അതിഥികളുടെ മനസ്സ് നിറച്ച് അരവിന്ദൻ

Posted by Online Desk, 28 Apr, 2018

ലളിത സുന്ദരമായ കാഴ്ച്ചയാണ് അരവിന്ദന്റെ അതിഥികൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് .അത്ര മനോഹരമായി അരവിന്ദനെ കാഴ്ച്ചക്കാരിലേക്ക് ഇറക്കിവിടുന്നതിൽ എഴുത്തുകാരനും സംവിധായകനും വിജയിച്ചിരിക്കുന്നു എന്നു പറയാം.എം മോഹന്റെ കഴിഞ്ഞകാല സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ചിത്രം. ഒരു നവരാത്രി കാലത്ത് തുsങ്ങി മറ്റൊരു നവരാത്രി കാലത്ത് സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ ഉള്ളിൽ ഒരു മഞ്ഞ് പെയ്തിറങ്ങിയ അവസ്ഥയാണ്. ഒറ്റപ്പെട്ടു പോകുന്നവരുടെ പ്രതീക്ഷകളാണ് ചിത്രം പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്.മൂകാംബികയിലേക്ക് വരുന്ന ഭക്തരും അവിടെ അവരെ കാത്തിരിക്കുന്ന അരവിന്ദനും മാധവേട്ടനും അവരുടെ സത്രവും.മൂകാംബികയുടെ എന്നല്ല ഏത് തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പരിസരങ്ങളിലും ഇതുപോലുള്ള ജീവിതങ്ങളെ കാണാൻ സാധിക്കും.

ഏറെക്കാലത്തിന് ശേഷം ഉർവശി വളരെ മനോഹരമായൊരു കഥാപാത്രവുമായി മടങ്ങി എത്തിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. നിഖിലവിമൽ നായിക വേഷത്തിൽ എത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഇത് പക്ഷെ അഭിനയത്തിൽ ഇനിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ട് നിഖില. നിഖിലയുടെ വരദയെന്ന കഥാപാത്രം ചിലപ്പോഴൊക്കെ കൈയ്യിൽ നിന്നും പോകുന്നതായി തോന്നി.വിജയരാഘവൻ, അജുവർഗ്ഗീസ്, ബിജുക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, കെ പി എസ് സി ലളിത, കോട്ടയം നസീർ, ബൈജു, ശാന്തികൃഷ്ണ തുടങ്ങിയവരും അവരുടെ വേഷങ്ങൾ മനോഹരമാക്കി വളരെ ലളിതമായ ആഖ്യാനരീതിയിൽ ഒരുക്കിയ അരവിന്ദന്റെ അതിഥികളിൽ.തിരക്കഥയ്ക്ക് ബലമാകുന്ന പശ്ചാത്തല സംഗീതവും ഛായഗ്രഹണവും എടുത്തു പറയേണ്ട പ്രത്യേകതയാണ്. ചില കഥാപാത്രങ്ങളുടെ കൈയ്യടക്കം പാലിക്കുന്നതിൽ സംവിധായകൻ പരാജയമായി തീരുന്നതും കാണാം. എന്നാൽ ആ കുറവിനെ ഒക്കെചിത്രത്തിന്റെ ടോട്ടാലിറ്റി കൊണ്ട് മറികടക്കുവാനും സാധിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ എന്ന നടന്റെ കരിയർ ബെസ്റ്റ് കഥാപാത്രമാണ് അരവിന്ദൻ എന്നു പറയാം. ഈ സിനിമയിൽ എവിടെയും വിനീത് എന്ന വ്യക്തിയെ കാണാൻ കഴിയില്ല മറിച്ച് അരവിന്ദൻ എന്ന കഥാപാത്രം മാത്രമേ ഉള്ളു അത്രയും ലളിതസുന്ദരമായി വിനീത് അരവിന്ദനെ അവതരിപ്പിച്ചിരിക്കുന്നു. മൂകാംബിക പശ്ചാത്തലമായി ഇതിനു മുൻപും സിനിമകൾ വന്നിട്ടുണ്ട് അവയ്ക്ക് ഒന്നും ഇല്ലാത്ത ലാളിത്യം ഈ ചിത്രത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അരവിന്ദന്റെ ഉള്ളിലെ തേങ്ങലുകൾ തീയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് കൃത്യമായി കാണുവാൻ സാധിക്കും. മറ്റുള്ളവരുടെ ഉള്ളിലെ സന്തോഷത്തിനായി പ്രയത്നിക്കുമ്പോൾ അരവിന്ദൻ അവിടെ മൂടിവെയ്ക്കുന്നത് തന്റെ തന്നെ ഉള്ളിലെ സങ്കടങ്ങളാണ്.ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകന്റെ അസാധ്യമായ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ട ഒന്നാണ്. അരവിന്ദന്റെ അതിഥികളെ കാഴ്ച്ചക്കാരന്റെ മനം നിറയ്ക്കുന്നതിൽ അത്ര തന്നെ നിർണ്ണായകമായി ഷാൻ റഹ്മാന്റെ സംഗീതമെന്നു നിസംശയം പറയാം നമുക്ക്.

അശ്ലീല സംഭഷണങ്ങളൊ അതുപോലെയുള്ള രംഗങ്ങളോ കുത്തിനിറയ്ക്കാതെ മനോഹരമായ തിരക്കഥയൊരുക്കിയ രാജേഷ് രാഘവൻ വരും കാലമലയാള സിനിമയ്ക്ക് നിങ്ങളെ പോലെയുള്ള നല്ല എഴുത്തുകാരെയാണ് ആവശ്യം. കാരണം ജീവിതത്തിൽ നമ്മൾ കണ്ടിട്ടും മിണ്ടാതെ കാണാതെ പോയ നമ്മുടെ ചുറ്റുപാടുള്ളവർ തന്നെയാണ് നിങ്ങൾ കാഴ്ച്ചക്കാർക്കായി എഴുതിയ അരവിന്ദന്റെ അതിഥികൾ.ഈ അവധിക്കാലത്ത് കാഴ്ച്ചയ്ക്ക് കുളിരേകുന്ന അരവിന്ദന്റെ അതിഥികൾക്ക് ധൈര്യപൂർവ്വം ടിക്കറ്റ് എടുക്കാം.

loading...
NEW GEN

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.