രഞ്ജിയുടെ സ്വപ്നരാജ്യം

Posted by Online Desk , 11 May, 2019

 

 

 

എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ കൃഷ്ണന്‍ കുട്ടി സഹപാഠിയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. എന്നാല്‍ അവിചാരിതമായി അവര്‍ പിരിയുന്നു. പ്രണയത്തകര്‍ച്ചയില്‍ കൃഷ്ണന്‍കുട്ടി തളര്‍ന്നു. കാലം കടന്നുപോയി. കൃഷ്ണന്‍കുട്ടി വിമല്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് കള്ളസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ലണ്ടനില്‍ ഉപരിപഠനത്തിനായി പോകുന്നു. വിമലിന് വിസ കിട്ടിയില്ല. ബാല്യകാലസുഹൃത്തായ മത്തായിക്ക് വിസ കിട്ടി. വിസ ലഭിക്കുന്ന കൃഷ്ണന്‍കുട്ടിയും മത്തായിയും മുന്‍പരിചയക്കാരനായ ജിബു അണ്ണനൊപ്പം ലണ്ടനിലെത്തി. ലണ്ടനില്‍ സ്ഥിരതാമസക്കാരായ അനിലിന്റെയും സ്വാമിയുടെയും കൂടെ അവര്‍ താമസിക്കുന്നു. ലണ്ടന്‍ നഗരത്തിന്റെ ആഢംബരങ്ങളില്‍ പഠനത്തോടൊപ്പം പാര്‍ട്ട്‌ടൈം ജോലിയും ചെയ്തു ജീവിക്കുമ്പോഴും കൃഷ്ണന്‍കുട്ടിയുടെ മനസ്‌സു നിറയെ അച്ഛനും അമ്മയും പിന്നെ പലിശക്കാരന്‍ ഖാദറിന്റെ പക്കല്‍ പണയം വച്ചിരിക്കുന്ന സ്വന്തം പറമ്പും ആണ്.ഈ സമയം അംഗീകാരമില്ലാത്ത 250 ലേറെ കോളേജുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പൂട്ടി. ആ ഘട്ടത്തില്‍ കൃഷ്ണന്‍കുട്ടിയും മാനസിക സംഘര്‍ഷത്തിലായി. ഒരുവശത്ത് നഷ്ടപ്പെടാന്‍ പോകുന്ന ഭൂമി മറുവശത്ത് ജീവിതത്തിന്റെ കഷ്ടതകള്‍.

 

ആയിടയ്ക്കാണ് കൃഷ്ണന്‍ കുട്ടി, വര്‍ഷയെ പരിചയപ്പെടുന്നത്. വര്‍ഷ നല്ല സുഹൃത്താണ്. എന്നാല്‍ കൃഷ്ണന്‍കുട്ടിക്ക് വര്‍ഷയോടു പ്രണയമായിരുന്നു. തുടര്‍ന്ന് കൃഷ്ണന്‍കുട്ടിയുടെ ശ്രമം നിലനില്‍പ്പിനായി.
കാസര്‍കോഡിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പേര് സ്വപ്നരാജ്യം. നവാഗതനായ രഞ്ജി വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമ്പസും കോളേജ് ജീവിതവും ലണ്ടന്‍ ജീവിതവുമാണ് ചിത്രം പൂര്‍ണ്ണമായി പറയുന്നത്.

 

ഇത് രഞ്ജിയുടെ സ്വപ്നരാജ്യം

ലണ്ടനിലും കേരളത്തിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിലൂടെ മലയാള ചലച്ചിത്രവേദിയില്‍ ചുവടുറപ്പിക്കാനുള്ള ആഗ്രഹത്തിലാണ് യുകെയില്‍ സ്ഥിര താമസക്കാരനായ രഞ്ജിവിജയന്‍.
31 വുഡ്‌സൈഡ് റോഡ് ഫിലിംസിന്റെയും ലണ്ടന്‍ കലാക്ഷേത്രയുടെയും ബാനറില്‍ കെ.വി.വിജയന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന, സംവിധാനം, ഗാനരചന, ആലാപനം, കലാസംവിധാനം എന്നിവക്കൊപ്പം നായകവേഷം ചെയ്യുന്നതും രഞ്ജി തന്നെയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ.വി.വിജയന്‍ രഞ്ജിയുടെ അച്ഛനും വസ്ത്രാലങ്കാരം ചെയ്യുന്ന ശോഭന രഞ്ജിയുടെ അമ്മയുമാണ്.

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് രഞ്ജി ജനിച്ചതും വളര്‍ന്നതും. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. തുടര്‍ന്ന് വൈറ്റില, കൊച്ചുകടവന്ത്ര, കാഞ്ഞാങ്ങാട്ട് എന്നിവിടങ്ങളില്‍ വൈദ്യുത ബോര്‍ഡില്‍ കരാര്‍ ജീവനക്കാരനായിരുന്നു. കേരളത്തില്‍ നിന്നും ദുബായിയിലെത്തിയ രഞ്ജി അവിടെ എമിറേറ്റ്‌സ് ഇലക്ട്രിക്കില്‍ എഞ്ചിനീയറിംഗ് കമ്പനിയില്‍ സബ്‌സ്‌റ്റേഷന്‍ കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തു.
2009 ല്‍ എംബിഎക്കു പഠിക്കാനാണ് ലണ്ടനിലെത്തിയത്. ആ സമയത്തായിരുന്നു അംഗീകാരമില്ലാത്ത 250 ലേറെ കോളേജുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പൂട്ടിയത്. ചിത്രത്തിന്റെ വഴിത്തിരിവായ പശ്ചാത്തലം ഇതാണ്.
ലണ്ടന്‍ വൈദ്യുതി ബോര്‍ഡില്‍ ജോലി ലഭിച്ചതോടെയാണ് സിനിമയില്‍ ഒരു കൈ നോക്കാന്‍ രഞ്ജി തീരുമാനിച്ചത്. മടങ്ങി വരവില്‍ ഒരു ഷോര്‍ട്ട് ഫിലിമലഭിനയിച്ചിരുന്നു. വീണ്ടും ഒരു ഷോര്‍ട്ട് ഫിലിമില്‍ കൂടി അഭിനയിക്കുകയും അത് നല്ല അഭിപ്രായം നേടുകയും ചെയ്തതോടെ രഞ്ജിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും 8119മൈല്‍സ് എന്ന ഇംഗ്‌ളീഷ് ചിത്രത്തില്‍ നായകനാകുകയും ചെയ്തു. മോഹന്‍ലാല്‍, രഞ്ജിത്ത് കൂട്ടുകെട്ടില്‍ ലണ്ടനില്‍ ചിത്രീകരിച്ച ഡ്രാമയില്‍ സൗണ്ട് റിക്കോര്‍ഡിസ്റ്റായായിരുന്നു രഞ്ജി. ഇംഗ്‌ളീഷ്, സിംഹള, തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബില്ല്യണ്‍ കളര്‍ സ്‌റ്റോറിയില്‍ ശരവണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.

സ്‌കൂള്‍ ടീച്ചറായരേഖ സഹോദരിയും ചന്ദന ഭാര്യയുമാണ്. സ്വപ്നരാജ്യത്തിന്റെ ശബ്ദലേഖനത്തിന് സിങ്ക് സൗണ്ടാണ് ഉപയോഗിച്ചത്. നാടകീയ സംഭാഷണങ്ങള്‍ ഒഴിവാക്കി സ്വാഭാവികമായജീവിതസംഭാഷണങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്.കൃഷ്ണന്‍ കുട്ടിയായി രഞ്ജിവിജയന്‍, അച്ഛനായി ജഗദീഷ്, അമ്മയായി മാല പാര്‍വതി, ജിബു അണ്ണനായി സുനില്‍ സുഗത, ഖാദറിക്കയായി മാമുക്കോയ, വിമലയായി വസുദേവ് പട്രോട്ടം വര്‍ഷയായി ഷെമിന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കൂടാതെ കലാഭവന്‍ നാരായണന്‍ കുട്ടി, കുര്യാക്കോസ് ഉണ്ണിക്കുട്ടന്‍, മധുരിമസജി, ഇ.വി.ചന്തു കോളിന്‍ മാവേലി, അതിഥി അന്തര്‍ജനം എന്നിവരും അഭിനയിക്കുന്നു.ബാനര്‍31 വുഡ്‌സൈഡ് റോഡ് ഫിലിംസ് ലണ്ടന്‍ കലാക്ഷേത്ര, നിര്‍മ്മാണം, കെ.വി.വിജയന്‍, രചന, സംവിധാനം രഞ്ജി വിജയന്‍, ഛായാഗ്രഹണം രഞ്ജിത് .

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram