Kasaba

Posted by ദിപിന്‍ മാനന്തവാടി, 09 Jul, 2016

കസബ - മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് എന്റര്‍ടെയ്‌നര്‍

കഥയും സ്‌ക്രീനിലെ കാഴ്ചകളും പരിഗണിക്കുമ്പോള്‍ ശൂന്യതയില്‍ നിന്നൊരു ആഘോഷപൂരമെന്ന് കസബയെ വിശേഷിപ്പിക്കാം. മാസ് എന്റര്‍ടെയ്‌നര്‍ എന്ന നിലയിലുള്ള ചേരുവകളെല്ലാം കൃത്യമായി കൂട്ടിയിണക്കി ഒരു സിനിമ ചെയ്യാനുള്ള കയ്യടക്കം തനിക്കുണ്ടെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ കസബയിലൂടെ തെളിയിച്ചിരിക്കുന്നു. രാജന്‍ സക്കറിയയെന്ന സവിശേഷ മാനറിസങ്ങളുള്ളൊരു പൊലീസ് ഓഫീസറെ മമ്മൂട്ടിയുടെ ആരാധകരെ ആവേശപ്പെടുത്തുന്ന രീതിയിലേയ്ക്ക് ഒരു മാസ്ഹീറോയാക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലും നിഥിന്‍ വിജയിച്ചിട്ടുണ്ട്. ഒരു മാസ്മൂവിയുടെ കാഴ്കളെല്ലാം ഒരുക്കിയ ഒന്നാംപകുതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം പകുതിയിലെ ചെറിയ ഇഴച്ചില്‍ ഒഴിവാക്കാമായിരുന്നു.

ഏറെ സവിശേഷമായ സ്വഭാവവിശേഷങ്ങള്‍ സ്വന്തമായുള്ള രാജന്‍ സക്കറിയ തീര്‍ത്തും വ്യത്യസ്തനായൊരു പൊലീസ് ഓഫീസറാണ്. കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ കാളീപുരത്തേയ്ക്ക് മാറ്റം ചോദിച്ചുവാങ്ങിയെത്തുന്ന രാജന്‍ സക്കറിയ നടത്തുന്ന കേസ് അന്വേഷണമാണ് ചിത്രത്തിന്റെ പശ്ചാത്തലം. രാജന്‍ സക്കറിയയുടെ നടപ്പിന്റെ താളംവരെ ആരാധകരെ ആവേശപ്പെടുത്തുന്ന വിധത്തിലുള്ളതാണ്. അടി, ഇടി. ഡയലോഗ് പഞ്ച് ഇതിലെല്ലാം രാജന്‍ സക്കറിയയെന്ന നായകന്‍ തകര്‍ത്താടിയിട്ടുണ്ട്. കൂസലില്ലായ്മയും, അറാംപിറപ്പ് സ്വഭാവവുമെല്ലാം കൊണ്ട് രാജന്‍ സക്കറിയ ചിലപ്പോളെല്ലാം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ ഓര്‍മ്മ സമ്മാനിക്കുന്നുണ്ട്. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രമെന്ന നിലയില്‍ രാജന്‍ സക്കറിയ മികച്ചു നില്‍ക്കുന്നുണ്ട്.

കമലയെന്ന സ്ത്രീകഥാപാത്രത്തെ വരലക്ഷ്മി മികവോടെ പ്രതിഫലിപ്പിച്ചിട്ടുണ്ട്. വില്ലന്‍ വേഷത്തിലെത്തിയ സമ്പത്തും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇളാപ്പയ്‌ക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം മക്ബൂല്‍ സല്‍മാന്‍ നന്നായി ഉപയോഗപ്പെടുത്തിയെന്ന് തന്നെ പറയാം. സിദ്ദീഖ് പതിവുപോലെ കാക്കിക്കുള്ളില്‍ നിറഞ്ഞാടിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിന് സിനിമയുടെ മാസ് ഫീലില്‍ ചെറുതല്ലാത്തൊരു പങ്കുതന്നെയാണുള്ളത്.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിപണിക്കരുടെ മകന്‍ സംവിധാനം ചെയ്യുന്ന പൊലീസ് ചിത്രം എന്നതായിരുന്നു കസബയുടെ പ്രധാന ആകര്‍ഷണം. അച്ഛന്‍ ചെയ്ത സിനിമകളുടെ മാനറിസങ്ങളോട് ചിലയിടങ്ങളില്‍ ഏറെയടുത്തും ചിലയിടങ്ങളില്‍ ഏറെ അകലവും പുലര്‍ത്തിയാണ് നിഥിന്‍ കസബ ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തിന്റെ കയ്യടക്കത്തേക്കാള്‍ ഒരു മെയ്ക്കറിന്റെ കയ്യടക്കമാണ് കസബയില്‍ മുന്നില്‍ നില്‍ക്കുന്നത്. നിഥിന്‍ രഞ്ജി പണിക്കരെന്ന സംവിധായകനുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിഥിനെന്ന തിരക്കഥാകൃത്ത് പിന്നില്‍ നില്‍ക്കുന്നൊരു ചിത്രമാണ് കസബയെന്ന് പറയേണ്ടി വരും. വരും ദിവസങ്ങളില്‍ മമ്മൂട്ടി ആരാധകരും ചെറുപ്പക്കാരായ പ്രേക്ഷകരും കസബ ഏറ്റെടുത്തേക്കാം. അതിനുള്ള ചേരുവകളാല്‍ സമ്പന്നമാണ് കസബ.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram