയിട്ടുണ്ട്. പി. ജയേന്ദ്രന്‍, കെ.എസ് ചിത്ര, ശ്രേയ ജയദീപ്, സൂര്യ ഗായത്രി എന്നിവാരണ് ഗാനാലാപനം.

ചിപ്പി അണിയറപ്രവര്‍ത്തകര്‍

മണികണ്ഠന്‍, ജോയ് മാത്യു, സലിം കുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, സ്രിന്ദ്ര, ശ്രുതി മേനോന്‍, സുരഭി, മഞ്ജു മറിമായം, വിജിലേഷ്, ശ്രീജിത്ത്, ശിവദാസ് മട്ടന്നൂര്‍, സി.വി.ദേവ്, സുശീല്‍ കുമാര്‍ എന്നിവരും ബാലതാരങ്ങാളി അജ്മല്‍, അജിന്‍ ഷാജി, അദ്വൈത്, അമല്‍ദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹ തബസുമാണ് വേഷമിടുന്നത്. നിര്‍മ്മാണം ബി.എസ്.ബാബു, കഥ-തിരക്കഥ വിനീഷ് പാലയാട്, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, മേക്കപ്പ് പാണ്ഡ്യന്‍, കലാ സംവിധാനം ശ്യാം കാര്‍ത്തികേയന്‍, ഡിസൈന്‍ ഷിബി കരുണ്‍, എഡിറ്റര്‍ ജിത്ത് ജോഷി, അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, പ്രൊഡക്ഷന്‍ മാനേജര്‍ ജെ.പി.മണക്കാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനു രവീന്ദ്രന്‍, സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍. ഇതാണ് ചിപ്പി ടീം.



പ്രദീപ് ചൊക്ലി ഇതുവരെ

ആദ്യ ചിത്രം പ്രദക്ഷിണം. പിന്നീട് ഇംഗ്ലീഷ് മീഡിയം, മഴമേഘ പ്രാവുകള്‍, മേല്‍വിലാസം ശരിയാണ്, പേടിത്തൊണ്ടന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രം. ചിപ്പി ആറാമത്തെ ചിത്രവും. 30ഓളം സിനിമകളില്‍ കലാസംവിധാനനും 25ഓളം സിനിമകള്‍ക്ക് പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുണ്ട്. പി.എ.ബക്കറിന്റെ ചാരം എന്ന സിനിമയില്‍ കലാസംവിധായകനായാണ് തുടക്കം. ഡ്രായിംഗ് അധ്യാപകന്‍ കൂടിയായിരുന്നു. അധ്യാപകനാകും മുമ്പ് കലാസംവിധായകനായി. പോസ്റ്റര്‍ ഡിസൈനിംഗ് എന്ന ലക്ഷ്യവുമായി മദ്രാസിലേയ്ക്ക് വണ്ടികയറി. അവിടെ വെച്ചാണ് കലാസംവിധായകനും സംവിധായകനും ആകുന്നത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram