Jomonte Suvisheshangal

Posted by Online Desk, 20 Jan, 2017

പതിവ് സത്യന്‍ അന്തിക്കാട് സിനിമകളുടെ അച്ചടക്കവും ലാളിത്യവും സര്‍വ്വോപരി കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പുമെല്ലാം ഭംഗിയായി ഇണക്കി ചേര്‍ത്തിരിക്കുന്നൊരു സിനിമയാണ് ജോമോന്റെ സുവിശേഷങ്ങള്‍. അതിനാല്‍ തന്നെ സത്യന്‍ അന്തിക്കാടെന്ന സംവിധായകനില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന മലയാള പ്രേക്ഷകര്‍ക്ക് ധൈര്യസമേതം മടുപ്പില്ലാതെ കണ്ടാസ്വദിക്കാന്‍ സാധിക്കുന്നൊരു കുടുംബ ചിത്രം തന്നെയാണ് ജോമോന്റെ സുവിശേഷങ്ങള്‍.

പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു എല്ലാക്കാലവും സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. അച്ഛന്റെയും മകന്റെയും വേഷത്തില്‍ പരീക്ഷിക്കപ്പെട്ട മുകേഷ്-ദുല്‍ക്കര്‍ രസതന്ത്രം ജോമോന്റെ സുവിശേഷങ്ങളുടെ പുതുമായര്‍ന്നൊരു ഘടകമായി വേറിട്ട് നില്‍ക്കുന്നുണ്ട്.

കഥാസന്ദര്‍ഭങ്ങളിലും കഥയുടെ വഴിത്തിരുവുകളിലുമെല്ലാം പതിവ് ക്ലീഷേകള്‍ കടന്നു വരുന്നുണ്ടെങ്കിലും അനുഭവപരിചയത്തിന്റെ മികവു കൊണ്ട് സത്യന്‍ അന്തിക്കാട് അതിനെയെല്ലാം സമര്‍ത്ഥമായി മറികടന്നിട്ടുണ്ട്. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും പരസ്പരം വെല്ലുവിളിക്കാത്ത കാഴ്ചപ്പാടുകളുടെ ബ്ലെന്‍ഡിംഗ് ജോമോന്റെ സുവിശേങ്ങളുടെ സവിശേഷതയായി തന്നെ കാണാം.

കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും ഇകഴ്ചകളും ധാരാളം പറഞ്ഞിട്ടുള്ള സംവിധായകന് വേണ്ടി കുടുംബത്തിലൂടെ സഞ്ചരിക്കുന്നൊരു സിനിമ എഴുതുമ്പോള്‍ പുതുമയുള്ള കഥാപരിസരങ്ങള്‍ കണ്ടെത്താന്‍ തിരക്കഥാകൃത്ത് ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. കഥാഗതിയെക്കുറിച്ച് പലയിടങ്ങളിലും മുന്‍സൂചനകള്‍ കൊടുക്കുന്നുണ്ടെങ്കിലും കഥപറച്ചലില്‍ കൈയ്യടക്കം പ്രദര്‍ശിപ്പിക്കാന്‍ ഇക്ബാല്‍ കുറ്റിപ്പുറം ശ്രമിച്ചിട്ടുണ്ട്. കഥാകൃത്തിന്റെ കൈയ്യടക്കത്തെ ഭംഗിയുള്ളൊരു സിനിമാറ്റിക് ഭാഷയിലൂടെ സംവിധായകന്‍ കൂടുതല്‍ പൊലിപ്പിച്ചപ്പോള്‍ ആദ്യവസാനം മടുപ്പിക്കാത്ത ഒരു സിനിമാ അനുഭവമായി ജോമോന്റെ സുവിശേഷങ്ങള്‍ മാറുന്നുണ്ട്. സാമൂഹ്യ പ്രസക്തമായ സന്ദേശം സമര്‍ത്ഥമായി പൊതിഞ്ഞു വച്ചിരിക്കുന്ന ചിത്രത്തില്‍ പക്ഷെ അനാഥത്വം വൈരൂപ്യം തുടങ്ങിയ മനുഷ്യാവസ്ഥകളെ ഇകഴ്ത്തി സംസാരിക്കുന്നത് ചെറിയ തോതില്‍ കല്ലുകടിയുണ്ടാക്കിയിട്ടുണ്ട്. ആദ്യപകുതിയുടെ അവസാനത്തിലെ കഥാവഴിത്തിരിവ് കുറച്ചു കൂടി വിശ്വാസയോഗ്യമാക്കേണ്ടിയിരുന്നു. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കൈയ്യൊതുക്കത്തില്‍ ഈ രംഗങ്ങള്‍ പിടിച്ച്് നില്‍ക്കുന്നുണ്ടെങ്കിലും ഇക്ബാല്‍ കുറ്റിപ്പുറത്തില്‍ നിന്നും സത്യന്‍ അന്തിക്കാടില്‍ നിന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകര്‍ കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

അതിസമ്പന്നനായ ഒരു പിതാവിന്റെ മുടിയനായ ഇളയപുത്രനാണ് ജോമോന്‍. അച്ഛന്റെ ആപത്ത് കാലത്ത് മുടിയനായ പുത്രന്‍ കൈത്താങ്ങായി വരുമ്പോള്‍ താന്‍ പണ്ട് സഞ്ചരിച്ച വഴികളിലൂടെ അച്ഛനും ഒപ്പം സഞ്ചരിക്കുകയാണ്. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ ആഴങ്ങള്‍ ഹ്യൂമറിന്റെയും സെന്റിമെന്റ്‌സിന്റെയും പിന്തുണയോടെയാണ് ചിത്രത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. മുകേഷ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രവും ദുല്‍ഖര്‍ അവതരിപ്പിച്ച മകന്‍ കഥാപാത്രവും ഇരുവരുടെയും അഭിനയ ജീവിത്തതില്‍ വ്യത്യസ്തമായി അടയാളപ്പെടുത്തേണ്ട കഥാപാത്രങ്ങളായി മാറിയിട്ടുണ്ട്. ദുല്‍ഖറിനെ സംബന്ധിച്ച് കൂടുതല്‍ വഴക്കമുള്ള അഭിനേതാവാണ് താനെന്ന് തെളിയിക്കാന്‍ കിട്ടിയ അവസരമായി ജോമോന്റെ സുവിശേഷങ്ങള്‍ മാറുന്നുണ്ട്. ഹ്യൂമര്‍ ചെയ്യുമ്പോള്‍ മോഹന്‍ലാലിന് അനയക്തലളിതമായ ശരീരവഴക്കങ്ങള്‍ സമ്മാനിച്ച ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അതിനാല്‍ തന്നെ ദുല്‍ഖറിനെപ്പോലുള്ള പുതിയ തലമുറ നായകര്‍ക്കും സത്യന്‍ അന്തിക്കാട് സിനിമ ഒരു നല്ല പാഠശാലയായിട്ടുണ്ടെന്ന് ദുല്‍ഖറിന്റെ ഹ്യൂമര്‍ രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ മുകേഷ് ഹ്യൂമര്‍ കണ്ട് മലയാളി ഒരുപാട് ചിരിച്ചിട്ടുണ്ട്. മുകേഷിന്റെ അഭിനയ ജീവിതത്തിലെ മികച്ചൊരു വേഷമാണ് ജോമോന്റെ സുവിശേഷങ്ങളിലേ വിന്‍സെന്റിന്റേതെന്ന് നിസംശയം പറയാം. ടിപ്പിക്കല്‍ മുകേഷ് ഹ്യൂമറിന്റെ അകമ്പടിയോടെ തന്നെ പക്വതയാര്‍ന്ന അഭിനയശൈലിയും മുകേഷ് ചിത്രത്തിലുടനീളം പിന്തുടര്‍ന്നിട്ടുണ്ട്. ഒരു അച്ഛന്റെ ഇമോഷണല്‍ വൈകാരികതകളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്ന മുകേഷിന്റെ അഭിനയനിയന്ത്രണം എടുത്തു പറയേണ്ടതുണ്ട്. ആദ്യ പകുതിയില്‍ നായികയായി വരുന്ന അനുപമ പരമേശ്വരന് ഒരു ക്ലീഷേ കാമുകിയുടെ പങ്കു മാത്രമെ സിനിമയില്‍ ഉള്ളു. അപ്പോഴും തന്റെ സ്വതസിദ്ധമായ ചില നോട്ടങ്ങളും മുഖചലനങ്ങളും മാനറിസങ്ങളും കൊണ്ട് തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ സൂക്ഷിപ്പിക്കാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ നായകയായി എത്തുന്ന ഐശ്വര്യ രാജേഷും തന്റെ കഥാപാത്രത്തെ ത•യത്വത്തോടെ ഉള്‍ക്കൊണ്ടിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സിനിമകളില്‍ തന്റെ കഥാപാത്രങ്ങളുടെ ന്യൂകഌയസ് എന്തായിരിക്കണമെന്ന് തിരിച്ചറിവ് ഇന്നസെന്റിന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്. ശിവാജി ഗുരുവായൂരിന്റെ കഥാപാത്രവും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഗ്രിഗറി, വിനുമോഹന്‍, ഇര്‍ഷാദ്, മുത്തുമണി തുടങ്ങിയവരും സ്വന്തം കഥാപാത്രത്തോട് നിതിപുലര്‍ത്തിയിട്ടുണ്ട്.

എസ്.കുമാറിന്റെ കാമറ തിരുപ്പൂരിന്റെ ഗ്രാമീണതയെ ചിത്രത്തിന്റെ പശ്ചാത്തലത്തിലേയ്ക്ക് മനോഹരമായി ഇണക്കി ചേര്‍ത്തിരിക്കുന്നു. നെയ്ത്ത് ഗ്രാമങ്ങളുടെ സ്വഭാവീകതയ്ക്ക് കലാസംവിധായകന്‍ പ്രശാന്ത് മാധവനും കൈയ്യടി കൊടുക്കേണ്ടതാണ്. വിദ്യാസാഗറും പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനുള്ള ആത്മാര്‍ത്ഥ ശ്രമം നടത്തിയിട്ടുണ്ട്.

മലയാളി പ്രേക്ഷകര്‍ വിശ്വാസത്തിന്റെ ട്രേഡ്മാര്‍ക്കായി കണ്ടിട്ടുള്ള സത്യന്‍ അന്തിക്കാട് സിനിമ പ്രതീക്ഷിച്ച് പോകുന്നവരെ ജോമോന്റെ സുവിശേഷങ്ങള്‍ നിരാശരാക്കില്ലെന്ന് ഉറപ്പിച്ചു പറയാം. പതിവ് സത്യന്‍ അന്തിക്കാട് സിനിമകളുടെ അച്ചടക്കവും ലാളിത്യവും സര്‍വ്വോപരി കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പുമെല്ലാം ഭംഗിയായി ഇണക്കി ചേര്‍ത്തിരിക്കുന്നൊരു സിനിമയാണ് ജോമോന്റെ സുവിശേഷങ്ങള്‍. അതിനാല്‍ തന്നെ സത്യന്‍ അന്തിക്കാടെന്ന സംവിധായകനില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന മലയാള പ്രേക്ഷകര്‍ക്ക് ധൈര്യസമേതം മടുപ്പില്ലാതെ കണ്ടാസ്വദിക്കാന്‍ സാധിക്കുന്നൊരു കുടുംബ ചിത്രം തന്നെയാണ് ജോമോന്റെ സുവിശേഷങ്ങള്‍.

പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു എല്ലാക്കാലവും സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. അച്ഛന്റെയും മകന്റെയും വേഷത്തില്‍ പരീക്ഷിക്കപ്പെട്ട മുകേഷ്ദുല്‍ക്കര്‍ ദുല്‍ഖര്‍ രസതന്ത്രം ജോമോന്റെ സുവിശേഷങ്ങളുടെ പുതുമായര്‍ന്നൊരു ഘടകമായി വേറിട്ട് നില്‍ക്കുന്നുണ്ട്. കഥാസന്ദര്‍ഭങ്ങളിലും കഥയുടെ വഴിത്തിരുവുകളിലുമെല്ലാം പതിവ് ക്ലീഷേകള്‍ കടന്നു വരുന്നുണ്ടെങ്കിലും അനുഭവപരിചയത്തിന്റെ മികവു കൊണ്ട് സത്യന്‍ അന്തിക്കാട് അതിനെയെല്ലാം സമര്‍ത്ഥമായി മറികടന്നിട്ടുണ്ട്. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും പരസ്പരം വെല്ലുവിളിക്കാത്ത കാഴ്ചപ്പാടുകളുടെ ബ്ലെന്‍ഡിംഗ് ജോമോന്റെ സുവിശേങ്ങളുടെ സവിശേഷതയായി തന്നെ കാണാം.

കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും ഇകഴ്ചകളും ധാരാളം പറഞ്ഞിട്ടുള്ള സംവിധായകന് വേണ്ടി കുടുംബത്തിലൂടെ സഞ്ചരിക്കുന്നൊരു സിനിമ എഴുതുമ്പോള്‍ പുതുമയുള്ള കഥാപരിസരങ്ങള്‍ കണ്ടെത്താന്‍ തിരക്കഥാകൃത്ത് ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. കഥാഗതിയെക്കുറിച്ച് പലയിടങ്ങളിലും മുന്‍സൂചനകള്‍ കൊടുക്കുന്നുണ്ടെങ്കിലും കഥപറച്ചലില്‍ കൈയ്യടക്കം പ്രദര്‍ശിപ്പിക്കാന്‍ ഇക്ബാല്‍ കുറ്റിപ്പുറം ശ്രമിച്ചിട്ടുണ്ട്. കഥാകൃത്തിന്റെ കൈയ്യടക്കത്തെ ഭംഗിയുള്ളൊരു സിനിമാറ്റിക് ഭാഷയിലൂടെ സംവിധായകന്‍ കൂടുതല്‍ പൊലിപ്പിച്ചപ്പോള്‍ ആദ്യവസാനം മടുപ്പിക്കാത്ത ഒരു സിനിമാ അനുഭവമായി ജോമോന്റെ സുവിശേഷങ്ങള്‍ മാറുന്നുണ്ട്. സാമൂഹ്യ പ്രസക്തമായ സന്ദേശം സമര്‍ത്ഥമായി പൊതിഞ്ഞു വച്ചിരിക്കുന്ന ചിത്രത്തില്‍ പക്ഷെ അനാഥത്വം വൈരൂപ്യം തുടങ്ങിയ മനുഷ്യാവസ്ഥകളെ ഇകഴ്ത്തി സംസാരിക്കുന്നത് ചെറിയ തോതില്‍ കല്ലുകടിയുണ്ടാക്കിയിട്ടുണ്ട്. ആദ്യപകുതിയുടെ അവസാനത്തിലെ കഥാവഴിത്തിരിവ് കുറച്ചു കൂടി വിശ്വാസയോഗ്യമാക്കേണ്ടിയിരുന്നു. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കൈയ്യൊതുക്കത്തില്‍ ഈ രംഗങ്ങള്‍ പിടിച്ച്് നില്‍ക്കുന്നുണ്ടെങ്കിലും ഇക്ബാല്‍ കുറ്റിപ്പുറത്തില്‍ നിന്നും സത്യന്‍ അന്തിക്കാടില്‍ നിന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകര്‍ കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

അതിസമ്പന്നനായ ഒരു പിതാവിന്റെ മുടിയനായ ഇളയപുത്രനാണ് ജോമോന്‍. അച്ഛന്റെ ആപത്ത് കാലത്ത് മുടിയനായ പുത്രന്‍ കൈത്താങ്ങായി വരുമ്പോള്‍ താന്‍ പണ്ട് സഞ്ചരിച്ച വഴികളിലൂടെ അച്ഛനും ഒപ്പം സഞ്ചരിക്കുകയാണ്. അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ ആഴങ്ങള്‍ ഹ്യൂമറിന്റെയും സെന്റിമെന്റ്‌സിന്റെയും പിന്തുണയോടെയാണ് ചിത്രത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. മുകേഷ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രവും ദുല്‍ഖര്‍ അവതരിപ്പിച്ച മകന്‍ കഥാപാത്രവും ഇരുവരുടെയും അഭിനയ ജീവിത്തതില്‍ വ്യത്യസ്തമായി അടയാളപ്പെടുത്തേണ്ട കഥാപാത്രങ്ങളായി മാറിയിട്ടുണ്ട്. ദുല്‍ഖറിനെ സംബന്ധിച്ച് കൂടുതല്‍ വഴക്കമുള്ള അഭിനേതാവാണ് താനെന്ന് തെളിയിക്കാന്‍ കിട്ടിയ അവസരമായി ജോമോന്റെ സുവിശേഷങ്ങള്‍ മാറുന്നുണ്ട്. ഹ്യൂമര്‍ ചെയ്യുമ്പോള്‍ മോഹന്‍ലാലിന് അനയക്തലളിതമായ ശരീരവഴക്കങ്ങള്‍ സമ്മാനിച്ച ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അതിനാല്‍ തന്നെ ദുല്‍ഖറിനെപ്പോലുള്ള പുതിയ തലമുറ നായകര്‍ക്കും സത്യന്‍ അന്തിക്കാട് സിനിമ ഒരു നല്ല പാഠശാലയായിട്ടുണ്ടെന്ന് ദുല്‍ഖറിന്റെ ഹ്യൂമര്‍ രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ മുകേഷ് ഹ്യൂമര്‍ കണ്ട് മലയാളി ഒരുപാട് ചിരിച്ചിട്ടുണ്ട്. മുകേഷിന്റെ അഭിനയ ജീവിതത്തിലെ മികച്ചൊരു വേഷമാണ് ജോമോന്റെ സുവിശേഷങ്ങളിലേ വിന്‍സെന്റിന്റേതെന്ന് നിസംശയം പറയാം. ടിപ്പിക്കല്‍ മുകേഷ് ഹ്യൂമറിന്റെ അകമ്പടിയോടെ തന്നെ പക്വതയാര്‍ന്ന അഭിനയശൈലിയും മുകേഷ് ചിത്രത്തിലുടനീളം പിന്തുടര്‍ന്നിട്ടുണ്ട്. ഒരു അച്ഛന്റെ ഇമോഷണല്‍ വൈകാരികതകളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്ന മുകേഷിന്റെ അഭിനയനിയന്ത്രണം എടുത്തു പറയേണ്ടതുണ്ട്. ആദ്യ പകുതിയില്‍ നായികയായി വരുന്ന അനുപമ പരമേശ്വരന് ഒരു ക്ലീഷേ കാമുകിയുടെ പങ്കു മാത്രമെ സിനിമയില്‍ ഉള്ളു. അപ്പോഴും തന്റെ സ്വതസിദ്ധമായ ചില നോട്ടങ്ങളും മുഖചലനങ്ങളും മാനറിസങ്ങളും കൊണ്ട് തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ സൂക്ഷിപ്പിക്കാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ നായകയായി എത്തുന്ന ഐശ്വര്യ രാജേഷും തന്റെ കഥാപാത്രത്തെ ത•യത്വത്തോടെ ഉള്‍ക്കൊണ്ടിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സിനിമകളില്‍ തന്റെ കഥാപാത്രങ്ങളുടെ ന്യുക്ലിയസ്  എന്തായിരിക്കണമെന്ന് തിരിച്ചറിവ് ഇന്നസെന്റിന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്. ശിവാജി ഗുരുവായൂരിന്റെ കഥാപാത്രവും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഗ്രിഗറി, വിനുമോഹന്‍, ഇര്‍ഷാദ്, മുത്തുമണി തുടങ്ങിയവരും സ്വന്തം കഥാപാത്രത്തോട് നിതിപുലര്‍ത്തിയിട്ടുണ്ട്.

എസ്.കുമാറിന്റെ കാമറ തിരുപ്പൂരിന്റെ ഗ്രാമീണതയെ ചിത്രത്തിന്റെ പശ്ചാത്തലത്തിലേയ്ക്ക് മനോഹരമായി ഇണക്കി ചേര്‍ത്തിരിക്കുന്നു. നെയ്ത്ത് ഗ്രാമങ്ങളുടെ സ്വഭാവീകതയ്ക്ക് കലാസംവിധായകന്‍ പ്രശാന്ത് മാധവനും കൈയ്യടി കൊടുക്കേണ്ടതാണ്. വിദ്യാസാഗറും പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനുള്ള ആത്മാര്‍ത്ഥ ശ്രമം നടത്തിയിട്ടുണ്ട്.

 

 

loading...
NEW GEN

Aparna Balamurali marks her Tamil debut through 8 THOTTAKKAL.

Whether it may be the teaser or it may be the scintillating songs, it has to be said that the film 8 THOTTAKKAL is gradually increasing the expectation level of the Audience, especially when the rhythmic master Yuvanshankar Raj has bagged the musical rights of the film. It is a must to say that the mind blowing promotional strategies for the film is creating waves in all over Tamilnadu.

Si3 Joins 100 Crore Club

Singam 3 had terrific response on its opening day and is said to have collected more than Rs 20 crore. The film saw 90 per cent occupancy on Saturday and is said to have collected Rs 15 crore. Si3 had a record breaking opening weekend and netted Rs 25 crore in Tamil Nadu alone. Singam 3 is the successful franchise created by Hari. The first film in the series came out in 2010 and became a blockbuster. The second part also collected more than Rs 100 crore at the box office

Birth certificate of Dhanush is fake, claims elderly couple

An aged couple, who have claimed that popular actor Dhanush is their son, have accused him of producing a fake birth certificate before the Madras High Court bench here to get their case pending before a lower court at nearby Melur quashed. In their counter affidavit before the Melur Judicial Magistrate on Wednesday, R Kathiresan and Meenakshi submitted that they could prove their claim that Dhanush was their son, if the trial was conducted.

Jyothika opts out of Vijay 61

Some combinations certainly create huge buzz by the virtue of their talent and potential. Jyothika and Ilayathalapathy Vijay were a hit combination whenever they did films together. Of late, Jyothika was once again roped for Vijay?s 61 for essaying a crucial role in the movie. But, according to the latest buzz, Jyothika chose to walk out of the movie.