Ramante Edanthottam

Posted by Dipin Mananthavady , 13 May, 2017

 പതിവ് കാഴ്ചകളെല്ലാം തെറ്റിച്ച് രാമന്റെ ഏദന്‍തോട്ടം


വ്യത്യസ്തമായ പ്രമേയങ്ങള്‍ കയ്യൊതുക്കത്തോടെ പറയാനുള്ള സിദ്ധിനേരത്തെ തെളിയിച്ച രഞ്ജിത് ശങ്കറിന്റെ ആവനാഴിയില്‍ ഇനിയും ശരങ്ങള്‍ ഒരുപാട് ബാക്കിയുണ്ടെന്ന് ഉറപ്പിക്കാവുന്ന ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ പത്മരാജനെല്ലാം നിറുത്തിയടത്തു നിന്നും പ്രണയത്തെ കാലികമായ ഉള്‍ക്കാഴ്ചയോടെ പുതിയകാലത്തിന്റെ സാഹചര്യത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്ന് അനുഭവേദ്യമാക്കുന്നുണ്ട് രാമന്റെ ഏദന്‍തോട്ടം. ശാന്തമായ അരുവിയുടെ തെളിഞ്ഞ ഒരുക്കുപോലെ പ്രണയം സ്‌ക്രീനില്‍ നിറയുമ്പോള്‍ കുത്തൊഴുക്കിന്റെ ദൃശ്യഭാഷ ശീലിച്ചവര്‍ അക്ഷമരായേക്കാം. എന്നാല്‍ മലയാള സിനിമയുടെ പതിവ് ക്ലീഷേകളെല്ലാം തെറ്റിച്ച് ശാന്തവും സ്വച്ഛവും തീവ്രവുമായി പ്രണയവും സൗഹൃദവും വെറുപ്പും രതിയും വിരക്തിയുമെല്ലാം പുതുമയോടെ രാമന്റെ ഏദന്‍തോട്ടത്തില്‍ അനുഭവമായി മാറുന്നുണ്ട്.


നായികാ കേന്ദ്രീകൃതമായി സിനിമ പറയാന്‍ മടിക്കുന്നൊരു കാലത്ത് വിവാഹിതയും അമ്മയുമായ നായിക പ്രണയത്തിനും സൗഹൃദത്തിനുമിടയിലെ നേര്‍ത്ത വരമ്പിലൂടെ സഞ്ചരിക്കുകയും പ്രണയവും കരുതലും പ്രചോദിപ്പിക്കുമെന്ന തിരിച്ചറിവില്‍ നിന്നും സ്വന്തം അസ്ഥിത്വം തിരിച്ചറിയുകയുമാണ്. കുടുംബന്ധങ്ങളുടെ ഏകപക്ഷീയ സദാചാര സൂത്രവാക്യങ്ങളെ നിരാകരിക്കുന്ന നായിക വര്‍ത്തമാന കുടുംബ ന്യൂക്ലിയസുകളുടെ പൊള്ളത്തരം കൂടിയാണ് വിളിച്ച് പറയുന്നത്.


മാലിനി(അനു സിത്താര)യിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. നര്‍ത്തകിയായ നായിക വിവാഹത്തോടെ ഭര്‍ത്താവിന്റെ സ്വഭാവങ്ങള്‍ത്തനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയാണ്. ഇതിനിടയില്‍ രാമന്റെ ഏദന്‍തോട്ടമെന്ന റിസോര്‍ട്ടിലേയ്ക്ക് നടത്തുന്ന യാത്രയില്‍ മാലിനി സ്വയം കണ്ടെത്തുകയാണ്. നഗരത്തിന്റെ തിരക്കിനിടയിലും വനംവച്ചു പിടിപ്പിക്കുന്ന രാമന്‍ (കുഞ്ചാക്കോ ബോബന്‍) 100 ഏക്കറോളവരുന്ന കാടിനുള്ളില്‍ ഫാം റിസോര്‍ട്ട് നടത്തുകയാണ്. നഗരത്തിന്റെ തിരക്കില്‍ നിന്നും അലങ്കാരങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന രാമന്റെ ഏദന്‍തോട്ടത്തിലെ അന്തരീക്ഷവും രാമന്റെ ജീവിത വീക്ഷണങ്ങളും മാലിനിയെ പത്തുവര്‍ഷമായി അണിഞ്ഞിരിക്കുന്ന മുഖാവരണം ഒഴിവാക്കി സ്വയം കണ്ടെത്താന്‍ പ്രേരിപ്പിക്കുകയാണ്. രാമനും മാലിനിയ്ക്കുമിടയില്‍ ഉടലെടുക്കുന്ന അപൂര്‍വ്വവും നിര്‍വ്വചിക്കാനവാത്തതുമായ ബന്ധം സമൂഹത്തിന്റെ സദാചാര നിഷ്ടകളെ വെല്ലുവിളിക്കുന്നുണ്ട്. മാംസനിബദ്ധമല്ല രാഗം എന്ന കാഴ്ചപ്പാടിലൂടെ സ്ത്രീപുരുഷബന്ധത്തിന് നിര്‍വ്വചിക്കാനാവാത്ത അനേകം തലങ്ങളിലേയ്ക്ക് വളരാന്‍ കഴിയുമെന്ന് രാമനും മാലിനിയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വാക്കിലും നോക്കിലും പരിഗണിയിലുമെല്ലാം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയായി അംഗീകരിക്കപ്പെടുമ്പോള്‍ സ്ത്രീ അവളുടെ ആത്മവിശ്വാസത്തിന്റെ വന്‍കരകണ്ടെത്തുമെന്ന് കൂടി എല്ലാ പുരുഷന്‍മാരെയും ഓര്‍മ്മപ്പെടുത്താന്‍ രഞ്ജിത് ശങ്കര്‍ രാമന്റെ ഏദന്‍തോട്ടത്തില്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്.


വ്യത്യസ്തവും സങ്കീണ്ണര്‍വുമായ ജീവിതവേഷങ്ങള്‍ അണിയേണ്ടി വരുന്ന മാലിനിയെന്ന കഥാപാത്രം തന്നെയാണ് രാമന്റെ ഏദന്‍തോട്ടത്തിന്റെ ഹൈലൈറ്റ്. പഴയ ഭാര്യയായി വീട്ടിനുള്ളിലേയ്ക്ക് ഒതുങ്ങണമെന്ന് വഴിപിരിയലിന്റെ വേളയില്‍ ഭര്‍ത്താവ് പറയുമ്പോള്‍ എനിക്ക് പൂമ്പാറ്റയെപ്പോലെ സ്വതന്ത്രമായി എന്റെ ആകാശങ്ങളിലേയ്ക്ക് പറക്കണമെന്ന് പറയാതെ പറഞ്ഞ് നടന്നു പോകുന്ന മാലിനിയെ അനുസിതാര അവിസ്മരണീയമാക്കിയിട്ടുണ്ട്. ഏറെ സങ്കീര്‍ണ്ണതകളുള്ള എന്നാല്‍ പക്വതയുടെ ആള്‍രൂപമാണ് റാം എന്ന കഥാപാത്രം. ശരീരഭാഷയുടെ ചെറിയ വഴക്കങ്ങള്‍ പോലും അനായാസമായും മിതത്വത്തോടെയും ഉള്‍ക്കൊണ്ടിരിക്കുന്ന ചാക്കോച്ചന്‍ രാമനെ മനോഹരമാക്കിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ ഓരോ സിനിമ കഴിയുന്തോറും ചാക്കോച്ചന്‍ പാകതകാണിക്കുന്നു എന്നതിന്റെ കൂടി ദൃഷ്ടാന്തമായി രാമന്‍ മാറുന്നുണ്ട്.


മെയില്‍ഷോവനിസത്തിന്റെ ആള്‍രൂപമായ പരാജിതനായ സിനിമാ നിര്‍മ്മാതാവായി എത്തുന്ന ജോജുജോര്‍ജ്ജിന്റെ എല്‍വിസ് എന്ന കഥാപാത്രം മികച്ചു നില്‍ക്കുന്നു. ശ്രീജിത്ത് രവി, മുത്തുണി, രമേശ് പിഷാരടി എന്നിവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കിയിട്ടുണ്ട്. കാടിന്റെ മനോഹാരിതയും വശ്യതയും ശാന്തതയും സ്വച്ഛതയുമെല്ലാം അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ക്യമാറമാന്‍ മധു നീലകണ്ഠന്‍. ബിജിബാലിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ പ്രധാനഹൈലൈറ്റായി മാറിയിട്ടുണ്ട്. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങളും സിനിമയുടെ ടോട്ടാലിറ്റിയില്‍ നിര്‍ണ്ണായ ഘടകമാകുന്നുണ്ട്. കുടുംബ ജീവിതത്തിന്റെ വിലക്കപ്പെട്ട കനി ഏതാണെന്ന തിരിച്ചറിവുകൂടി സിനിമ പകര്‍ന്നു നല്‍കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട മറ്റൊരു രഞ്ജിത് ശങ്കര്‍ ചിത്രം കൂടിയാകുന്നുണ്ട് രാമന്റെ ഏദന്‍തോട്ടം.

loading...
NEW GEN

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are

Sivakarthikeyan-Ponram movie- Television rights sold to Sun TV

Sun TV has bagged the satellite rights of Sivakarthikeyan starrer Ponram directorial untitled film, which is being produced by RD Raja of 24 AM Studios. It must be noted that the movie started rolling in Thenkasi only two weeks back and the first schedule is on progressing.