ഇതിഹാസം രചിക്കാൻ ഇസാക്ക്

Posted by Online desk , 21 Aug, 2019

 

 

 


നൂറ്റിയൻപത് വർഷം പഴക്കമുള്ള ഒരു പള്ളിയുടെ ചുമതലക്കാരനാണിപ്പോൾ ഫാദർ ഇസാക്ക്. പഴക്കമുള്ള കെട്ടിടമായതിനാൽ ഏതു സമയത്തും നിലം പൊത്താൻ സാദ്ധ്യതയുണ്ട്. പള്ളി പൊള്ളിച്ച് പുതിയത് പണിയാൻ ഇടവകക്കാരും പള്ളി കമ്മറ്റിയും കൂടി നിശ്ചയിച്ചു. പള്ളിക്കൊപ്പം അച്ചൻ താമസിക്കുന്ന പള്ളിമേടയും പൊളിക്കാനായിരുന്നു തീരുമാനം.

 

പള്ളിക്കു സമീപം വീടുകളൊന്നുമില്ല. മേട പൊളിക്കുമ്പോൾ ഫാദർ ഇസാക്ക് എവിടെ താമസിക്കും? അതൊരു പ്രശ്‌നമായി. ആകെയുള്ളത് ഇത്തിരി ദൂരെയുള്ള മാർഗ്ഗിയുടെ വീടാണ്. പള്ളി കമ്മറ്റിക്കാരും ഇടവകക്കാരും ഒരു തീരുമാനമെടുത്തു. പുതിയ പള്ളിയുടെ പണി തീരുന്നതു വരെ ഫാദർ ഇസാക്ക് മാർഗ്ഗിയുടെ വീട്ടിൽ താമസിക്കട്ടെ. പള്ളി പണിയുടെ മുഴുവൻ ഉത്തരവാദിത്വവും ഫാദറിനായതിനാൽ കൂടുതൽ ശ്രദ്ധിക്കാനും കഴിയും.

 

ഭർത്താവ് വാസുദേവ പിഷാരടി ഉപേക്ഷിച്ചു പോയ മാർഗ്ഗിയുടെ വീട്ടിൽ അവർക്കൊപ്പം മകൻ ഗ്രിഗറി മാത്രമേയുള്ളു. അങ്ങനെ ഫാദർ ഇസാക്ക് മാർഗ്ഗിയുടെ വീട്ടിൽ താമസമായി.പള്ളി കാര്യവും ഇടവകക്കാരുടെ വിശേഷങ്ങളുമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന ഫാദർ ഇസാക്കിന്റെ മുന്നിൽ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ ഉരുണ്ടു കൂടി. മാർഗ്ഗിയുടെ മകൻ ഗ്രിഗറിക്ക് ഒരു പ്രണയമുണ്ട്. പള്ളി കമ്മറ്റി പ്രസിഡണ്ട് ജോർജ്ജ് വാഷിംഗ്ടണിന്റെ മകളായ ക്‌ളാരയാണ് ഗ്രിഗറിയുടെ പ്രണയിനി.ഇവരുടെ പ്രണയം അവരിൽ മാത്രമല്ല,വീട്ടിലും നാട്ടിലും ഫാദറിനും തലവേദനയായി.

 

ആ പ്രശ്‌നം പരിഹരിക്കാൻ ഫാദർ ഇസാക്ക് ശ്രമിച്ചതോടെ ഉണ്ടാകുന്ന രസകരവും സംഭവബഹുലവുമായ മൂഹൂർത്തങ്ങളാണ് ഇസാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിൽ പറയുന്നത്.നവാഗതനായ ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫാദർ ഇസാക്കായി സിദ്ധിഖ് അഭിനയിക്കുന്നു. ശക്തവും ശ്രദ്ധേയവുമായ ഒരു കഥാപാത്രമാണിത്. മുമ്പ് രണ്ടു മൂന്നു ചിത്രങ്ങളിൽ സിദ്ധിഖ് ഫാദർ വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വ്യക്തിത്വവും പക്വതയുമുള്ള കഥാപാത്രം ആദ്യമാണെന്ന് സിദ്ധിഖ് പറഞ്ഞു.

 

ആദ്യം മറ്റുചിലരെ പരിഗണിച്ചുവെങ്കിലും മേക്കപ്പ് ചെയ്തു കഴിഞ്ഞപ്പോൾ സിദ്ധിഖാണ് ഏറ്റവും അനുയോജ്യൻ എന്ന് തോന്നി സംവിധായകൻ അജയകുമാർ പറഞ്ഞു. സമീപ കാലത്തിറങ്ങിയ സിദ്ധിഖിന്റെ നല്ല കഥാപാത്രങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വേഷം ഇതായിരിക്കുമെന്നും അജയകുമാർ പറഞ്ഞു.രണ്ടു ദിവസം പ്‌ളാൻ ചെയ്തായിരുന്നു സിദ്ദിഖ് ഈ ചിത്രം ഡബ് ചെയ്തത്. മനസിൽ ഏറേ സ്വാധീനിച്ചതു കൊണ്ടാവാം രാവിലെ തുടങ്ങി വൈകിട്ട് ഏഴര മണി വരെ നിന്ന് മുഴുവൻ തീർത്തിട്ടാണ് സിദ്ധിഖ് മടങ്ങിയത്.


ഉമ മഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആർ അയ്യപ്പൻ നിർമ്മിക്കുന്ന ഇസാക്കിന്റെ ഇതിഹാസത്തിൽ ഗ്രിഗറിയായി ഭഗത് മാനുവലും ക്‌ളാരയായി പുതുമുഖം സുനിധിയും വാസുദേവ പിഷാരടിയായി ബാബു അന്നൂറും മാർഗ്ഗിയായി അംബിക മോഹനും അഭിനയിക്കുന്നു.
കലാഭവൻ ഷാജോൺ,അശോകൻ, ശ്രീജിത്ത് ചെട്ടിപ്പടി, പാഷാണം ഷാജി, ജാഫർ ഇടുക്കി, അബു സലീം,നെൽസൺ,കോട്ടയം പ്രദീപ്,കലാഭവൻ ഹനീഫ്,അരിസ്റ്റോ സുരേഷ്,അഞ്ജലി നായർ,ഗീത വിജയൻ,സോണ ഹെയഡൺ,സാന്ദ്ര അനിൽ,തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
രണ്ടു പാട്ടുകൾ ചിത്രത്തിലുണ്ട്. ഭിക്ഷക്കാരനും തെരുവു കലാകാരനുമായ കഥാപാത്രം പാടുന്നതാണ് പ്രധാന ഗാനം. ഒറ്റ ഷോട്ടിലാണ് ഈ ഗാനം ചിത്രീകരിച്ചത്. നെൽസൺ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്. ഈ ഗാനം ആലപിക്കുന്നതും നെൽസൺ തന്നെ.

 

അശോകൻ അവതരിപ്പിക്കുന്ന കമ്മറ്റി പ്രസിഡണ്ട് ജോർജ്ജ് വാഷിംങ്ടൻ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് താരം പറയുന്നു. ഇൻ ഹരിഹർ നഗറിനു ശേഷം സിദ്ധിഖും അശോകനും ഗീത വിജയനും ഒന്നിച്ചഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.ഈ കാലഘട്ടത്തിൽ ഏറെ അനിവാര്യമായ വിഷയം ചർച്ച ചെയ്യുന്നതോടൊപ്പം സുപരിചിതമായ നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്‌നേഹിക്കുക എന്ന പ്രമാണത്തിന്റെ വിപുലമായ കാഴ്ചപ്പാടുമാണ് ഇസാക്കിന്റെ ഇതിഹാസം സംവിധായകൻ ആർ കെ അജയകുമാർ പറഞ്ഞു.

 

ടി ഡി ശ്രീനിവാസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സുഭാഷ് കൂട്ടിയ്ക്കൽ, ആർ കെ അജയകുമാർ എന്നിവർ തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഗാനരചയിതാക്കൾ ബി കെ ഹരിനാരായണൻ, ആനിക്കാടൻ എന്നിവരാണ്. ഗോപി സുന്ദർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ,കല: സാബു മോഹൻ, മേക്കപ്പ്: റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം:കുമാർ എടപ്പാൾ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യകല: കോളിൻസ് ലിയോഫിൽ,എഡിറ്റർ: സംജിത് മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രാജേഷ് കാസർകോട്,അസിസ്റ്റന്റ് ഡയറക്ടർ: ജിബിൻ ജോൺ, അഭിമന്യു കൃഷ്ണ, സവിൻസ്, പ്രൊഡക്ഷൻസ് മാനേജർ: ദാസ് തൊടുപുഴ, ജിത്തു ജി മാസ്, ചീഫ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: മോഹൻരാജ് പയ്യന്നൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അഭിലാഷ് പൈങ്ങോട്.ആഗസ്റ്റ് 23ന് ഇസാക്കിന്റെ ഇതിഹാസം പ്രദർശനത്തിനെത്തും.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram