സിനിമാലോകം കണ്ട മികച്ച ത്രീ ഡി സയൻസ് ഫിക്ഷൻ 2 .0 : റിവ്യൂ വായിക്കാം......

Posted by Online desk , 29 Nov, 2018

 

 

 

ഇന്ത്യൻ സിനിമ ആരാധകർ ഏറെ കാത്തിരുന്ന ചിട്ടി റോബോട്ടിന്റെ തിരിച്ചുവരവ് തിയേറ്ററുകളിൽ ആഘോഷമാക്കി. പുതുമയുള്ള ത്രീ ഡി സയൻസ് ഫിക്ഷൻ ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ് ശങ്കർ. എന്തിരൻ എന്ന സിനിമയിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്ന കഥാതന്തുതന്നെ 2 .0 ഏറെ മികച്ചതാക്കുന്നത്. എന്തിരന്റെ രണ്ടാം ഭാഗത്തില്‍ രജനികാന്ത് തന്നെ നായകനായി എത്തുമ്പോള്‍ സിനിമ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി ഉയർത്തുകയാണ്. മിഴ് സിനിമാ ലോകം ഇതുവരെ കണ്ടതില്‍ വെച്ച് എറ്റവും വലിയ റീലീസായിട്ടാണ് 2.0 ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. എന്തിരൻ എത്തിയിട്ട് എട്ട് വര്‍ഷം കഴിഞ്ഞാണ് ശങ്കർ 2 .0 യുമായി എത്തിയിരിക്കുന്നത്. 540 കോടിയോളം മുതൽമുടക്കിൽ യന്തിരനു പിന്തുടർച്ചയായെത്തുന്ന ശങ്കർ ചിത്രം പൂർണ്ണമായും 3D യിലാണ് ചിത്രീകരിച്ചിക്കുന്നത്.

 

 

രജനികാന്ത് ചിത്രങ്ങളിലെ സ്ഥിരം സ്റ്റൈലുകളിൽ നിന്ന് മാറ്റിപിടിച്ച ചിത്രംകൂടിയാണ് 2 .0.ചുരുങ്ങിയ കഥാപത്രത്തിലൂടെ ബിഗ് ബജറ്റ് ചിത്രമൊരുക്കിയിരിക്കുകയാണ് 2 .0. തമിഴ് സിനിമ ലോക സിനിമക്ക് സമർപ്പിക്കുന്ന മികച്ച സയൻസ് ഫിക്ഷൻ ഒറ്റ വാക്കിൽ 2.0 അതാണ് .2 .0 യുടെ മുഖ്യാകര്ഷണം മൈക്രോ റോബോർട്ട് തന്നെയാണ്. സിനിമ ലോകം ഇന്നേവരെ ചർച്ച ചെയ്യാത്ത ആരോഗ്യ പരിസ്ഥിതി പ്രശ്നം ശങ്കർ മുന്നോട്ട് വെക്കുന്നുണ്ട്. മൊബൈൽ ഫോൺ വിപ്ലവത്തിന്റെ നൂറ്റാണ്ടിൽ നാം ജീവിക്കുമ്പോൾ പലപ്പോഴും മൊബൈൽ ടവറുകൾ വരുത്തുന്ന റേഡിയേഷനെക്കുറിച്ചു ചിന്തിക്കാറില്ല . അത്യന്തം അപകടകരമായ ഈ വികിരണങ്ങൾ മനുഷ്യരെക്കാൾ അധികമായി പക്ഷികളെ ബാധിക്കുന്നുണ്ട് എന്ന വസ്തുതയോട് ചേർത്താണ് 2.0 യുടെ കഥ എഴുതപ്പെട്ടിരിക്കുന്നത് . ഇത്ര ആഴമായി ഒരു ആരോഗ്യ പരിസ്ഥിതി പ്രശ്നം സമീപകാല ഇന്ത്യൻ സിനിമ ചർച്ച ചെയ്തിട്ടുണ്ടാകില്ല . നശിച്ചുപോവുന്ന ഒരു വിഭാഗത്തിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് കാണിച്ചുകൊടുത്തിരിക്കുകയാണ് 2.0 യിലൂടെ.

 

വലിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച 2 .0 ദൃശ്യവിസ്മയം തന്നെയാണ് സിനിമ ആസ്വാദകർക്കുന്നത്. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ നീരവ് ഷായുടെ ഛായാഗ്രഹണത്തിന്റെ ദൃശ്യാ ഭംഗ്യ തന്നെയാണ് മികച്ചുനിൽക്കുന്നത്. അഭിനയ സാധ്യതകൾ ഏറെയുള്ള രജനികാന്തിന്റെ പല ഭാവങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായി. പ്രതി നായക വേഷത്തിൽ എത്തിയ അക്ഷയ് കുമാർ തന്റെ കഥാപാത്രം മികച്ചതാക്കി. എമി ജാക്സണും തന്റെ കഥാപാത്രം വളരെ മനോഹരമാക്കി. എന്തിരനിൽ സന എന്ന കഥാപത്രത്തിൽ എത്തിയ ഐശ്വര്യ റായുടെ ശബ്ദം മാത്രമായി 2 .0 യിൽ ഒതുങ്ങി. സംഗീതത്തിന് അധികം സ്കോപ്പ് ഇല്ലെങ്കിലും , എ ആർ റഹ്‌മാന്റെ പശ്ചാത്തല സംഗീതം ഓരോ രംഗങ്ങളെയും ചടുല മാക്കി .റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണം ചിത്രത്തിന്റെ മറ്റു കൂട്ടി . തെന്നിന്ത്യൻ സിനിമ ലോകം കണ്ട ഏറ്റവും മികച്ച ത്രീ ഡി ചിത്രമെന്ന് 2 .0 യെ പറയാം.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram