Pretham

Posted by V.G.Nakul, 13 Aug, 2016

കണ്ടിരിക്കാം പ്രേതത്തെ. 

പ്രേതമെന്ന പേരിലെ കൗതുകവും, നേര്‍ വഴിയും പ്രേതം എന്ന ചലച്ചിത്രത്തിനുമുണ്ട്. പുതുമകളൊന്നുമില്ലെങ്കിലും ചെറുചിരിയോടെ കണ്ടിരിക്കാവുന്ന ഒരു ഹൊറര്‍ കോമഡി എന്റര്‍ടൈനര്‍. സംവിധാനത്തിലെയും, അഭിനയത്തിലെയും കൈയൊതുക്കവും പ്രേക്ഷക മാനസികാവസ്ഥ തിരിച്ചറിയുന്ന അവതരണവും ഈ പ്രേതസിനിമയ്ക്ക് ഗുണമാകും.

പേരില്‍ തന്നെയുണ്ട് ഇതൊരു പ്രേതസിനിമയാണെന്ന്. അതിനെ നൂറു ശതമാനം നീതീകരിക്കുന്ന തരത്തില്‍ ഒരു പ്രേതവും അനുബന്ധ ചുരുളഴിയലുകളുമാണ് കഥാസാരം. ഒപ്പം ആദിമദ്യാന്തം ചിരിയില്‍ പൊതിഞ്ഞു പിടിക്കുന്ന ആഖ്യാനകുശലതയും. മൂന്ന് സുഹൃത്തുക്കള്‍ ബിസിനസ്‌സ് എന്ന സ്വപ്‌നവുമായി ഉള്ള നല്ല ജോലിയും, പഠനവുമൊക്കെ ഉപേക്ഷിച്ച് ഒരു കടലോര റിസോര്‍ട്ട് തുടങ്ങുന്നു. മൂവരും ചേര്‍ന്ന് ചില്ലറ കുസൃതികളും, തല്ലിപ്പൊളിയുമായി നടക്കുന്നതിനിടെ തങ്ങളുടെ കിടക്കറയില്‍ ഒരു പ്രേതത്തിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിയുന്നു. അതോടെ മൂവരും അസ്വസ്ഥരാകുന്നു.

ആ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് കരകയറുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന മെന്റലിസ്റ്റ് അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും, അവരുടെ മുറിയില്‍ പ്രേതസാന്നിധ്യമുണ്ടെന്ന് അയാള്‍ കണ്ടെത്തുന്നതും. അതോടെ അയാള്‍ പ്രേതത്തിന്റെ കഥ തേടി പുറപെ്പടുന്നു. കണ്ടെത്തുന്നതോ ഒരു ക്രൂരമായ പകയുടെ പിന്നാമ്പുറക്കാഴ്ചകള്‍. ഇതാണ് ഒറ്റവാക്കില്‍ പ്രേതം.

കാലാകാലങ്ങളായി എല്ലാ ഹൊറര്‍ സിനിമകളുടെയും സ്ഥിരം പാറ്റേണ്‍, ഒരു പരിധി വരെ കഥയും. എന്നാല്‍ അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് രസകരം. ആദ്യ സീന്‍ മുതല്‍ ചിരിപ്പിക്കുക അതിനുള്ളില്‍ തനിക്ക് പറയുവാനുള്ളതിനെ ഒളിച്ചു കടത്തുക എന്ന തന്ത്രമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. മൂന്ന് സുഹൃത്തുക്കളായി പ്രത്യക്ഷപ്പെടുന്ന അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ , ഷറഫുദ്ദീന്‍ എന്നിവരില്‍ ചിരിയുടെ മൊത്തക്കച്ചവടം ഷറഫിനാണ്. ഷറഫുദ്ദീന്‍ നന്നായി ചെയ്തിട്ടുമുണ്ട്. അജുവിനും, ഗോവിന്ദിനും അത്രത്തോളം ചിരിപ്പിക്കല്‍ ജോലിയില്ലെങ്കിലും മാന്യമായി തങ്ങളുടെ ഭാഗം പൂര്‍ത്തീകരിച്ചു.

ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന മെന്റലിസ്റ്റ് ആയി ജയസൂര്യ വേറിട്ട ഗറ്റപ്പില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. തന്നിലെ നടന് ഒരിക്കല്‍ കൂടി കയ്യടി വാങ്ങിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വേലക്കാരനും, ഹരീഷ് പേരടിയുടെ പുരോഹിതനും, പേര്‍ലി മാണിയുടെ സുഹാസിതയുമൊക്കെ തങ്ങളുടെ ഭാഗം വേണ്ടും വിധം പൂരിപ്പിച്ചു. ചില മുന്‍ കാല മലയാള ഹൊറര്‍ ചിത്രങ്ങളെ എവിടെയൊക്കേയാ ഓര്‍മ്മിപ്പിക്കുന്നില്ലേ പ്രേതം എന്ന് സംശയിക്കാം. അതിനെ പ്രേക്ഷകന്‍ ഓര്‍ത്തെടുക്കുമ്പോഴൊക്കെ ഷറഫുദ്ദീന്റെ കഥാപാത്രത്തെക്കൊണ്ട് ആ സിനിമകളുടെ പേര് പറയിച്ച് ചിരിപ്പിക്കുവാനും സംവിധായകന്‍ വിരുത് കാട്ടി.

സംവിധായകന്‍ എന്ന നിലയിലുള്ള രഞ്ജിത്ത് ശങ്കറിന്റെ കയ്യൊതുക്കവും അവതരണ മികവും തന്നെയാണ് പാളിപ്പോയേക്കാവുന്ന പ്രേതത്തെ കാഴ്ചയ്ക്കനു യോജ്യമാക്കുന്നത്. തിരക്കഥയിലും ആ മികവ് രഞ്ജിത്ത് പുലര്‍ത്തുന്നുണ്ട്. ഛായാഗ്രഹണവും, പശ്ചാത്തല സംഗീതവും നന്നായി. ചുരുക്കത്തില്‍ ഭയപ്പെടുത്തുന്നില്ല എങ്കിലും കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടൈനര്‍ തന്നെ പ്രേതം.

 

 

 

 Pretham Review By V.G.Nakul. Movie directed by Ranjith Sankar starring Jayasurya in main lead

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin