പ്രേമസൂത്രം പ്രണയികൾക്കൊരു സൂത്രവാക്യം

Posted by Online Desk, 30 May, 2018

ജീവിതത്തിന്റെ വർണ്ണാഭങ്ങളായ മുഹൂർത്തങ്ങൾ സംയോജിക്കുമ്പോൾ ,അത് പ്രേമസൂത്രം എന്ന അഭ്ര കാവ്യമാകുന്നു .പ്രണയത്തിന്റെ ആർദ്ര സംഗീതം ഓരോ ഫ്രയിമിലും നിറഞ്ഞു നില്ക്കുന്നു. ഈ അനുഭൂതി പ്രേക്ഷകർക്ക് പകർന്ന് നല്കുക എന്ന സദുദ്ദേശ്യത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് .

കമലം ഫിലിംസിന്റെ പേരിൽ  ടി.ബി രഘുനാഥൻ നിർമ്മിച്ച ഈ ചിത്രം കച്ചവട മൂല്യങ്ങളെക്കാളേറെ, ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കേണ്ട പ്രേമത്തിന്റെ മൃദുല മന്ദഹാസങ്ങളെ മനസ്സിന്റെ ആഴങ്ങളിലേക്ക് പതിപ്പിക്കുകയാണ് സംവിധായകനായ ജിജു അശോകൻ ചെയ്തിരിക്കുന്നത് .
പറഞ്ഞ് ,പറഞ്ഞ് ഏറെ പഴകിപ്പോയ പ്രമേയമാണ് ഈ ചിത്രത്തിലും കൈകാര്യം ചെയ്തിരിക്കുന്നത് ,എന്നാൽ എന്താണ് പഴകുന്നത് ,സ്ത്രീയും പുരുഷനും പരസ്പരം പ്രണയിക്കുന്നത് മാനവരാശി ഉത്ഭവിച്ച കാലം തുടങ്ങിയുള്ളതാണല്ലോ എത് കഥയായാലും ,സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധമാണ് കഥാവിഷയം; ആ വിഷയത്തിൽ നിന്നും വ്യതിചലിക്കാതെയാണ് സംവിധായകൻ ഈ ആർദ്ര പ്രണയകാവ്യം സൃഷ്ടിച്ചിരിക്കുന്നത് .

വിജാതീയരായ യുവമിഥുനങ്ങളുടെ സല്ലാപം ,പക്ഷെ ഏകപക്ഷീയമാണെന്ന തോന്നലുണ്ടാക്കും വിധം നായിക ,കഥാനായകനെ ശ്രദ്ധിക്കുന്നേയില്ല .പക്ഷെ കഥാനായക്കന്റെ (ബാലു വർഗ്ഗീസ് ) ചപലങ്ങളായ (അത് കൗമാര കാലഘട്ടത്തിന്റെ പ്രത്യേകതയാണല്ലോ ) നീക്കങ്ങൾ നായിക (ലിജോമോൾ) മനസിന്റെ കോണിൽ എവിടെയോ സൂക്ഷിച്ചു വെക്കുന്നുണ്ട് .കൗമാര പ്രായക്കാരായ ഈ ഹൈസ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ പ്രണയം തുടങ്ങി വച്ച കാലം മുതലുള്ള സന്ദർഭങ്ങൾ ഹൃദയഹാരിയായ വിധത്തിൽ രംഗവികാരം സൃഷ്ടിച്ചിട്ടുണ്ട് .പ്രണയത്തിന്റെ നാനാവിധത്തിലുള്ള ആവിഷ്കാരങ്ങൾ ,നാടുവിട്ടു പോയ ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയുടെ സ്വകാര്യാവശ്യങ്ങൾ .ഹെഡ്മാസ്റ്റർക്ക് അബദ്ധവശാൽ കിട്ടുന്ന പ്രണയ ലേഖനവും അതുണ്ടാക്കി വക്കുന്ന നിസ്സാരമല്ലാത്ത സംഭവ വികാസങ്ങളും ചെന്നെത്തുന്നത് സുധീർ കരമനയുടെ കൈയ്യടക്കത്തോടെയുള്ള പ്രകടനത്തിലാണ് .

ജീവിതത്തിന്റെ സുമുഹൂർത്തങ്ങൾ കൈവിട്ടു പോയിട്ടും അതിന്റെ സുഖസ്മരണയിലിൽ ജീവിക്കുന്ന പാപ്പൻ ( വെട്ടുകിളി പ്രകാശൻ ) അവിസ്മരണീയമായി പ്രേക്ഷകരിൽ ജീവിക്കുക തന്നെ ചെയ്യും .
വിദ്യാർത്ഥി ,വിദ്യാർത്ഥിനികൾക്കിടയിൽ വിരിയുന്ന പ്രണയവും പ്രതികാരവും ,അസൂയയും ,സ്പർദ്ധയുമെല്ലാം ഈ ചിത്രത്തിൽ മനോഹരമായി വിന്യസിച്ചിരിക്കുന്നു .

ധർമ്മജന്റെയും ,ഗപ്പി ഥെയും ചേതൻന്റെയും വിവരണങ്ങളിലൂടെ ഉരുത്തിരിയുന്ന കഥാംശങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് അനിതരസാധാരണമായ ഒരു കഥാപാത്രത്തിന്റെ അവതരണത്തിന് വേണ്ടിയാണ് .വിഷു കുടിച്ച പ്രകാശൻ അഥവാ വി.കെ.പി. എന്ന പേരിൽ അറിയപ്പെടുന്ന കഥാപാത്രം അമാനുഷിക പ്രഭാവത്തോടെ പ്രത്യക്ഷപ്പെടുമ്പോൾ ചെമ്പൻ വിനോദ് ജോസിന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ് .

പ്രകാശൻ എന്ന് പേരുള്ള നായക കഥാപാത്രത്തിന്റെ കർമ്മനിതനായ ശിങ്കിടിയായി ശശാങ്കൻ ( പല്ലൻ സുനി ) നന്നായി അഭിനയിച്ചു .പ്രതികാരദാഹിയായി രൂക്ഷമായ കണ്ണുകളോടെ ,കാണപ്പെടുന്ന കഥാപാത്രം (തവളക്കണ്ണൻ സുകു -വിഷ്ണു ഗോവിൻ ) സിനിമയുടെ മികവുറ്റ യന്ത്രം തന്നെയാണ് .ഭർത്താവ് വിട്ടുപോയ സ്ത്രീയുടെ സാമീപം കൊതിക്കുന്ന ,പ്രേമിച്ച് തീരാത്ത വി.കെ.പിയ്ക്ക് അവൾ എന്നും ആവേശമാണ് .കഥകൾ അവളോട് പറയുന്ന കൂട്ടത്തിൽ തനിക്ക് അങ്ങ് കടവിനടിയിൽ താമസിക്കുന്ന ജലകന്യകയോടും പ്രണയമുണ്ടെന്ന് വെളിപ്പെടുത്തുമ്പോൾ സന്ദർഭങ്ങൾ ഫാൻസിയുടെ തലത്തിലേക്ക് നീങ്ങുന്നു .കഥ പറയുന്ന വേളയിൽ ശ്രോദ്ധാക്കൾ, ജലകന്യക നിത്യസാധാരണമായ ഒരു വസ്തുതയാണെന്ന വികാരം ദ്യോതിപ്പിക്കുന്നുണ്ട് .യക്ഷിയുമായും തനിക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ വി .കെ .പി .യുടെ അമാനുഷികതയുടെ മാറ്റുകൂട്ടുന്നു .
പ്രണയികൾ ,നായകനും ,നായികയും ,അവസാനം വിവാഹിതരാകുന്നു എന്ന് പറയുന്ന ധർമ്മജൻ ആവിജാതീയ വിവാഹം വരുത്തി വച്ച സ്വാഭിമാന ലഹളയെക്കുറിച്ചും ധൃതിയിൽ പറഞ്ഞു പോകുന്നു ;തന്റെ ജീവിതത്തിൽ നിന്നും പിന്നീട് തുടർന്ന് പോയ പെൺകുട്ടിയെ ഓർത്ത്  പ്രകാശനെന്ന നായകൻ പുഴയിൽ അങ്ങോട്ടുമിങ്ങോട്ടും നീന്തുകയാണ്; വി.കെ.പി. തന്റെ അമാനുഷിക പ്രകടനങ്ങൾക്ക് ശേഷം ജലകന്യകയോടൊപ്പം ജലാശയത്തിന്റെ ഹൃദന്തങ്ങളിലേക്ക് മറഞ്ഞു പോകുന്നു . ജലകന്യകയുടെ പ്രത്യക്ഷപ്പെടലും മറഞ്ഞു പേക്കും അവിസ്മരണീയമായ ദൃശ്യാവിഷ്കാരമാണ് .കമ്പ്യൂട്ടർ ഗ്രാഫിക്സും ഛായാഗ്രഹണവും മേളിക്കുന്ന ആ രംഗങ്ങൾ സാങ്കേതികത്തികവിന്റെ മലയാള ചലച്ചിത്ര ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ് .

തന്റെ പ്രേമങ്ങൾ ഒന്നിനൊന്ന് തകരുമ്പോഴും പുതിയതൊന്നിനെത്തേടിപ്പോകാൻ വി.കെ.പി. മടിക്കുന്നില്ല .പ്രേമ പാരവശ്യം ഒരിക്കല നുഭവിച്ചാൽ പിന്നീട് എല്ലാം എളുപ്പായി എന്നാ കഥാപാത്രം ഓർമ്മിപ്പിക്കുന്നുണ്ട് .സംസ്കൃതവും ,മന്ത്രവാദവും ,ഹാസ്യവും ,നിസ്സംഗതയും ചേർത്തുവച്ച ചെമ്പൻ വിനോദിന്റെ കഥാപാത്രത്തിന് ,ജീവിച്ചിരിക്കുന്ന എത്രയോ പേരുടെ സാദൃശ്യങ്ങളുണ്ടാകും .
ചാരായ ഷാപ്പുകാരിയായി വരുന്ന മഞ്ജു പത്രോസിനും ,ശ്രീജിത്ത് രവിയും ,സുധീറും ,തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ ശരിയായ വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട് .ഓരോ ഫ്രേയ്മിലും പ്രകൃതിയുടെ വർണാഭകലർന്ന ഭംഗിയിൽ, കഥാപാത്രങ്ങൾ സഞ്ചരിക്കുന്നു.പ്രധാനവും അപ്രധാനവുമായ കഥാപാത്രങ്ങൾ സൃഷ്ടിക്കന്ന ചടുലങ്ങളായ ചലനാന്തരീക്ഷം പടത്തിലുടനീളം നില്ക്കുന്നു. ചിരസ്മരണീയമായ ഒരു ഗാനം ,മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നല്കിയെന്ന് സംവിധായകൻ കൂടിയായ ജിജുവിന് സമാധാനിക്കാം ; ഈ ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ് .പ്രേമം ദൈവീകമാണെന്നും ,അത് ശാരീരികവും മാനസികവുമായ പ്രതിഭാസമാണെന്നും , ജാതി മതവർഗ്ഗലിംഗ സങ്കല്പങ്ങൾക്കപ്പുറമാണ് പ്രണയമുണർത്തുന്ന അഭിനിവേശമെന്നും, എക്കാലവും പ്രേമം കൊണ്ട് നിർമ്മിച്ചതാണ് മാനവിക ചരിത്രമെന്നും ഒരിക്കൽ കൂടി ഈ ചലച്ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷക മനസുകൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് .ആരാണ് യഥാർത്ഥത്തിൽ വി.കെ.പി.?

കഥാപാത്രമായ പ്രകാശനും ,വഴികാട്ടിയായ വി.കെ.പിയും തമ്മിൽ പൂർവ്വജന്മകൃതമായ ബന്ധമുണ്ടോ ,അതായിരിക്കണമല്ലോ നായക കഥാപാത്രത്തിന്റെ നിയോഗം; താൻ കരയിലുപേക്ഷിച്ചുപോയ ചെരുപ്പിനവകാശിയായി മറ്റൊരു വി.കെ.പി. പിൻഗാമിയായി വരും എന്ന് കാലം നിശ്ചയിക്കുന്നുണ്ടോ? .
ആമ്പലുകളും ,മഴമുകിലും ,മഴയും ,മിന്നലും ,കാറ്റും ,ഇടിവെട്ടും ,പച്ച നിറമാർന്ന വയലുകളും ,തവളകളും ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ് .പ്രേമം ,പ്രേമം ,സർവ്വത്ര പ്രേമം എന്ന് പ്രകൃതി ഉദ്ഘോഷിക്കുന്നത് നമ്മളും ഏറ്റു പറഞ്ഞാണ് തിയ്യറ്റർ വിട്ടു പോകുന്നത് .
ജീവിതത്തിന്റെ വേഗതയാർന്ന യാത്രകളിൽ ഏതാനും നിമിഷങ്ങൾ പ്രണയാർദ്രമായിരുന്നു എന്റെയും ജീവിതമെന്ന് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത് .സകുടുംബം കാണാൻ പറ്റുന്ന ചലച്ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചുവെന്ന് നിർമ്മാതാവായ രഘുനാഥനും സംവിധായകനായ ജിജു അശോകനും അഭിമാനിക്കാം .

- എ.വി. രാധാകൃഷ്ണവൈദിക്
[ എഴുത്തുകാരൻ ,വേദ പണ്ഡിതൻ ( യജുർവേദ ഭാഷ്യകാരൻ ) ]

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin