തീയറ്ററുകൾ പൂരപ്പറമ്പാക്കി വലിയപെരുന്നാൾ

Posted by Ajna , 26 Dec, 2019

 

അക്കർ


അധോലോകവും ഡാൻസും മുൻകോപവും കലിപ്പും എല്ലാമുള്ള കൊച്ചിക്കാരൻ അക്കർ. മട്ടാഞ്ചേരി ഫ്രീക് പിള്ളേരുടെ പ്രതിനിധിയാണ് അക്കർ. കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യാൻ ഒരു മടിയുമില്ലാത്ത ചങ്കുറപ്പുള്ള ചെറുപ്പക്കാരൻ. പ്രായഭേദമന്യേ എല്ലാവരുടെയും കണ്ണിലുണ്ണിയാണെന്ന്  മാത്രമല്ല എല്ലാവർക്കും ഭയവുമാണ് അക്കറിനെ. കൂട്ടത്തിൽ എന്ത് ചെയ്യണമെങ്കിലും അവസാനവാക്ക് അക്കറിന്റേതാണ്. അക്കറിന് ഒരു പ്രണയമുണ്ട് - പൂജ. എല്ലാവരെയും വരച്ച വരയിൽ നിർത്തുന്ന അക്കറിന് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് പൂജയെ മാത്രം ആണ്. സ്വന്തമായി ഒരു വീടുണ്ടാക്കി പൂജയെ കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കണം എന്നുള്ളതാണ് അക്കറിന്റെ ഏറ്റവും വലിയ ആഗ്രഹം. ജീവിതസാഹചര്യങ്ങളും ജനിച്ചു വളർന്ന ചുറ്റുപാടുകളും വളഞ്ഞവഴിയിലൂടെ തന്റെ ആഗ്രഹം സഫലീകരിക്കാൻ അക്കറിനെ പ്രേരിപ്പിക്കുന്നു. എന്തിനും ഒപ്പം നിൽക്കുന്ന കൂട്ടുകാരും ഒപ്പം ചേരുന്നു. അക്കറിനെയും കൂട്ടുകാരെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

ബീവി


അക്കറിന്റെ ഉമ്മ. മിക്ക ദിവസങ്ങളിലും ബീവി ഒറ്റക്കാണ്. കാരണം മറ്റൊന്നുമല്ല മകനായ അക്കറും ഭർത്താവ് സലാമും രണ്ട് വഴിക്കാണ്. എല്ലാവർക്കും ഒന്നിച്ചു താമസിക്കാൻ പാകത്തിനുള്ള ഒരു വീട് വേണമെന്നും എന്നും രാത്രി സ്വന്തം മകനോടും ഭർത്താവിനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കണം എന്നുള്ളതുമാണ്  ബീവിയുടെ ഏക ആഗ്രഹവും ലക്ഷ്യവും. എല്ലാ അമ്മമാരെയും പോലെ സ്വന്തം മകനെ ആരെങ്കിലും കുറ്റം പറയുന്നതോ തള്ളിപ്പറയുന്നതോ കേട്ടുനിൽക്കാത്ത ഒരു പാവം നാട്ടിൻപുറത്തുകാരി. അക്കറിന്റെ ഒരു ഇഷ്ടത്തിനും എതിരുനിൽക്കാത്ത നിഷ്കളങ്കമായി സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഉമ്മ.

പൂജ


പൂജ ഒരു ഉത്തരേന്ത്യക്കാരിയാണ്. അക്കറിനൊപ്പം ഒരു ഡാൻസ് ട്രൂപ് നടത്തുകയാണ് പൂജ. അക്കറും ഡാൻസുമാണ് പൂജയുടെ ലോകം. അക്കറിനോടുള്ള സ്നേഹത്തിനു മുന്നിൽ പൂജയ്ക്ക് വീട്ടുകാരോ അക്കറിന്റെ അധോലോകപിന്നാമ്പുറങ്ങളോ ഒന്നും പ്രശ്നമല്ല. അക്കർ എന്ത് ചെയ്താലും പൂജയെ സ്നേഹിക്കണം എന്ന ഒറ്റ വാശി മാത്രമേ പൂജയ്ക്കുള്ളു. അക്കറിനായി എന്തും ചെയ്യാൻ തായാറായിട്ടുള്ള ഒരു നിസ്വാർത്ഥ കാമുകിയാണ് പൂജ.

ചേക്കു & ഉണ്ടംപൊരി


അക്കറിന്റെ ഗ്യാങിലെ പ്രാധാനപ്പെട്ട രണ്ടുപേർ. എല്ലാ പരിപാടികൾക്കും ചേക്കുവും ഉണ്ടംപൊരിയും ഒരുമിച്ചാണ്, അത് നല്ലതായാലും ചീത്തയായാലും രണ്ടാളും ഒരുമിച്ചായിരിക്കും.സ്വന്തമായി താൻ ഒരു വലിയ ഡോൺ ആണെന്നുള്ള വിചാരത്തിൽ നടക്കുന്ന ആളാണ് ചേക്കു. എല്ലാ കുഴിയിലും പോയി ചാടുകയും ചെയ്യും. പക്ഷെ എന്ത് ചെയ്യുന്നതിന് മുന്നേയും അക്കറിനോട് അഭിപ്രായം ചോദിക്കാൻ മറക്കാറില്ല.ചേക്കുവിന്റെ സീരിയസ് പ്രകടനങ്ങൾ പലയിടങ്ങളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലായിരുന്നു.

 
ശിവകുമാർ


ശിവകുമാർ ഒരു ഡ്രൈവറാണ്. ശിവകുമാറിന്റെ വലിയരീതിയിൽ വളർന്നുവന്ന ബിസിനസ് സംരംഭം തകർച്ചയിലേക്ക് പോകുകയും തുടർന്ന്  വലിയതോതിൽ അദ്ദേഹത്തിന് കടബാധ്യത ഉണ്ടാകുകയും ചെയ്യുന്നു. കടബാധ്യത മൂലം വളരെയധികം സത്യസന്ധനും സൽസ്വഭാവിയുമായ ശിവകുമാറിന്  ഒരു കവർച്ചയിൽ പങ്കാളിയാകേണ്ടിവരുന്നു . ഈ കവർച്ചയ്ക്ക് അക്കറും കൂട്ടരും ഒത്തുചേരുകയും ചെയ്തു.

ചെമ്പൻ ബാബു & രാജേഷ്


ചെമ്പൻ ബാബുവും രാജേഷും പോലീസുകാർക്കിടയിലെ വലിയ കള്ളന്മാർ. പോലീസ് പദവി ഒരു മറയാക്കിക്കൊണ്ട് അതിനു പിന്നിൽ വലിയ കള്ളത്തരങ്ങൾ ചെയ്യുകയാണ് ഇവർ. വൻതട്ടിപ്പുകളും കവർച്ചകളും ആസൂത്രണം ചെയ്യുകയും അത് ഒരു മടിയും കൂടാതെ ആരെ കൊന്നിട്ടായാലും നടപ്പിലാക്കുകയും ചെയ്യും ഇവർ. ഒടുവിൽ ഒരു കവർച്ചയുമായി ബന്ധപ്പെട്ട് അക്കറിന്റെ സംഘത്തോടൊപ്പം ഏറ്റുമുട്ടേണ്ടി വരുകയും അവരുടെ കള്ളത്തരങ്ങൾ പുറത്താകുകയും ചെയ്യുന്നു.

പച്ച


അക്കറിന്റെ ഗ്യാങ്ങിലെ പ്രധാനപ്പെട്ട ഒരാളാണ് പച്ച. കൂട്ടത്തിൽ എല്ലാവരെയും ചേർത്ത് നിർത്തുന്നതും ആർക്കും ഒരു ദോഷവും വരാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പച്ച തന്നെ. അക്കർ എന്ത് കാര്യം ചെയ്താലും അതിനൊപ്പം പച്ചയും കാണും.

ധമ്മാവ്


ധമ്മാവ് ആളൊരു ടൂറിസ്റ്റ് ഗൈഡ് ആണ്. മദാമ്മകൾ ധമ്മാവിന്റെ വീക്നെസ് ആണ്. ഗൈഡ് ആയി മാത്രമല്ല അക്കറിന്റെ കൂടെ എന്തിനും ഏതിനും ഒപ്പം കാണുകയും ചെയ്യും ധമ്മാവ്. തമാശ രംഗങ്ങളും ഒപ്പം തന്നെ സീരിയസ് രംഗങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാൻ ധമ്മാവിന് പ്രേത്യേക കഴിവുണ്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം രംഗങ്ങൾ ചിത്രത്തിലുടനീളം ധമ്മാവ് ചെയ്യുന്നുണ്ട്.

മട്ടാഞ്ചേരി സന്നോ


സന്നോ തന്റേതായ രീതിയിൽ ചെറിയ ഒരു മാഫിയ സംഘം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്ന ഒരു ഗുണ്ടാത്തലവൻ ആണ്. പക്ഷെ സന്നോ ചെയ്യുന്ന മണ്ടത്തരങ്ങൾക്ക് കൂടെ നിൽക്കാൻ ഇക്കിളിയും ഹൽവയും മാത്രമേ ഉണ്ടാകുള്ളൂ എന്നതും രസകരമായ കാര്യമാണ്. അക്കറിന്റെ ഗ്യാങിലെ ചേക്കുവിനെ കൂട്ടുപിടിച്ചു കള്ളക്കടത്തു നടത്താൻ  ശ്രമിക്കുന്ന സന്നോ അക്കറിന്റെ കണ്ണിൽ കരടാവുകയും ചെയ്യുന്നു.പക്ഷെ പിന്നീട് പ്രേക്ഷകർക്ക് ചിരിക്കാനുള്ള വക ഒരുക്കുകയാണ് സന്നോയും കൂട്ടാളികളും. വലിയ കള്ളക്കടത്തുകൾ നടത്താൻ ശ്രമിച്ചെങ്കിലും ഒന്നും നടക്കാതെ പോകുന്നു.

ഉമ്മച്ചൻ & പാപ്പച്ചൻ


ഉമ്മച്ചനും പാപ്പച്ചനും ഇരട്ടസഹോദരങ്ങളാണ്. അതീവ ബുദ്ധിമാന്മാരാണ്  ഇവർ. ആര് എന്ത് ദൗത്യം ഏല്പിച്ചാലും അവരുടെ കാര്യം നടന്നിരിക്കും. എന്ത് വന്നാലും കിട്ടുന്ന ജോലി ഇരുവരും ബുദ്ധിപരമായി ചെയ്ത തീർക്കുകയും ചെയ്യും. ചെയ്തു തീർക്കേണ്ട ദൗത്യത്തിനായി എന്ത് വേഷം കെട്ടാനും ഇവർക്ക് ഒരു മടിയും ഇല്ല എന്ന് മാത്രമല്ല അവരുടെ ജോലി കൃത്യമായി ചെയ്തു തീർക്കും എന്നതാണ് ഇവരുടെ പ്രത്യേകത.

ഗഫൂർ


ഗഫൂറിക്ക മട്ടാഞ്ചേരിയിലെ മുതിർന്ന ഗുണ്ടാത്തലവനാണ്. ഗഫൂറിക്ക പറയുന്നതാണ് എല്ലാവര്ക്കും അവസാന വാക്ക്. പൊലീസുകാരെ പോലും വിറപ്പിച്ചു നിർത്താൻ കഴിവുള്ളയാളാണ് ഗഫൂർ. ഗഫൂറിക്കായോട് എതിർത്തു നിൽക്കാൻ എല്ലാവരും ഒന്ന് പേടിക്കും. ബഹുമാനം കലർന്ന ഭയം ആണ് എല്ലാവര്ക്കും ഗഫൂറിക്കായോട്. ആ നാടിനും നാട്ടുകാർക്കും വേണ്ടി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യുന്ന വ്യക്തി കൂടിയാണ് ഗഫൂർ.

മൂസ


ഗഫൂറിന്റെ അടുത്ത ആളാണ് മൂസ. മൂസാക്കയോ ഗഫൂറിക്കയോ പറയുന്നതിന് അപ്പുറം പോകാറില്ല ആരും. അക്കറിന് എന്ത് പ്രശ്നം വന്നാലും അത് പരിഹരിക്കാനും ഒപ്പം നിൽക്കാനും മൂസാക്കയും കൂട്ടരും ഉണ്ടാകാറുണ്ട്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram