ശ്രീജിയില്‍ നിന്നും കാശിയിലേക്കുള്ള ദൂരം

Posted by Rajesh Kumar , 23 Mar, 2019




ജലമലിനീകരണവും ജൈവകൃഷിയും പ്രധാന റോളില്‍ എത്തിയ ചിത്രമാണ് നല്ലവിശേഷം. പ്രമേയത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ട കൊച്ചുചിത്രം.
അതിലെ കാശി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പുതുമുഖ നടന്റെ
പതര്‍ച്ചയൊന്നുമില്ലാതെ സ്വാഭാവികമായ പ്രകടനം. തിരുവനന്തപുരം സ്വദേശി
ശ്രീജി ഗോപിനാഥനാണ് കാശിയായി അഭിനയിച്ചത്. നല്ല വിശേഷം ശ്രീജിയുടെ
രണ്ടാമത്തെ ചിത്രമാണ്. നേരത്തെ കാപ്പുചീനോ എന്ന ചിത്രത്തിലും വേഷമിട്ടു.
സിനിമയില്‍ വഴിതെറ്റിയെത്തിയതല്ല ശ്രീജി. പഠനകാലം മുതല്‍ നാടകങ്ങളിലും
നൃത്തത്തിലും സജീവം. ജോലിയില്‍ പ്രവേശിച്ച ശേഷവും കലയെ കൈവിട്ടില്ല.
ഇപ്പോള്‍ റെക്കിറ്റ് ബെന്‍കിസെര്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയില്‍
റീജിയണല്‍ ഡയറക്ടറാണ് ശ്രീജി. ജോലിയോടൊപ്പം അഭിനയവും
മുന്നോട്ടുകൊണ്ടുപോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


കയ്യെത്തും ദൂരെ കുട്ടിക്കാലം

നാടകവും നൃത്തവും സംഗീതവും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. അച്ഛന്റെയും അമ്മയുടെയും കുടുംബം കലയോട് ആഭിമുഖ്യമുള്ളവര്‍. അച്ഛന്‍ സി. ഗോപിനാഥന്‍ പിഡബ്യുഡിയില്‍ എന്‍ജിനീയറായിരുന്നു. അമ്മ കമലമ്മ വീട്ടമ്മയും.നാലുമക്കളില്‍ ഇളയയാളാണ് ഞാന്‍. മൂത്ത ചേട്ടന്‍ പെയിന്റിംഗിന്
ഗവര്‍ണറില്‍ നിന്ന് അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ക്രൈസ്റ്റ്
നഗര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ രണ്ടാമത്തെ ചേട്ടനും ഞാനും
ഒരുമിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചു. എന്റെ നേരെ മൂത്ത ചേട്ടന്‍ മൃദംഗവും
ഡ്രൈംസും വായിക്കും. അദ്ദേഹം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. ഞാനും
മൃദംഗവും തബലയും വായിക്കും. ചേട്ടനില്‍ നിന്നാണ് ഞാനിതു പഠിച്ചത്.
ഒന്‍പതാം ക്ലാസ് മുതല്‍ ഭരതനാട്യം പഠിച്ചുതുടങ്ങി. തിരുവനന്തപുരം
എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കുമ്പോള്‍ യൂത്ത് ഫെസ്റ്റിവലില്‍
നൃത്തത്തിന് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗിന്
പഠിക്കുമ്പോള്‍ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. കോളജിലും പുറത്തുംനാടകങ്ങള്‍ അവതരിപ്പിക്കുമായിരുന്നു. അങ്ങനെ കലയില്‍ സജീവമായിരുന്നുപഠനകാലം.

കലയെ കൈവിട്ടില്ല

പഠനശേഷം ക്യാമ്പസ് ഇന്റര്‍വ്യുവില്‍ ജോലിയായി. ബാംഗ്ലൂരായിരുന്നു ആദ്യം.പിന്നീട് തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയില്‍ വന്നു. സൊസൈറ്റി ഫോര്‍പ്രൊമോഷന്‍ ഒഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എന്ന
സംഘനയുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചു. മാല പാര്‍വതിയും ചേച്ചി ലക്ഷ്മിയും
ഒരുമിച്ചുണ്ടായിരുന്നു. നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. ഹരിപ്രസാദ്
ചൗരസ്യ, ഭീംസെന്‍ ജോഷി തുടങ്ങിയ കലാകാരന്മാരാണ് പരിപാടികള്‍
അവതരിപ്പിച്ചത്. അതിനു ശേഷമാണ് ഇംഗ്ലണ്ടില്‍ പോയത്. എഡിന്‍ബെറോ
യൂണിവേഴ്‌സിറ്റിയില്‍ എംബിഎ ചെയ്തു. പിന്നീട് അവിടെത്തന്നെ പ്രോക്ടര്‍
ആന്‍ഡ് ഗ്യാമ്പിളില്‍ ജോലിയില്‍ പ്രവേശിച്ചു. ന്യൂകാസില്‍ എന്ന
സ്ഥലത്തായിരുന്നു ജോലി. അന്നവിടെ അധികം മലയാളികളില്ല. അവിടെ ചെറിയകൂട്ടായ്മകള്‍ സംഘടിപ്പിച്ചു. എന്നാല്‍, വിവാഹശേഷം ഞാന്‍
തിരിച്ചുപോയപ്പോള്‍ കുറച്ചുകൂടി മലയാളികള്‍ വന്നുതുടങ്ങി. ഒഎന്‍വി
സാറിന്റെ മകള്‍ ഡോ. മായാദേവി കുറുപ്പ്, ഭര്‍ത്താവ് ഡോ. ജയകൃഷ്ണന്‍, ഡോ.പരമേശ്വരന്‍ ഭട്ടതിരിപ്പാട്, ഡോ. സേതുമാധവന്‍, ഡോ. അനിത അങ്ങനെ കലയുമായി ബന്ധമുള്ള കുറച്ചുപേര്‍. നമ്മളെല്ലാവരും ചേര്‍ന്ന് തുടങ്ങിയ സംഘടനയാണ് ശ്രുതി. നല്ലൊരു കൂട്ടായ്മയായിരുന്നു. എല്ലാ വര്‍ഷവും ഓരോ തിയേറ്റര്‍ പെര്‍ഫോമന്‍സ് വീതം ചെയ്തു. ഒഎന്‍വി, എം. മുകുന്ദന്‍, സംവിധായകന്‍ ജയരാജ്പോലുള്ള പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുത്തു. ഇപ്പോഴും അതിന്റെപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മൂന്നു വര്‍ഷത്തോളം
ഹോളണ്ടിലുണ്ടായിരുന്നു. അവിടെയും കലാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ജോലി
ചെയ്യുമ്പോഴും കലയെ കൈവിട്ടില്ല, കൂടെയുണ്ട്.

പകരക്കാരനായി കാപ്പുചീനോയില്‍

കലാരംഗത്ത് നിരവധി സൗഹൃദങ്ങള്‍ ഉണ്ട്. സിനിമയിലുമുണ്ട് സുഹൃത്തുക്കള്‍.സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമൊക്കെ സ്വാഭാവികമായും എനിക്കുമുണ്ടായിരുന്നു. എന്നാല്‍, അഭിനയിക്കാനാവും എന്ന ചിന്തയൊന്നും ഇല്ലായിരുന്നു. ഡല്‍ഹിയില്‍ എത്തി, ജോലിത്തിരക്കു മൂലം മൂന്നുനാല് വര്‍ഷം കാര്യമായി ഒന്നും ചെയ്തില്ല. അവിചാരിതമായാണ് കാപ്പുചീനോയില്‍ അഭിനയിക്കുന്നത്. സഹപാഠിയായ ജോസഫ് വഴിയാണ് അവസരം ലഭിച്ചത്. ജോസഫിനൊപ്പം ജോലി ചെയ്തിരുന്ന നൗഷാദാണ് ചിത്രത്തിന്റെ സംവിധായകന്‍. നൗഷാദിന്റെ ആദ്യ
ചിത്രമാണ്. സൈജു കുറുപ്പ് ചെയ്യേണ്ട റോളിലേക്കാണ് ഞാന്‍ എത്തുന്നത്.
ചിത്രത്തിന്റെ ഓഡിഷനില്‍ ഞാനും മോനുമാണ് അഭിനയിച്ചത്. ഒരു സീന്‍
പറഞ്ഞുതന്നു. മൊബൈലില്‍ പകര്‍ത്തി അയച്ചുകൊടുത്തു. നല്ല പുതുമയുള്ള
ചിത്രമായിരുന്നു കാപ്പുചീനോ. എന്റെ അഭിനയത്തെ കുറിച്ച് നല്ല അഭിപ്രായം
ഉണ്ടായി. ആദ്യമായി അഭിനയിക്കുകയാണെന്ന് തോന്നിയില്ലെന്ന് പലരും പറഞ്ഞു.

അവിചാരിതമായി നല്ല വിശേഷം

കാപ്പുചീനോ കണ്ടിട്ടാണ് നല്ല വിശേഷത്തിന്റെ സംവിധായകന്‍ അജിതന്‍
വിളിക്കുന്നത്. കാപ്പുചീനോയുടെ ക്യാമറാമാന്‍ നൂറുദ്ദീന്‍ ബാവയും അജിതനും
സുഹൃത്തുക്കളാണ്. നൂറുദ്ദീന്‍ ബാവ പറഞ്ഞിട്ടാണ് അജിതന്‍ കാപ്പുചീനോ
കണ്ടതും എന്നെ വിളിച്ചതും. അജിതന്‍ മൂന്നു കഥകള്‍ പറഞ്ഞു. നല്ല
വിശേഷത്തിന്റെ കഥയില്‍ പുതുമ തോന്നി. സാമൂഹ്യപ്രാധാന്യമുള്ള കഥ.
അങ്ങനെയാണ് ഈ പ്രോജക്ട് തുടങ്ങുന്നത്. അപ്പോഴും എനിക്കറിയില്ലായിരുന്നു ഇതിന്റെ ലീഡ് റോള്‍ ഞാനാണ് ചെയ്യേണ്ടതെന്ന്. ഏതെങ്കിലും ഒരു വേഷം കിട്ടും എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടക്കക്കാരനായ ഞാന്‍ ലീഡ് റോള്‍ ചെയ്താല്‍ ശരിയാകുമോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ബിജുസോപാനത്തെയും തിരഞ്ഞെടുത്തു.ഒരു കോംപ്രമൈസിനും പോകാതെയാണ് നല്ല വിശേഷം  ഒരുക്കിയത്. ജൈവകൃഷിയുടെ
പ്രാധാന്യം പറയുന്ന, ജലമലിനീകരണത്തിന്റെ ദൂഷ്യങ്ങള്‍ വരച്ചുകാട്ടുന്ന
സാമൂഹ്യപ്രസക്തിയുള്ളൊരു വിഷയം. അതിന്റെ പ്രാധാന്യം മനസിലാക്കിയാണ്ചിത്രം ഒരുക്കിയത്. സിനിമ കണ്ട നിരവധി പേര്‍ നല്ല അഭിപ്രായം പറഞ്ഞു.ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ മനീഷും പിആര്‍ഒ അജയ് തുണ്ടത്തിലുംചിത്രത്തിനായി ഏറെ അദ്ധ്വാനിച്ചു. പാലക്കാടും തിരുവനന്തപുരവുമായിരുന്നുലൊക്കേഷന്‍. വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്സംവിധായകന്‍ അജിതന്‍. അദ്ദേഹത്തിന്റെ സ്വപ്മാണ് ഈ ചിത്രം.

നല്ല വേഷങ്ങള്‍

പുതിയ ചിത്രങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഒരു വെബ് സീരീസ്
ചെയ്യാനും പ്ലാനുണ്ട്. ജോലിയും സിനിമയും ഒരുമിച്ചുകൊണ്ടുപോകല്‍ അത്ര
എളുപ്പമല്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളേ ചെയ്യാനാവൂ. ജോലിയുടെ
ഭാഗമായി നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്യേണ്ടതുണ്ട്. കുറച്ചു നല്ല
സിനിമകള്‍ ചെയ്യണമെന്നുണ്ട്.

ലാലേട്ടന്‍ ഫേവറിറ്റ്

എന്റെ ഓല്‍ടൈം ഫേവറിറ്റ് ആക്ടര്‍ ലാലേട്ടനാണ്. അദ്ദേഹത്തിന്റെ അത്രയും
വഴ്‌സറ്റിലിറ്റി ഉള്ള നടന്മാര്‍ ഗ്ലോബലി തന്നെ കുറവാണ്. സീരിയസ്, കോമഡി,
വില്ലന്‍ അങ്ങനെ ഏതു റോളും ലാലേട്ടന്‍ ചെയ്യും. കായംകുളം കൊച്ചുണ്ണിയില്‍
പതിനഞ്ചു മിനിട്ടേയുള്ളൂ. എന്തൊരു തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ്.
മമ്മൂട്ടിയെയും തിലകനെയും ഇഷ്ടമാണ്. പുതുതലമുറയില്‍ ഫഹദനും ദുല്‍ഖറും ജയസൂര്യയും. ജയഭാരതി. മാധുരി ദീക്ഷിത്, കജോള്‍, മഞ്ജുവാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ഇഷ്ടപ്പെട്ട നടിമാര്‍. ജെയിംസ് ബോണ്ട് നായകന്‍ പിയേഴ്‌സ് ബ്രോസ്‌നനെ ഏറെ ഇഷ്ടം. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്. ജൂലിയ റോബര്‍ട്ട്‌സ്, ഡെന്‍സെല്‍ വാഷിംഗ്ടണ്‍ എന്നിവരും പ്രിയപ്പെട്ടവര്‍.  സംവിധായകരില്‍ സത്യന്‍ അന്തിക്കാടിനെയാണ്ഇഷ്ടക്കൂടുതല്‍. തലമുറകള്‍ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവയാണ്. അരവിന്ദന്‍, ഭരതന്‍ എന്നിവരെയും ഇഷ്ടം. നാടോടിക്കാറ്റാണ് ഏറെ ഇഷ്ടപ്പെട്ട ചിത്രം. കിരീടമാണ് ഇഷ്ടപ്പെട്ട മറ്റൊരു ചിത്രം.

പിന്തുണയുമായി കുടുംബം

ഭാര്യ ദിവ്യ ശ്രീജിയും മക്കള്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ ഗൗതമും ആറാം
ക്ലാസുകാരി ആര്‍ച്ചയും എന്റെ അഭിനയമോഹത്തിനു കട്ട സപ്പോര്‍ട്ടാണ്. ദിവ്യപഠനകാലത്ത് കലാരംഗത്ത് സജീവമായിരുന്നു.

 
loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram