കാന്താരവുമായി ഷാൻ കേച്ചേരി

Posted by Online Desk , 04 Feb, 2019

 

 

 


സിനിമ മോഹവുമായി തന്നെയാണ് ആഡ് ഫിലിം മേക്കറായ ഷാൻ കേച്ചേരി ഈ രംഗത്തേക്ക് വന്നത്. ഇന്ത്യയിൽ തന്നെ നമ്പർ വൺ ഏജൻസി ആയ വല്ലപ്പുഴ കമ്മ്യൂണിക്കേഷൻസിന്റെ മാനേജർ ആയ ശശിയേട്ടനാണ് എന്നെ ഈ പരസ്യം മേഖലയിലേക്ക് എത്തിക്കുന്നത്. സിനിമ മനസിലുള്ളത് കൊണ്ട് ആദ്യം ഇത് ഉൾകൊള്ളാൻ കഴിഞ്ഞില്ല. എന്ത് പരസ്യം? ഇതൊക്കെ ചാനലിൽ വരുമ്പോൾ ആളുകൾ ചാനൽ മാറ്റുകയല്ലേ? എന്റെ ചിന്താഗതിയായിരുന്നു എനിക്ക് ആദ്യം. പിന്നെ അസിസ്റ്റൻഡ് ആയി പലരുടെയും കൂടെ വർക്ക്‌ ചെയുമ്പോൾ ആണ് കാര്യത്തിന്റെ ഗൗരവം മനസിലായത്. ലൊക്കേഷൻ കണ്ടാൽ ചിലപ്പോൾ ഒരു സിനിമ ചിത്രീകരണം തന്നെ, അതും ചില സമയത്ത് ഒരു സിനിമക്ക് വേണ്ടതിലും കൂടുതൽ ആളുകൾ.

 

അതും എല്ലാം പേരുകേട്ട ആളുകൾ. ഒരു ദിവസം അല്ലെങ്കിൽ രണ്ടു ദിവസമാണ് ഒരു പരസ്യത്തിന്റെ സാധാരണ ഷൂട്ടിംഗ് ഉണ്ടാവുക. ആദ്യ ഷൂട്ടിംഗ് കഴിഞ്ഞ് ശമ്പളം കൈയിൽ കിട്ടിയപ്പോഴാണ് സത്യത്തിൽ ഞെട്ടിപ്പോയത്. സാധാരണ ഒരു ഷോപ്പിൽ ജോലിക്ക് പോകുന്ന മാസശമ്പളം ഇവിടെ രണ്ടു ദിവസം കൊണ്ട്. ആലോചിച്ചപ്പോൾ ഞാൻ കാര്യമായിട്ട് ഒന്നും ചെയ്തിട്ടില്ല. ഇന്ന് എനിക്ക് അറിയാം ഒരു ലാസ്റ്റ് അസിസ്റ്റൻഡ് അല്ലെ? എന്റെ പേര് പോലും സംവിധായകന് അറിയിലായിരിക്കും. പിന്നീട് ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചാണ് ഞാൻ ഒരു വർക്ക്‌ അസിസ്റ്റൻഡ് ചെയ്യാൻ പോയിരുന്നത്. അതുകൊണ്ട് സംവിധായകൻമാരുമായി കൂടുതൽ സംശയങ്ങൾ പങ്കുവെക്കാനും മണ്ടത്തരമാണെങ്കിലും അവർ അത് ചിരിച്ചുകൊണ്ട് പറഞ്ഞു തരും. ക്ലാപ്പ് എവിടെ എന്ന് ചോദിച്ചതിന് സെറ്റിൽ ഉണ്ടായ കൂട്ടച്ചിരി ഇന്നും ചിരിവരുന്നു...... നീണ്ട എട്ടുവർഷം 150ൽ പരം പരസ്യങ്ങൾ അതും ബ്രാൻഡ് ഉൾപ്പടെ. എന്റെ സംവിധാനത്തിന് കോപ്പി റൈറ്റ് മിക്കതും ഞാൻ തന്നെയാണ് എഴുതിയിട്ടുള്ളത്.

 

അങ്ങനെയാണ് ഒരു സീന്‍ ഉടന്‍ വേണം എന്ന് തോന്നുകയും അതിനുള്ള യാത്രകള്‍ നടത്തുകയും ഇല്ലാതായത്. അങ്ങനെയാണ് കാന്താരം എന്ന സ്‌റ്റോറിലൈന്‍ കിട്ടുന്നത്. കേരളം വിട്ടപ്പോള്‍ കര്‍ണ്ണാടക അതിര്‍ത്തിയില്‍ പ്രവേശിച്ചതു മുതല്‍ നമ്മളെ കൃത്യമായി ആരോ നിരീക്ഷിക്കുന്നു . പ്രതീക്ഷിച്ചത് തെറ്റിയില്ല. ഒരു ലോറി മന:പ്പൂര്‍വ്വം ഞങ്ങളെ കാറിനെ ലക്ഷ്യം വെച്ച് ഓപോസിറ്റ് ഇടിക്കാന്‍ വന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതേക്കുറിച്ച് ആ ഭാഗത്തെ മലയാളികളായ കച്ചവടക്കാരോട് പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലാകുന്നത്. ഇത് ഇവിടെ സ്ഥിരം കാഴ്ച്ചയാണ്. മിക്കവാറും ഫാമിലിയുമായി യാത്ര ചെയ്യുന്നവര്‍ ആണ് ഈ സംഘത്തിന്റെ ലക്ഷ്യം. വണ്ടി ഇടിച്ചാല്‍ ഉടന്‍ സ്വര്‍ണ്ണം, പണം മറ്റു വിലപിടിപ്പുള്ളവ കൈക്കലാക്കി അവര്‍ സ്ഥലം വിടും. സത്യത്തില്‍ ഇത് അപകടമാണോ കൊലപാതക ശ്രമം ആണോ എന്നൊന്നും നമ്മള്‍ ശ്രദ്ധിക്കാറില്ല. വേഗം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബോഡി കൊണ്ട് വന്ന് സംസ്‌കാരം നടത്താനുള്ള ശ്രമം ആണ് നമ്മള്‍ കാണിക്കാറ്.

 


കാലം മാറുംതോറും  തട്ടിപ്പിന്റെ രീതിയും മാറിയിട്ടുണ്ട്. ഈ സംഘം നടത്തുന്ന പുതിയ തട്ടിപ്പിൻറെ കഥയാണ് കാന്തരം ചർച്ചചെയ്യുന്നത്. ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെയാണ് ഇതിൽ ഹേമന്ത് അവതരിപ്പിക്കുന്നത്. കെ ജി എഫ്, ഐ ജി , ലവ് ഇൻ സിംഗപ്പൂർ എന്നീ ചിത്രങ്ങളിലെ വില്ലനായ ജോൺ കൊക്കാൻ ആണ് വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രം ഒരു ഫുൾ ഓൺ ത്രില്ലെർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററിൽ എത്തും.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram