പ്രണയത്തിനു തീ പിടിച്ചാൽ നിയമത്തിന് കെടുത്തുവാൻ പറ്റുമോ ? ഭൂമിയിലെ മനോഹര സ്വകാര്യം റിവ്യൂ വായിക്കാം

Posted by Sivi Sasidharan, 28 Feb, 2020

 

പ്രണയം അത് എല്ലാ മനുഷ്യ മനസ്സുകളിലും ഉണ്ടാകുന്ന ഒരു മഹത് വികാരമാണ്.  പ്രണയം ആദമിലും ഹൗവയ്യിലും ശിവനിലും പാർവ്വതിയിലും മുഹമ്മദ് നബിയിലും ഖദീജയിലും വരെ ഉണ്ടായ ദൈവിക വികാരമാണ്. ആ ദൈവികമായ പ്രണയത്തിനു തീ പിടിച്ചാൽ പിന്നെ നിയമത്തിന് ആത് കെടുത്തുവാൻ പറ്റുമോ ? എന്ന ചോദ്യവും അതിനുള്ള നേർക്കാഴ്ചയുമാണ്  ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ഈ മനോഹര ചിത്രം പറയുന്നത്. ദീപക് പറമ്പൊൾ , പ്രയാഗ മാർട്ടിൻ , ഇന്ദ്രൻസ് ,ഷൈൻ ടോം ചാക്കോ , അഞ്ചു അരവിന്ദ്, സുധീഷ്, നിഷ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രമായ ഈ ചിത്രം മിശ്ര വിവാഹവും മതവും ജാതിയും നിയമവും തമ്മിലുള്ള വ്യത്യസ്‌തമായ ഒരു പ്രമേയത്തെ ചർച്ച ചെയ്യുന്നു.

കഥ തുടങ്ങുന്നത് പുന്നാരക്കടവ് എന്ന ഗ്രാമത്തിലെ ഒരു ഒളിച്ചോട്ടത്തിൽ നിന്നുമാണ്,  "ഒരു ഓർമ്മയില്ലാത്ത ഓർമ്മയിൽ" തുടങ്ങുന്ന കഥ അഹമ്മദ്‌കുട്ടിയുടെയും അന്നയുടെയും ബാല്യകാലപ്രണയം പിന്നീട്,  കോളേജ് കാലം. അവിടെയെല്ലാം അമ്മാട്ടി എന്നറിയപ്പെടുന്ന അഹമ്മദ്‌കുട്ടിയെയും അന്നയെയും തഴുകുന്ന ആ പ്രണയം. സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം കർത്താവിന്റെ മണവാട്ടിയായ അന്നയും  ഇസ്ലാം മത പണ്ഡിതനായ  അഹമ്മദ് കുട്ടിയുടെയും പ്രണയവും,  അതിൽ മതങ്ങളുടെ ഇടപെടലുമാണ് ചിത്രത്തിൻ്റെ ഉള്ളടക്കം. പ്രണയം ഏതറ്റം വരെ പോകുന്നുവെന്നും അതിൻ്റെ ഗൗരവം എന്താണന്നും ചർച്ച ചെയ്യുന്ന ചിത്രം കൂടിയാണ്  ഭൂമിയിലെ മനോഹര സ്വകാര്യം.

വ്യത്യസ്തമായ പ്രമേയത്തിലൂടെ ചർച്ച ചെയ്തു പോകുന്ന ഈ ചിത്രത്തിൽ  അന്നയായി പ്രയാഗ മാർട്ടിനും അഹമ്മദ് കുട്ടിയായി ദീപക് പറമ്പോളുംഅഭിനയിച്ചിരിക്കുന്നത് . തീരുമാനങ്ങൾ സ്വയം എടുക്കാൻ കഴിവുള്ള നല്ല ബോൾഡായ ഒരു നാട്ടുമ്പുറത്തുകാരി ആയി ആണ് പ്രയാഗ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അന്നയെ ജീവനുതുല്യം പ്രണയിക്കുന്ന  അതുപോലെ തന്നെ ഫുട്ബാളിനെയും സ്വന്തം നാട്ടുകാരെയും സ്നേഹിക്കുന്ന നന്മയുള്ള ഒരു മനുഷ്യനായി ആണ് ദീപക് പറമ്പൊൾ ഈ ചിത്രത്തിൽ തന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് കാഴ്ചവെച്ചത്. ഇതുവരെ കാണാത്ത ഒരു വ്യത്യസ്‌ത മുഖ ഭാവത്തിൽ പ്രേക്ഷരെ അത്ഭുതപ്പെടുത്തുകയാണ് ദീപക് പറമ്പൊൾ ഈ ചിത്രത്തിൽ.  അന്നയുടെ അച്ഛനായി സുധീഷും അമ്മാട്ടിയുടെ അച്ചനായി ഇന്ദ്രൻസും വളരെ ശ്രദ്ദേയമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ചു .

ഈ കാലഘട്ടത്തതിൽ  പ്രേക്ഷകർ കാണേണ്ട ഒരു ചിത്രമാണ്  ഭൂമിയിലെ മനോഹര സ്വകാര്യം . ഒരു ഇസ്ലാം മത പണ്ഡിതന്റെയും  ഒരു കന്യാസ്ത്രീയുടേയും പ്രണയം ഒരു നാട്ടിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മത പരിവർത്തനവും പിന്നെ നന്മയും ആണ് ഈ ചിത്രം പറയുന്നത്. നേരായ രീതിയിൽ കാട്ടി സമകാലിക കാര്യങ്ങളെയും ഒത്തു ചേർത്ത് ഒരു നന്മയുള്ള ചിത്രം ഒരുക്കിയിരിക്കുകയാണ് ഷൈജു അന്തിക്കാട്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram