ഒടിവിദ്യയിൽ കുലുങ്ങാതെ മഞ്ജു !!!

Posted by online desk , 28 Oct, 2019

 

 

ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ കല്യാൺ ജുവലറിയുടെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ ശ്രീകുമാര്‍ മേനോന്‍ ക്ഷണിക്കുമ്പോൾ അത് ഈ വിധത്തില്‍ ഉപദ്രവമായി മാറുമെന്ന് മഞ്ജു വാര്യര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരിടവേളയ്ക്കു ശേഷം ക്യാമറയ്ക്കു മുന്നില്‍, അതായത് അമിതാഭ് ബച്ചനൊപ്പം കല്യാൺ ജുവലറിയുടെ പരസ്യ ചിത്രത്തിൽ മഞ്ജു വാര്യർ എത്തിയത് മേനോനിലൂടെയായിരുന്നു. ആ കടപ്പാട് മഞ്ജുവിന് എന്നുമുണ്ടായിരുന്നു. എന്നാല്‍ മേനോൻ ശ്രമിച്ചത് മഞ്ജുവിനെ അടക്കി ഭരിച്ച് തന്റെ നിയന്ത്രണത്തില്‍ നിര്‍ത്താനാണ്. ഒടിയന്റെ ചിത്രീകരണഘട്ടത്തിലാണ് മഞ്ജു ഈ ആധിപത്യ വാസന ശരിക്കും തിരിച്ചറിഞ്ഞത്; മനസിലാക്കാന്‍ മഞ്ജു കുറേ വൈകി എന്നത് നേര്. എങ്കിലും അമിത സ്വാതന്ത്ര്യം കാണിക്കുന്നതും നിയന്ത്രിക്കുന്നതുമൊക്കെ ഒരുഘട്ടത്തില്‍ മഞ്ജു എതിര്‍ക്കുകയും ചെയ്തു. വിവാഹമോചിതരോടും വിധവകളാടും എന്തും ആകാം എന്ന മനോഭാവം നമ്മുടെ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ കൂടെപ്പിറപ്പാണു താനും. എന്തായാലും ഒടിയൻ തുടങ്ങിയതോടെ മഞ്ജുവിനോട് ശ്രീകുമാര്‍ മേനോന്‍ പകപോക്കാന്‍ തുടങ്ങി. സിനിമാ ലൊക്കേഷനിലായാലും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ കാര്യത്തിലായാലും ശ്രീകുമാര്‍ മേനോന്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

Image result for manju warrier

കുറെക്കാലമായി ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമാണ് മഞ്ജുവാര്യരുടെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിൽ ആരോപിക്കുന്നത്. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും അദ്ദേഹം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

 

Related image

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായിക. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ട മഞ്ജുവാര്യര്‍ പരാതിക്കൊപ്പം വിവിധ രേഖകളും കൈമാറിയതായാണ് വിവരം. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രോജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ട്. ഒടിയന് ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ട്. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടത്തിന്റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറി എന്നാണ് വിവരം.

Image result for manju warrier

 

ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു തന്നെ എഴുതി നല്‍കിയ പരാതി മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കാന്‍ സാധ്യതയുള്ള വലിയൊരു വിവാദത്തിനാണ് തുടക്കമായിരിക്കുന്നത്. അമ്മയുടേയും ഫെഫ്കയുടേയും ഭാരവാഹികളടക്കം ആര്‍ക്കും ഇതേക്കുറിച്ചൊരു വിവരവും നേരത്തേ ലഭിച്ചിരുന്നില്ല. മഞ്ജു തലസ്ഥാനത്തെത്തി ഡിജിപിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷം നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

 

Image result for manju warrier

 

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയിപ്പെടുന്ന മുന്‍നിര നടി ഒരു സംവിധായകനെതിരെ പൊലീസിനെ സമീപിച്ചത് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. സാധാരണഗതിയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളും അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകളിലാണ് ആദ്യം ഉന്നയിക്കപ്പെടാറുള്ളത്. തുടര്‍ന്ന് സംഘടനനേതൃത്വം കൂടി ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാറുള്ളതും. ആ പതിവിന് വിപരീതമായി പൊലീസിനെ സമീപിച്ച
മഞ്ജുവാര്യരോട് പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന്
ഡി ജി പി നിർദ്ദേശിച്ചിട്ടുണ്ട്.ഇതേസമയം ഇവിടെ. പരാതിയില്‍ മഞ്ജു ഉറച്ചു നില്‍ക്കുന്ന പക്ഷം സംഘടനകള്‍ക്കും ഇതില്‍ കാര്യമായി ഇടപെടാനാവില്ല.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram