Dum

Posted by V.G.Nakul, 26 Aug, 2016

ആക്ഷന്‍ ദം..

ദം എന്നാല്‍ പവ്വര്‍. പേരു പോലെ ഒരു പവ്വര്‍ഫുള്‍ സിനിമയൊരുക്കുവാനാണ് സംവിധായകന്‍ അനുറാം ശ്രമിച്ചിട്ടുള്ളത്. തിരുവനന്തപുരം നഗരം പശ്ചാത്തലമാക്കി ഗുണ്ടകളുടെയും അധോലോക മാഫിയകളുടെയും കഥ പറയുന്നു ദം. അവര്‍ക്കിടയിലെ ചേരിപ്പോരും, അധികാരികളുടെയിടപെടലുകളുമൊക്കെച്ചേര്‍ന്ന് എങ്ങിനെയൊക്കെ മനുഷ്യജീവിതം തകരാറിലാകുന്നു എന്നതിന്‍റെ കഥ.

തിരുവനന്തപുരം നഗരവും, നഗരത്തിലെ കോളനിയും കേന്ദ്രീകരിച്ച് ഗുണ്ടകള്‍ അക്രമങ്ങളും, അനധികൃത തൊഴിലുകളുമായി ജീവിക്കുന്നു. പഴയ സ്പിരിറ്റ് കള്ളക്കടത്തുകാരന്‍ സേവ്യറും, അയാളുടെ വലം കൈയും വിശ്വസ്തനുമായ ആന്‍റണിയും ചേര്‍ന്നാണ് അവരിലൊരു ശക്തമായ വിഭാഗത്തെ നയിക്കുന്നത്. അവരുടെ ഗ്യാങ്ങില്‍ നിന്ന് പിരിഞ്ഞുപോകുന്ന ദത്തനാണ് ഇപ്പോള്‍ പണത്താലും, അധികാരസമൂഹത്തിന്‍റെ പിന്‍ബലവുമായി അവരേക്കാള്‍ മുന്നിലുള്ളത്. പല പല കച്ചവടങ്ങളുമായി അയാള്‍ നഗരത്തില്‍ പിടിമുറുക്കുന്നു. ഇതിനിടേ സേവ്യറുടെ മകളുമായി ആന്‍റണി പ്രണയത്തിലാകുകയും, അവളെ ദത്തന്‍ വിവാഹം കഴിക്കുവാനാഗ്രഹിക്കുന്നുവെന്നറിയുമ്പോള്‍ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്യുന്നു. അതോടെ ആന്‍റണിയും, സേവ്യറുമായി പിണങ്ങി. നഗരത്തില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ മനോജ് നമ്പൂതിരി എന്ന പുതിയ എസ്.പി എത്തി. അതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇതാണ് ദമ്മിന്‍റെ കഥാഗതി.

ആന്‍റണിയെന്ന നായകകഥാപാത്രമായി ഷൈന്‍ ടോം ചാക്കോയും, സേവ്യറായി ലാലും മികച്ച പ്രകടനം കാഴ്ചവച്ചു. വില്ലന്‍ ദത്തനായി നവാഗതന്‍ ജുബി നൈനാന്‍, ഫ്രീക്ക് രവിയായി നെല്‍സണ്‍, ഞണ്ടായി ബിനീഷ് ബാസ്റ്റിന്‍, പലിശക്കുട്ടപ്പനായി നോബി എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. നായിക ശ്രിത ശിവദാസാണ്. എസ്.പി മനോജ് നമ്പൂതിരിയായി ജോജു ജോര്‍ജ്ജും, കിഷോര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി പത്മരാജ് രതീഷും നന്നായി.

ഒരു ആക്ഷന്‍ ചിത്രമെന്നതാണ് ദമ്മിന്‍റെ മികവ്. ചിത്രം തമാശയ്ക്കും പ്രാമുഖ്യം കൊടുക്കുന്നു. ജാസി ഗിഫ്റ്റ് ഒരുക്കിയ ഗാനങ്ങള്‍ ശ്രദ്ധേയം. ചുരുക്കത്തില്‍ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ദം.

 

 

 

 

 

Read Dum Malayalam Movie Review directed by Anuram starring Lal, Shine Tom Chacko, Shritha Sivadas, Nelson, Noby, Juby Ninan etc. 

 

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin