"അമ്മയും ഭാര്യയും ഗർഭിണിയായ സന്തോഷത്തിലാണ് ഇയോ" !!! ആഘോഷമാക്കാൻ ധമാക്ക എത്തുന്നു...

Posted by മാത്യു ജേക്കബ്, 16 Dec, 2019

 

 

 

 


പലവർണ്ണങ്ങളിൽ പല രൂപങ്ങളിൽ പാറിക്കളിക്കുന്ന ബലൂണുകൾ; അതിലെ അക്ഷരങ്ങളിൽ പ്രണയമുണ്ട്, സ്‌നേഹമുണ്ട്; അതിനിടയിൽ മിന്നും നക്ഷത്രങ്ങളുണ്ട്. ആ വീടിനെ അലങ്കാര വിളക്കുകൾ വർണ്ണാഭമാക്കുന്നു. മുറ്റത്തെ അലങ്കരിക്കാൻ ചെടികൾ പൂവിട്ടു ചിരിക്കുന്നു. മനം കുളിർപ്പിക്കുന്ന ഈ ആമ്പിയൻസിൽ നിറചിരിയോടെ ഉർവശിയും നിക്കിഗൽറാണിയും...

Image may contain: 2 people, people smiling, people standing and outdoor

പലവർണ്ണങ്ങളിലുള്ള പൂക്കളുടെ കിരീടം രണ്ടു പേരുംചൂടിയിട്ടുണ്ട്. ഉർവശി ഇളം വയലറ്റ് ഫ്രോക്കും സ്വർണ്ണമാലയും കമ്മലും അണിഞ്ഞിരിക്കുന്നു. ഇളം നീല നിറത്തിൽ കഴുത്തിൽ ചുറ്റി മോം ടു ബി എന്നെഴുതിയ സാഷ്. നിക്കിക്കും ഇതേ ആടയാഭരണങ്ങൾ ആണെങ്കിലും നിറത്തിന് വ്യത്യാസമുണ്ട് - ഇളം പച്ച. വെള്ളയിൽ പിങ്ക് അക്ഷരങ്ങളിൽ ബേബി ഷവർ എന്നെഴുതിയ സാഷാണ് നിക്കി ഇട്ടിരിക്കുന്നത്.

Image may contain: 2 people, people smiling, people standing and outdoor

 

ഇരുവരും പൂർണ്ണ ഗർഭിണികളാണ്. മുഖം നിറയെ ആഹ്‌ളാദവും നിർവൃതിയും. പിറക്കാൻ പോകുന്ന കൺമണി പൊൻമണിയെ വരവേൽക്കുന്നതിന്റെ ആകാംക്ഷയും സന്തോഷവുമാണ് ആ മുഖങ്ങളിൽ. ബേബി ഷവർ ആഘോഷത്തിന് വേണ്ടിയാണ് ഇവർ ഇത്രമേൽ അണിഞ്ഞൊരുങ്ങിയത്.

Image may contain: 6 people, people smiling, people standing and text

 

 

ഉർവശി അന്നമ്മയാണ്. നിക്കിയുടെ പേര് ആനി. ധമാക്ക എന്ന ചിത്രത്തിനുവേണ്ടി ഒമർലുലുവാണ് ഈ ബേബി ഷവർ സംഘഷിപ്പിച്ചിരിക്കുന്നത്.അന്നമ്മയ്ക്ക് ഇത് രണ്ടാമത്തെ ഗർഭമാണ്. മൂത്തമകൻ ഇയോ. ഇയോയുടെ ഭാര്യയാണ് ആനി. അമ്മയും ഭാര്യയും ഒരേസമയം ഗർഭിണികളായ സന്തോഷത്തിലാണ് ഇയോ. ഭാര്യയും മകന്റെ ഭാര്യയും ഒരേസമയം ഗർഭിണിയായതിന്റെ ചന്മലൊന്നും ഇയോയുടെ അപ്പൻ പോളിക്കില്ല. പുള്ളിക്കാരനും അടിച്ചു പൊളിക്കുകയാണ്. നാലാളും ചേർന്നാണ് ബേബി ഷവർ സംഘടിപ്പിച്ചിരിക്കുന്നത്.

Image may contain: 9 people, people smiling, people standing and text

നാലാളും പങ്കെടുക്കുന്ന രസകരമായ ഈ രംഗത്തിന്റെ ചിത്രങ്ങൾ ഒരാഴ്ചമുമ്പ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തപ്പോഴേ പ്രേക്ഷകർ കൗതുകം പൂണ്ടു.. ഇപ്പോൾ ഈ രംഗങ്ങൾ സൃഷ്ടിക്കുന്ന നർമ്മം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് അവർ.

Image may contain: 3 people, people smiling, text and outdoor

ചിത്രത്തിലെ നായകൻ ഇയോ. ബിടെക് പഠനം പൂർത്തിയാക്കിയ ഇയോ, സപ്‌ളി എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ജീവിതത്തിൽ രക്ഷപ്പെടാൻ മറ്റൊരു വഴിയും തെളിയാതെ നിൽക്കുന്ന സമയത്ത് ഇയോയെ തേടി ഒരു കല്യാണാലോചന വന്നു. വിവാഹബന്ധം വേർപെടുത്തിയ കോടീശ്വരിയായ യുവതിയുമായുള്ള ആലോചന ഇയോയ്ക്ക് നന്നേ ബോധിച്ചു.

Image may contain: 2 people, people smiling, people standing and text

അങ്ങനെ അവർ വിവാഹിതരാവുന്നു. അപ്പോഴാണ് തനിക്ക് ഹണിമൂൺ ഇംപൊട്ടൻസി ബാധിച്ച കാര്യം ഇയോ തിരിച്ചറിഞ്ഞത്. ഇതുമൂലം കുട്ടികൾ ഉണ്ടാകില്ലെന്ന് വിഷമിച്ചിരിക്കുന്ന സമയത്ത് ഇയോയുടെ അമ്മ രണ്ടാമത് ഗർഭിണിയായി. വൈകാതെ ഭാര്യയും ഗർഭിണിയാണെന്ന് ഇയോ അറിഞ്ഞു. അതോടെ കുടുംബത്തിൽ ആഹ്‌ളാദം അലതല്ലി.

 

Image may contain: 2 people, people standing

 

ധമാക്കലെ സുപ്രധാനമായ ഈ രംഗം തൃശൂർ ശോഭാ സിറ്റിയിലാണ് ചിത്രീകരിച്ചത്. ഒളിമ്പ്യൻ അന്തോണി ആദം, പ്രിയം എന്നീ ചിത്രങ്ങളിൽ ബാലതാരമായ സ്പീഡ് ട്രാക്ക്, ഒരു അഡാറ് ലവ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകർക്ക് സുപരിചിതനായ അരുൺ ആണ് ഇയോയെ അവതരിപ്പിക്കുന്നത്. ഇന്നസെന്റ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങിയവരും ഈ രംഗത്ത് അഭിനയിക്കുന്നു. മുകേഷും ഇന്നസെന്റും ഒരുമിച്ചുള്ള നർമ്മ മുഹൂർത്തങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ഒമർ ലുലുവിന്റെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ ഒരു ഔട്ട് ആന്റ് ഔട്ട് ഫാമിലി എന്റർടെയ്നർ ആയിരിക്കും ധമാക്ക.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram