പുതിയ നിയമം

Posted by വി.ജി നകുല്‍, 26 Apr, 2016

പുതിയ നിയമം റിവ്യു   -ഫാമിലി ആന്‍ഡ് ത്രില്‍.

 

സംവിധായകനെന്ന നിലയില്‍ സ്റ്റോപ്പ് വയലന്‍സിനും, ലങ്കയ്ക്കും, അസുരവിത്തിനും എ.കെ സാജന്‍ പരിഹാരം ചെയ്തിരിക്കുന്നു. മമ്മൂട്ടി എന്ന നടനേയും, നയന്‍താര എന്ന നടിയേയും വേണ്ടും വിധം ഉപയോഗിച്ചപ്പോള്‍ പുതിയ നിയമം ഒരു മികച്ച ഫാമിലി - സോഷ്യല്‍ ത്രില്ലര്‍ സിനിമയെന്ന തലരത്തിലേക്കെത്തിയിരിക്കുന്നു. തിരക്കഥാകൃത്ത് എന്ന നിലയില്‍ താനെഴുതിയ വിജയ ചിത്രങ്ങളുടെ ഫോര്‍മുലകളില്‍ നിന്ന് വേറിട്ട രചനാ ശൈലിയും, സംവിധാനത്തിലെ ഒതുക്കമുള്ള ശീലങ്ങളും ചേര്‍ത്ത് സാജന്‍ പുതിയ നിയമം പ്രേക്ഷകര്‍ക്ക് നല്‍കുമ്പോള്‍ ഒന്ന് തീര്‍ച്ചയായും പറയാം, സമകാല മലയാളസിനിമയില്‍ മമ്മൂട്ടി എന്ന നടന്‍ തന്‍റെ അഭിനയ പാടവത്തിന്‍റെ തിളക്കം വളരെ ലളിതമായ ഒരു തലത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നു. ഒപ്പം ആഘോഷ കെട്ടുകാഴ്ചകളാകുന്ന നായികമാരുടെ സ്ഥിരം തലത്തില്‍ നിന്നിറങ്ങി നയന്‍താര സിനിമയുടെ ജീവന്‍ നിലനിര്‍ത്തുന്ന സുപ്രധാന കഥാപാത്രമാകുന്നു.

 

പറയത്തക്ക പരീക്ഷണമോ, പുതുമയോ, ആവേശമോ ഒന്നും സബ്ജക്റ്റില്‍ ഇല്ല. എന്നാല്‍ സമകാല മലയാളി മെട്രോ ജീവിതങ്ങളുടെ പകര്‍പ്പുകള്‍ എമ്പാടും കാണാം. കൊച്ചിയിലെ ഒരു ഇടത്തരം അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാരും അവരുടെ ചുറ്റുപാടുകളിലെ വിവിധ തരക്കാരായ മനുഷ്യരും ചേര്‍ന്ന ഒരു സമൂഹമാണ് ചിത്രത്തിന്‍റെ കഥാഗതിയെ നിര്‍ണ്ണയിക്കുന്നത്. ലൂയി പോത്തന്‍ എന്ന ഡിവോഴ്സ് കേസുകള്‍ മാത്രം വക്കാലത്ത് പിടിക്കുന്ന കുടുംബ കോടതി വക്കീലിന്‍റെയും, അയാളുടെ ഭാര്യ വാസുകി അയ്യര്‍ എന്ന കഥകളി കലാകാരിയുടെയും, അവരുടെ മകളായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെയും ജീവിതത്തിലേക്ക് അവര്‍ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ കടന്നു വന്ന് അസ്വസ്ഥകളുണ്ടാക്കുന്നതും അതില്‍ നിന്ന് പുറത്തു കടക്കാനുള്ള അവരുടെ ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. അതില്‍ തന്നെ നായികാകേന്ദ്രീകൃതമായി കഥ പറഞ്ഞവസാനിപ്പിച്ച് ഒടുവില്‍ നിനയ്ക്കാത്ത സസ്പന്‍സുകളിലേക്കതിനെ നിര്‍ത്തുമ്പോള്‍ മികച്ച എന്‍റര്‍ടൈനര്‍ എന്ന് കാണികള്‍ക്ക് അംഗീകരിക്കുവാനാകും. അതിനിടേ അനാവശ്യമായ ചില കഥാപാത്രങ്ങളുടെ വരവ് പോക്കുകളും, സംശയങ്ങളും ഉണ്ടാകുന്നു എന്നും പറയേണ്ടതുണ്ട്. കുടുംബം എന്ന വിശ്വാസത്തിന്‍റെയും, കരുത്തിന്‍റെയും അടിത്തറ ഇളകിത്തുടങ്ങുന്നതിനു മുന്‍പ് ആരെങ്കിലുമൊരാള്‍ പ്രായോഗികമായി അതില്‍ ഇടപെടേണ്ടിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നുണ്ട് ചിത്രം. അതുകൊണ്ട് തന്നെ പുതിയ നിയമം ഒരു മികച്ച കുടുംബ ചിത്രം കൂടിയാണ്. കാണികളുടെ ക്ഷമയെ പരീക്ഷിക്കുന്ന വര്‍ത്തമാനകാല ചലച്ചിത്ര കാഴ്ചകളില്‍ ചിലതിനെ അല്‍പ്പസ്വല്‍പ്പം പരിഹസിച്ച് വിടാനും ചിത്രത്തിനാകുന്നു.

 

മമ്മൂട്ടി നയന്‍താര താര ജോഡികളുടെ സാനിധ്യം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഒപ്പം ബേബി അനന്യ, രചന നാരായണന്‍കുട്ടി, ഷീലു എബ്രഹാം, വില്ലന്‍ കഥാപാത്രങ്ങളാകുന്ന പുതുമുഖങ്ങള്‍ എന്നിവര്‍ക്കും അവരുടെ റോളുകള്‍ ഭദ്രമാക്കാന്‍ സാധിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ സ്വാഭാവികമായ അയഞ്ഞ രസകരമായ കഥാപാത്ര രൂപം ലൂയിസിന് ചേരുമ്പോള്‍, വാസുകിയുടെ ആത്മസംഘര്‍ഷങ്ങളിലൂടെ ജീവിക്കാന്‍ നയന്‍താരയ്ക്കും സാധിച്ചു. എഡിറ്റിംഗിലും, ക്യാമറയിലും സംഭവിച്ച പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടപ്പെടേണ്ടതാണ്. സംഗീതവും പശ്ചാത്തല സംഗീതവും കുഴപ്പമില്ല. എങ്കിലും, ഒരു സിനിമ എന്ന നിലയില്‍ കാണികള്‍ക്ക് വേണ്ട സംതൃപ്തി പകര്‍ന്നു നല്‍കാന്‍ പുതിയ നിയമത്തിന് സാധിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.

 

നിയമവും മനുഷ്യനും തമ്മില്‍ നടക്കുന്ന വിനിമയങ്ങളുടെ സുരക്ഷയില്‍ ഒരാള്‍ തന്‍റെ ജീവിതത്തില്‍ സംവഭിച്ച ചില അസ്വസ്ഥതകളെ പ്രിയപ്പെട്ടവര്‍ പോലുമറിയാതെ ഒഴിവാക്കാനും മറക്കാനും ശ്രമിച്ചു തുടങ്ങുമ്പോള്‍ ചില പുതിയ നിയമങ്ങള്‍ എഴുതപ്പെടും എന്ന തിരിച്ചറിവാണ് ചിത്രം. കാഴ്ചയുടെയും കാഴ്ചപ്പാടുകളുടെയും നവശൈലികള്‍ എന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍ കൂടി ചേരുമ്പോള്‍ അത് ശരിവയ്ക്കപ്പെടുന്നു.

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram