Anuraga Karikkin Vellam

Posted by ദിപിന്‍ മാനന്തവാടി, 09 Jul, 2016

ഈ കരിക്കിന്‍ വെള്ളം കുടിക്കാം ഒട്ടും ചവര്‍പ്പില്ലാതെ

കരിക്കിന്‍ വെള്ളത്തിന്റെ ശുദ്ധിയും ലാളിത്യവും നുകര്‍ന്ന്, ഒരുചെറുമധുരത്തിന്റെ തരിപ്പോടെ രുചികരമായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ് അനുരാഗ കരിക്കിന്‍ വെള്ളം. യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ ചേര്‍ന്ന് നിന്നുകൊണ്ട് നാടകീയതകളെ ഒളിപ്പിച്ച് വയ്ച്ച് രണ്ടിനെയും കൃത്യമായി ഇണക്കി ചേര്‍ക്കുന്നുണ്ട് അനുരാഗ കരിക്കിന്‍ വെള്ളത്തില്‍. പ്രണയത്തിന്റെ ലോലഭാവങ്ങളെ പ്രേക്ഷകന്‍ വ്യക്തിപരമായ അനുഭവങ്ങളുടെ രസച്ചരടുകളുമായി ചേര്‍ത്ത് വായിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതിനെ ഏറ്റവും ആസ്വാദ്യകരമായ കാഴ്ചാനുഭവമാക്കി മാറ്റാന്‍ സംവിധായകനും സാധിച്ചിട്ടുണ്ട്. പുതുമുഖ സംവിധായകനായ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കറും "പണി അറിയാവുന്ന" പ്രതിഭകളാണെന്ന് അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ഹാസ്യത്തിന്റെ തെളിമയും ജീവിതപരിസരങ്ങളുടെ സ്വഭാവീകതയുമെല്ലാം കയ്യടക്കത്തോടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതാണ് അനുരാഗ കരിക്കിന്‍ വെള്ളത്തെ അപ്രതീക്ഷിത ഹിറ്റിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നത്.

ബിജു മേനോനും ആസിഫ് അലിയും അച്ഛനും മകനുമായി വരുന്നുവെന്നതാണ് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ ഏറ്റവും കൗതുകകരമായ ആകര്‍ഷണം. കാക്കിയിട്ടാല്‍ പരുക്കനായിരിക്കണമെന്ന പൊതുബോധത്തെ പ്രതിനിധാനം ചെയ്യുന്ന പൊലീസ് വേഷത്തില്‍ ബിജു മേനോന്‍ മികച്ചു നില്‍ക്കുന്നുണ്ട്. എ.എസ്.ഐ രഘുവിന്റെ ആത്മാംശം അത്രയേറെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ ബിജുമേനോന് സാധിച്ചത് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ രസകരമായ ഒഴുക്കില്‍ നിര്‍ണ്ണായകമാണ്. മകന്‍ വേഷത്തിലെത്തുന്ന ആസിഫ് അലിയുടെ അഭിലാഷ് ജീവിതത്തില്‍ പ്രത്യേകിച്ച ലക്ഷ്യങ്ങളോ കാഴ്ചപ്പാടുകളോ ഇല്ലാത്ത ശരാശരി മലയാളി യുവാവിന്റെ പ്രതിനിധിയാണ്. കാമുകിയിലും സൗഹൃദത്തിലുമായി ലോകത്തെ തളച്ചിടുന്ന അഭിലാഷിനെ ആസിഫ് അലി മനോഹരമാക്കിയിട്ടുണ്ട്. മക്കളുടെയും ഭര്‍ത്താവിന്റെയും ലോകത്തേയ്ക്ക് തന്റെ ലോകത്തെ ഒതുക്കിയ അമ്മ വേഷത്തില്‍ ആശാ ശരതും തന്റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. അഭിയുടെ കാമുകി ഏലിസബത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രജീഷാ വിജയനും മികവ് തെളിയിച്ചിട്ടുണ്ട്. സൗബിന്‍ സാഹിര്‍ പതിവുപോലെ സ്വന്തം കഥാപാത്രത്തെ അവിസ്മരണീയമാക്കിയപ്പോള്‍ ശ്രീനാഥ് ഭാസിയുടെ സ്വഭാവിക ഹാസ്യവും ശ്രദ്ധേയമാണ്. സുധീര്‍ കരമനയും ഇര്‍ഷാദും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മികവ് പുലര്‍ത്തിയപ്പോള്‍ കലേഷ്, സുധി കോപ്പ എന്നിവരും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാവുന്ന മികവ് പുറത്തെടുത്തിട്ടുണ്ട്.

പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം സിനിമയുടെ കഥാപശ്ചാത്തലത്തോടെ കൂടുതല്‍ ഇണങ്ങി നില്‍ക്കുന്നതാണ്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണത്തിന്റെ സിനിമയുടെ തെളിമയും ഭംഗിയും പകര്‍ന്നു നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ശബ്ദ സംവിധാനവും എടുത്ത് പറയേണ്ടതാണ്. സിനിമയുടെ സ്വഭാവത്തോട് ചോര്‍ന്നു നില്‍ക്കുന്ന ശബ്ദ ആലേഖനത്തിന് രംഗനാഥിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.

രസച്ചരട് മുറിയാതെ പ്രണയത്തിന്റെ മൃദുലവികാരങ്ങളെയെല്ലാം ഹാസ്യത്തിന്റെ ശുദ്ധിയോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ചെറിയ ചിത്രം തീര്‍ച്ചയായും പ്രേക്ഷകനെ ബോറടിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram