Ore Mukham

Posted by Farsana Jaleel, 04 Dec, 2016

ഇരുമുഖവുമായി ഒരേമുഖം...

വ്യത്യസ്തമാര്‍ന്ന പ്രമേയം, മികവുറ്റ അവതരണം, ഇമോഷണല്‍ ക്യാമ്പസ് ത്രില്ലര്‍ എന്ന് ഒറ്റ വാചകത്തില്‍ ഒരേമുഖത്തെ പറയാം. പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ സസ്പെന്‍സ് നിലനിര്‍ത്തി കൊണ്ടുപോകുന്ന ഒരു ക്യാമ്പസ് ത്രില്ലര്‍.

ക്യാമ്പസ് ചിത്രമെന്നാല്‍ ചിത്രപശ്ചത്താലം പ്രണയം മാത്രമല്ലെന്ന് കൂടി ഓര്‍പ്പെടുത്തുകയാണ് സംവിധായകന്‍ സജിത്ത് ജഗദ്നന്ദന്‍. മലയാള സിനിമാ ചരിത്രത്തില്‍ അടുത്തിടെ കണ്ടുവരുന്ന എന്നാല്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത പീരിയോഡിക്കല്‍ കാസ്റ്റിംഗ് രീതിയാണ് നവാഗത സംവിധായകനായ സജിത്ത് ജഗദ്നന്ദന്‍ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത് .

 

സക്കറിയ പോത്തന്‍ എന്ന ചെറുപ്പക്കാരന്‍റെ കോളേജു ജീവിതത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ചിതം കടന്നു പോകുന്നത്. 80 കളുടെ ക്യാമ്പസ് കഥ പറയുന്ന ചിത്രം സൗഹൃദവും പ്രണയവും മാത്രമല്ല ആവിഷ്കരിച്ചിരിക്കുന്നത് ഒരു സസ്പെന്‍സ് ത്രില്ലര്‍ കൂടിയാണ്. രണ്ട് കാലഘട്ടങ്ങളില്‍ ഒന്ന് 80 കളിലെ കഥ പറയുന്ന ഒരു ഭാഗവും മറ്റൊന്ന് വര്‍ത്തമാനകാലവുമാണ്. രണ്ടു കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയിലെ ഒരേ കഥാപാത്രങ്ങള്‍ക്ക് രണ്ടു അഭിനേതാക്കളാണ് എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

കഥപറയുന്ന കാലഘട്ടമാണ് ചിത്രത്തിന്‍റെ ആദ്യ പകുതിയിലേറയും. തമാശയും ക്യാമ്പസ് കുസൃതികളും, പ്രണയവുമൊക്കെ നിറഞ്ഞതാണ് ചിത്രത്തിന്‍റെ ആദ്യ പകുതി. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റയുള്ള കേസ് അന്വേഷണവുമാണ് രണ്ടാം പകുതിയില്‍. സന്‍സ്പെന്‍സോടു കൂടി തുടങ്ങുന്ന രണ്ടാം ഭാഗത്തില്‍ ഓരോ നിമിഷവും പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കികൊണ്ടാണ് ചിത്രം നീങ്ങുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് കൂട്ടുകെട്ടില്‍ എത്തിയ മൂന്നാമത്തെ ചിത്രമാണ് ഒരേമുഖം. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നീ ഹിറ്റ് ചിത്രങ്ങളിലേതു പോലെ കോമഡി നമ്പറുകളുമായെത്തുന്ന ധ്യാനും അജിയുമല്ല ഒരേ മുഖത്തില്‍. ഇരുവരുടേയും കഥാപാത്രങ്ങള്‍ മറ്റു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമേറിയതെന്നതില്‍ സംശയമില്ല.

ധ്യാനിന്‍റെ ഭാഗം ധ്യാന്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. തമാശ മാത്രമല്ല ഗൗരവവും നന്നായി ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ധ്യാന്‍ സക്കറിയ പോത്തന്‍ എന്ന ചെറുപ്പക്കാരനിലൂടെ. ഗൗരവവും ദേഷ്യവും പ്രതികാരബുദ്ധിയും ചങ്കൂറ്റവുമൊക്കെയുള്ള ചെറുപ്പക്കാരനാണ് സക്കറിയ പോത്തന്‍. ചിരിവിരുന്നൊരുക്കി പതിവുപോലെ അജുവും, ഇമോഷണലായി നല്ല പ്രകടനം കാഴ്ച്ചവച്ച് ഗായത്രി സുരേഷും, പ്രേക്ഷകരുടെ മനസ്സ് കീഴക്കി പ്രയാഗ മാര്‍ട്ടിനും അവരവരുടെ വേഷങ്ങള്‍ മികവുറ്റതാക്കിമാറ്റി എന്നു നിസ്സംശയം പറയാം.

 

അര്‍ജുന്‍ നന്ദകുമാര്‍, ദീപക് പറമ്പോള്‍, യാസിര്‍ സലിം, ഉണ്ണി കെ കാര്‍ത്തികേയന്‍ എന്നിവര്‍ ക്യാമ്പസിലെ മറ്റു പ്രധാന കഥാപാത്രങ്ങളായും, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, മണിയന്‍പിള്ള രാജു, ജൂബി നൈനാന്‍, ജുവല്‍ മേരി, സ്നേഹ എന്നിവരും ചിത്രത്തിന്‍റെ പ്രധാന ഘടകങ്ങളായിരുന്നു. തമാശയും, സൗഹൃദവും, പ്രണയവും, സസ്പെന്‍സുമൊക്കെയായി രണ്ട് മണിക്കൂര്‍ പ്രേക്ഷകര്‍ക്ക് ബോറഡിയില്ലാതെ ഒരേമുഖം കണ്ടിരിക്കാം എന്നതില്‍ സംശയമില്ല.

loading...
NEW GEN

AR Rahman and Sivakarthikeyan to team up.

Now the director is ready with his second script which would be funded by 24 AM Studios and would feature Sivakarthikeyan. The exciting part about this project is that AR Rahman

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.