ഓർമ്മകളുടെ വളകിലുക്കം

Posted by Beena Ranjini, 02 Dec, 2019

ഓർമ്മകളുടെ വളകിലുക്കം

 

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം....നിന്‍ ചിരിയിലലിയുന്നു ജീവരാഗം.......
മനോഹരമായ ഈ പഴയ ഗാനത്തിനൊപ്പം മോഹന്‍ലാലും മേനകയും ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. സിനിമക്കുവേണ്ടിയല്ല ഇവര്‍ ഈ ഗാനം പാടിയാടിയത്. എണ്‍പതുകളിലെ താരങ്ങളുടെ വാര്‍ഷിക ഒത്തുചേരൽ ആഘോഷത്തിനു വേണ്ടി  ഇവര്‍ റിഹേഴ്‌സല്‍ ചെയ്ത ഗാനം ഫോണില്‍ പകര്‍ത്തിയതാണ്. റീയൂണിയന്റെ മുഖ്യ സംഘാടക
സുഹാസിനിയാണ് ഇത് സോഷ്യല്‍ മീഡിയയ്ക്ക് നല്‍കിയത്. എണ്‍പതുകളിലെ തെന്നിന്ത്യന്‍ നായികാനായകന്മാരുടെ ഒരു സംഗമം വര്‍ഷത്തിലൊരിക്കല്‍  നടത്താറുണ്ട്. പത്തുവര്‍ഷമായി എല്ലാ നവംബര്‍ മാസത്തിലുമാണ് ഇതു നടത്തുന്നത്.

 

ചിരഞ്ജീവി നല്ല അതിഥി

 

ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വീട്ടിലാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. എല്ലാ തിരക്കുകള്‍ക്കും അവധി കൊടുത്തിട്ടാണ് ഇരുപത്തിനാല് മണിക്കൂര്‍ ചടങ്ങിന് മുതിർന്ന തെന്നിന്ത്യൻ  താരലോകം  എത്തിയത്. ആമേസിംഗ് ഹോസ്റ്റാണ് ചിരംഞ്ജീവി - മേനക തന്റെ പഴയ നായകനെ വിശേഷിപ്പിച്ചതിങ്ങനെ. ചെന്നൈയിലാണെല്ലാവരും. അവർക്ക് ഇടയ്ക്കെല്ലാം  പരസ്പരം കാണാനാകും. പക്ഷെ ഞാന്‍ തിരുവനന്തപുരത്തായതുകൊണ്ട് ഈ ഒരു കൂടികാഴ്ച മറ്റാരെക്കാളും പ്രധാനമാണ് എനിക്ക് -  മേനക പറഞ്ഞു. സുഹാസിനി എന്നോടു പറഞ്ഞതാണ് ചെന്നൈയിലേക്കു താമസം മാറാന്‍. ഇവിടെ എല്ലാവര്‍ഷവും ചടങ്ങുകള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ രാജ്കുമാറുണ്ട് ലിസിയും  സുഹാസിനിയുമുണ്ട്. ഞങ്ങളെല്ലാവരും വന്നു പോകുന്നവരാണ്. ആഘോഷത്തിലെ പ്രധാന ഇനം ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പമുള്ള ഡാന്‍സ് രംഗങ്ങളായിരുന്നു. കുശ്ബുവും പ്രഭുവും നരേഷും മേനകാസുരേഷും രേവതിയും സുഹാസിനിയും ചിരഞ്ജീവിയും സുമലതയും രമേഷ് അരവിന്ദും രാധ ഒറ്റയ്ക്കും നദിയയും ജയറാമും കൂടാതെ മോഹന്‍ലാല്‍ പെണ്ണായും ജയറാം ആണായുമുള്ള ഒരു ഗാനവും അവതരിപ്പിച്ചു. കന്യാകുമാരി എന്ന ചിത്രത്തില്‍ കമലഹാസന്‍ പാടി അഭിനയിച്ച ഗാനമാണത്.

 

പുലര്‍ച്ചെ മുതല്‍ നേരം പുലരും വരെ

 

അന്താക്ഷരിയും അതുപോലെയുള്ള മറ്റ് കളികളും കളിച്ചും ഫോട്ടോയെടുത്തും പാട്ടുപാടിയും ഒരു പുലര്‍ച്ചെ മുതല്‍ മറ്റൊരു പുലര്‍ച്ചെ വരെയായിരുന്നു റീയൂണിയൻ. യശശരീരനായ അംബരീഷ്, വിഷ്ണു വര്‍ദ്ധന്‍ എന്നിവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു കൊണ്ടായിരുന്നു തുടക്കം. മറ്റൊരു പ്രധാന ഇനവും പരിപാടിയുടെ ഹൈലൈറ്റും മോഹന്‍ലാലിന്റെ മാജിക്‌ഷോ ആയിരുന്നു. അതിന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത് ചിരഞ്ജീവിയാണ്.
പുതിയ ഒരംഗവും രണ്ട് അതിഥികളും ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുത്തു.  ജയപ്രദയാണ് പുതുതായി എത്തിയ അംഗം. നാഗാര്‍ജുനയും അമലയുമായിരുന്നു  അതിഥികള്‍. വന്ന് കുറച്ചുനേരം പരിപാടികള്‍ കണ്ടിരുന്ന് ആഹാരവും കഴിച്ച് അവര്‍ മടങ്ങി. എന്നാല്‍ സ്ഥിരം അംഗം രമ്യാകൃഷ്ണൻ ഒഴിവാക്കാനാകാത്ത തിരക്ക് കാരണം  എത്തിയില്ല. വരുമെന്നറിയിച്ചിരുന്ന രജനീകാന്തിനും  വരാനായില്ല.

 

ഒരേ നിറം ഒരേ മനസ്

 

റീയൂണിയനിൽ എല്ലാവരും ഒരേ നിറത്തിലെ കോസ്റ്റ്യൂം ആണ് ഉപയോഗിക്കുന്നത്. രണ്ട് മാസം മുമ്പ് തന്നെ ഇതു തീരുമാനിക്കും. അതിനായി ഒരു വര്‍ഷത്തെ പരിപാടി കഴിഞ്ഞാലുടന്‍ വാട്ട്‌സാപ്പിലൂടെയും മറ്റും അഭിപ്രായം അന്വേഷിച്ച് ഡിസൈനര്‍മാരുമായി ആലോചിച്ച് സുഹാസിനിയും ലിസിയും രാജ്കുമാറും കൂടി ഫൈനലൈസ് ചെയ്യും. സത്യത്തില്‍ ഹാപ്പി ബര്‍ത്തഡേ ആഘോഷിക്കുന്ന ഒരു കുഞ്ഞിന്റെയോ വിനോദയാത്രക്കു പോകുന്ന ഒരു വിദ്യാര്‍ത്ഥിയുടെയോ മാനസികാവസ്ഥയിലാണ് ഈ ചടങ്ങിനു പോകാനൊരുങ്ങുമ്പോള്‍ എന്റെ മനസ്‌ മേനക പറഞ്ഞു. ഓര്‍മ്മകള്‍ ഉണരുന്ന ഒരു ഒത്തുചേരൽ  കൂടിയാണിത്. പഴയ ഓര്‍മ്മകള്‍ സംഭവങ്ങള്‍ ഉപദേശങ്ങള്‍ തുടങ്ങി സ്വകാര്യ ദുഃഖങ്ങള്‍ വരെ ഇവിടെ പരസ്പരം പങ്കുവയ്ക്കാറുണ്ട്. ചിലര്‍ രാത്രി പതിനൊന്നുമണിയോടെ പോയെങ്കിലും  കുറച്ചുപേര്‍ രാവിലെ ആറുമണിവരെയും ഉറങ്ങാതെ വര്‍ത്തമാനം പറഞ്ഞിരുന്നു. പാട്ടും ബഹളവുമൊക്കെ  ഉണ്ടായിരുന്നു. രാവിലെ ആറുമണിക്ക് എല്ലാവരും ഇറങ്ങി.

ചിരഞ്ജീവിയുടെ ഭാര്യ  പങ്കെടുത്ത എല്ലാവര്‍ക്കും മനോഹരമായ ഒരോ ഷോള്‍ സമ്മാനമായി കൊടുത്തയച്ചു. അതുപോലെ പ്രോഗ്രാം ഇത്രയും ഭംഗിയായി സംഘടിപ്പിച്ചതിന് രാജ്കുമാറിന് ഗ്രൂപ്പ് ഒരു ഗിഫ്ട് നല്‍കുകയും ചെയ്തു. കേക്കും മുറിച്ചും ബലൂണ്‍ പറത്തിയും ആടിയും പാടിയം അവസാനിപ്പിച്ച് ഇറങ്ങുമ്പോള്‍ അടുത്ത നവംബറില്‍ ഒത്തു കൂടുന്ന സ്വപ്നം ഓരോ
മനസുകള്‍ക്കും നിറം പകര്‍ന്നു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram