Shajahanum Pareekkuttyum

Posted by വി.ജി നകുല്‍ , 07 Jul, 2016

 പേരിന്റെ കൗതുകത്തിനപ്പുറമൊന്നുമില്ലെങ്കിലും ആ കൗതുകം നിലനിര്‍ത്തി ചെറിയ ചെറിയ രസങ്ങള്‍ സമ്മാനിക്കുവാനാകുന്നു എന്നതിനാലാണ് ഷാജഹാനും പരീക്കുട്ടിയും കണ്ടിരിക്കാവുന്ന സിനിമയാകുന്നത്. കമേഴ്‌സ്യല്‍ ചേരുവള്‍ക്ക് സാധ്യതയുള്ള ഒരു കഥയുടെയും, തിരക്കഥയുടെയും ബലത്തില്‍ കാണികളെ മടുപ്പിക്കാതെ ചിത്രമൊരുക്കിയിരിക്കുന്നു സംവിധായകന്‍ ബോബന്‍ സാമുവല്‍. പലപ്പോഴായി കണ്ട് ചിരിച്ച രംഗങ്ങളുശട ആവര്‍ത്തനമാകുന്നുണ്ടെങ്കിലും അവ ചിരിയുണ്ടാക്കുന്നു എന്നത് പറയാതെ വയ്യ. എന്നാല്‍ തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഓര്‍മ്മയില്‍ കൊണ്ടു നടക്കാന്‍ തക്ക സാധ്യതകളൊന്നും അവയ്ക്കില്ല.

ഒരു ആക്‌സിഡന്റില്‍ പെട്ട് രണ്ടു വര്‍ഷത്തെ ഓര്‍മ്മകള്‍ നഷ്ടമാകുന്ന ജിയ എന്ന പെണ്‍കുട്ടി. അവള്‍ കോടീശ്വരരായ അച്ഛനമ്മമാരുടെ ഏക മകളും, സുന്ദരിയും, കാര്‍ റേസിംഗില്‍ കമ്പക്കാരിയുമാണ്. അവള്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുന്നതോടെ അവളുടെ കാമുകനാണ് എന്ന അവകാശവാധമുന്നയിച്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ പെട്ട രണ്ട് ചെറുപ്പക്കാര്‍ എത്തുന്നു. അവര്‍ രണ്ട് പ്രണയ കഥകളും പറയുന്നു. തുടര്‍ന്ന് തങ്ങളുടെ ഭാഗം നേടുന്നതിനായി അവര്‍ രണ്ടു പേരും പരസ്പരം പാരകള്‍ വയ്ക്കുന്നു. അവര്‍ക്കൊപ്പം തന്നെ ജിയയുടെ ഭാവി വരനും, അയാളേര്‍പ്പാടാക്കുന്ന പ്രൈവറ്റ് ഡിക്ടക്ടീവും ഉണ്ട്. എന്നാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ കഥ മാറിമറിയുന്നു. അത് കുറേ സത്യങ്ങളുടെ വെളിപ്പെടല കൂടിയാണ്.

നേരത്തേ പറഞ്ഞതു പോലെ കോമഡിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആദ്യ പകുതിയില്‍ അത് സിനിമയെ കഥയിലേക്കു കടത്തിവിടുമ്പോള്‍ രണ്ടാം പകുതിയില്‍ കഥയുടെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ പോലും അത് മിന്നിമായുന്നു. ചുരുക്കത്തില്‍ ചിത്രത്തില്‍ ഗൗരവതരമായ രംഗങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. ജിയയായി അമല പോളും, കാമുകന്‍മാരായ പ്രിന്‍സായി ജയസൂര്യയും, പ്രണവായി കുഞ്ചാക്കോ ബോബനും. ജിയയുടെ ഭാവി വരനായ മേജര്‍ ഇരവിയായി അജുവര്‍ഗീസും, പ്രൈവറ്റ് ഡിക്ടക്ടീവ് മാത്യു സാമ്പ്രിക്കലായി സുരാജ് വെഞ്ഞാറമ്മൂടുമെത്തുന്നു. ആദ്യ പകുതി സുരാജും, അജുവും ചേര്‍ന്നൊരുക്കുന്ന തമാശക്കളി കഥ ബാലന്‍സ് ചെയ്യുന്നു. രണ്ടാം പകുതിയില്‍ ജയസൂര്യയും, ചാക്കോച്ചനും കൂടി തമാശരംഗങ്ങളിലേക്കിറങ്ങുന്നുണ്ട്. ആര്‍ക്കും കാര്യമായി ഒന്നും ചെയ്യുവാനില്ലാത്ത കഥാപാത്രങ്ങളാണ്. സിനിമയുടെ ഒരു മൂഡിനനുസരിച്ച് നിന്നുകൊടുക്കുകയേ വേണ്ടൂ. വില്ലനെന്നു പറയാമെങ്കിലും കോമഡി തന്നെ ചെയ്യുന്ന റാഫിയും നന്നായി.

കഥാഗതിയില്‍ നിര്‍ണ്ണായകമാകുന്ന ചില രംഗങ്ങളില്‍ കയ്യൊതുക്കം പ്രകടിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. തമാശയുടെ ഒഴുക്കിലും കഥമറന്ന് പോകുന്നില്ല എന്നതാണ് വിജയം. അപ്രതീക്ഷിതമായ വലിയ ടേണിംഗ് പോയന്റുകളൊന്നുമില്ലങ്കിലും തമാശ കണ്ട് ചടഞ്ഞിരിക്കുന്ന ്രേപക്ഷകനെ സിനിമയിലേക്കുണര്‍ത്തുന്നുണ്ടവ. സംഗീതം നന്നായില്ല. ഛായാഗ്രഹണം ഭേദമാണ്. എഡിറ്റിംഗിലും പിഴവുകള്‍ കാണാം. ചില ചോദ്യങ്ങള്‍ സിനിമ അവശേഷിപ്പിക്കുന്നു എന്നതും ഓര്‍ക്കണം.

എന്തായാലും തന്റെ തന്നെ മുന്‍ചിത്രമായ റോമന്‍സിന്റെ ഒരു ആഖ്യാന ശൈലിയാണ് ഷാജഹാനും പരീക്കുട്ടിയിലും സംവിധായകന്‍ പ്രയോഗിച്ചിരിക്കുന്നത്. പക്കാ കമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ സൃഷ്ടിക്കുവാനുള്ള ഒരു ശ്രമം. ആ നിലയില്‍ ചിത്രം വിജയമാണ് താനും...

 

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram