എടക്കാടിന്റെ കഥ പറയാന്‍ ടൊവിനോ

Posted by Online desk , 14 Oct, 2019

 

 


ഒരു പക്ഷെ ഗാനങ്ങള്‍ കൊണ്ടും ദൃശ്യമികവുകൊണ്ടും മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പേരില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്ന എടക്കാട് ബറ്റാലിയന്‍ 06. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറുകളും ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ആദ്യസ്ഥാനം പിടിച്ചുകഴിഞ്ഞു. മലയാളി പ്രേക്ഷകരുടെ ഹിറ്റ് താരജോഡികളായ ടൊവിനോ തോമസും സംയുക്ത മോനോനും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്‌നേഷ് കെ നായരാണ്. പട്ടാളക്കാരനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. 2019ല്‍ കൈനിറയെ ഹിറ്റുകളായി എത്തിയ ടൊവിനോയുടെ മറ്റൊരു മാസ് വരവായിരിക്കും എടക്കാട് ബറ്റാലിയന്‍ 06. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിലെ ടൊവിനോയുടെ സംഘട്ടന രംഗങ്ങളുടെ വീഡിയോകളെല്ലാം വലിയ രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായെത്തിയ കമ്മട്ടിപാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

 

 

വിനയന്‍, റാഫി മെക്കാര്‍ട്ടിന്‍, ഒമര്‍ലുലു, സിബി മലയില്‍ തുടങ്ങി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്താണ് സ്വപ്‌നേഷ് എന്ന നവാഗത സംവിധായകന്റെ മുതല്‍ക്കൂട്ട്. മെക്‌സിക്കന്‍ അപാരത, യൂടൂ ബ്രൂട്ടസ്, ചാലക്കുടിക്കാരന്‍ ചങ്ങാതി, തുടങ്ങി ചിത്രങ്ങളില്‍ സ്വപ്‌നേഷ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റൂബി ഫിലിംസ് ആന്റ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എടക്കാട് എന്ന ഗ്രാമത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പ്രതിബദ്ധങ്ങളായി കാണുകയും അതുമായി ഒരു പട്ടാളക്കാരന്‍ ഏറ്റുമുട്ടുന്നതുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യുദ്ധം നടക്കുന്നത് എടക്കാട് എന്ന ഗ്രാമത്തിലാണ്. അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റുമാണ് ചിത്രം പറഞ്ഞുപോകുന്നത്. അതിനോടൊപ്പം തന്നെ രാജ്യസുരക്ഷയെ കുറിച്ചുള്ള ഒരു നവാഅബോധവും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

 

Image result for edakkad battalion

 

ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയ തീവണ്ടിയ്ക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ചിത്രത്തില്‍ ഇരുവരും ഒന്നിച്ച ക്യാരക്ടര്‍ പോസ്റ്റുകളും ഗാനങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും പ്രണയത്തിന്റെ മനോഹാരിതയുമെല്ലാം പറഞ്ഞുപോകുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ആക്ഷനും പ്രണയവും കുടുംബസ്‌നേഹവുമെല്ലാം ഒരു സിനിമയില്‍ ഇഴചേര്‍ക്കപ്പെടുകയാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലൂടെ. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്ക്കുന്നു എന്ന് ഉറപ്പു നല്കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വീഡിയോകളും. പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളിലൂടെയാണ് എടക്കാട് ബറ്റാലിയന്റെ കഥ മുന്നോട്ടുപോകുന്നത്.

 

ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, പൊന്നമ്മ ബാബു, സലീം കുമാര്‍, സരസ ബാലുശേരി, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം, ജോയ് മാത്യു, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലെത്തുന്നുണ്ട്. സമൂഹത്തില്‍ ചെറുപ്പക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ട്. ചിത്രത്തില്‍ ഷാനു റഹീം, ജിതിന്‍ പുത്തഞ്ചേരി, വിഷ്ണു, ശങ്കര്‍ ഇന്ദുചൂഡന്‍, തുടങ്ങിയ ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും അവര്‍ക്കിടയിലേയ്ക്ക് ടൊവിനോയുടെ കഥാപാത്രമെത്തുന്നതിലൂടെയുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. സംഗീത സംവിധായകന്‍ ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ജിതിന്‍ പുത്തഞ്ചേരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

Image result for edakkad battalion

 

ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഹരി നാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നീ ഹിമമഴയായ് എന്നു തുടങ്ങുന്ന ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഹരിശങ്കറും, നിത്യ മാമ്മനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടൊവിനോ, കൈലാസ് മോനോന്‍, ഹരിശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ മുന്‍പും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്. തീവണ്ടി എന്ന ചിത്രത്തിലും ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പുറത്തെത്തിയ ഗാനം ഇതിനോടകം 27ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനമായ ഷെഹ്നായിക്കും മികച്ച പ്രതികരണമാണുള്ളത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം. സഞ്ജിത്ത് മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പ്, മേയ്ക്കപ്പ് രതീഷ് അമ്പാടി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍. ലഡാക്ക്, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍. ഈ മാസം 18ന് ചിത്രം തീയറ്ററുകളിലെത്തും.

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram