Kabali

Posted by V.G.Nakul, 22 Jul, 2016

മാസായില്ല ഇത് ക്ലാസ് കബാലി..

രജനീകാന്ത് എന്ന താരസ്വരൂപത്തിന്റെ അമാനുഷിക പ്രകടനങ്ങള്‍ കണ്ട് ഹരം കയറുന്നവര്‍ക്കുവേണ്ടിയുള്ളതല്ല കബാലി. പകരം നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി കഥ പറയുന്നു ചിത്രം. പഴഞ്ചന്‍ ഗ്യാംഗ്‌സ്റ്റര്‍ സിനിമകളുടെ ചേരുവള്‍ തന്നെയെങ്കിലും അതില്‍ കുടുംബ ബന്ധങ്ങള്‍ക്കും, വംശരാഷ്ട്രീയത്തിനും പ്രാധാന്യം നല്‍കിയൊരുക്കിയ സൈലന്റ് ത്രില്ലര്‍. മലേഷ്യയിലെ തമിഴരുടെ ജീവിതവും, അവരെ തമ്മില്‍ തല്ലിച്ച് സമ്പന്നരാകുന്ന അന്നാട്ടുകാരുടെ കൗശലവും ചിത്രത്തിന്റെ പ്രധാന അടിത്തറയാണ്. ജോലിയിലും, വരുമാനത്തിലും തുല്യ നീതി ലഭിക്കാതെ വരുമ്പോള്‍ അതിജീവനത്തിനായി പൊരുതുന്ന അവരില്‍ നിന്ന് നേതാക്കന്‍മാരുണ്ടാകുന്നു. അങ്ങിനെ പല പല സംഘങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ സംഘത്തിലെ അഗഗങ്ങള്‍ക്കിടയില്‍ പോലും ചതിയുടെയും പകയുടെയും ഇന്ധനം കുത്തിവച്ച് പരസ്പരം തല്ലിച്ച് തന്‍കാര്യം സാധിക്കുന്ന മലേഷ്യന്‍ അധോലോകമാണ് കബാലിയിലുള്ളത്.

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ റിലീസായാണ് കബാലി എത്തിയത്. അത്രത്തോളം ആവേശകരമായിരുന്നു പ്രേക്ഷകരുടെ ചിത്രത്തിനായുള്ള കാത്തിരിപ്പ്. കഴിഞ്ഞ രണ്ട് മാസങ്ങളായി അതിന്റെ അലയൊലികള്‍ തന്നെയായിരുന്നു എങ്ങും. വിദേശ രാജ്യങ്ങളില്‍ പോലും ചിത്രം നേടിയ പ്രചരണസ്വീകാര്യത ഉദാഹരണം. കേരളത്തില്‍ 306 തീയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തു. തിരുവനന്തപുരത്ത് 6 സെന്ററുകളിലാണ് ചിത്രമെത്തിയത്. എല്ലായിടത്തും വെളുപ്പിന് അഞ്ച് മണിക്ക് ആദ്യ ഷോ തുടങ്ങി. ആവേശകരമായിരുന്നു സ്വീകരണം. ആറ് സെന്ററുകളിലായി പന്ത്രണ്ട് സ്‌ക്രീനും ഹൗസ് ഫുള്‍.

മലേഷ്യയില്‍ ഇരുപത്തി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് മോചിതനാകുന്ന കബാലിയിലാണ് ചിത്രം തുടങ്ങുന്നത്. അയാള്‍ക്ക് ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ഒരു ലക്ഷ്യമുണ്ട്, തന്റെ ഗര്‍ഭിണിയായിരുന്ന ഭാര്യയെ കൊന്നവരോടു പ്രതികാരം വീട്ടുക. അയാള്‍ തിരിച്ചിറങ്ങി ശത്രുക്കളെ ഓരോരുത്തരെയായി തിരഞ്ഞു തുടങ്ങുന്നു. അതിനയാള്‍ക്ക് കൂട്ട് പഴയ സുഹൃത്തുക്കളും. മലേഷ്യയിലെ തമിഴ് തൊഴിലാളികളുടെ സംരക്ഷകനും, നേതാവും പിന്നീട് ഗ്യാംഗ് ലീഡറുമായി വളര്‍ന്ന ആളാണ് കബാലി. കറുത്തവനായ കബാലി തന്നെക്കാള്‍ ഉയര്‍ന്ന സമുദായത്തില്‍ പെട്ട കുമുദവല്ലിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. അയാള്‍ക്കവളെന്നാല്‍ ജീവനാണ്. അയാള്‍ ജീവിതത്തിലുടന്നീളം പുലര്‍ത്തുന്ന വസ്ത്രധാരണത്തിലുള്‍പ്പടെയുള്ള ശീലങ്ങള്‍ കുമുദത്തിന്റെ ഇഷ്ടങ്ങളാണ്. എന്നാല്‍ ചതിയിലൂടെ കബാലി ജയിലിലാകുന്നു. ഗര്‍ഭിണിയായ കുമുദത്തിന് അതിനിടേ അപകടം പിണയുന്നു. തന്റെ ഭാര്യയും കുഞ്ഞും തനിക്ക് നഷ്ടമായി എന്ന് കരുതിയ അയാള്‍ ജയിലില്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നു. പുറത്തിറങ്ങി അതിനായുള്ള ശ്രമങ്ങളാരംഭിക്കവേ കാര്യങ്ങള്‍ മാറി മറിയുന്നു. തന്റെ ഭാര്യയും, മകളും ജീവിച്ചിരിക്കുന്നു എന്നയാള്‍ മനസ്സിലാക്കുന്നു. ഒപ്പം ശത്രുക്കളുടെ വേട്ടയാടലും അയാള്‍ക്ക് നേരിടേണ്ടി വരുന്നു. അതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്നു.

സ്ഥിരം ഗ്യാംഗ്‌സ്റ്റര്‍ സിനിമകളുടെ കഥ തന്നെയാണ് കബാലിയും. മേക്കിംഗിലും ചിത്രം അതിശയങ്ങളൊന്നും കാട്ടുന്നില്ല. കയ്യൊതുക്കത്തോടെ ദൃശ്യങ്ങളെ കൂട്ടിയിണക്കി ചിത്രം ഒരുക്കിയിട്ടുണ്ട് സംവിധായകന്‍ പാ രഞ്ജിത്ത് എങ്കിലും അത് രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതല്ല. ത്രസിപ്പിക്കുന്ന രംഗങ്ങള്‍ പടയ്ക്കുന്നതിന് പകരം കുടുംബബന്ധങ്ങളിലാണ് ചിത്രം വേരിറക്കി നില്‍ക്കുന്നത് എന്ന് കാണാം. അത് അതിരു കടന്നതും ദോഷമായി.

അഭിനേതാക്കളെല്ലാം ചിത്രത്തില്‍ തങ്ങളുടെ ഭാഗം ഭംഗിയാക്കി. രജനീ കാന്ത് തന്റെ സ്ഥിരം ശൈലിയിലുള്ള മാനറിസങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും അത് അമാനുഷികമായ ഒരു തലത്തിലല്ല. തന്റെ പ്രായത്തിനിണങ്ങുന്ന കഥാപാത്രമായി പാകപ്പെട്ട പ്രകടനമാണ് സൂപ്പര്‍സ്റ്റാറിന്റെത്. പ്രത്യേകിച്ചും ഭര്‍ത്താവ്, അച്ഛന്‍ എന്നിങ്ങനെ. കബാലിയുടെ ഭാര്യ കുമുദവല്ലിയായി രാധികാ ആപ്‌തേ കസറി. താന്‍ മികച്ച അഭിനേത്രി തന്നെ എന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. വ്യത്യസ്ത കാലഘട്ടത്തിലുള്ള അവരുടെ പ്രകടനം പക്വമാണ്. മകളായി ധന്‍സിക ശരിക്കും "ഹീറോ" യിനായി. യുവതാരങ്ങളായ ദിനേശ് രവി, കലൈയരശന്‍ എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ജോണ്‍ വിജൈയ്, കിഷോര്‍ എന്നിവരും കൊള്ളാം.

രജനിയുടെ ഇന്‍ഡ്രൊഡക്ഷന്‍ സീന്‍ മാത്രമാണ് മാസ്. ആദ്യ പത്ത് മിനുട്ട് രജനിയുടെ പഞ്ച് സ്വീക്കന്‍സുകള്‍ ആരാധകരെ ത്രസിപ്പിക്കും. പിന്നീട് അത്രത്തോളം ഒരു സീനും മാസിലേക്ക് എത്തിയില്ല. സന്തോഷ് നാരായണന്‍ ഒരുക്കിയ ഗാനങ്ങള്‍ നന്നായി. പശ്ചാത്തല സംഗീതവും നന്ന്. ഛായാഗ്രഹണവും, ആക്ഷനും ശരാശരിയായപ്പോള്‍ ചിത്രത്തിന്റെ പശ്ചാത്തലം നന്നായി.

ചുരുക്കത്തില്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കബാലി എത്തുമ്പോള്‍ അത് ആരാധകര്‍ക്ക് എത്രത്തോളം സ്വീകാര്യമാകും എന്ന് കണ്ട് തന്നെയറിയണം. നിര്‍മ്മാതാവ് കലൈപുലി എസ് താണുവിന് ചിത്രം നിലവില്‍ ഇരുന്നൂറു കോടിക്ക് മേല്‍ ലാഭമുണ്ടാക്കിയതിനാല്‍ അത് സേഫ്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram