മുണ്ടൂര്‍ മാടനും കോശിയും സച്ചിയുടെ ബ്രില്ല്യന്‍സും

Posted by Sooraj Surendran, 27 Feb, 2020

 

വന്യസൗന്ദര്യവും നിഗൂഢതയും നിറഞ്ഞ ഭൂമികയില്‍, നേര്‍ക്കുനേര്‍ കട്ടപ്പനക്കാരന്‍ ഹവില്‍ദാര്‍ കോശി കുര്യനും മുണ്ടൂര്‍ മാടന്‍ എന്ന എസ്‌ഐ അയ്യപ്പന്‍ നായരും. അവരുടെ പകയുടെ നെരിപ്പോടാണ് അയ്യപ്പനും കോശിയും എന്ന ചിത്രം. വില്ലനും നായകനുമായി ഇരുവരും ഒരേ സമയം വേഷം കെട്ടിയാടി. ജയവും തോല്‍വിയുമില്ലാത്ത പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. വെറും ആക്ഷന്‍ ത്രില്ലറിനുപരി, മറ്റൊരു ലെയറുള്ള ചിത്രം. അയ്യപ്പന്റെയും കോശിയുടെയും പ്രതികാരയാത്രയില്‍ പ്രേക്ഷകരും പങ്കാളിയാകുന്ന മാജിക്ക്. അതാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ബ്രില്ല്യന്‍സ്. അനാര്‍ക്കലിക്കുശേഷം സച്ചിയൊരുക്കിയ ചിത്രം മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ഒരു അത്ഭുത ചിത്രമാണെന്നു പറയാം.

 

പണത്തിന്റെയും പിടിപാടിന്റെയും ഹുങ്ക് കുറച്ചൊന്നുമല്ല കട്ടപ്പനക്കാരന്‍ കുര്യന്‍ ജോണിന്റെ മകന്‍ കോശി കുര്യന്. എടുത്തുചാട്ടവും മുന്‍കോപവുമാണ് കോശിയുടെ മുഖമുദ്ര. നോക്കിലും വാക്കിലും അഹന്ത നിറഞ്ഞ ഈ കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെ പൃഥ്വിരാജ് അവതരിപ്പിച്ചു. കുടുംബ പശ്ചാത്തലം സൃഷ്ടിച്ച ദാര്‍ഷ്ട്യത്തിനപ്പുറം കോശിയില്‍ നന്മയുടെ നീരുറവയുണ്ടെന്നും പ്രേക്ഷകര്‍ അറിയുന്നു. എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സാഹചര്യങ്ങള്‍ കോശിയെ വീണ്ടും പുതിയ പ്രശ്‌നങ്ങളിലേക്കുവലിച്ചിടുന്നു. പലപ്പോഴും ചാച്ചന്‍ കുര്യന്‍ ജോണിന്റെ കയ്യിലെ കളിപ്പാവയായി മാറുകയാണ് കോശി. താരകിരീടം അഴിച്ചുവച്ചിട്ടാണ് പൃഥ്വിരാജ് നെഗറ്റീവ് ഷെയ്ഡുള്ള കോശിയുടെ കുപ്പായമിട്ടത്.

 

മുണ്ടൂര്‍ മാടന്‍ എന്ന അയ്യപ്പന്‍  നായര്‍ മാസാണ്, ഒപ്പം ക്ലാസും! നായകനേക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്ന കഥാപാത്രം. ആദ്യ പകുതിയില്‍ പ്രേക്ഷകരുടെ കയ്യടി നേടി കോശി കുര്യനാണ് കളം നിറയുന്നതെങ്കില്‍, രണ്ടാം പകുതിയില്‍ അയ്യപ്പന്‍ നായരുടെ കളിയാട്ടമാണ്. കാക്കിക്കുള്ളിലെ കണിശ്ശക്കാരന്‍, ജോലി നഷ്ടമാകുന്നതോടെ 27 വര്‍ഷം മുമ്പ് അഴിച്ചുവച്ച മുണ്ടൂര്‍ മാടന്റെ കോലം വീണ്ടും കെട്ടിയാടുന്നു. "നീ അല്ലെ നിര്‍ത്തിയത് ഞാന്‍ തുടങ്ങുന്നേ ഉള്ളൂ..." എന്ന മാസ് ഡയലോഗുമായി അയ്യപ്പന്‍ നായരുടെ മറ്റൊരു മുഖമാണ് പ്രേക്ഷകര്‍ പിന്നീടു കാണുന്നത്. പ്രത്യക്ഷത്തില്‍ അയ്യപ്പന്‍ നായരുടെ പോരാട്ടം കോശിയോടാണെങ്കിലും, സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതികളോടാണ് അയ്യപ്പന്‍ നായര്‍ അങ്കം കുറിക്കുന്നത്. അയ്യപ്പന്‍ നായരും അയാളുടെ മറ്റൊരു മുഖമായ മുണ്ടൂര്‍ മാടനുമായുള്ള ബിജു മേനോന്റെ പകര്‍ന്നാട്ടം അതിഗംഭീരം. വെള്ളിമൂങ്ങയിലെ തരികിട രാഷ്ട്രീയക്കാരന്‍ മാമച്ചനില്‍ നിന്ന് അയ്യപ്പന്‍ നായരിലേക്കുള്ള ദൂരം. അതുതന്നെയാണ് ബിജു മേനോന്‍ എന്ന നടന്റെ പ്രത്യേകതയും.

 

അയ്യപ്പനും കോശിയിലും ഒരു വില്ലനുണ്ടെങ്കില്‍ അത് കുര്യന്‍ ജോണാണ്. ശരിക്കും കുര്യന്‍ ജോണ്‍ ഒരു വ്യക്തിയല്ല, ഒരു വ്യവസ്ഥിതിയാണ്. ഒരു ഘട്ടത്തില്‍ പോരാട്ടം അയ്യപ്പന്‍ നായരും കുര്യനും തമ്മിലാകുന്നു. അയ്യപ്പന്‍ നായരോട് അങ്കം കുറിക്കുന്നത് കുര്യനാണ്. അതോടെ കോശി വെറും കാഴ്ചക്കാരനും ഇരയുമാകുന്നു; ഒരു വ്യവസ്ഥിതിയുടെ ഇര. നടന്‍ എന്ന നിലയില്‍ രഞ്ജിത്തിന്റെ ഒട്ട്‌സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സാണ് ചിത്രത്തിലേത്.
സാധാരണയായി സിനിമകളില്‍ കണ്ടുവരുന്ന സ്‌നേഹനിധിയായ അച്ഛന്‍ കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വിഭിന്നനാണ് കട്ടപ്പനക്കാരന്‍ കുര്യന്‍ ജോണ്‍. മകന്‍ കോശി കുര്യന്‍ ബോംബാണെങ്കില്‍, കുര്യന്‍ ജോണൊരു ആറ്റം ബോംബാണ്. കൊണ്ടും കൊടുത്തും വെല്ലുവിളിച്ചും അയ്യപ്പന്റെയും കോശിയുടെയും ഫൈറ്റ് തുടരുമ്പോള്‍, കൃത്യമായൊരു സ്‌പേസിലൂടെ കുര്യന്‍ ജോണ്‍ സിനിമയുടെ അമരത്തെത്തുന്നു. ഏറെ മാസ് കഥാപാത്രങ്ങള്‍ പിറന്ന തൂലികയുടെ ഉടമയായ രഞ്ജിത്തിന്റെ പക്കാ മാസ് കഥാപാത്രം കൗതുകം ഉണര്‍ത്തുന്നതാണ്.

 

അവളുടെ പകുതി മതി നിന്റെ വയറുനിറയാന്‍ :
 
 
 

കണ്ണമ്മയുടെ കണ്ണിലെ തീ... അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ബ്രില്ല്യന്റ് പെര്‍ഫോമന്‍സാണ്. അല്‍പ്പം പിഴവു പറ്റിയാല്‍ പോലും പാളിപ്പോകുമായിരുന്ന കഥാപാത്രത്തെ എത്ര ഗംഭീരമായാണ് ഗൗരി നന്ദ അവതരിപ്പിച്ചത്. കണ്ണമ്മയുടെ ശരീരഭാഷയും വാക്കിന്റെയും നോട്ടത്തിന്റെയും മൂര്‍ച്ചയും പ്രേക്ഷകരിലേക്കു കൃത്യമായി എത്തുന്നുണ്ട്.  "അവളുടെ പകുതി മതി നിനക്ക് നിറയാന്‍..." എന്ന അയ്യപ്പന്‍ നായരുടെ ഒരൊറ്റ ഡയലോഗ് മതി കണ്ണമ്മയുടെ വീര്യം മനസിലാക്കാന്‍. പൃഥ്വിരാജിനും ബിജുമേനോനും ഒപ്പം, മികച്ച പ്രകടനം കൊണ്ട് ഗൗരി നന്ദയുടെ കണ്ണമ്മയും കൈയടി നേടി.

 

അയ്യപ്പന്റെയും കോശിയുടെയും വിജയം :
 
Image result for ayyappanum koshiyum actress
 
 
സൂപ്പര്‍ ഹിറ്റായ അനാര്‍ക്കലിക്കു ശേഷം സച്ചി-പൃഥ്വിരാജ്-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അയ്യപ്പനും കോശിയും പുതുമയുള്ള ദൃശ്യാനുഭവമാണ് നല്‍കുന്നത്. ചിത്രത്തിന്റെ ബിജിഎം പോലും സിനിമയുടെ മൂഡിനെ ഏറെ സ്വാധീനിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. മൂന്നു മണിക്കൂറോളമുള്ള ചിത്രം പ്രേക്ഷകനെ ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സുദീപ് ഇളമണിന്റെ ഛായാഗ്രഹണവും എടുത്തുപറയണം. യേണ്ടതാണ്

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram