പ്രണയത്തിന്‍റെ ചെമ്പരത്തിപ്പൂ..

Posted by Online Desk, 25 Nov, 2017

മലയാള സിനിമയില്‍ എക്കാലവും പ്രേക്ഷക സ്വീകാര്യതയും വിപണി സാധ്യതയുമുള്ള ആശയമാണ് പ്രണയം. ചെമ്പരത്തിപ്പൂവും പ്രണയകഥയാണ്. നായക കഥാപാത്രമായ വിനോദിന്‍റെ ജീവിതത്തിലെ വ്യത്യസ്ത കാലങ്ങളിലെ രണ്ട് പ്രണയങ്ങളുടെ കഥ. ഒരു ചെറിയ സിനിമ. സാധാരണമായവയുടെ മാത്രം ദൃശ്യവത്കരണത്തിലൂടെ നവാഗത സംവിധായകനായ അരുണ്‍ വൈഗ തന്‍റെ ആദ്യ സിനിമയെ അണിയിച്ചൊരുക്കി. ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലി നായകനായ ചിത്രം ചെറുപ്പത്തിന്‍റെ കാഴ്ചപ്പാടുകളില്‍ കഥ പറയുന്നു.

ഒരു ഗ്രാമവും അവിടുത്തെ സര്‍ക്കാര്‍ സ്കൂളും ചെറുപ്പക്കാരും ഉത്സവവും കവലയും രാഷ്ട്രീയവും പ്രണയങ്ങളും സൗഹൃദങ്ങളുമൊക്കെയായി രണ്ട് കാലഘട്ടങ്ങളിലായി വികസിക്കുന്ന ചിത്രം അതിന്‍റെ കഥാഗതിയിലെ സങ്കീര്‍ണ്ണതകളിലേക്കു കടക്കുമ്പോള്‍ ബാംഗ്ലൂരിലേക്കും പത്തനം തിട്ടയിലേക്കും എറണാകുളം നഗരത്തിലേക്കുമൊക്കെ വികസിക്കുന്നു. നായകന്‍റെ ഗ്രാമീണ ജീവിതം ഒട്ടൊക്കെ യുക്തിഭദ്രമാക്കി അവതരിപ്പിക്കുവാന്‍ സംവിധായകനായി. എന്നാല്‍ വര്‍ത്തമാന കാലത്തിലെ നായകന്‍റെ ജീവിതാവസ്ഥകളില്‍ വ്യക്തതയില്ലാതെ പ്രേക്ഷകര്‍ കുഴങ്ങുന്നു. കഥാന്ത്യത്തില്‍ സ്ഥിരം ചേരുവകളിലേക്കും സിനിമ ചുരുങ്ങുന്നു.

ചെറുപ്പക്കാര്‍ക്കിടയിലെ തമാശകളുടെ പശ്ചാത്തലത്തില്‍ ലളിതമായി കഥ പറഞ്ഞു പോകുക എന്നതായിരുന്നു സംവിധായകന്‍റെ ലക്ഷ്യം. എന്നാല്‍ ആദ്യ പാതിയില്‍ പലതും വിരസമായ രംഗങ്ങളായി. രണ്ടാം പാതി ആദ്യത്തേതിലും വേഗതയിലേക്കെത്തുന്നു.

നായകനായ അസ്കര്‍ അലിയുടെ അഭിനയം മെച്ചമായി. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും അജു വര്‍ഗീസും ചേരുന്ന രംഗങ്ങളില്‍ സിനിമ വേഗത്തിലാകുന്നു. നായികമാരായി എത്തിയ അതിഥി രവിയും പാർവതി അരുണും തങ്ങളുടെ കഥാപാത്രങ്ങൾ ഭേദമാക്കി. ഗ്രാമീണ രംഗങ്ങളില്‍ പലതും പറയാന ശ്രമിച്ച് പാതി വഴിയില്‍ ഉപേക്ഷിട്ടേണ്ടതായി വന്നു. പ്രണയ സിനിമകളെ പ്രണയിക്കുന്നവർക്കായി ഈ ചെമ്പരത്തിപ്പൂ..

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram