ജീവിതത്തിന്റെ മണമുള്ള പരോൾ.

Posted by Web Desk, 06 Apr, 2018

ജീവിതത്തിന്റെ മണമുള്ള കഥാപാത്രമായി മമ്മൂട്ടിയെന്ന നടൻ വെള്ളിത്തിരയിൽ നിറഞ്ഞാടുമ്പോൾ പ്രേക്ഷകർ എന്നും കഥാപാത്രത്തെ നെഞ്ചിലേറ്റിയിട്ടുണ്ട് . അത്തരത്തിൽ പ്രേക്ഷക പ്രീതിയിലേക്ക് ഒരു കഥാപാത്രം കൂടി എത്തിയിരിക്കുകയാണ് പരോളെന്ന ചിത്രത്തിലെ സഖാവ് അലക്സ്.


സമീപകാലത്തിറങ്ങിയ തട്ടുപൊളിപ്പൻ ചിത്രങ്ങളിലെ തനിയാവർത്തനങ്ങൾക്ക് തൽക്കാലമെങ്കിലും ആശ്വാസമാവുകയാണ് ഈ സിനിമ.യാത്ര മുതൽ മുന്നറിയിപ്പ് വരെയുള്ള അദ്ദേഹം അവതരിപ്പിച്ച മിക്ക ജയിൽപുള്ളി കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ്. അക്കൂട്ടത്തിലെക്ക് കസേരയിട്ടിരിക്കുകയാണ് അലക്സ്.


യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കഥയായതിനാലാവാം പ്രേക്ഷകരുടെ ഉള്ളു പൊള്ളിക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ ചിത്രത്തിൽ സംവിധായകനും എഴുത്തുകാരനും ചേർന്ന് ഒരുക്കുവാൻ സാധിച്ചിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. തൊടുപുഴയുടെ ദൃശ്യങ്ങൾ വളരെ ഭംഗിയായി തന്നെ ലോകനാഥൻ എന്ന ഛായഗ്രാഹകൻ ഒപ്പിയെടുത്തിട്ടുണ്ട്. ആ ദൃശ്യഭംഗി സിനിമയിലെ ഓരോ ഫ്രെയിമും കാഴ്ച്ചക്കാരന്റെ ഉള്ളം നിറക്കുന്നതാക്കുന്നു.കര്‍ഷകനും കമ്മ്യൂണിസ്റ്റുമായ അലക്‌സിന്റെ ജീവിത പശ്ചാത്തലത്തിലൂടെയാണ് അജിത് പൂജപ്പുര രചിച്ച പരോളിന്റെ കഥ പശ്ചാത്തലം വികസിക്കുന്നത്.


സെന്‍ട്രല്‍ ജയിലിനക കാഴ്ച്ചയിലൂടെയാണ് പരോളിന്റെ ആരംഭം.ജയിലിനകത്ത് എല്ലാവർക്കും പ്രിയപ്പെട്ടവനാണ് മേസ്തിരി സ്ഥാനം വഹിക്കുന്ന അലക്‌സ് എന്ന മമ്മൂട്ടി കഥാപാത്രം. ജയിലിനക കാഴ്ച്ചകൾക്കിടയിൽ പതിയി അലക്‌സിന്റെ പൂര്‍വ്വകാല ജീവിതം ഓര്‍ത്തു തുടങ്ങുകയാണ്. സഖാവ് ഫിലിപ്പോസിന്‍റെ മകനായ അലക്‌സ് ജനിച്ചതും വളർന്നതും അടിവാരത്താണ്. അവിടെ അപ്പനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതലേ അലക്സ് പങ്കാളിയായിരുന്നു. വളരെ സന്തോഷത്തോടെ ജീവിക്കുന്ന അയാളുടെ കുടുംബത്തിൽ അപ്രതീക്ഷിതമായെത്തുന്ന ദുരന്തവും തുടർന്ന് ചെയ്യാത്ത കുറ്റത്തിന് ജയിലിലെക്ക് എടുത്ത് എറിയപ്പെടുകയുമാണ് അയാൾ. പതിനഞ്ചു ദിവസത്തെ പരോളിനായി പുറത്തിറങ്ങുന്ന അലക്സ് കടന്നു പോകുന്ന പരോള്‍ ജീവിതത്തിലൂടെയാണ് സിനമമുന്നോട്ട് പോകുന്നത് .


ആദ്യ പകുതിയിൽ നായകന്റെ നന്മയും സത്യസന്ധതയും ധീരതയും കൃത്യം ചേരുവ യോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചില്ലറ കല്ലുകടികൾ തോന്നിയെങ്കിലും മമ്മൂട്ടിയെന്ന മഹാനടന്റെ പ്രകടനം അത്തരം പോരായ്മകളെയെല്ലാം മറികടക്കുന്നു എന്ന് പറയാം. സഖാവ് കൃഷ്ണപിള്ളയുടെ മുഖചിത്രമുള്ള പുസ്തകം കൈയ്യില്‍ പിടിച്ച് ഫിലിപ്പോസ് മകനോടു പറയുന്ന സംഭാഷണം ഇത് കൈയ്യിലെടുക്കുമ്പോള്‍ എന്തിനും ധൈര്യം തോന്നും എന്നത് പോലുള്ള ഡയലോഗുകൾ പ്രേക്ഷകരുടെ ഇഷ്ടം കൂട്ടും എന്നതിൽ സംശയമില്ല.


അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടി സിനിമകളെക്കാള്‍ വിശ്വസനീയമായ ഒരു കഥയും തിരക്കഥയും ഒരുക്കിയ അജിത്ത് പൂജപ്പുര തന്റെ ആദ്യ ചിത്രമായ അങ്ങനെ തന്നെ നേതാവേ എന്ന ചിത്രത്തിൽ നിന്നുമൊക്കെ ഏറെ മെച്ചെപ്പെട്ടിട്ടുണ്ട് പരോളിലേക്ക് എത്തുമ്പോൾ. മിയ അവതരിപ്പിച്ച സഹോദരി കഥാപാത്രവും ഇനിയയുടെ ഭാര്യവേഷവും പതിവ് സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് കുറച്ചു കൂടി മെച്ചപ്പെട്ടു എന്നു പറയാം .മറ്റ് സൂപ്പർ താര സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ നോക്കുകുത്തികളാക്കപ്പെടുമ്പോൾ ഇതിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട് തോന്നി. സുരാജ് അവതരിപ്പിച്ച അൽപ്പം നെഗറ്റീവ് ടെച്ചുള്ള കഥാപാത്രം മുൻ മാതൃകയില്ലാതെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.


വാത്സല്ല്യത്തിലെയും വേഷത്തിലെയും കഥാപാത്രങ്ങളുടെ ചെറു സാമ്യത തോന്നിച്ചത് മാത്രമാണ് മറ്റൊരു പോരായ്മയെന്ന് പറയാം. സിദ്ധിഖ് , ലാലു അലക്സ്, അനിൽ നെടുമങ്ങാട്, കൃഷ്ണകുമാർ, സുധീർ കരമന, ബാഹുബലി പ്രഭാകരൻ, പത്മരാജ് രതീഷ് ,ഇർഷാദ്, സിജോയ് വർഗ്ഗീസ് തുടങ്ങിയവരും അവർക്ക് ലഭിച്ച കഥാപാത്രങ്ങൾ മികച്ചതായി തന്നെ അവതരിപ്പിച്ചു. പുതുമുഖ സംവിധായകൻ ശരത് സന്ദിത്ത്.. നിങ്ങളിൽ ഇനിയും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.ഇത്തരം മികച്ച സിനിമയ്ക്കായി കാശു മുടക്കിയ നിർമ്മാതാക്കളും കൈയടി അർഹിക്കുന്നു. പ്രേക്ഷകർക്ക് ജീവൻ നിറഞ്ഞ ഒരു കാഴ്ച്ചാനുഭവത്തിനായി പരോൾ കാണാം.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram