ഐ ഫോൺ സ്ക്രീനിലൂടെ പരീക്ഷണ വിജയം നേടി "സീ യു സൂണ്‍"

Posted by Sumina, 03 Sep, 2020

സ്മാർട്ട് ഫോൺ സ്ക്രീനിലൂടെയും കമ്പ്യൂട്ടർ സ്ക്രീനിലൂടെയും മാത്രം കഥ പറയുന്ന ഫഹദ് ചിത്രം" സീ യു സൂൺ " പുതിയൊരു ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ രണ്ടാമത്തെ മലയാള സിനിമയായ "സീ യു സൂൺ "അതിന്റെ പ്രമേയവും അവതരണശൈലിയും കൊണ്ട് വ്യത്യസ്തമായി . മഹേഷ് നാരായണൻ എന്ന സംവിധായകനാണ് ഈ സിനിമയുടെ നട്ടെല്ല്. ഐഫോണിൽ മാത്രം ചിത്രീകരിച്ച ഈ ഒരു പടത്തിന്റെ മേക്കിങ് അത്ഭുതാവഹം തന്നെയാണ്.

ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയുന്ന ആദ്യ വിർച്വൽ സിനിമാട്ടോഗ്രഫി .ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പക്ഷേ ഇത് ആദ്യത്തെ ചിത്രമാകാം. ഒരു ഐ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച പടം കുറെ വിഡിയോ കോൾസ് ചാറ്റിങ് , മെസ്സേജ്‌സ് ,സിസി ടീവി ഫുട്ടെജുകൾ മാത്രമാണെങ്കിലും പക്ഷെ അതൊക്കെ എടുത്തേക്കുന്ന ക്വാളിറ്റി അനിർവചനീയമാണ് . ഏറ്റവും മികച്ച അഭിനയം കാഴ്ച വച്ചത് ദർശന രാജേന്ദ്രൻ തന്നെയാണ് .വാക്കുകൾക്കതീതമാണ് ദർശനയുടെ പ്രകടനം.

ഫഹദ് ഫാസിലും റോഷൻ മാത്യുവും തമ്മിലുള്ള കെമിസ്ട്രി , ഇമോഷണൽ സീൻസ് ഇതൊക്കെ കാണുമ്പോൾ റോഷൻ വീണ്ടും നല്ലൊരു നടൻ തന്നെയാണെന്ന് തെളിയിക്കുകയാണ്. ചിത്രത്തിലെ ബി ജി എം ,👌 ത്രില്ലർ സീൻസ് എല്ലാം വളരെ മികച്ചത് തന്നെയാണ്.ടേക്ക് ഓഫിൽ നിന്ന് സീ യു സൂണിലേക്ക് കടന്നപ്പോഴും യഥാർഥ സംഭവത്തെയാണ് മഹേഷ് നാരായണൻ തെരെഞ്ഞെടുത്തത് .2016 ൽ ഖത്തറിൽ മലയാളികളടങ്ങുന്ന വൻ സെക്സ് റാക്കറ്റിനെ അറസ്റ്റ് ചെയ്ത സംഭവമാണ് സിനിമയ്ക്കാധാരമായി തെരെഞ്ഞെടുത്തത്.

ദുബായ് ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മി കുര്യൻ ( റോഷൻ മാത്യു), ഐടി പ്രഫഷണൽ കെവിൻ തോമസ് ( ഫഹദ് ഫാസിൽ), അനു സെബാസ്റ്റ്യൻ ( ദർശന രാജേന്ദ്രൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ ജിമ്മി അനുവിനെ പരിചയപ്പെടുകയും തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയവിവരം ജിമ്മി അമേരിക്കയിൽ താമസിക്കുന്ന അമ്മയോടും (മാലാ പാർവതി) മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കുന്നു.

അനുവിനെ കുറിച്ച് ബന്ധുവായ കെവിൻ തോമസ് വഴി കൂടുതൽ അന്വേഷണം നടത്തിയ ശേഷം അമ്മ ഇവരുടെ ബന്ധത്തിന് സമ്മതം മൂളുന്നു. പിന്നാലെ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളെ തുടർന്ന് അനുവിനെ ജിമ്മി വിവാഹത്തിന് മുമ്പേ ഫ്ളാറ്റിലേക്ക് കൊണ്ടുവരികയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നു .പിന്നീട് അനു അപ്രത്യക്ഷയാകുന്നു. പിന്നാലെ ജിമ്മിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്താണ് അനുവിന് സംഭവിച്ചതെന്നറിയാനും നിസ്സാഹയനായ ജിമ്മിയെ സഹായിക്കാനും കെവിൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇതോടെ സിനിമയക്ക് ത്രില്ലിങ് സ്വഭാവം കൈവരുന്നുണ്ട്.

ദർശന രാജേന്ദ്രൻ(അനു), റോഷൻ മാത്യു(ജിമ്മി), ഫഹദ് ഫാസിൽ (കെവിൻ) എന്നിവരുടെ മികവാർന്ന അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദർശനയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് അനു സെബാസ്റ്റ്യൻ എന്ന കഥാപാത്രം. വരും നാളുകളിൽ ദർശന മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിൽ സാന്നിധ്യമുറപ്പിക്കുമെന്ന് സീ യു സൂൺ സാക്ഷ്യപ്പെടുത്തുന്നു.

സിനിമയുടെ ഭൂരിഭാഗം സീനുകളിലൂം ഫ്ളാറ്റിലെ റൂമിനുള്ളിൽ നിന്നാണ് ഫഹദ് കഥാപാത്രം കാണികളോട് സംസാരിക്കുന്നത്. ഒരു യഥാർത്ഥ ഐടി പ്രൊഫഷണലിന്റെ രൂപഭാവങ്ങളിലേക്കും മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന യഥാർഥ മനുഷ്യനിലേക്കും ഫഹദ് അനായാസം രൂപം മാറുന്നുണ്ട്.

മാലാ പാർവതി, കോട്ടയം രമേശ്, സൈജു കുറുപ്പ്, അമാൽഡ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. രചന, എഡിറ്റിങ്, വിർച്വൽ ഛായാഗ്രഹണം, സംവിധാനം എന്നീ റോളുകളിലെല്ലാം മഹേഷ് നാരായണൻ മാജിക് ചിത്രത്തിൽ കാണാം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഐ ഫോണിൽ ചിത്രീകരിച്ച സിനിമ ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് നടത്തിയ പരീക്ഷണത്തിൽ വിജയിച്ച ചിത്രമാണ് സീ യു സൂൺ. ഈ പ്രതിസന്ധി സമയത്ത് ഐഫോണിൽ പകർത്തിയ ദൃശ്യ വിസ്മയത്തിന് മഹേഷ് നാരായണനും ടീമിനും കൈയടിച്ചേ തീരൂ. മഹേഷ് നാരായണൻ - ഫഹദ് ഫാസിൽ ടീമിന്റെ മൂന്നാം വരവായ മാലിക്കിനായി ഇനി പ്രേക്ഷകർക്ക് കാത്തിരിക്കാം .

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram