ഗൂഢാലോചന- പ്രേക്ഷകർക്ക് ചിരിക്കാൻ ഒരു ഗുഡ് ആലോചന.

Posted by V.G.Nakul, 06 Nov, 2017

 

നടനെന്ന നിലയില്‍ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ തിരക്കഥ പ്രേക്ഷകരെ നിരാശരാക്കില്ല. അനൂപ് ജോസഫിന്റെ കഥ അതിന്റെ ഏറ്റവും രസകരമായ അവസ്ഥയിലെത്തിക്കുന്നു ധ്യാന്‍.

ഹാസ്യ പ്രാധാനമായ ചെറു സിനിമകളൊരുക്കുന്നതില്‍ താന്‍ ഒട്ടും പിന്നിലല്ലെന്ന് മുന്‍ ചിത്രങ്ങളിലൂടെ തെളിയിച്ച സംവിധായകനാണ് തോമസ് സെബാസ്റ്റിയന്‍. തന്റെ മൂന്നാം ചിത്രത്തിലും അദ്ദേഹമത് തെറ്റിച്ചില്ല.

തൊഴില്‍ രഹിതരായ വരുണ്‍, അജാസ്, പ്രകാശന്‍, ജംഷീര്‍ എന്നീ യുവാക്കള്‍ പണത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അവരെ ചില പ്രശ്‌നങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നതും അതില്‍ നിന്നും പുറത്തു കടക്കുവാനുള്ള സംഘത്തിന്റെ ശ്രമങ്ങളുമാണ് സിനിമയുടെ കഥാഗതിയില്‍ നിര്‍ണ്ണായകമാകുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍, നിരഞ്ജന അനൂപ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതില്‍ അജു വര്‍ഗീസ് ഹരീഷ് കണാരന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പ്രകടനം തിയേറ്ററില്‍ ചിരി പടര്‍ത്തുന്നു. നായികയായ നിരഞ്ജനയും അതിഥി വേഷത്തിലെത്തിയ മംമ്തയും തങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോള്‍ നായകനായ ധ്യാന്‍ ശ്രീനിവാസന്‍ സ്വന്തം കഥാപാത്രത്തെ മനോഹരമാക്കി. ഭഗത് മാനുവല്‍ , വിഷ്ണു ഗോവിന്ദന്‍, അലെന്‍സിയര്‍ എന്നിവരും താരനിരയിലുണ്ട്.

ഒരേ സമയം ഒരു ത്രില്ലറിന്റെയും കോമഡി ഡ്രാമയുടെയും സ്വഭാവം പ്രകടിപ്പിക്കാന്‍ ഗൂഢാലോചനയ്ക്കായി. എന്നാലപ്പോഴും കഥാപാത്രങ്ങളെ സ്വതന്ത്ര വ്യക്തിത്വമുള്ളവരാക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചു.

എഡിറ്റിംഗ്, സംഗീതം, ഛായാഗ്രഹണം എന്നിവ ചിത്രത്തെ കൂടുതല ആസ്വാധ്യകരമാക്കുന്നു.

ചുരുക്കത്തില്‍ തീര്‍ച്ചയായും കാണാവുന്ന ഒരു മനോഹര ചിത്രം തന്നെ ഗൂഢാലോചന.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram