Achayans

Posted by V.G.Nakul, 19 May, 2017

 

കണ്ടു തീരുമാനിക്കാം

ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്കു നീങ്ങുമ്പോള്‍ കണ്ടിരിക്കാവുന്ന ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി മാറുന്നു എന്നതാണ് അച്ചായന്‍സ് എന്ന സിനിമയെക്കുറിച്ച് അനായാസം പറയാവുന്ന ഒരു അഭിപ്രായം. പേരിലും , നായകനിരയുടെ പ്രൗഡിയിലും മതിമറന്ന് തീയേറ്ററുകളില്‍ കയറുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന തരം മാസ് മസാല ചേരുകള്‍ അങ്ങിങ്ങ് വേണ്ടും വിധം വിതറിയിട്ടുണ്ടെങ്കിലും ആദ്യന്തികമായി അത്തരമൊരു തലത്തിലല്ല പ്രസ്തുത സിനിമ വേരിറക്കുന്നത്.

ആദ്യ പാതി കണ്ടു മറന്ന പലവിധ കാഴ്ചകളുടെ ആവര്‍ത്തനമാകുന്നു. ഹാസ്യത്തിനു വേണ്ടിയുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ പലപ്പോഴും ചിരി സൃഷ്ടിക്കുന്നതല്ല. എങ്കിലും ഓരോ സീനും അതിനെ മറികടക്കുന്ന തരത്തില്‍ താരസമ്പന്നവും , ദൃശ്യസമ്പന്നവുമാക്കുവാന്‍ സാധിച്ചു എന്നതും എടുത്തു പറയണം.

കൊച്ചിയിലെ പ്രശസ്തമായ തോട്ടത്തില്‍ തറവാട്ടിലെ പുതു തലമുറക്കാരായ മൂന്ന് ചെറുപ്പക്കാരും , അവരുടെ പൊതു സുഹൃത്തും ചേര്‍ന്ന് ഒരു യാത്ര പുറപ്പെടുന്നു. യാത്രാ മധ്യേ അവര്‍ അവിചാരിതമായി രണ്ടു പെണ്‍കുട്ടികളുമായി പരിചയപ്പെടുന്നു. അതിലൊരു പെണ്‍കുട്ടി കൊല്ലപ്പെടുന്നിടത്ത് സിനിമ സങ്കീര്‍ണ്ണമാകുന്നു. പിന്നീടങ്ങോട്ട് ആ കൊലപാതകത്തിന്‍റെ യാഥാര്‍ത്ഥ്യം തേടിയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ അന്വേഷണമാണ് കഥാഗതി.

യഥാര്‍ത്ഥത്തില്‍ അച്ചായന്‍മാരുടെ കഥയല്ല അച്ചായന്‍സ്. മറിച്ച് റീത്ത , പ്രയാഗ എന്നീ പെണ്‍കുട്ടികളുടെ കഥയാണ്. അവരുടെ ബാല്യകാല സൗഹൃദത്തിന്‍റെ , പ്രണയത്തിന്‍റെ , വേര്‍പിരിയലിന്‍റെ കഥയാണ്. മാനസികമായ അടുപ്പം അവരെ കൊണ്ടു ചെന്നെത്തിക്കുന്ന ദുരന്തങ്ങളാണ് സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്നത്. അതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും , അച്ചായന്‍മാരും വന്നു പെടുന്നു. അച്ചായന്‍മാരെ കഥാഗതിയുമായി യോജിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നതും എടുത്തു പറയണം.

ആദ്യ പാതി ഒട്ടൊക്കെ വിരസമാണ്. അതായത് സിനിമയുടെ യഥാര്‍ത്ഥ ഉദ്യേശ്യത്തിലേക്ക് കഥാഗതിയെ കൊണ്ടെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍. എന്നാല്‍ രണ്ടാം പാതിയില്‍ സംവിധായകന്‍ എന്ന നിലയില്‍ കണ്ണന്‍ താമരക്കുളം തന്‍റെ കയ്യൊതുക്കം പ്രകടിപ്പിക്കുന്നു. അതാണ് കണ്ടിരിക്കാവുന്ന സിനിമയാക്കി അച്ചായന്‍സിനെ മാറ്റുന്നതും. തിരക്കഥയിലെ പോരായ്മകള്‍ കൂടി പരിഹരിക്കുവാന്‍ സാധിച്ചിരുന്നു എങ്കില്‍ ഇതിലും നല്ല അനുഭവമായി ഈ സിനിമ മാറുമായിരുന്നു എന്ന് നിസ്സംശയം പറയാം. രണ്ടാം പകുതിയില്‍ സംശങ്ങളവശേഷിപ്പിക്കാതെ കുറ്റാന്വേഷണം സംഗ്രഹിക്കുന്നുവെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അയാളുടെ കൂര്‍മ്മ ബുദ്ധിയാല്‍ കണ്ടെത്തിയ സത്യം എന്ന തോന്നല്‍ അതിനില്ല.

മാസ് , കോമഡി രംഗങ്ങള്‍ അപൂര്‍ണ്ണമാണെന്നൊരു തോന്നല്‍ സിനിമയെയാകെ ബാധിച്ചു. പ്രകാശ് രാജ് , ജയറാം , അമല പോള്‍ , ഉണ്ണി മുകുന്ദന്‍ , അനുസിതാര , ആദില്‍ എബ്രാഹിം , സഞ്ജു ശിവറാം തുടങ്ങി മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചവരൊക്കെ തങ്ങളുടെ വേഷം ഭംഗിയാക്കി. സേതുവിന്റെ  തിരക്കഥയും , പ്രദീപ് നായരുടെ ഛായാഗ്രഹണവും ശരാശരി. സംഗീതം നന്നായി. ഒരു ചെറിയ വേഷത്തിലേക്കു പോലും മുന്‍നിര അഭിനേതാക്കളെ ഉപയോഗിച്ച് ഓരോ രംഗവും സമ്പന്നമാക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചു. അതിന്‍റെ രസം കാഴ്ചയിലുണ്ട്. എങ്കിലും ഒരു സിനിമ എന്ന പരിപൂര്‍ണ്ണത എവിടെയൊക്കയോ അച്ചായന്‍സില്‍ നഷ്ടപ്പെട്ടു. ഇത്തരം ഒരു സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്ന , പ്രേക്ഷകരെ ഹരം കൊള്ളിക്കാവുന്ന ഒന്നും അച്ചായന്‍സിലില്ല.

പരിമിതികള്‍ ധാരാളമുണ്ട്. എങ്കിലും ഒന്നു കണ്ടു തീരുമാനിക്കാവുന്ന സിനിമയാണ് അച്ചായന്‍സ്.

loading...
NEW GEN

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are