Iru Mugan

Posted by V.G.Nakul, 08 Sep, 2016

ഇരുമുഖന്‍ വിസ്മയ മുഖന്‍.


ഇമ്പമുള്ള ഒരു സിനിമാകാഴ്ച തന്നെ ഇരുമുഖന്‍. സമീപകാലത്ത് തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുന്ന വാക്ക് സയന്‍സ് ഫിക്ഷന്‍ എന്നായതിനാല്‍ ഇരുമുഖനെയും ആ കൂട്ടത്തില്‍ പെടുത്താം. പക്ഷേ സയന്‍സ് ഫിക്ഷന്‍ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമറിയാതെയാണീ ചിത്രങ്ങളെ അങ്ങിനെ വിശേഷിപ്പിക്കുന്നതിനാല്‍ ഇരുമുഖനെ ആ ടാഗ് ലൈന് പുറത്ത് നിര്‍ത്തി വിലയിരുത്തുന്നതാണുത്തമം. തുടക്കത്തില്‍ പറഞ്ഞതു പോലെ നല്ലകാഴ്ചാനുഭവം സമ്മാനിക്കുന്നു ചിത്രം.

സാങ്കേതികത്തികവും, നല്ല അഭിനേതാക്കളും, സംവിധാനത്തിലെ കയ്യൊതുക്കവും, വേണ്ടും വിധം പണം ചിലവഴിക്കാന്‍ ഒരു നിര്‍മ്മാതാവും ചേര്‍ന്നപേ്പാള്‍ രണ്ടര മണിക്കൂര്‍ വിരസതയില്ലാത്ത ആസ്വാദനത്തിന് വഴി തെളിഞ്ഞു.

അന്തര്‍ദേശീയ മാനമുള്ള ഒരു മിഷന്‍ ആണ് ചിത്രത്തിന്റെ പ്രമേയം. മലേഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ദുരൂഹമായ ഒരു ഔഷധത്തിന്റെ സഹായത്തോടെ അസാധാരണ കരുത്തു നേടിയ ഒരു വൃദ്ധന്‍ നടത്തുന്ന ആക്രമണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അതിന് പിന്നിലെ രഹസ്യം തേടുന്ന റോയിലെ ഉദ്യോഗസ്ഥര്‍ അതിന് പിന്നില്‍ ലൗ എന്ന ഭീകരനായ ശാസ്ത്രഞ്ജന്റെ പങ്ക് കണ്ടെത്തുന്നു. ആക്രമണത്തിന് ശേഷം വീണു മരിച്ച വൃദ്ധന്റെ കഴുത്തിന് പിന്നില്‍ ടാറ്റൂ ചെയ്ത ലൗ സിംബല്‍ കണ്ടാണ് അതവര്‍ സ്ഥിതീകരിക്കുന്നത്. അതോടെ അവര്‍ ലൗ എന്ന അപകടകാരിയെ നേരിട്ടു കണ്ടിട്ടുള്ള അപൂര്‍വ്വം പേരിലൊരാളായ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അഖിലന്‍ വിനോദിന്റെ സഹായം തേടുന്നു. അപേ്പാഴേക്കും, ലൗവിനെ കുടുക്കാനുള്ള ശ്രമത്തിനിടേ സഹപ്രവര്‍ത്തകയും, കംപ്യൂട്ടര്‍ ഹാക്കറുമായ ഭാര്യയെ നഷ്ടപെ്പട്ട അഖിലന്‍ ജോലിയില്‍ നിന്ന് വിട്ട് റസ്‌ളറായി വാതു വച്ച് തല്ലുന്നയാളായി കഴിഞ്ഞിരുന്നു. ലൗവിനെ കൊന്നു എന്നാണ് അയാള്‍ വിശ്വസിച്ചിരുന്നത്. എന്നാലയാള്‍ കൊന്നത് ലൗവിന്റെ സഹോദരനെയും. ലൗ ജീവിച്ചിരിക്കുന്നു എന്ന അറിവ് അയാളെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അപേ്പാഴേക്കും കാശ്മീരില്‍ നിന്ന് വിട്ട് മലേഷ്യയില്‍ ലൗ തന്റെ സാമ്രാജ്യം കരുപ്പിടിപ്പിച്ച് മനുഷ്യനില്‍ കുറഞ്ഞ സമയത്തേക്ക് അസാധാരണ കരുത്തുണ്ടാക്കുന്ന ഒരു പ്രത്യേക തരം മരുന്ന് കണ്ടു പിടിച്ചിരുന്നു. അത് ഇന്‍ഹേലിയറില്‍ നിറച്ച് വലിച്ചാല്‍ അഞ്ച് മിനിട്ടിലേക്ക് ഒരാള്‍ കരുത്തനാകും. അതിന്റെ പരീക്ഷണമായിരുന്നു വൃദ്ധനിലൂടെ ഇന്ത്യന്‍ എംബസിയില്‍ നടത്തിയത്. അഖിലന്‍ റോ ഉദ്യോഗസ്ഥ ആയുഷിക്കൊപ്പം ലൗവിനെത്തേടി മലേഷ്യയ്ക്ക് പോകുന്നിടത്ത് ചിത്രം മാറി മറിയുന്നു.

ആദ്യാവസാനം ത്രില്‍ നിലനിര്‍ത്താനും, ഒരു പിരിമുറുക്കം പ്രേക്ഷകരില്‍ നിറയ്ക്കാനും ചിത്രത്തിനായി. ആക്ഷന്‍ രംഗങ്ങളിലെ പൂര്‍ണ്ണതയും എടുത്തു പറയണം. അസാമാന്യം എന്ന് വിശേഷിപ്പിക്കത്തക്കതൊന്നുമില്ലങ്കിലും മുഷിപ്പിക്കാതെ പ്രേക്ഷകരെയിരുത്താന്‍ സംവിധായകന്‍ ആനന്ദ് ശങ്കറിനായി. അദ്ദേഹമെഴുതിയ തിരക്കഥയും അതിന് സഹായകമാണ്. ഒരു മികച്ച സസ്‌പെന്‍സും അതിന്റെ അവതരണവും നന്നായി.

അഖിലന്‍ എന്ന നായകകഥാപാത്രമായും, ലൗ എന്ന വില്ലന്‍ കഥാപാത്രമായും വിക്രം തന്റെ പ്രതിഭ ഒരിക്കല്‍ കൂടി മാറ്റുരച്ച് കാണിക്കുന്നു. രണ്ടു വേഷങ്ങളും രണ്ടനുഭവങ്ങളാക്കാന്‍ അദ്ദേഹത്തിനായി. ആക്ഷന്‍ രംഗങ്ങളിലുള്‍പ്പെടെ വിക്രം തിളങ്ങി. നായികമാരായ മീരയായി നയന്‍ താരയും, ആയുഷിയായി നിത്യ മേനോനും തങ്ങളുടെ ഭാഗം നന്നാക്കി. അപാരമായ സ്‌ക്രീന്‍ പ്രസന്‍സ് ഇരുവര്‍ക്കും ഗുണകരമാണ്.

ഹാരിസ് ജയരാജിന്റെ സംഗീതമാണ് മറ്റൊരു മെച്ചം. പാട്ടുകളിലും, പശ്ചാത്തല സംഗീതത്തിലും ആ മിഴിവുണ്ട്. ക്യാമറ വര്‍ക്ക് എടുത്തു പറയണം. മലേഷ്യ, കാശ്മീര്‍ എന്നീയിടങ്ങളുടെ സൗന്ദര്യം അതൊപ്പിയെടുക്കുന്നുണ്ടത്. മലേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന തമ്പിരാമയ്യ മുഴച്ചു നില്‍ക്കാത്ത ഹാസ്യം വിളമ്പി രസിപ്പിക്കുന്നു.

ചുരുക്കത്തില്‍ കനത്ത പരാജയങ്ങളില്‍ നിന്ന് പുറത്തു കടക്കുവാന്‍ വിക്രത്തിന് സഹായകമാകും ഇരുമുഖന്‍ എന്ന് കരുതാം. ഒരു നല്ല സിനിമ കണ്ട അനുഭവം പ്രേക്ഷകനും നേടാം.

 

 

  

Read Exclusive Review of Iru Mugan , science fiction thriller film written and directed by Anand Shankar. The film stars Vikram, Nayantara and Nithya Menen in the lead roles. 

 

loading...
NEW GEN

Dangal- One blockbuster month Boxoffice

Aamir Khan starrer Dangal completed a month of it?s release, and its box office numbers are a new benchmark in Bollywood. The film has bagged around Rs 378 crore in domestic market and is slowly heading towards Rs. 400 crore. In terms of global figures, with Rs 720 crore business, the film stands at the second position after Aamir?s earlier release PK.

Bairavaa joins 100 Crore Club

The year 2017 is going to be huge for the Tamil film industry with films pushing the boundaries in terms of box office collection. Ilayathalapathy Vijay has kick-started the new year on a strong note with Bairavaa, which has joined the prestigious 100-crore club in just four days. Vijaya Productions, which bankrolled the film, has officially confirmed that it has minted more than Rs 100 crore in its opening weekend itself.

Suriya starrer S3 becomes C3

The makers of Suriya-starrer Tamil actioner "S3", due for release on January 26 worldwide, on Tuesday said that the film"s title has been rechristened to "C3". The film is the third part in the popular "Singam" franchise. In an official statement, it was conveyed that the film will be henceforth known as "C3".

Chiranjeevis Khaidi No 150 Breaks Aamir Khans Dangal Records

Right from the day one, when the movie went on to collect a whopping Rs 47 crore gross worldwide to now heading towards the 2 million mark at the US box office, Khaidi no 150 is performing phenomenally. And now, Chiranjeevis Khaidi no 150 can add another feather to its cap as it beat Aamir Khan"s Dangal Day 1 collection in India.