പ്രളയവും, പ്രണയവും ഇരമ്പി വന്നപ്പോള്‍

Posted by Online Desk , 13 Jul, 2019

2018-ലെ പ്രളയത്തില്‍ കുട്ടനാട്ടിലേയ്ക്ക് ഡാമുകളില്‍ നിന്ന് വെള്ളം ഇരമ്പിപ്പാഞ്ഞ് വന്നപ്പോൾ, കൈനകരിയിലെ ഒരു ക്യാമ്പില്‍ ഷാജിയുടേയും, ജെസിയുടേയും മനസ്സിൽ പ്രണയവും ഇരമ്പിപ്പാഞ്ഞു. പ്രളയജലം കലിതുള്ളിവന്നപോലെ, പ്രണയവും കലിതുള്ളിയാണ് വന്നതെന്ന് ദൃക്‌സാക്ഷികളായ കുട്ടനാട്ടുകാര്‍ പറയുന്നു.

 

നയാഗ്ര മൂവീസിനുവേണ്ടി ദേവസ്യ കുര്യാക്കോസ് അടിമാലി നിര്‍മ്മിച്ച് നവാഗതനായ രതീഷ് രാജു എം. ആര്‍ സംവിധാനം ചെയ്യുന്ന മൂന്നാം പ്രളയം എന്ന ചിത്രത്തിലാണ് ഷാജിയുടേയും, ജെസിയുടേയും വ്യത്യസ്ത പ്രണയം കടന്നുവരുന്നത്. ഷാജിയായി അഷ്‌കര്‍ സൗദാനും, ജെസിയായി സനൂജ സോമനാഥും അഭിനയിക്കുന്നു.

 

കൈനകരിയിലെ വാവക്കാടന്‍ പാപ്പച്ചന്റെ മകളാണ് ജെസി. ചെങ്ങളം കോളനിയിലെ നാടകക്കാരി ചെങ്ങളം സരസുവിന്റെ മകനാണ് ഷാജി. പ്രളയജലം കുട്ടനാടിനെ മുക്കുന്നതിന് മുമ്പുതന്നെ ഷാജിയും, ജെസിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എം. ബി. ബി എസിന് പഠിക്കുന്ന ഷാജിയോട് ജെസിക്കായിരുന്നു കൂടുതല്‍ പ്രണയം. അമ്മൂമ്മയും, കൂട്ടുകാരികളും പ്രണയത്തിന് സപേ്പാര്‍ട്ടുമായിരുന്നു. അതുകൊണ്ട് ജെസി ബെല്ലും ബ്രെക്കുമില്ലാതെ പ്രേമിച്ചു നടന്നു. ഷാജിക്ക് പ്രണയത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും, അത്ര അവന്റെ ശ്രദ്ധ പഠനത്തിലായിരുന്നു.
ജെസിയുടെ അച്ഛന്‍ വാവക്കാടന്‍ പാപ്പച്ചന് മകളുടെ പ്രണയത്തോട് എതിര്‍പ്പായിരുന്നു. അയാള്‍ പ്രണയം കലക്കാന്‍ പല തരികിടപണികളും ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഷാജിയെ ഒരു കേസില്‍ കുടുക്കുകയും ചെയ്തു. പക്ഷേ, ഇതുകൊണ്ടൊന്നും ഷാജിയുടേയും, ജെസിയുടേയും പ്രണയം തടയാനായില്ല. അത് വളര്‍ന്ന് പന്തലിച്ചുകൊണ്ടിരുന്നു. ഇതിനിടയിലാണ് പ്രളയജലം കുട്ടനാടിനെ മൂടിയത്. കുട്ടനാട്ടിലെ കൈനകരിക്കാരെല്‌ളാം ഒരു ക്യാമ്പിലെത്തി. വാവക്കാടന്‍ പാപ്പച്ചനും, ചെങ്ങളം സരസുവുമെല്ലാം ഒരു സ്‌കൂള്‍ കെട്ടിടത്തില്‍ ജാഡകളെല്ലാം മറ്റിവച്ച് ഒതുങ്ങിക്കഴിഞ്ഞു. സരസുവിന്റെ പിതാവ് നാടകരചയിതാവ് കണ്ണപ്പനാശാന്റെ നാടകഫലിതങ്ങളും, നാടകഗാനങ്ങളും ക്യാമ്പിന് ഉണര്‍വ്വ് നല്‍കി.

 

ക്യാമ്പിലെത്തിയതോടെ, ഷാജിക്കും, ജെസിക്കും എപേ്പാഴും കാണാമെന്നായി. ജെസിക്കായിരുന്നു അതില്‍ കൂടുതല്‍ സന്തോഷം. ഷാജി ക്യാമ്പിലെ അംഗങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നതിലും, അവര്‍ക്ക് ഭക്ഷണം വിളമ്പുന്നതിലും വ്യാപൃതനായിരുന്നു. ഇതിനിടയില്‍ ചില നോട്ടത്തിലൂടെയും, തലോടലിലൂടെയും, ഇരു മനസ്‌സിലും പ്രണയം ഇരമ്പിയെത്തി. പലപേ്പാഴും ജെസി പരിസരം മറന്നെങ്കിലും ഷാജി പരിധി ലംഘിച്ചില്‌ള. പ്രളയജലംവീണ്ടും ഇരമ്പിപ്പാഞ്ഞ് കുട്ടനാടിനെ മൂടിക്കൊണ്ടിരുന്നു. ഷാജിയുടേയും ജെസിയുടേയും പ്രണയവും പ്രളയജലം പോലെ ഇരമ്പിപ്പാഞ്ഞുകൊണ്ടിരുന്നു. പ്രളയം പോലെ എന്തും സംഭവിക്കാവുന്ന അവസ്ഥ.

 

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, കുട്ടനാട്ടിലെ ഒരു പ്രളയ ക്യാമ്പില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തീവ്രതയോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം ചിത്രത്തിന്റെ രചയിതാവായ എസ്. കെ. വില്വന്‍ പറഞ്ഞു. പ്രളയവും, പ്രതികാരവും, പ്രളയ ഭീതിയും ചേര്‍ന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന കഥ, തികച്ചും, വ്യത്യസ്തമായ ഒരു മൂഡിലാണ് ചിത്രീകരീക്കുന്നത്. പ്രളയത്തിന്റെ തീവ്രത ചിത്രീകരിക്കാന്‍ വമ്പന്‍ സെറ്റുകള്‍ അടിമാലിയില്‍ തയ്യാറാക്കിയിരുന്നു. സായികുമാറും, ബിന്ദു പണിക്കരും, ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളായി ഒരു തിരിച്ചു വരുന്ന് ചിത്രമാണിത്.

 

അഷ്‌ക്കര്‍ സൗദാന്‍, സായികുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, ശശികുമാര്‍, (കാക്കിമുട്ടൈ) അനീഷ് ആനന്ദ്, അനില്‍ ഭാസ്‌ക്കര്‍, സനൂജ സോമനാഥ്, കുളപ്പുള്ളി ലീല, സാന്ദ്രനായര്‍, ഐവാ, മഞ്ജു സുഭാഷ്, തുടങ്ങിയവരൊടോപ്പം മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

 

രചന എസ്.കെ. വില്വന്‍, ക്യാമറ-റസാഖ് കുന്നത്ത്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിവേക്, ഗാനങ്ങള്‍ സച്ചിദാനന്ദന്‍ പുഴക്കര, മണിത്താമര, സംഗീതം രഘുപതി, ആലാപനം സച്ചിന്‍ വാര്യര്‍, മണിത്താമര, മേക്കപ്പ് ലാല്‍ കരമന, പ്രൊഡഷന്‍ കണ്‍ട്രോളര്‍ പ്രകാശ് തിരുവല്ല, മാനേജര്‍ സലിം, കോസ്റ്റ്യൂമര്‍ നിയാസ് പാരി, ഷിജു താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ്, അസോസിയേറ്റ് സാജന്‍ ജോര്‍ജ്, അസിസ്റ്റന്റ് ഡയറക്ടര്‍ അര്‍ജുന്‍ വിജയ്, അരുണ്‍ കെ.വാണിയംകുളം, അജിത്ത്, ലിജോ ജോണ്‍, ക്യഷ്ണ പുഷ്‌കരന്‍, സ്റ്റില്‍ ഷാലു പേയാട്, പി.ആര്‍.ഒ അയ്മനം സാജന്‍,

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram