Georgettans Pooram

Posted by DM, 01 Apr, 2017

ദിലീപ് ആരാധകര്‍ക്ക് ആവേശം സമ്മാനിക്കുന്ന പൂരക്കാഴ്ച..

ചിത്രത്തിന്റെ ടാഗ് ലൈന്‍ സൂചിപ്പിക്കുന്നത് പോലെ കളിയും കളിക്കിടയില്‍ കുറച്ചു കാര്യവുമെല്ലാമായാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം തീയറ്ററുകളിലെത്തിയിരിക്കുന്നത്. കളിയും ചിരിയുമായി നീങ്ങുന്ന ഒന്നാം പകുതിയും കളികാര്യമാകുന്ന രണ്ടാം പകുതിയുമെല്ലാം തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ജോര്‍ജ്ജേട്ടനെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ദിലീപിന്റെ ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ചേരുവകളാല്‍ സമ്പന്നമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. ദീലീപിന്റെ ഇന്‍സ്റ്റന്റ് ഹ്യൂമറുകളുടെ വഴക്കവും തഴക്കുമെല്ലാം ഉപയോഗപ്പെടുത്താന്‍ സാധിച്ചിരിക്കുന്നതിനാല്‍ ദീലീപിനായി ആവേശപ്പെടുന്ന ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലുണ്ട്.


ജോലിയും കൂലിയുമില്ലാതെ മേലനങ്ങി പണിയെടുക്കാന്‍ കഴിയാത്ത നാലു സുഹൃത്തുക്കളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. വീട്ടുകാര്‍ക്ക് ഉപകാരമില്ലാത്ത നാടിനും നാട്ടാര്‍ക്കും ഉപകാരികളായ ഒരുപാട് കഥാപാത്രങ്ങളെ മലയാള സിനിമ സംഭാവന ചെയ്തിട്ടുണ്ട്. ഈ വഴികളില്‍ നിന്നൊന്നും മാറിനടക്കാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും തൃശൂര്‍ ഭാഷയും പരിസരവും പലപ്പോഴും ആവര്‍ത്തനവിരസതയെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കളായി വരുന്ന വിനയ്‌ഫോര്‍ട്ടും ഷറഫുദ്ദീനും ദീലീപിനൊപ്പം ഹ്യൂമര്‍ രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. ദിലീപിനൊപ്പം നിന്ന് ഹ്യൂമര്‍ രംഗങ്ങളില്‍ കൗണ്ടറുകളിടുന്ന ഷര്‍ഫുദ്ദീന്റെ കഥാപാത്രം സിനിമയ്ക്ക് പകര്‍ന്നിരിക്കുന്ന പോസിറ്റീവ് എനര്‍ജി എടുത്ത് പറയേണ്ടതാണ്.


ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ കളിയും ചിരിയുമെല്ലാം കാര്യത്തിലേയ്ക്ക് വഴിമാറുന്നുണ്ട്. സീറോയില്‍ നിന്നും ഹീറോയിലേയ്ക്കുള്ള നായകന്റെ പരിണാമത്തിന് കബഡികളിയാണ് നിയോഗമാകുന്നത്. കളിയുടെ സംഘര്‍ഷവും അനിശ്ചിതത്വവുമെല്ലാം സൃഷ്ടിക്കുന്ന ആകാംക്ഷയും പരിമുറക്കവുമെല്ലാം ഉപയോഗിച്ച് ജോര്‍ജ്ജേട്ടനെന്ന നായകന്റെ ഹീറോയിസത്തിന് കൂടി പ്രാധാന്യം നല്‍കിയിരിക്കുന്നു. ക്ളൈമാക്‌സിലേയ്ക്ക് എത്തുമ്പോള്‍ കളിയും ചിരിയുമെല്ലാം മാറ്റിവച്ച് സിനിമ പൂര്‍ണ്ണമായും കാര്യത്തിലേയ്ക്ക് കടക്കുന്നു.


നായികയായി എത്തിയ 2016ലെ മികച്ച അഭിനേത്രി രജിഷ വിജയന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായെന്നത് സിനിമയില്‍ പതിവുപോലെ നായിക ഒരുകാഴ്ച വസ്തുവാണെന്ന തോന്നല്‍ ഉളവാക്കുന്നുണ്ട്. അതിനാല്‍ തന്നെ വൈകാരികമായി പ്രേക്ഷകനെ സ്വാധീനിക്കാന്‍ കഴിയുമായിരുന്ന റൊമാന്‍സിന്റെ സാധ്യതകള്‍ സിനിമയില്‍ വേണ്ടരീതിയില്‍ പ്രതിഫലിക്കാതെ പോയി. ചെറുതെങ്കിലും ടി.ജി.രവി അവതരിപ്പിച്ച വേഷം മനസ്സില്‍ തങ്ങിനില്‍ക്കും. കളികാര്യമാക്കിയുള്ള ചെമ്പന്‍ വിനോദിന്റെ എന്‍ട്രി കയ്യടി വാങ്ങി. രഞ്ജി പണിക്കരുടേത് വ്യത്യസ്തമായ വേഷമായിരുന്നു. സുധീര്‍ കരമനയും ചിത്രത്തില്‍ അപ്രധാനമല്ലാത്തെരു വേഷം ചെയ്തിട്ടുണ്ട്.


ദീലീപ് എന്ന ജനപ്രിയനായകന്റെ മാനറിസങ്ങളില്‍ ആവേശപ്പെടുന്നവര്‍ക്ക് കൈയ്യടിച്ച് തന്നെ ഇറങ്ങിപ്പോരാവുന്ന ചിത്രമെന്ന നിലയില്‍ ജോര്‍ജ്ജേട്ടന്റെ പൂരം തീയറ്ററില്‍ ആവേശം സൃഷിടിക്കും. വെല്‍ക്കം ടൂ സെന്‍ട്രല്‍ ജിയിലിന്റെ പരാജയം മറക്കാന്‍ ആഗ്രഹിക്കുന്ന ദിലീപ് ആരാധകര്‍ക്ക് ധൈര്യമായി
ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് "ജോര്‍ജ്ജേട്ടന്‍സ് പൂരം".

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram