സന്തോഷ് ശിവന്‍, ലാല്‍ കൂട്ടുകെട്ടില്‍ കലിയുഗം

Posted by ബിന്ദു, 19 Feb, 2019

 

 

മലയാള സിനിമയിൽ മറ്റൊരു ക്ലാസിക്കിന് വഴിയൊരുക്കി സന്തോഷ് ശിവൻ  മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ ഒരുക്കുന്ന കലിയുഗം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമെന്ന് സ്ഥിരീകരിച്ചു. പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ഉറുമി ആണ് സന്തോഷ് ശിവൻ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം.പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ഈ കൂട്ടുകെട്ടിന്റെ ചിത്രം വരുകയാണ്.

 

മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ തന്റെ ക്യാമറയിലൂടെ പ്രേക്ഷക സമക്ഷം എത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആണ് സന്തോഷ് ശിവൻ. ഇരുവറും, കാലാപാനിയും , പവിത്രവും തുടങ്ങി ഒട്ടേറെ മോഹൻലാൽ ക്ലാസിക്കുകൾ നമ്മൾ കണ്ടത് സന്തോഷ് ശിവൻ എന്ന മാസ്റ്റർ സിനിമാട്ടോഗ്രാഫറുടെ ദൃശ്യങ്ങളിലൂടെയാണ്.

 

കലിയുഗം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷത്തിനു ശേഷം ഗോകുലം ഫിലിംസുമായി മോഹൻലാൽ സഹകരിക്കുന്ന ചിത്രമാകും കലിയുഗം. ഈ വർഷം ജൂൺ മാസത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ആയുള്ള അനൗൺസ്‌മെന്റ് വന്നിട്ടില്ല .സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടന്‍, ഹരിപ്പാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകള്‍.

 

 ഇപ്പോൾ കാളിദാസ് ജയറാം മഞ്ജു വാര്യർ ടീമിനെ വെച്ച് ജാക്ക് ആൻഡ് ജിൽ എന്ന ഒരു മലയാള ചിത്രം ചെയ്യുകയാണ് സന്തോഷ് ശിവൻ. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സംവിധാനത്തിലേക്കുള്ള സന്തോഷ് ശിവന്റെ മടങ്ങി വരവാണ് ജാക്ക് ആൻഡ് ജിൽ ചിത്രം.അതുപോലെ എ  ആർ മുരുഗദോസ് രജനികാന്ത് ചിത്രത്തിന്റെ ക്യാമറാമാനും സന്തോഷ് ശിവൻ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷത്തിനു ശേഷം ഗോകുലം ഫിലിംസുമായി മോഹൻലാൽ സഹകരിക്കുന്ന ചിത്രമാകും കലിയുഗം.

 

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ വരുമെന്ന് സന്തോഷ് ശിവൻ പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ റിപ്പോർട്ടുകൾ ഒന്നുമുണ്ടായില്ല. ചിത്രത്തിൽ നിന്നും സന്തോഷ് ശിവൻ പിന്മാറിയെന്നും പകരം മരയ്ക്കാർ  രതീഷ് അമ്പാട്ട് സംവിധാനം  ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.മമ്മൂട്ടിച്ചിത്രം വരുന്നതിന് മുന്‍പ് മോഹന്‍ലാലിനൊപ്പം മറ്റൊരു സിനിമ ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram