ആക്ഷനും ത്രില്ലറും മാസ്സുമായി ജാക്ക് ആൻഡ് ഡാനിയൽ : റിവ്യൂ വായിക്കാം

Posted by Online Desk, 15 Nov, 2019

 

ജനപ്രിയനായകൻ ദിലീപിന്റെ ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് എസ്.എൽ.പുരം ജയസൂര്യ സംവിധാനം ചെയ്ത റിലീസ് ആയ ജാക്ക് & ഡാനിയൽ.  ജാക്ക് എന്ന അതിബുദ്ധിമാനായ ഒരു കള്ളനായിട്ടാണ് ദിലീപ് ഈ ചിത്രത്തിൽ ഉള്ളത്. കള്ളൻ എന്നാൽ ഒരു അന്താരാഷ്ട്ര കള്ളൻ തന്നെ, മോഷ്‌ടിക്കുന്നതോ കോടികളുടെ കള്ളപ്പണവും. കള്ളപ്പണം എവിടുണ്ടോ അവിടെ ജാക്കിന് പണിയുമുണ്ട്. മീശമാധവനായിട്ടും ക്രെസി ഗോപാലായിട്ടും  ദിലീപിന്റെ കള്ളൻ വേഷങ്ങൾ മുൻപും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്, എന്നാൽ ജാക്ക് ആൻഡ് ഡാനിയലിലെ കള്ളൻ വിസ്മയിപ്പിക്കുക മാത്രമല്ല മറിച്ച് നമ്മുടെ രാഷ്ട്രത്തിനായി സ്വന്തം ജീവൻ ബലിക്കൊടുക്കുന്ന പട്ടാളക്കാരോടുള്ള ഒരു ശ്രദ്ധാഞ്ജലി കൂടിയാണ്.  

ഒരു അസാധ്യ ദിലീപ് ചിത്രത്തിനുപരി ഒരുപിടി നല്ല ധാർമ്മിക മൂല്യവും ജാക്ക് ആൻഡ് ഡാനിയലിൽ എസ്.എൽ. പുരം ജയസൂര്യ ഒരുക്കിയിട്ടുണ്ട്. കേരളമൊട്ടാകെ വലിയ മോഷണങ്ങൾ നടക്കുന്നു മിക്കതും രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്നും പക്ഷെ കള്ളപ്പണമായതിനാൽ ആരും പൊലീസിന് പരാതി നൽകുന്നില്ല. പൊലീസിന് കാര്യമായി അന്വേശിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്നാൽ ഈ വൻകവർച്ചകൾ ഭരണകക്ഷികൾക്ക് ഒരു മാരക തലവേദനയാകുന്നു അതുകൊണ്ടു തന്നെ ഈ വൻകവർച്ചകൾക്ക് ഒരു അവസാനമായി മുംബയിൽ നിന്നും ഡാനിയൽ അലക്‌സാണ്ടർ (അർജ്ജുൻ ) എന്ന സി.ബി.ഐ ഓഫിസറെ നിയമിക്കുന്നു പിന്നീടങ്ങോട്ടു വമ്പൻ ട്വിസ്റ്റുകളുടെ പൂരമായി ജാക് ആൻഡ് ഡാനിയൽ കഥ പുരോഗമിക്കുന്നു.  

 



ജാക്ക് ബുദ്ധിമാനായ ഒരു കള്ളൻ മാത്രമല്ല നല്ല പോസിറ്റീവായി ചിന്തിച് കർത്തവ്യം ചെയ്യുന്ന ഒരു നല്ല യുവാവ് കൂടിയാണ്. ജാക്കിന്റെ മോഷണങ്ങളും ഹൈടെക്ക് രീതിയിൽ തന്നെ. പോലീസ് ചിന്തിച്ച്‌ തീരുന്നിടത്ത് ജാക്ക് ചിന്തിച്ചു തുടങ്ങുന്നു. കേൾക്കുമ്പോൾ ലാലേട്ടൻ സിനിമയിലെ തകർപ്പൻ ഡയലോഗ് ആയി തോന്നുമെങ്കിലും ഈ ചിത്രത്തിൽ ലാലേട്ടനെയും മമ്മൂക്കയെയും അതുപോലെ തന്നെ നമ്മുടെ തലൈവൻ രജനികാന്തിനെയും കാട്ടി ഫാൻസിനെ തിരപ്തിപ്പെടുത്തുന്ന ചിത്രമാണ് ജാക്ക് ആൻഡ് ഡാനിയൽ.

ഡാനിയൽ അലക്‌സാണ്ടർ ആയി നമ്മുടെ ആക്ഷൻ സ്റ്റാർ അർജ്ജുൻ മികച്ച പ്രകടനം നടത്തി. ജാക്കിന്റെ അസാമാന്യ സ്റ്റാണ്ടുകൾക്കൊപ്പം  ഡാനിയലിന്റെ   ആക്ഷനും പ്രേക്ഷകരെ ത്രസിപ്പിക്കും. ജാക്കിന്റെ സ്വന്തം സുഡോക്കുവായി അഞ്ചു കുര്യൻ മികച്ച പ്രകടനം കാഴ്ചവച്ചു.ഒരു  ദിലീപ് ആരാധകന്റെ കഥപറയുന്ന ഷിബു എന്ന ചിത്രത്തിന് ശേഷം അഞ്ചു കുര്യൻ അഭിനയിക്കുന്ന ചിത്രമാണ് ജനപ്രിയ നായകൻറെ ജാക് ആൻഡ് ഡാനിയൽ. ദേവൻ, സാദിക്ക്, ലക്ഷ്മി ഗോപാലസ്വാമി, സുരേഷ് കൃഷ്ണ, ഇന്നസെന്റ് ജനാർദ്ദനൻ എന്നിവരുടെ അഭിനയ മികവും ചിത്രത്തിന് ഉണർവ്വ് നൽകി.  

ഒരു ഗസ്റ് അപ്പിയറൻസായി പീറ്റർ ഹെയ്‌നും ചിത്രത്തിൽ പ്രേക്ഷകരെ ഉല്ലസിപ്പിച്ചു. ഇതുവരെ കാണാത്ത ഹൈടെക്ക് മോഷണങ്ങളും ആക്ഷനും ട്വിസ്റ്റും പിന്നെ ഒരു നല്ല ദിലീപ് ചിത്രത്തിനുമായി ഷിബു കെ തമീൻസ് നിർമ്മിച്ച ഈ ആക്ഷൻ ത്രില്ലർ കാണുകതന്നെ വേണം   

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram