കിംഗ് ലയര്‍

Posted by വി.ജി നകുല്‍, 27 Apr, 2016

കിംഗ് ലയര്‍ -ദ റിയല്‍ കിംഗ്

ടൂ കണ്‍ട്രീസിനു ശേഷം ദിലീപ്, ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട്. ഇത്രയും കാരണങ്ങളാല്‍ ഒരു പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നനെന്തോ അതൊക്കെയും കിംഗ് ലയറിലുണ്ട്. ഒറ്റവരിയില്‍ പറഞ്ഞാല്‍ ചിരിച്ചു രസിച്ചു കാണാവുന്ന ഒരു മികച്ച എന്‍റര്‍ടൈനര്‍. ഒപ്പം സിനിമാറ്റിക്കായ ചില എലമെന്‍റുകള്‍ കൂടി ചേരും പടി ചേര്‍ത്തപ്പോള്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ വിരസതയനുഭവിക്കാതെ കാണികള്‍ക്ക് ഒരു വിനുന്നൊരുക്കുവാന്‍ സിദ്ദീഖ് ലാല്‍മാര്‍ക്കും, ദിലീപിനും സാധിച്ചു. ബോക്സ് ഓഫീസ് കിംഗ് എന്ന പട്ടം ഈ വര്‍ഷവും ദിലീപ് കൊണ്ടുപോകും എന്നതിന്‍റെ സൂചനയാണ് ആദ്യ ദിനം തന്നെ ചിത്രം നല്‍കുന്നത്.

 

പഠനത്തില്‍ മിടുക്കനായ സത്യനാരായണന്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ഒരു പ്രത്യേക സാഹചര്യത്തില്‍ കള്ളനായി മുദ്രകുത്തപ്പെടുന്നു. അതവന്‍റെ പഠനം മുടക്കി, ജീവിതം വഴിതിരിച്ചു വിട്ടു. അതോടെ നാക്കെടുത്താല്‍ കള്ളം മാത്രം പറയുന്ന, ഏതു പെരും കള്ളവും സത്യമാണെന്നു ചിത്രീകരിക്കാന്‍ കഴിവുള്ള ഒരു രാജ നുണയനായി അവന്‍ വളര്‍ന്നു. ജീവിക്കാന്‍ വേണ്ടി പലവിധ തരികിടകളും, ആള്‍മാറാട്ടവുമായി നടക്കുന്ന അവന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന അഞ്ജലിയെ സ്വന്തമാക്കാനാണ്. അതിനവനെ സഹായിക്കാന്‍ കൂട്ടുകാരനായ ആന്‍റപ്പനമുണ്ട്. ഇതിനിടേ അഞ്ജലിയെ നഷ്ടപ്പെടും എന്ന അവസ്ഥയില്‍ അവന് പ്രമുഖ ഫാഷന്‍ ഡിസൈനറായ ആദിത്യ വര്‍മ്മയെ അയാളറിയാതെ പങ്കാളിയാക്കിക്കൊണ്ട് ഒരു നാടകം കളിക്കേണ്ടി വരുന്നു. ആ നാടകം അവന്‍റെയും അഞ്ജലിയുടെയും ജീവിതത്തിലെ വലിയ മാറ്റങ്ങള്‍ക്കു തുടക്കമാകുന്നു. അതോടെ ആദിത്യ വര്‍മ്മയ്ക്കു വേണ്ടി അവന്‍ അയാളുടെ ഭാര്യയെ കാണാന്‍ ദുബായിലെ വര്‍മ്മ ഡിസൈന്‍സ് എന്ന സ്ഥാപനത്തില്‍ കള്ള രേഖകളോടെ ജോലിക്കുകയറുന്നു. സഹായത്തിന് ആന്‍റപ്പനും. അതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു......

 

സത്യനാരായണനായി ദിലീപിന്‍റെ വണ്‍മാന്‍ ഷോ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മലയാളത്തില്‍ തമാശ ഏറ്റവും അനായാസവും, മനോഹരവുമായി അവതരിപ്പിക്കുന്ന നായകന്‍ എന്ന കിരീടം ദിലീപിന് ചാര്‍ത്തിക്കൊടുത്തത് വെറതയല്ല എന്ന് കിംഗ് ലയറും തെളിയിച്ചു. സിനിമയില്‍ ആദ്യന്തം രസകരമായി നിറഞ്ഞാടാന്‍ നായകന് സാധിച്ചിട്ടുമുണ്ട്. ചില തമാശകള്‍ അവ ലക്ഷ്യം വയ്ക്കുന്ന രീതിയില്‍ വര്‍ക്ക് ഔട്ട് ആയതില്‍ ദിലീപിന്‍റെ പ്രകടനത്തിലെ മികവും കാരണമായി. അല്‍പ്പ സ്വല്‍പ്പം അശ്ലീല നമ്പരുകളിലൂടെയാണെങ്കിലും ആന്‍റപ്പനായി ബാലു വര്‍ഗീസ് ദിലീപിനൊപ്പം നിറഞ്ഞു നില്‍ക്കുന്നു. പുഷ്പകുമാറായി ചിരിക്ക് രസം കൂട്ടാന്‍ കണാരന്‍ ഹരീഷുമുണ്ട്. എടുത്തു പറയേണ്ട മറ്റ് കഥാപാത്രങ്ങള്‍ നായികയായ മഡോണയുടെ അഞ്ജലിയും, സംവിധായകന്‍ കൂടിയായ ലാലിന്‍റെ ആദിത്യവര്‍മ്മയും, ലാലിന്‍റെ ഭാര്യ വേഷത്തിലെത്തുന്ന ആശാശരത്തുമാണ്. ലുക്കിലും, പെര്‍ഫോമന്‍സിലും ലാല്‍ മാസ് ലവലിലായപ്പോള്‍, ആശാ ശരത്തും തന്‍റെ ഭാഗം ഭംഗിയാക്കി. നായികയായി മിതത്വമുള്ള പ്രകടനമാണ് മഡോണയുടേത്. പ്രേമത്തിലെ സെലിന്‍റെ യാതൊരു ഹാംഗ് ഓവറും അവരുടെ അഭിനയത്തിലില്ല. വില്ലന്‍ എന്ന കണ്‍സപ്ട് ഇല്ലാത്ത, അല്‍പ്പ സ്വല്‍പ്പം സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപശ്ചാത്തലവും ചിത്രം പിന്‍തുടരുന്നു.

 

കൃത്യമായി ചെത്തിയൊരുക്കിയ സിദ്ദിഖിന്‍റെ തിരക്കഥയെ, അനുയോജ്യമായി അവതരിപ്പിക്കുന്നതില്‍ ലാലിലെ അയ്യടക്കമുള്ള സംവിധായകന് സാധിച്ചു. അല്‍പ്പമെങ്കിലും പാളിയിരുന്നെങ്കില്‍ കൈവിട്ടു പോയേക്കാവുന്ന രണ്ടാം പകുതിയില്‍ അത് പ്രകടം. ക്യാമറയും, എഡിറ്റിംഗും മികച്ചതായപ്പോള്‍ സംഗീതവും, പശ്ചാത്തല സംഗീതവും നിരാശപ്പെടുത്തി. കോസ്റ്റ്യൂമും എടുത്തു പറയേണ്ടതാണ്. ദുബായ്യുടെ പശ്ചാത്തലം ചിത്രത്തെ രണ്ടാം പകുതിയില്‍ കാഴ്ചയ്ക്ക് കൂടുതല്‍ രസകരമാക്കുന്നു. എങ്കിലും ചിലയിടങ്ങളില്‍ ദൈര്‍ഘ്യം കുറച്ച് കൂടിയോ എന്ന് സംശയിച്ചാലും തെറ്റു പറയാനാകില്ല. കുടുംബ പ്രേക്ഷകരെയും, ചെറുപ്പക്കാരെയും കയ്യിലെടുക്കത്തക്ക രീതിയിലാണ് ചിത്രത്തിന്‍റെ മേക്കിംഗ് എന്നതും ശ്രദ്ധേയം. ഒരു ടിപ്പിക്കല്‍ സിദ്ദീഖ് ലാല്‍ - ദിലീപ് ചിത്രം എന്നല്ല, സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് കണ്ട് രസിക്കാവുന്ന ഒരു നല്ല കമേഴ്സ്യല്‍ എന്‍റര്‍ടൈനര്‍ എന്നു തന്നെയാണ് കിംഗ് ലയറിനെ വിശേഷിപ്പിക്കേണ്ടത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram