ആ ശിശിരം ഇനി ഓര്‍മ്മയില്‍ !!

Posted by ടി.എൽ.രാജേഷ് കുമാർ, 14 Jan, 2020

 

 



ആദ്യ ചിത്രത്തെപ്പറ്റി വിവേക് ആര്യന്‍ അന്ന് ഏറെ സംസാരിച്ചു. സിനിമയെ ജീവനുതുല്യം പ്രണയിച്ച ചെറുപ്പക്കാരന്‍. ഏറെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അയാള്‍ ആദ്യ സിനിമയെപ്പറ്റി പറഞ്ഞത്. ഒടുവില്‍ ആ ശിശിരം ഒരു ഓര്‍മ്മയായി.കഴിഞ്ഞ വർഷം ഓര്‍മ്മയില്‍ ഒരു ശിശിരത്തിന്റെ റീലിസിന് തൊട്ടുമുമ്പാണ് യുവ സംവിധായകന്‍ വിവേക് ആര്യനോട് സംസാരിച്ചത്. സൈറാബാനു, സണ്‍ഡേ ഹോളിഡേ, ബിടെക് പോലുള്ള വിജയചിത്രങ്ങള്‍ ഒരുക്കിയ മാക്ട്രോയാണ് ഓര്‍മ്മയില്‍ ഒരു ശിശിരം നിര്‍മ്മിച്ചത്. ആദ്യം ഒരു പ്രോജക്ടുമായി വിവേക് മാക്ട്രോയെ സമീപിച്ചിരുന്നു. പ്രോജക്ട് ഇഷ്ടപ്പെട്ടെങ്കിലും ആ സിനിമ നടന്നില്ല. പിന്നീട് മറ്റൊരു കഥ സിനിമയാക്കാന്‍ മാക്ട്രോ വിവേകിനോട് ആവശ്യപ്പെട്ടതാണ്. മലയാളത്തിലെ മികച്ച ബാനര്‍ ആദ്യ ചിത്രം നിര്‍മ്മിക്കുന്നതിന്റെ ആഹ്ലാദം വിവേകിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു.

 

തൃശ്ശൂര്‍ നെല്ലായി അനന്തപുരം പഴയത്തുമനയില്‍ ആര്യന്‍ നമ്പൂതിരിയുടെയും ഭാവനയുടെയും മകനായ വിവേകിന്റെ സിനിമാപഠനം ചെന്നൈയിലായിരുന്നു. ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളില്‍ വിവേക് സംവിധാന സഹായിയായിരുന്നു. പരസ്യചിത്രങ്ങളും തമിഴില്‍ രണ്ടു ഹ്രസ്വചിത്രങ്ങളും ഒരുക്കി. അതിനുശേഷമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഭാര്യ അമൃത വിവേകിന്റെ സഹസംവിധായകയായിരുന്നു.

 

കഴിഞ്ഞ ഡിസംബർ 22 ന് കൊടുങ്ങല്ലൂരിൽ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടമാണ് വിവേകിന്റെ ജീവൻ കവർന്നത്. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്‌ക്ക്‌ പരിക്കേറ്റിരുന്നു.തലയ്‌ക്ക്‌ ഗുരുതര പരിക്കേറ്റ് ആസ്‌റ്റർ മെഡിസിറ്റിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു വിവേക്. നാലു വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക്‌ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്‌. രണ്ട്‌ തമിഴ്‌ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌. സഹോദരൻ: ശ്യാം. മനസ്സിലെ സിനിമകളുടെ ശിശിരം പൂര്‍ത്തിയാക്കാതെയാണ് വിവേക് യാത്രയായത്.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram