സുരക്ഷിതത്വം പുരുഷനു വേണ്ടേ?

Posted by online desk , 08 Sep, 2019

 

സെയ്ത്താന്‍ എന്ന തമിഴ് ചിത്രം തമിഴ് സിനിമയില്‍ ഏറെ ശ്രദ്ധ നേടിയതാണ്. വലിയ വിജയവും നൂതനമായ പ്രമേയവും, ആവിഷ്‌ക്കാരവുമൊക്കെയായി ഏറെ ശ്രദ്ധ നേടിയ ചിത്രം. മലയാളി കൂടിയായ പ്രദീപ് കാളീ പുരത്താണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മികച്ച ആഡ് ഫിലിം സംവിധായകന്‍ കൂടിയായ പ്രദീപ് ഫീച്ചര്‍ ഫിലിം സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രം സെയ്ഫ് .സെയ്ഫ് എന്നാല്‍ സുരക്ഷിതം. ഭൂമിയില്‍ ജനിച്ച ഏതൊരു ജീവിക്കും ഏതു നിമിഷവും  എന്തും  സംഭവിക്കാം. പ്രത്യേകിച്ചും മനുഷ്യന്.... അവിടെ പക്ഷേ സ്ത്രീ എന്നോ പുരുഷനെന്നോ ഇവിടെ വ്യത്യാസമില്ല. എല്ലാവരും തുല്യരാണ്. പലപ്പോഴും സ്ത്രീ സുരക്ഷയേക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതും ഉല്‍ക്കണ്ഠപ്പെടുന്നതും എന്നാല്‍ സ്ത്രീകളേപ്പോലെ തന്നെ പുരുഷന്മാര്‍ക്കും സുരക്ഷിതത്തിന്റെ ആവശ്യമുണ്ട്.

സമൂഹത്തിലെ വ്യത്യസ്ത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കഥാപാത്രങ്ങളിലൂടെ ഒരു ത്രില്ലര്‍ മൂഡിലാണ് സെയ്ഫ് എന്ന ചിത്രം അവതരിപ്പിക്കുന്നത്.സെയ്ഫിന്റെ പ്രാധാന്യത്തേക്കുറിച്ച് ബോധവല്ക്കരണവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.
കാലിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങളും ചിത്രം പറയുന്നു.പുതിയ തലമുറ, നമ്മുടെ സമൂഹത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതും ചിത്രം വിശകലനം ചെയ്യുന്നു. നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. തമ്മനം ഡി.ഡി.റിട്രീറ്റില്‍ ചിത്രീകരണം നടക്കുന്നു.അനുശ്രീ, അപര്‍ണാ ഗോപിനാഥ്, സര്‍ജു, സംവിധായകന്‍ കൂടിയായ അജി ജോണ്‍ പുതുമുഖം ഷെറിന്‍ ഷാജി,, എന്നിവരും നിരവധി ജൂനിയര്‍ അഭിനേതാക്കളും പങ്കെടുക്കുന്ന രംഗമാണിവിടെ ചിത്രീകരിക്കുന്നത്. വലിയ ക്യാന്‍വാസിലാണ് ചിത്രീകരണം.വലിയൊരു സെറ്റാണ് ഇതിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. അനുശ്രീയാണ് നായിക.

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ അനുശീ ഇന്ന് മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമാണ്. വളരെ ഈസിയായ അഭിനയമാണ് അവരെ
പ്രേക്ഷകരിലേക്ക് അടുപ്പിച്ചതും. ഈ ചിത്രത്തിലെ അരുന്ധതി എന്ന കഥാപാത്രത്തെയാണ് അനുശീ അവതരിപ്പിക്കുന്നത്. കേന്ദ്രകഥാപാത്രം എന്നുവേണമെങ്കില്‍ പറയാം. മറ്റ് രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സിജു വിത്സനും, അപര്‍ണാ ഗോപിനാഥുമാണ്.
ഡോ. അരുണ്‍ പ്‌ളാസ്റ്റിക്ക് സര്‍ജറി വിദഗ്ദ്ധനാണ്., സിജു വിത്സന്‍. ശ്രേയാ ഐ.പി.എസ് എന്ന കഥാപാത്രത്തെ അപര്‍ണ ഗോപിനാഥ് അവതരിപ്പിക്കുന്നു.

പൊലീസ് യൂണിഫോമില്‍ നിന്നെക്കണ്ടാല്‍ ഒറിജിനലാണെന്നേ തോന്നൂ. അനുശ്രീ അപര്‍ണ്ണയോട് പറഞ്ഞു.
നീ പൊലീസ് വേഷത്തിലഭിനയിച്ച സിനിമ ഞാന്‍ കണ്ടായിരുന്നല്ലോ.

ഒപ്പം സിനിമയില്‍ അനുശീ, പൊലിസ് വേഷത്തില്‍ അഭിനയിച്ചിരുന്നതിനേക്കറിച്ചാണ് അപര്‍ണ പറഞ്ഞു.
ഞാനല്ലേ പൊലീസ് വേഷത്തിന് കുറച്ചു കൂടി ആപ്റ്റ് അപര്‍ണ ചോദിച്ചു?
നീതന്നെയാണ് സമ്മതിച്ചിരിക്കുന്നു:
അനു പറഞ്ഞു
ഞാനിടപെടണോ? സിജു വിത്സന്‍ ചോദിച്ചു.

അയ്യോ വേണ്ടായേ : അനുവിന്റെ മറുപടി. നല്ലവന്‍, ഹോട്ടല്‍ കാലിഫോര്‍ണിയാ.തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അജി ജോണ്‍ ഈ ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമാകുന്നു. മഹാദേവന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
എം.എല്‍.എ വാമദേവന്റ മകന്‍.

ശിക്കാരി ശംഭു എന്ന ചിത്രത്തിലും അജി ജോണ്‍ ഒരു സുപ്രധാനമായ വേഷത്തിലഭിനയിച്ചിരുന്നു. അഭിനയരംഗത്തും ശക്തമായി തുടരാനാണ് അജിയുടെ പ്‌ളാന്‍. നിഷാദ് കോയ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലും അജി ജോണ്‍ പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്.
സസ്‌പെന്‍സും ആക്ഷനും, ഇമോഷനു മൊക്കെയായി ഒരു ക്‌ളീന്‍ എന്റെര്‍ടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഹരീഷ് പെരടി, ജയപ്രകാശ് (ജെ.പി) ദിനേശ് പ്രഭാകര്‍, പ്രശാന്ത് അലക്‌സാണ്ഡര്‍, കൃഷ്ണചന്ദ്രന്‍ ദിവ്യാപിള്ള, ദേവികാ നായര്‍, അംബികാ റാവു, ഊര്‍മ്മിളാ ഉണ്ണി, ഷിബിലാസാ വ്യോജോസഫ്, അഞ്ജലി നായര്‍, ഷാജി പല്ലാരിമംഗലം വിദ്യാ വിജയ് എന്നിവരും പ്രധാന താരങ്ങളാണ്.
ഷാജി പല്ലാരിമംഗലത്തിന്റേതാണ് സ്‌ക്രിപ്ട്.

ഗാനങ്ങള്‍ അരുണ്‍ ആലാട്ട് സംഗീതം: രാഹുല്‍ സുബ്രഹ്മണ്യം നില്‍ഡി കുഞ്ഞഛായാഗ്രഹണവും അരുള്‍ –ഇ.സിദ്ധാര്‍ത്ഥ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: വിനിഷ് ബംഗ്‌ളാന്‍, കോസ്റ്റ്യും ഡിസൈന്‍: സമീരാ സനിഷ്, മേക്കപ്പ് : പട്ടണം ഷാ, ചീഫ് അസേ്‌സാസ്‌സിയേറ്റ് ഡയറക്ടര്‍: ഗിരീഷ് മാരാര്‍, അസേ്‌സാസ്‌സിയേറ്റ് ഡയറക്ടര്‍ : അക്ഷയ് വര്‍മ്മ, പ്രൊജക്റ്റ് ഡിസൈനര്‍: സെവന്‍ ആര്‍ട്ട്‌സ് മോഹന്‍, പ്രൊഡക്ഷ ന്‍ കണ്‍ട്രോളര്‍: സേതു അടൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്: നന്ദു പൊതുവാള്‍ എപ്പിഫാനി എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം സര്‍ജു മാത്യു എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram